For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം വൈകുന്നതിന്റെ പ്രധാനകാരണം

പല ദമ്പതികളും കുഞ്ഞിനെ വേണം എന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമല്ല കുഞ്ഞിനെ വേണ്ടെന്ന് വെക്കുന്നവരും

|

വിവാഹം കഴിഞ്ഞ് ഒരു മാസം കഴിയുമ്പോള്‍ തന്നെ എല്ലാവരും ചോദിച്ച് തുടങ്ങും വിശേഷമായില്ലേ എന്ന്. അത്രക്കധികം പ്രാധാന്യമാണ് കുടുംബ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് പല ദമ്പതികളും ഗര്‍ഭധാരണം താമസിപ്പിക്കുന്നു. ഇതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഇന്നത്തെ കാലത്ത് കരിയര്‍ ജോലി എന്നിവക്കാണ് പലരും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

കുഞ്ഞിനെ വളര്‍ത്തുന്നതിന് പല വിധത്തിലുള്ള കാര്യങ്ങളും ചിന്തിക്കേണ്ടതുണ്ട്. ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള കാര്യങ്ങള്‍ ഒരു കുഞ്ഞിനെ വളര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ഇക്കാലത്ത് ഒരു കുഞ്ഞിനെ വളര്‍ത്തുന്നതിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരും.

കൃത്രിമ ബീജസങ്കലനത്തിലൂടെ കുഞ്ഞുണ്ടാവുന്നതിങ്ങനെകൃത്രിമ ബീജസങ്കലനത്തിലൂടെ കുഞ്ഞുണ്ടാവുന്നതിങ്ങനെ

നല്ല സാമ്പത്തിക നിലയും ഇല്ലാതെ കുഞ്ഞിനെ വളര്‍ത്തുക എന്നത് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നല്ല വിദ്യാഭ്യാസം, വസ്ത്രം, ജീവിത സാഹചര്യം എന്നിവയെല്ലാം നോക്കി വേണം കുഞ്ഞിനെ വളര്‍ത്താന്‍. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് കുഞ്ഞിനെ ഉടനേ വേണ്ടെന്ന് ദമ്പതികള്‍ തീരുമാനിക്കുന്നത് എന്ന് നോക്കാം.

 ആരോഗ്യകാരണങ്ങള്‍

ആരോഗ്യകാരണങ്ങള്‍

ചില ദമ്പതികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുട്ടികളുടെ ജനനം നീട്ടിവെയ്‌ക്കേണ്ടതായി വരാം. അത്തരം പ്രശ്‌നമുള്ളവര്‍ അത് പരിഹരിക്കപ്പെടുന്നത് വരെ ഗര്‍ഭധാരണത്തിനായി കാത്തിരിക്കും.

തൊഴില്‍പരമായ കാരണങ്ങള്‍

തൊഴില്‍പരമായ കാരണങ്ങള്‍

നിങ്ങള്‍ തൊഴിലില്‍ ഏറെ ശ്രദ്ധാലുവും, അതിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന അവസ്ഥയിലുമാണെങ്കില്‍ കുട്ടിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമില്ലാത്തതിനാല്‍ ഗര്‍ഭധാരണം നീട്ടിവെയ്ക്കുന്നത് തികച്ചും സാധാരണമാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് മാറ്റിവെയ്ക്കുന്നുവെങ്കില്‍ നിങ്ങളുടെ പ്രായം കൂടി കണക്കിലെടുക്കുക.

ബന്ധത്തിന്റെ സ്ഥിരത

ബന്ധത്തിന്റെ സ്ഥിരത

ചില ദമ്പതികള്‍ തങ്ങളുടെ ബന്ധത്തിന്റെ സ്ഥിരതയില്‍ സംശയിക്കുന്നവരായിരിക്കും. അവര്‍ ഗര്‍ഭധാരണത്തിന് അല്‍പകാലം കാത്തിരിക്കും. പിന്നീട് വിവാഹമോചനം വഴി കുട്ടിയുടെ ജീവിതം നശിക്കാതിരിക്കാന്‍ ഇത് സഹായിക്കും.

