Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്!
ഇത്തരം സെക്സെങ്കില്‍ ഗര്‍ഭം ഉറപ്പാക്കാം
ഇത്തരം സെക്സെങ്കില്‍ ഗര്‍ഭം ഉറപ്പാക്കാം
അമ്മയും അച്ഛനുമാകുക എന്നത് ഓരോ ദാമ്പത്യത്തിലേയും ആഗ്രഹമായിരിയ്കും. സന്താന ഭാഗ്യമെന്നത് ഭാഗ്യം തന്നെയാണ്. കാരണം ചിലര്‍ക്ക് എത്ര കൊതിച്ചാലും എന്തൊക്കെ ചികിത്സകള്നടത്തിയാലും ഇതിനുള്ള ഭാഗ്യം ലഭിയ്ക്കില്ല.
ഗര്‍ഭധാരണത്തിന് പല ഘടകങ്ങളും ഒരുമിയ്ക്കണം. ഇതില്‍ പങ്കാളികളുടെ പ്രായവും ആരോഗ്യവും ഭക്ഷണവും മനോനിലയും എല്ലാം ഇതില്‍ പ്രധാനപ്പെട്ടതു തന്നെയാണ്.
ആരോഗ്യമുള്ള ശരീരം മാത്രമല്ല, ആരോഗ്യകരമായ സെക്സും ഗര്‍ഭധാരണം നടക്കാന്‍ ഏറെ പ്രധാനപ്പെട്ടതാണ്. സെക്സ് ജീവിതം വേണ്ട രീതിയില്‍ അല്ലെങ്കില്‍, ലൈംഗിക ബന്ധം വേണ്ട രീതിയിലല്ലെങ്കില്‍ ബുദ്ധിമുട്ടുകളുണ്ടാകും.

ചിലപ്പോള്‍ ഇരു പങ്കാളികള്‍ക്കും യാതൊരു പ്രശ്നമില്ലെങ്കില്‍ കൂടിയും സെക്സ് വേണ്ട വിധത്തില്‍ നടക്കാത്തതാകാം, ഗര്‍ഭധാരണത്തിന് തടസം നില്ക്കുന്ന ഘടകം.
ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ചില പ്രത്യേക സെക്സ് ടിപ്സ്, ചില പ്രത്യേക സെക്സ് പൊസിഷനുകളുണ്ട്. ഇതെക്കുറിച്ചറിയൂ,

നിരന്തരം ബന്ധപ്പെട്ടാല്‍
നിരന്തരം ബന്ധപ്പെട്ടാല്‍ ഗര്‍ഭധാരണം നടക്കുമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതില്‍ വാസ്തവമില്ല. ദിവസവും ബന്ധപ്പെടുന്നതു വാസ്തവത്തില്‍ ബീജ ഗുണം കുറയ്ക്കുമെന്നു വേണം, പറയാന്‍. ഇതു കൊണ്ട് ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നുവെങ്കില്‍ ദിവസമുള്ള സെക്സ് ഒഴിവാക്കുന്നത് നല്ലതാണ്.

ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നവര്‍
ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നവര്‍ ആഴ്ചയില്‍ 3 തവണയെങ്കിലും ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. അല്പം ഇടവേള നല്‍കുന്നതിലൂടെ ബീജാരോഗ്യവും മെച്ചപ്പെടും. എന്നാല്‍ അധിക ഇടവേള നല്ലതല്ല. ഒന്നോ രണ്ടോ ദിവസം ഇടവേളയാകാം.

ഒരു മണിക്കൂറില്‍
ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുമ്പോള്‍ ബന്ധപ്പെടുന്നവര്‍ ഒരു മണിക്കൂറില്‍ രണ്ടു തവണ ബന്ധപ്പെടുന്നത് ദിവസവും ബന്ധപ്പെടുന്നതിനേക്കാള്‍ നല്ലതാണ്. ഇത് പഠനങ്ങള്‍ തെളിയിക്കുന്ന ഒന്നാണ്. സ്ത്രീയുടെ യോനീ മുഖം ആദ്യത്തെ സെക്സിലൂടെ തയ്യാറാകുന്നു. സ്ത്രീയുടെ ശരീരം ബീജത്തെ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ ആദ്യത്തെ ബന്ധപ്പെടലിലൂടെ ഉത്തേജിതമാകുന്നതാണ് ഇതിനുള്ള ശാസ്ത്ര വിശദീകരണമായി പറയുന്നത്. ഇതിലൂടെ സ്ത്രീ ശരീരത്തിലേയ്ക്ക് എളുപ്പം ചെന്നെത്തുവാന്‍ ബീജത്തിന് സാധിയ്ക്കും.

