മുലയൂട്ടല്‍ നിര്‍ത്തുമ്പോള്‍ സംഭവിക്കുന്നത്‌

കുഞ്ഞിന് മുലപ്പാല്‍ നല്‍കേണ്ടത് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. രണ്ട് വയസ്സുവരെയെങ്കിലും കുഞ്ഞിന് പാല്‍ കൊടുക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് മുലപ്പാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പല വിധത്തിലാണ് കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സഹായിക്കുന്നത്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു എന്ന് തന്നെ സംശയമില്ലാതെ പറയാവുന്നതാണ്.

ഒരു പ്രായമാവുമ്പോള്‍ കുഞ്ഞിന്റെ പാലു കുടി നിര്‍ത്തുകയോ അല്ലെങ്കില്‍ നില്‍ക്കുകയോ ചെയ്യും. എന്നാല്‍ പെട്ടെന്നുള്ള ഇത്തരത്തിലുള്ള ഒരു കാര്യം അമ്മയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പല സ്ത്രീകള്‍ക്കും അറിയില്ല. പല സ്ത്രീകളേയും പല രീതിയിലാണ് ഇത് ബാധിക്കുന്നത്.

കുഞ്ഞിന്റെ പാല് കുടി നിര്‍ത്തിയാല്‍ അത് അമ്മക്ക് എങ്ങനെ ബാധിക്കുന്നു എന്ന് പലരും അറിയുന്നില്ല. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അമ്മയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണ്. ഏത് അവസ്ഥയിലും ആരോഗ്യത്തിന് ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. കാരണം ഓരോ അമ്മമാരിലും ഓരോ തരത്തിലാണ് ഇത് ബാധിക്കുന്നത്. എന്തൊക്കെ മാറ്റങ്ങളാണ് ഇത്തരത്തില്‍ ഉണ്ടാവുന്നത് എന്ന് നോക്കാം. ഇത് ജീവിതത്തില്‍ എങ്ങനെയെല്ലാം അമ്മമാരെ ബാധിക്കുമെന്നും നോക്കാം.

മാനസികാവസ്ഥയിലെ മാറ്റം

മാനസികാവസ്ഥയിലെ മാറ്റം

മാനസികാവസ്ഥയില്‍ തന്നെ കാര്യമായ മാറ്റം ഉണ്ടാവുന്നു. ഗര്‍ഭാവസ്ഥയില്‍ പല സ്ത്രീകളിലും ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവാം. ഇത് പ്രസവ ശേഷം അവര്‍ക്ക് വിഷാദരോഗത്തിനുള്ള ആക്കം കൂട്ടുന്നു. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ ആദ്യം തിരിച്ചറിയണം. കുഞ്ഞിന്റെ പാലുകുടി നിര്‍ത്തിയാല്‍ ചില അമ്മമാരില്‍ മാനസികാവസ്ഥയില്‍ പല തരത്തിലുള്ള മാറ്റങ്ങളും വരുന്നു. ചില അമ്മമാര്‍ വളരെയധികം അസ്വസ്ഥരായി കാണപ്പെടും. മുലയൂട്ടുന്ന സമയത്ത് സന്തോഷ ഹോര്‍മോണായ ഓക്‌സിടോസിന്‍ ഉണ്ടാവുന്നു. എന്നാല്‍ മുലയൂട്ടല്‍ കഴിയുമ്പോള്‍ വീണ്ടും ഹോര്‍മോണിന്റെ അഭാവം മൂഡ് മാറ്റത്തിന് കാരണമാകുന്നു. ഇത് പലപ്പോഴും വിഷാദ രോഗം പോലുള്ള അവസ്ഥയിലേക്ക് അമ്മമാരെ നയിക്കുന്നു. അതീവ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഇതില്‍ നിന്ന് കരകയറി പോരുക എന്നത് അസാധ്യമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പാല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു

പാല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു

കുഞ്ഞ് കുടിച്ചില്ല അല്ലെങ്കില്‍ കുഞ്ഞിന് കൊടുത്തില്ല എന്ന് കരുതി പാലിന്റെ കാര്യത്തില്‍ കുറവ് സംഭവിക്കുന്നില്ല. അതുകൊണ്ട് തന്നെ ചില അമ്മമാരില്‍ കുഞ്ഞുങ്ങള്‍ പാല്‍ കുടിച്ചാലും ഇല്ലെങ്കിലും കുറച്ച് ദിവസത്തേക്കെങ്കിലും ഇത് തുടര്‍ന്ന് കൊണ്ടിരിക്കും. പെട്ടെന്ന് തന്നെ പാല്‍ ഇല്ലാതാക്കാന്‍ കഴിയില്ല. കാരണം ചിലപ്പോള്‍ രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി ചെയ്ത് കൊണ്ടിരുന്ന ഒരു കാര്യം ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ അത് ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല എന്നത് തന്നെയാണ് കാര്യം.

