For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേദനകുറക്കും സുഖപ്രസവത്തിന് ഈ വഴികള്‍

പ്രസവം സാധാരണമാക്കാനും എളുപ്പത്തില്‍ പ്രസവിയ്ക്കാനും ചില കാര്യങ്ങള്‍ ഗര്‍ഭിണികള്‍ പിന്തുടരണം

|

പ്രസവവേദന എന്ന് പറയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ വേദന എന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരത്തിലൊരു വേദന സഹിക്കേണ്ടി വരുമല്ലോ എന്നോര്‍ത്ത് ആരും പ്രസവിക്കാതിരിക്കുന്നില്ല. പക്ഷേ ഇതിനെ ലഘൂകരിക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പണ്ട് കാലത്ത് സ്ത്രീകള്‍ വളരെ എളുപ്പത്തില്‍ തന്നെ പ്രസവിച്ചിരുന്നു. ഇന്നത്തെ കാലത്തെ പോലെ ആധുനിക സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ട് കൂടി പ്രസവിക്കുന്ന സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് സൗകര്യങ്ങള്‍ വര്‍ദ്ധിച്ചപ്പോഴാണ് പ്രസവത്തോടെ സ്ത്രീകള്‍ മരിക്കുന്നതും കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതും വര്‍ദ്ധിക്കുന്നത്.

ആധുനിക സൗകര്യമില്ലാതാരുന്ന കാലത്തും സ്ത്രീകള്‍ പ്രസവിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സൗകര്യങ്ങള്‍ കൂടി വരുമ്പോള്‍ പ്രസവിക്കുന്ന കാര്യത്തിലും കോംപ്ലിക്കേഷന്‍സ് കൂടി വരികയാണ്. വ്യായാമത്തിന്റെ അഭാവവും ആരോഗ്യമുള്ള ഭക്ഷണം കഴിയ്ക്കാത്തതും എല്ലാമാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. പക്ഷേ ഇന്നത്തെ കാലത്ത് സൗകര്യങ്ങളുടെ നടുവില്‍ കഴിയുമ്പോള്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ പ്രസവിക്കുമ്പോള്‍ ഉണ്ടാവുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പലപ്പോഴും അറിയാതിരിക്കുന്നതാണ് അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്.

പ്രസവിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ ഗര്‍ഭാരംഭത്തില്‍ തന്നെ വെച്ചാല്‍ മതി ഇത് പ്രസവം എളുപ്പമാക്കുന്നതിനും പ്രശ്‌നങ്ങള്‍ ഏതുമില്ലാതെ പ്രസവം സുഗമമാക്കുന്നതിനും സഹായിക്കുന്നു. ഇത്തരത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യാതൊരു പ്രശ്‌നവും ഇല്ലാതെ പ്രസവിക്കാന്‍ സ്്ത്രീകള്‍ക്ക് കഴിയുന്നു. എന്നാല്‍ ഇന്നത്തെ കാലത്തും ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാനും പ്രസവം സുഗമമാക്കാനും ചില വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക എന്നത് ഗര്‍ഭാവസ്ഥയില്‍ ഒരു പാപമായി കണക്കാക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരത്തില്‍ ഒരു ചിന്തയേ വേണ്ട. കാരണം വ്യായാമം ചെയ്യുന്നത് പ്രസവം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്നു. പക്ഷേ ഗര്‍ഭാവസ്ഥയില്‍ ചെയ്യാന്‍ പറ്റുന്ന ചില വ്യായാമങ്ങള്‍ ഉണ്ട്. അവ മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. അല്ലാതെ ഏത് രീതിയിലുള്ള വ്യായാമവും ചെയ്താല്‍ അത് അപകടത്തിലേക്കാണ് എത്തുക എന്ന കാര്യത്തില്‍ സംശയം വേണ്ട. വ്യായാമം ചെയ്യുന്നത് പ്രസവം എളുപ്പമാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ അത് തുടങ്ങുന്നതിനു മുന്‍പ് വിദഗ്ധരുടെ അഭിപ്രായം കൂടി കണക്കിലെടുത്തു വേണം വ്യായാമം തുടങ്ങാന്‍ എന്നതാണ് കാര്യം.

