For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ കുഞ്ഞിനു നിറം ലഭിയ്ക്കാന്‍

വയറ്റിലെ കുഞ്ഞിനു നിറം ലഭിയ്ക്കാന്‍

|

നിറമെന്നത് ഇപ്പോഴും നമ്മുടെ സമൂഹം സൗന്ദര്യത്തിന്റെ അളവു കോലായി കാണുന്ന ഒന്നു തന്നെയാണ്. വെളുപ്പു നിറത്തോട് നമുക്കു പലര്‍ക്കും ഇപ്പോഴും അടിമത്വമാണെന്നു പറഞ്ഞാലും തെറ്റില്ല. വെളുക്കാനുള്ള ക്രീമുകളും ബ്യൂട്ടി പാര്‍ലറുകളിലെ വെളുപ്പിയ്ക്കാനുള്ള വിദ്യകളുമെല്ലാം ഏറെ പ്രചാരം നേടുന്നതിന്റെ കാരണവും ഇതു തന്നെയാണ്.

ഒരു സ്ത്രീ ഗര്‍ഭം ധരിയ്ക്കുമ്പോള്‍ മുതല്‍ കുഞ്ഞിന് നിറം ലഭിയ്ക്കാനായി പല വഴികളും തേടുന്നതിന്റെ കാരണവും ഇതു തന്നെയാണ്. പിറക്കുന്ന കുഞ്ഞിന് വെളുപ്പു നിറം വേണമെന്ന് ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. കറുപ്പിന് ഏഴഴകെന്നു പറയുമ്പോഴും വെളുത്ത കുഞ്ഞു വേണേ എന്നായിരിയ്ക്കും എല്ലാവരുടേയും പ്രാര്‍ത്ഥന. കുഞ്ഞിന്റെ നിറത്തെ സ്വാധീനിയ്ക്കുന്ന വിവിധ ഘടകങ്ങളുണ്ട്. പാരമ്പര്യം മുതല്‍ ഭക്ഷണം വരെ ഇതില്‍ പെടും. കുങ്കുമപ്പൂ ഗര്‍ഭകാലത്തു പല സ്ത്രീകളും കഴിയ്ക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യവും ഇതു തന്നെയാണ്.

കുഞ്ഞിന്റെ നിറം ഒരു പരിധി വരെ പാരമ്പര്യമാണെന്നു വേണം, പറയാന്‍. എന്നാല്‍ മറ്റൊരു പരിധി വരെ കുഞ്ഞിനു വയററില്‍ വച്ചേ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇതില്‍ ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതടക്കം പെടുന്നു.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കുഞ്ഞിന്റെ നിറത്തിന് ഏറെ നല്ലതാണ്. ഈ വഴി പരീക്ഷിയ്ക്കാം. ഓറഞ്ച്, മുസമ്പി തുടങ്ങിയ നാരങ്ങാ വര്‍ഗത്തില്‍ പെട്ട ഭക്ഷണങ്ങള്‍ കുഞ്ഞിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്.

ബദാം

ബദാം

നിറം ലഭിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം. ബദാം ഗര്‍ഭകാലത്തു കഴിയ്ക്കുന്നത് കുഞ്ഞിന് നിറം നല്‍കുന്ന ഒന്നാണ്. ദിവസവും കുതിര്‍ത്ത ബദാം കഴിയ്ക്കുന്നത് വയറ്റിലെ കുഞ്ഞിനു നിറം നല്‍കും.

കുങ്കുമപ്പൂവിട്ട പാല്‍

കുങ്കുമപ്പൂവിട്ട പാല്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍ ഗര്‍ഭിണി കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ പൊതുവേ പ്രചാരത്തിലുള്ള ഒന്നാണ് കുങ്കുമപ്പൂവിട്ട പാല്‍. കുങ്കുമപ്പൂ നിറത്തിനു മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്.

നെയ്യു കഴിയ്ക്കുന്നത്

നെയ്യു കഴിയ്ക്കുന്നത്

ഗര്‍ഭിണികള്‍ മിതമായ തോതില്‍ നെയ്യു കഴിയ്ക്കുന്നത് പ്രസവം എളുപ്പമാക്കാന്‍ സഹായിക്കും. അതേ സമയം ഇതു കുഞ്ഞിന് നിറം ലഭിയ്ക്കാനും സഹായിക്കും.

പാല്‍

പാല്‍

ഏതു പ്രായക്കാര്‍ക്കും. ഗര്‍ഭകാലത്ത് പാല്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. പാല്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്.

പെരുഞ്ചീരകം

പെരുഞ്ചീരകം

പെരുഞ്ചീരകം രാത്രി വെള്ളത്തില്‍ കുതിര്‍ത്തി വച്ച് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും വയറ്റിലെ കുഞ്ഞിന് വെളുപ്പു നല്‍കാന്‍ സഹായിക്കും.

തേങ്ങയും കരിക്കും

തേങ്ങയും കരിക്കും

കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നതും തേങ്ങയും കരിക്കും കഴിയ്ക്കുന്നതുമെല്ലാം വെളുത്ത ചര്‍മമുള്ള കുഞ്ഞിനെ കിട്ടാന്‍ സഹായിക്കുമെന്നു പറയാം. ഇവയിലെ പലതരം ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.

മുട്ട

മുട്ട

മുട്ട നല്ലൊരു സമീകൃതാഹാരമാണ്. ഇതു കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യം മാത്രമല്ല, നിറം ലഭിയ്ക്കാനും സഹായിക്കും. ഗര്‍ഭത്തിന്റെ നാലാം മാസം മുതല്‍ മുട്ട കഴിയ്ക്കുന്നതും ജനിയ്ക്കുന്ന കുഞ്ഞിന് വെളുപ്പു നിറം നല്‍കുമെന്നാണ് പറയുന്നത്.

കുഞ്ഞു ജനിച്ചു കഴിഞ്ഞാലും

കുഞ്ഞു ജനിച്ചു കഴിഞ്ഞാലും

കുഞ്ഞു ജനിച്ചു കഴിഞ്ഞാലും ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതു നിറം നല്‍കുന്ന ഒന്നാണ്. കുഞ്ഞിന്റെ ദേഹത്ത് ഒലീവ് ഓയില്‍ കൊണ്ടു ദേഹത്തു മസാജ് ചെയ്യുന്നത് കുഞ്ഞിന് നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ പോഷകങ്ങള്‍ കുഞ്ഞിന്റെ ചര്‍മത്തിന് നല്ലതുമാണ്.

Read more about: pregnancy pregnant
English summary

Ways To Get Fairness To Baby

Ways To Get Fairness To Baby, read more to know about,
Story first published: Thursday, August 30, 2018, 21:25 [IST]
X
Desktop Bottom Promotion