മികച്ച സാമ്പത്തികം

മികച്ച സാമ്പത്തികം

നല്ല സാമ്പത്തികം കുട്ടികളെ വളര്‍ത്തുന്നതിന് ആവശ്യമാണ്. തങ്ങളുടെ സാമ്പത്തിക സ്ഥിരതയെ സംബന്ധിച്ച് ഉറപ്പില്ലാത്തവര്‍ പൊതുവെ കുട്ടികളെ വളര്‍ത്താനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് അല്‍പകാലം കാത്തിരിക്കും.

കരിയറിനെ കുറിച്ചുള്ള ആശങ്ക

കരിയറിനെ കുറിച്ചുള്ള ആശങ്ക

കരിയറിനെ കുറിച്ചുള്ള ആശങ്ക പല ദമ്പതിമാരേയും അലട്ടുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് കരിയറിന്റെ കാര്യത്തില്‍ ഉറപ്പായിട്ട് മാത്രമേ കുഞ്ഞിനെക്കുറിച്ച് പല ദമ്പതിമാരും ചിന്തിക്കുകയുള്ളൂ.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഇന്നത്തെ കാലത്ത് പലരേയും ബാധിക്കുന്ന പ്രശ്‌നമാണ് ഡിപ്രഷന്‍. പ്രത്യേകിച്ച് ദമ്പതികള്‍ക്കിടയില്‍. പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മയാണ് ഇത്തരത്തില്‍ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. ഇത് കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നതില്‍ നിന്ന് പലരേയും വിലക്കുന്നു.

അറിവില്ലായ്മ

അറിവില്ലായ്മ

അറിവില്ലായ്മയാണ് മറ്റൊന്ന്. ഇത് പലപ്പോഴും കുഞ്ഞിനെ വളര്‍ത്തുന്നതില്‍ നിന്നും ദമ്പതികളെ വിലക്കുന്നു. അതുകൊണ്ട് തന്നെ കുഞ്ഞ് വേണ്ടെന്ന് വെക്കുന്നതിനുള്ള പ്രധാന കാരണമായി ദമ്പതികള്‍ ഇതാണ് പറയുന്നത്.

പ്രായം

പ്രായം

പ്രായം ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രായാധിക്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മൂലവും കുഞ്ഞിനെ വേണ്ടെന്ന് വെക്കാന്‍ പല ദമ്പതികളും നിര്‍ബന്ധിതരാവുന്നു. അതുകൊണ്ട് തന്നെ കുഞ്ഞ് വേണം എന്ന് ആഗ്രഹിക്കുമ്പോള്‍ പലര്‍ക്കും കുഞ്ഞ് ഉണ്ടാവില്ല.

ദമ്പതികള്‍ക്കുള്ളിലെ കലഹങ്ങള്‍

ദമ്പതികള്‍ക്കുള്ളിലെ കലഹങ്ങള്‍

ദമ്പതികള്‍ക്കുള്ളിലെ കലഹങ്ങള്‍ പലപ്പോഴും കുഞ്ഞിനെ വളര്‍ത്തുന്നതിന് തടസ്സമായി പല ദമ്പതിമാരും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുമ്പോള്‍ കുഞ്ഞിനെ വേണ്ടെന്ന് വെക്കുന്നതിന് കാരണമാകുന്നു.

പ്രസവ വേദന

പ്രസവ വേദന

പ്രസവ വേന സഹിക്കാന്‍ പറ്റാത്തതും പല സ്ത്രീകളേയും ഗര്‍ഭധാരണത്തില്‍ നിന്ന് പിന്‍മാറ്റും. ഇത് ഗര്‍ഭം ഒരു ഭീതിയായി നില്‍ക്കാന്‍ കാരണമാകുന്നു

English summary

Why Some Couples Postpone parenthood

Some women who delay having babies. Here are some reasons to postpone their pregnancy.
Story first published: Thursday, February 22, 2018, 10:06 [IST]
X
Desktop Bottom Promotion