ടെന്‍ഷന്‍ വേണ്ട

ടെന്‍ഷന്‍ വേണ്ട

മാനസിക സന്തോഷം ആണ് മറ്റൊന്ന്. ഗര്‍ഭാവസ്ഥയില്‍ പല വിധത്തിലും പല സ്ത്രീകളിലും സമ്മര്‍ദ്ദം ഉണ്ടാവുന്നു. ഇത്തരത്തിലുള്ള അസ്വസ്ഥത ഒഴിവാക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. ഒന്നിനെക്കുറിച്ചും ആലോചിച്ച് ടെന്‍ഷനാവാതെ എല്ലാ കാര്യത്തിലും സന്തോഷം കണ്ടെത്താന്‍ മാത്രം ശ്രമിക്കുക. തങ്ങളുടെ ഹോബികളില്‍ സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കുകയാണ് ചെയ്യേണ്ടത്. പ്രസവമടുക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ വളരെ കൂടുതലാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ടെന്‍ഷനുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

മെഡിറ്റേഷന്‍

മെഡിറ്റേഷന്‍

ഏത് ടെന്‍ഷനേയും ഒഴിവാക്കാന്‍ പറ്റിയ വഴിയാണ് മെഡിറ്റേഷന്‍ ചെയ്യുന്നത്. ഇത് എല്ലാവിധത്തിലും നമ്മളിലെ മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ മെഡിറ്റേഷന്‍ അഥവാ ധ്യാനം ചെയ്യുന്നത് നന്നായിരിക്കും. ഇത് ഉത്കണ്ഠയേയും മാനസിക സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കും. മസിലിനെ റിലാക്‌സ് ആക്കുകയും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് കൊണ്ട് പരിഹാരം കാണാന്‍ സാധിക്കാത്ത പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് തന്നെ നമുക്ക് പറയാവുന്നതാണ്.

 ഭക്ഷണ കാര്യത്തിലെ ശ്രദ്ധ

ഭക്ഷണ കാര്യത്തിലെ ശ്രദ്ധ

ഭക്ഷണ കാര്യത്തില്‍ ഗര്‍ഭാവസ്ഥയില്‍ നമ്മള്‍ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ കാര്യങ്ങള്‍ എല്ലാം ആരോഗ്യപരമായി നടക്കുകയുള്ളൂ. പലപ്പോഴും ഇന്നത്തെ കാലത്ത് തിരക്ക് മൂലം പലരും ആരോഗ്യമുള്ള ഡയറ്റ് പലപ്പോഴും പിന്തുടരാറില്ല. എന്നാല്‍ താന്‍ കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് കുഞ്ഞിനും ആരോഗ്യം ലഭിയ്ക്കുക എന്നകാര്യം ഒരു കാരണവശാലും അമ്മയും മറക്കാന്‍ പാടില്ല. അതു കൊണ്ട് തന്നെ ഫോളിക് ആസിഡ് അധികമുള്ള ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. ഇത് പ്രസവത്തിന്റെ വേദന ലഘൂകരിക്കാനും പ്രസവം എളുപ്പത്തിലാക്കുന്നതിനും സഹായിക്കുന്നു.