സ്തനങ്ങളില്‍ മാറ്റങ്ങള്‍

സ്തനങ്ങളില്‍ മാറ്റങ്ങള്‍

പെട്ടെന്ന് കുഞ്ഞിന്റെ പാലു കുടി നിര്‍ത്തുമ്പോള്‍ അത് കുഞ്ഞിന് പ്രശ്‌നമുണ്ടാക്കുന്നത് പോലെ തന്നെ അമ്മക്കും പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ചില അമ്മമാര്‍ക്ക് പാല്‍ ഉത്പാദിപ്പിക്കുമ്പോള്‍ അത് കളയാനുള്ള ബുദ്ധിമുട്ട് വളരെ ശ്രദ്ധിക്കേണ്ടതാണ്. ഇതിന്റെ ഫലമായി സ്ഥനങ്ങളില്‍ വേദന അനുഭവപ്പെടുന്നു. ഇതും കുഞ്ഞിന്റെ പാലുകുടി നിര്‍ത്തുന്നതിന്റെ ഫലമായി ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ കുഞ്ഞ് കുടിക്കാത്ത പാല്‍ അല്‍പാല്‍പമായി പതിയെ പുറത്തേക്ക് കളയുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് സ്തനങ്ങളിലെ വേദനയെ ഇല്ലാതാക്കുന്നു. ഇത്തരം അവസ്ഥകള്‍ക്കെല്ലാം ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പാല്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു

പാല്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു

ഇത് പലപ്പോഴും ഒരു പ്രതിസന്ധി തന്നെയാണ്. ഒരിക്കലും ഇതിനെ തല്‍ക്കാലത്തേക്ക് നിര്‍ത്താന്‍ ആര്‍ക്കും കഴിയുകയില്ല. പലപ്പോഴും പാലുല്‍പ്പാദനം എന്ന പ്രതിസന്ധിയെ നിര്‍ത്താന്‍ പലര്‍ക്കും കഴിയില്ല. മുന്‍പ് ഉണ്ടായിരുന്ന അതേ അളവില്‍ തന്നെ കുറച്ച് ദിവസത്തേക്ക് പാല്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതും സ്ത്രീകളില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് അല്‍പം ദിവസത്തേക്ക് ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.

 ആര്‍ത്തവമുണ്ടാവുന്നു

ആര്‍ത്തവമുണ്ടാവുന്നു

എല്ലാവര്‍ക്കും അറിയാം ഗര്‍ഭകാലത്തും പ്രസവശേഷവും ആര്‍ത്തവം എന്ന പ്രക്രിയ സംഭവിക്കുന്നില്ല എന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം കാലത്തേക്ക് ഇല്ലാതിരിക്കുന്നു. എന്നാല്‍ മുലയൂട്ടല്‍ ഇല്ലാതാവുമ്പോള്‍ വീണ്ടും ആര്‍ത്തവത്തിലേക്ക് പല സ്ത്രീകളും കടക്കുന്നു. മാത്രമല്ല കൃത്യമായ ആര്‍ത്തവമായിരിക്കും പിന്നീട്. ഇതും സ്ത്രീകളില്‍ മുലയൂട്ടല്‍ നിര്‍ത്തുമ്പോള്‍ നടക്കുന്ന കൃത്യമായ ഒരു ശാരീരിക മാറ്റമാണ്. അതുകൊണ്ട് കുഞ്ഞിന് മാത്രമല്ല അമ്മക്കും മുലയൂട്ടല്‍ നിര്‍ത്തിയാല്‍ അത് ശാരീരികലും മാനസികവുമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

 സ്തനങ്ങള്‍ക്ക് ആകൃതി

സ്തനങ്ങള്‍ക്ക് ആകൃതി

പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് സ്തനങ്ങള്‍ക്ക് ആകൃതിയില്ലാത്തത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും കുഞ്ഞിന് പാലു കൊടുക്കുന്നത് നേരത്തേ നിര്‍ത്താറുണ്ട്. എന്നാല്‍ ഇത് പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് കുഞ്ഞിന്. എന്നാല്‍ കുഞ്ഞിന്റെ മുലയൂട്ടല്‍ നിര്‍ത്തേണ്ട പ്രായത്തില്‍ നിര്‍ത്തിയാല്‍ സ്തനങ്ങള്‍ക്ക് കൃത്യമായ ആകൃതി ലഭിക്കുന്നു. മുലയൂട്ടുമ്പോള്‍ പല സ്ത്രീകളിടേയും സ്തനങ്ങള്‍ തൂങ്ങിപ്പോവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ മുലയൂട്ടല്‍ നിര്‍ത്തിക്കഴിഞ്ഞാല്‍ സ്തനങ്ങള്‍ക്ക് വീണ്ടും ആകൃതിയും ഉറപ്പും ലഭിക്കുന്നു.

സ്തനങ്ങള്‍ സെന്‍സിറ്റീവ് ആവുന്നു

സ്തനങ്ങള്‍ സെന്‍സിറ്റീവ് ആവുന്നു

സ്തനങ്ങള്‍ മുലയൂട്ടല്‍ നിര്‍ത്തിക്കഴിഞ്ഞാല്‍ വളരെയധികം സെന്‍സിറ്റീവ് ആവുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള സ്തനങ്ങളിലെ വേദനക്ക് കാരണമാകുന്നു. പല അമ്മമാരും പരാതി പറയുന്ന ഒന്നാണ് പലപ്പോഴും സ്തനങ്ങളിലെ വേദന. ഇതെല്ലാം പെട്ടെന്ന് പാല്‍ കൊടുക്കുന്നത് നിര്‍ത്തുമ്പോള്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

Story first published: Monday, August 20, 2018, 15:06 [IST]
X
Desktop Bottom Promotion