Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗ്രാമ്പൂ അല്പം ഗര്ഭകാലത്തെങ്കില്
ഗര്‍ഭകാലം അരുതുകളുടെ കാലമാണ് എന്നാണ് പൊതുവേ ഉള്ള വെപ്പ്. അതുകൊണ്ട് തന്നെ അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന ചിന്ത പലപ്പോഴും ഗര്‍ഭിണികളുടെ മനസ്സില്‍ ഉണ്ടായിരിക്കും. ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ തെറ്റുമ്പോഴാണ് അത് ഗര്‍ഭകാലത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ചെറിയ കാര്യങ്ങളില്‍ പോലും അതീവ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം കഴിക്കുമ്പോഴും, ഇരിക്കുമ്പോഴും, കിടക്കുമ്പോഴും, നടക്കുമ്പോഴും എല്ലാം വളരെയധികം ശ്രദ്ധിക്കണം.
എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കരുത് എന്നത് എപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇതിനെ എങ്ങനെ ശ്രദ്ധിക്കണം എന്നത് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. കാരണം ഗര്‍ഭകാലത്ത് കഴിക്കാന്‍ പാടില്ലാത്തതും കഴിക്കേണ്ടതുമായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. ഗ്രാമ്പൂ ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നതാണോ അല്ലയോ എന്ന കാര്യം അറിഞ്ഞിരിക്കണം. ഗര്‍ഭകാലത്ത് ഗ്രാമ്പൂ കഴിക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന കാര്യം നോക്കാം. ഇത് ആരോഗ്യസംരക്ഷണത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
ഗര്‍ഭിണികളില്‍ രോഗപ്രതിരോധ ശേഷി വളരെയധികം കുറഞ്ഞ അവസ്ഥയിലാണ് ഉണ്ടാവാറുള്ളത്. എന്നാല്‍ ഇത് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഗ്രാമ്പൂ കഴിക്കുന്നത്. അത് ഒരു തുള്ളിയാണെങ്കില്‍ പോലും അത് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇതിലുള്ള ആന്റി ഓക്സിഡന്റ് പ്രോപ്പര്‍ട്ടികള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ അല്പം സാധിക്കുന്നു.

ഉറക്കമില്ലായ്മക്ക് പരിഹാരം
ഉറക്കമില്ലായ്മ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും ഗ്രാമ്പൂ മികച്ചതാണ്. . ഇത് ഉറക്കത്തിനിടയില്‍ ഉണ്ടാവുന്ന ഞെട്ടിയുണരല്‍ ഉറക്കമില്ലാത്ത അവസ്ഥ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് കഴിക്കാവുന്നതാണ്.

ചുമയും ജലദോഷവും
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ അത് ശരീരത്തെ വളരെയധികം ദോഷമായി ബാധിക്കുന്നു. അതിന്റെ ഫലമായി തന്നെയാണ് പലപ്പോഴും ചുമയും ജലദോഷവും വിട്ടുമാറാതെ നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് ഗ്രാമ്പൂ . അല്പം ഗ്രാമ്പൂ കഴിക്കുന്നത് ഗര്‍ഭകാലത്തുണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം നല്കുന്നു.

തൊണ്ടവേദനക്ക് പരിഹാരം
തൊണ്ട വേദന എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും അല്പം ഗ്രാമ്പൂ സാധിക്കുന്നു. തേനില്‍ അല്പം ഇഞ്ചി, അല്ലെങ്കില്‍ ലെമണ്‍ ടീ എന്നിവ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് തൊണ്ട വേദന എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിലൂടെ തന്നെ നല്ല ആരോഗ്യത്തിനും ഫ്രഷ്നസ്സിനും സഹായിക്കുന്നു ഗ്രാമ്പൂ .

അള്‍സര്‍ പ്രതിരോധം
അള്‍സര്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഗ്രാമ്പൂ. ഇത് അള്‍സറിന് കാരണമാകുന്ന ബാക്ടീരിയെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഗ്രാമ്പൂ ഒരു നല്ല പദാര്‍ത്ഥമാണ് ഗര്‍ഭകാലത്ത്.

അലര്‍ജി കുറക്കുന്നു
അലര്‍ജി പോലുള്ള അവസ്ഥകള്‍ പല വിധത്തിലാണ് ഗര്‍ഭിണികളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് പലപ്പോഴും ഗ്രാമ്പൂ. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ സീസണല്‍ അലര്‍ജി എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ധൈര്യമായി ഉപയോഗിക്കം. എന്നാല്‍ എന്തിന്റേയും ഉപയോഗം അമിതമാകുമ്പോള്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നുണ്ട്. ചില ചെറിയദോഷഫലങ്ങളും. അവ എന്തൊക്കെയെന്ന് നോക്കാം.

പ്രമേഹത്തിന്റെ അളവ്
ഗര്‍ഭാവസ്ഥയില്‍ പ്രമേഹത്തിന്റെ അളവ് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് എപ്പോഴുംശ്രദ്ധിക്കേണ്ടത്. പ്രമേഹത്തിന്റെ അളവില്‍ ചെറിയ മാറ്റം വരുന്നവര്‍ ആണെങ്കില്‍ പോലും ഒരു കാരണവശാലും ഗ്രാമ്പൂ ഉപയോഗിക്കാന്‍ പാടില്ല. ഇത് പ്രമേഹം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഗര്‍ഭത്തിന് ഇത് വളരെയധികം ദോഷം ചെയ്യുന്നുണ്ട്.

വയറുവേദന
ചിലരിലെങ്കിലും ഗ്രാമ്പൂ കഴിക്കുന്നത് വയറു വേദന പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്ലെങ്കില്‍ അലര്‍ജി പോലുള്ള പ്രതിസന്ധികള്‍ ഉള്ളവരില്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഗ്രാമ്പൂ ഉപയോഗിക്കാന്‍. പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉള്ളവരില്‍ ദഹനം വളരെ പതുക്കെയാക്കുന്നു ഗ്രാമ്പൂ. അതുകൊണ്ട് ശ്രദ്ധിക്കണം.

പല്ലിന്റെ ആരോഗ്യം
പല്ലിന്റെ ആരോഗ്യ കാര്യവും ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. കാരണം ദന്ത പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പലപ്പോഴും ഗര്‍ഭിണികളെയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഭാരം വര്‍ദ്ധിപ്പിക്കുന്നു
ഭാരം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥക്കും പലപ്പോഴും ഗ്രാമ്പൂ കാരണമാകുന്നുണ്ട്. ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഗര്‍ഭകാലത്ത് ശരീര ഭാരം വര്‍ദ്ധിച്ചാല്‍ അത് ഗര്‍ഭാവസ്ഥ വളരെയധികം പ്രതിസന്ധി നിറഞ്ഞതാക്കി മാറ്റുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
