For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയായ അവളിലെ ആ അദ്ഭുതം

|

ഒരു ഗർഭിണിയെ കാണുമ്പോൾ നമ്മൾ ആദ്യം ശ്രദ്ധിക്കുന്നത് അവരുടെ നിറവയറും മുഖത്തെ തെളിച്ചവുമാണ്. എന്നാൽ അവരുടെ ശരീരത്തിനകത്ത് എന്തൊക്കെയാണ് അപ്പോൾ സംഭവിക്കുന്നതെന്ന് നമ്മളാരും അധികം ചിന്തിക്കാറില്ല. സ്ത്രീശരീരം എന്നത് അത്ഭുതങ്ങൾ നിറഞ്ഞതാണ്.

ഗർഭകാലത്ത് സ്ത്രീശരീരം ശാരീരികവും മാനസികവും വൈകാരികവുമായ ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. ശരീരതത്തിലെ ഓരോ ഭാഗങ്ങൾക്കും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു.

പ്രസവവേദനയും കുഞ്ഞ് പുറത്തുവരുന്ന സമയവുമാണ് ഗർഭകാലത്തെ ഏറ്റവും പ്രയാസകരമായ ഘട്ടം എന്നായിരിക്കും നിങ്ങളിൽ പലരും ധരിച്ചിട്ടുണ്ടാകുക. എന്നാൽ സത്യം എന്തെന്നാൽ, 9 മാസങ്ങൾ നീളുന്ന ഗർഭകാലം മുഴുവൻ സ്ത്രീയുടെ ശരീരത്തിൽ പല രീതിയിൽ മാറ്റങ്ങൾ ബാധിക്കുന്നതാണ്.

ബാഹ്യവും ആന്തരികവുമായിട്ടുള്ള അവയവങ്ങൾക്ക് ഈ ഘട്ടത്തിൽ മാറ്റങ്ങൾക്ക് വിധേയമാകേണ്ടി വരുന്നു. പ്രത്യേകിച്ച് കഴുത്തിനു താഴിട്ടുള്ള ഉടൽഭാഗത്തെ അവയവങ്ങൾക്ക് ചിന്തിക്കാവുന്നതിൽ അപ്പുറം ചതവും പിരിവും സംഭവിക്കുന്നു.

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്, ഗര്ഭകാലത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന അവയവങ്ങളിൽ വരുന്ന മാറ്റങ്ങളെ കുറിച്ചാണ്. കൂടാതെ, പ്രസവശേഷം ഈ മാറ്റങ്ങൾ എങ്ങിനെ നല്ല രീതിയിൽ തരണം ചെയ്ത് പഴയ സ്ഥിതിയിലേക്ക് എത്തിച്ചേരാം എന്നതിനെ കുറിച്ചും നമുക്ക് വായിക്കാം.

ത്വക്ക്

ത്വക്ക്

ത്വക്ക് ഒരു ആന്തരീകാവയവം അല്ലായിരിക്കാം. എന്നാൽ, ഗർഭകാലത്ത് വളരെ അധികം മാറ്റങ്ങൾ ത്വക്കിന് സംഭവിക്കുന്നു. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. മാത്രമല്ല, ബാഹ്യാന്തരീക്ഷവുമായി തുറന്ന് ഇടപഴകുന്ന ഒരേയൊരു അവയവവും ത്വക്കാണ്. അതിനാൽ തന്നെ, പല കാര്യങ്ങളിലും ആദ്യം ശരീരത്തിൽ മാറ്റം സംഭവിക്കുന്നതും ത്വക്കിനാണ്.

ആർത്തവ സമയത്ത് പോലും സ്ത്രീയുടെ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ മൂലം ത്വക്കിന് മാറ്റങ്ങൾ വരുന്നു. ഇതേ അവസ്ഥ തന്നെയാണ് ഗർഭകാലത്തും. ചിലപ്പോൾ ചർമ്മം വിണ്ടുകീറാം, ചിലപ്പോൾ ചർമ്മത്തിന് തിളക്കം വർദ്ധിക്കാറുമുണ്ട് ഗർഭകാലത്ത്.

ചർമ്മത്തിന്റെ നിറവും ഗർഭകാലത്ത് വർദ്ധിക്കാറുണ്ട്. പ്രസവശേഷം ചില സ്ത്രീകളിൽ മുഖക്കുരുവും പ്രത്യക്ഷപ്പെടാറുണ്ട്. സ്ട്രെച്ച് മാർക്കുകൾ മൂലമുള്ള പാടുകളും പ്രത്യേക്ഷപ്പെട്ടേക്കാം.

പൊടിക്കൈ : പ്രസവകാലത്തിൽ ചർമ്മത്തിൽ എപ്പോഴും ഈർപ്പം നിലനിർത്തിയാൽ സ്ട്രെച്ച് മാർക്കുകളും മുഖക്കുരുവും വരുന്നത് തടയാം. ശരീരതത്തിലെ ജലാംശം നിലനിർത്തുക.

മൂത്രസഞ്ചി :

മൂത്രസഞ്ചി :

മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ സംഭവിക്കുന്ന അവയവങ്ങളിൽ ഒന്നാണ് മൂത്രസഞ്ചി. ഗർഭകാലത്ത് സ്ത്രീകൾക്ക് മൂത്രശങ്ക വളരെ കൂടുതലായിരിക്കും. ഓരോ 10 മിനിറ്റു കൂടുമ്പോൾ ബാത്ത്റൂമിൽ പോവേണ്ടി വരുന്നു.