 മസ്സാജ് ചെയ്യുന്നത്

മസ്സാജ് ചെയ്യുന്നത്

മസ്സാജ് ചെയ്യുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കെല്ലാം വളരെയധികം പ്രാധാന്യം നല്‍കണം. പ്രസവത്തിന് രണ്ട് മാസം മുന്‍പ് തന്നെ മസ്സാജ് തുടങ്ങണം. ടെന്‍ഷന്‍ ഉണ്ടാക്കുന്ന ഭാഗങ്ങളില്‍ മസ്സാജ് ചെയ്യുന്നത് മാനസികാരോഗ്യം നല്‍കുകയും പ്രസവത്തോടനുബന്ധിച്ചുള്ള ടെന്‍ഷനെ ഇല്ലാതാക്കുകയും ചെയ്യും. മാത്രമല്ല പ്രസവം എളുപ്പമാക്കുകയും ചെയ്യുന്നു. പല വിധത്തില്‍ ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. പലപ്പോഴും കുഞ്ഞിന് മാത്രമല്ല അമ്മക്കും ഇതെല്ലാം ഗുണം ചെയ്യുന്നു. പ്രസവത്തിന്റെ തീവ്രത കുറച്ച് കുഞ്ഞ് പെട്ടെന്ന് പുറത്ത് വരാന്‍ സഹായിക്കുന്നു.

ആഴത്തിലുള്ള ശ്വാസോച്ഛ്വാസം

ആഴത്തിലുള്ള ശ്വാസോച്ഛ്വാസം

ആഴത്തിലുള്ള ശ്വാസോച്ഛ്വാസം അല്ലെങ്കില്‍ ഡീപ് ബ്രീത്ത് പ്രസവ വേദന കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ടോക്ടര്‍മാര്‍ പോലും നിര്‍ദ്ദേശിക്കുന്ന ഒന്നാണ് ശ്വാസോച്ഛ്വാസം ചെയ്യാന്‍. ശ്വാസോഛ്വാസമെടുക്കുന്നതിലും വിദഗ്ധരുമായി ആലോചിച്ച് ഒരു ഉപദേശം തേടുന്നത് പ്രസവം സുഗമമാക്കാന്‍ സഹായിക്കുന്നു. എത്ര വലിയ വേദനയാണെങ്കില്‍ പോലും അതിനെ ലഘൂകരിക്കാന്‍ ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ.

കുളിയില്‍ ശ്രദ്ധിക്കാന്‍

കുളിയില്‍ ശ്രദ്ധിക്കാന്‍

കുളിയ്ക്കുന്ന കാര്യത്തിലും ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം. പ്രസവത്തിനു മുന്‍പ് ഇളം ചൂടു വെള്ളത്തില്‍ കുളിയ്ക്കുന്നത് ഗര്‍ഭിണികളുടെ ശരീരം പ്രസവത്തിന് തയ്യാറെടുക്കാന്‍ സഹായിക്കും എന്നതാണ്. മാത്രമല്ല മാനസിക സമ്മര്‍ദ്ദം അകറ്റാനും ഇതിലൂടെ സഹായിക്കും. അതുകൊണ്ട് ചൂടുവെള്ളത്തില്‍ കുളിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ അത് പച്ചവെള്ളത്തില്‍ തന്നെയാവുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. കാരണം അത് പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തിനും മനസ്സിനും സഹായിക്കുന്നത്.

പങ്കാളിയുടെ സാന്നിധ്യം

പങ്കാളിയുടെ സാന്നിധ്യം

പ്രസവ സമയത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നത് പങ്കാളി അടുത്ത് വേണം എന്നുള്ളതാണ്. എന്നാല്‍ പലപ്പോഴും ഇത് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നില്ല. പ്രസവ സമയത്ത് സ്ത്രീകള്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യത്തില്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കുന്ന ഒന്നാണ് പങ്കാളിയുടെ സാന്നിധ്യം. പ്രസവസമയത്ത് പ്രിയപ്പെട്ടവരുടെ സാന്നിധ്യമുണ്ടാകുന്നതും പ്രസവത്ത സുഗമമാക്കും. ഭര്‍ത്താവിന്റെ സാമിപ്യം ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടാവില്ല. ഇത് ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കുന്നു.

English summary

ways to have normal child delivery

If you want to learn about a few tips for an easy child-birth, then read on
Story first published: Tuesday, May 8, 2018, 17:37 [IST]
X
Desktop Bottom Promotion