ബന്ധപ്പെടലിനും
ബന്ധപ്പെടലിനും ഒരു ശാസ്ത്രമുണ്ട്. ഇരു പങ്കാളികളും മനസോടെ, താല്പര്യത്തോടെ, ആഹ്ലാദത്തോടെ, ആസ്വദിച്ചുള്ള സെക്സ് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഗര്‍ഭധാരണം എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി താല്പര്യത്തോടെയല്ലാതെയുള്ള സെക്സ് ഗുണം ചെയ്യില്ലെന്നു വേണം, പറയാന്‍. സ്ട്രെസ്ഫുള്‍ സെക്സ് എന്ന സമീപനം ഒഴിവാക്കുക. ആഹ്ലാദപൂര്‍ണമായ സെക്സ് പ്രത്യുല്പാദനത്തിനു സഹായിക്കുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.പങ്കാളികള്‍ക്കു പൂര്‍ണ താല്പര്യത്തോടെ സെക്സില്‍ ഏര്‍പ്പെടുന്നതാണ് ആരോഗ്യകരമായ സെക്സും ഫലപ്രാപ്തിയിലെത്തിയ്ക്കുന്ന സെക്സും.

ബീജത്തിന്
ബീജത്തിന് പെട്ടെന്നു തന്നെ ഗര്‍ഭപാത്രത്തില്‍ എത്തിച്ചേരാന്‍ സാധിയ്ക്കുന്ന തരത്തിലെ പൊസിഷനുകള്‍ ഗര്‍ഭധാരണത്തിനു സഹായിക്കുന്നവയാണ്. ഇത്തരം പ്രധാനപ്പെട്ട ഒന്നാണ് മിഷനറി പൊസിഷന്‍. ഇതു പരീക്ഷിയ്ക്കാം. ഈ പൊസിഷനില്‍ പെട്ടെന്നു തന്നെ ബീജം പെട്ടെന്നു തന്നെ ഗര്‍ഭ പാത്രത്തില്‍ എത്തുകയും അണ്ഡവുമായ സംയോജിയ്ക്കുകയും ചെയ്യുന്നു. അണ്ഡവിസര്‍ജനം നടക്കുന്ന സമയത്തുള്ള സെക്സാണ് ഗര്‍ഭധാരണം നടക്കുന്നതിന് സഹായിക്കുക.

എങ്ങനെയുള്ള സെക്സ്
എങ്ങനെയുള്ള സെക്സ് എന്നതാണ് എത്ര പ്രാവശ്യം എന്നതിനേക്കാള്‍ പ്രധാന്യം. 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവം ഉണ്ടാകുന്ന സ്ത്രീകളില്‍ ആര്‍ത്തവം തുടങ്ങുന്ന ദിവസം 1 എന്നു കണക്കാക്കിയാല്‍ 9-18 ദിവസങ്ങള്‍ക്കിടയ്ക്കായിരിയ്ക്കും, ഗര്‍ഭധാരണ സാധ്യത, അഥവാ അണ്ഡോല്പാദനം നടക്കുന്നത്. ഈ ദിവസങ്ങളില്‍ ബന്ധപ്പെടുന്നതു സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ബീജാരോഗ്യത്തിന്
ബീജാരോഗ്യത്തിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. പുകവലി, മദ്യപാന ശീലങ്ങള്‍ ഒഴിവാക്കുക, വൃഷണ ഭാഗത്തു ചൂടധികം ഇല്ലാതിരിയ്ക്കുക തുടങ്ങിയ വിവിധ കാര്യങ്ങള്‍ ഇതിനു സഹായിക്കും. ഗര്‍ഭധാരണത്തിന് ബീജത്തിന്റെ എണ്ണവും ബീജാരോഗ്യവും, അതായത് പെട്ടെന്നു തന്നെ ചലിയ്ക്കാനും നശിയ്ക്കാതിരിയ്ക്കാനുമുള്ള കഴിവുമെല്ലാം ഏറെ പ്രധാനപ്പെട്ടതാണ്. സ്ത്രീകളില്‍ അണ്ഡാരോഗ്യവും കൃത്യമായ മാസമുറയുമെല്ലാം നിര്‍ബന്ധവുമാണ്.



Click it and Unblock the Notifications