ഗർഭപാത്രവും അതിൽ വളരുന്ന കുഞ്ഞും മൂലം മൂത്രസഞ്ചിയുടെ സ്ഥലം ചുരുങ്ങുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. കുറഞ്ഞ സ്ഥലം കാരണം മൂത്രസഞ്ചിയിൽ കുറഞ്ഞ അളവിൽ മാത്രമേ മൂത്രം സംഭരിക്കുവാൻ സാധിക്കുകയുള്ളു. അതിനാൽ തന്നെ കൂടെക്കൂടെ മൂത്രശങ്ക അനുഭവപ്പെടുന്നു.

ഗർഭകാലത്തെ അവസാനഘട്ടങ്ങളിൽ അമ്മയ്ക്ക് ഒരു ചുമയോ തുമ്മലോ, എന്തിന് ഒരു ചിരി വന്നാൽ തന്നെ മൂത്രശങ്ക അനുഭവപ്പെടും.

പൊടിക്കൈ : എപ്പോഴും മൂത്രശങ്ക അനുഭവപ്പെടുന്നത് ഒഴിവാക്കുവാനായി കുറച്ച് വെള്ളം കുടിക്കാൻ നിങ്ങൾ ശ്രമിച്ചേക്കാം. എന്നാൽ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് നിങ്ങയ്ക്കും വയറ്റിൽ വളരുന്ന കുഞ്ഞിനും അത്യാവശ്യമാണെന്ന കാര്യം മറക്കരുത്.

കുടൽ

കുടൽ

ആമാശയത്തിന്റെയും മൂത്രസഞ്ചിയുടെയും ഇടയിലുള്ള പിണഞ്ഞുകിടക്കുന്ന കുഴലുകൾ പോലെയുള്ള അവയവമാണ് കുടൽ.അടിവയറിലെ ഇടുങ്ങിയ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗർഭപാത്രം വളരുമ്പോൾ കുടൽ പുറകിലേക്കും മുകളിലേക്കുമായി ചുരുങ്ങാൻ സാധ്യതയുണ്ട്. കുടൽ ഇങ്ങനെ ഇടുങ്ങിയ നിലയിലേക്ക് പോകുമ്പോൾ, അത് കുടൽ സംബന്ധമായ പ്രശ്നങ്ങൾക്കും ദഹനപ്രശ്നങ്ങൾക്കും വഴിവയ്ക്കുന്നു.

സ്ത്രീയുടെ ശരീരപ്രകൃതിയും ഭക്ഷണരീതികളും അനുസരിച്ച്, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വരും.

പൊടിക്കൈ : നാര് അടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് മലശോധന എളുപ്പത്തിലാക്കുന്നു. മലബന്ധം മാറുവാനായി വയറിളക്കുന്ന മരുന്നുകളും കഴിക്കാം. എന്നാൽ, ഗർഭിണികൾ ഈ മരുന്നുകൾ കഴിക്കുന്നത് ഡോക്ടറുടെ അറിവോടെ മാത്രമായിരിക്കണം.

ആമാശയം

ആമാശയം

കഴിക്കുന്ന ഭക്ഷണത്തെ പിടിച്ചുനിർത്തുന്നതും ദഹിപ്പിക്കുന്നതും ആമാശയമാണ്. ഗർഭാവസ്ഥ ആമാശയത്തെ വരെ ചുരുക്കുന്നു.

പൊടിക്കൈ : നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്ന ഭക്ഷണം കുറച്ച്‌മാത്രം കഴിക്കുക. ആമാശയത്തിലെ അമ്ലത്തെ സന്തുലിതമാക്കുവാൻ ആവശ്യത്തിന് വെള്ളം കുടിക്കുക.

ഗർഭപാത്രം

ഗർഭപാത്രം

ഗർഭകാലത്ത് ഗർഭപാത്രതത്തിന് ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാകുന്നു എന്നത് പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ. കുഞ്ഞ് അമ്മയുടെ വയറ്റിൽ നിന്ന് പുറത്തുവരുന്നത് വരെ ഗർഭപാത്രമാണ് അതിന്റെ വീട്. ഗർഭപാത്രം നമ്മുടെ മുഷ്ടിയുടെ അത്ര വലുപ്പം ഉണ്ടാകും. എന്നാൽ ഗർഭകാലത്ത് അത് പല മടങ്ങു വലുതാകുന്നു. പ്രസവശേഷം പഴയ വലിപ്പത്തിലേക്ക് തിരികെ വരുന്നു.

പൊടിക്കൈ : ഗർഭകാലത്ത് ഗർഭപാത്രം വലുതാകുകയും പ്രസവശേഷം ചുരുങ്ങുകയും ചെയ്യുന്നത് മൂലം പ്രസവശേഷം വേദനയോട് കൂടിയ ഞെരമ്പുവലിച്ചിൽ ഉണ്ടാകാനിടയുണ്ട്. ഇത് കുറയ്ക്കുവാൻ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്.

Read more about: delivery pregnancy
English summary

What Happens To Your Organs During Pregnancy

What Happens To Your Organs During Pregnancy
Story first published: Friday, February 2, 2018, 11:33 [IST]
X
Desktop Bottom Promotion