For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണത്തിന് ഇങ്ങനെ ബന്ധപ്പെടണം

ഗര്‍ഭധാരണത്തിന് ഇങ്ങനെ ബന്ധപ്പെടണം

|

ഓരോ ദമ്പതിമാരുടേയും ആഗ്രഹമാണ് കുഞ്ഞ്. അമ്മയും അച്ഛുനുമാകാന്‍ കൊതിയ്ക്കാത്തവര്‍ ചുരുങ്ങും. സന്താന ഭാഗ്യം ഒരു ഭാഗ്യം തന്നെയാണ്. ഒരു കുഞ്ഞിക്കാല്‍ കാണാന്‍ യോഗമില്ലാതെ വിഷമിയ്ക്കുന്ന ഏറെ ദമ്പതിമാരുള്ള നാടുമാണിത്.

ഗര്‍ഭധാരണത്തിന്, അതായത് ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് പല ഘടകങ്ങള്‍ ഒത്തൊരുമിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പങ്കാളികളുടെ ആരോഗ്യം മുതല്‍ ഭക്ഷണം വരെ ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്.

ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടം പങ്കാളികളുടെ ലൈംഗിക ബന്ധം തന്നെയാണ്. എന്നാല്‍ വെറുതെ ബന്ധപ്പെട്ടതു കൊണ്ടോ കുറേ തവണ ബന്ധപ്പെട്ടതു കൊണ്ടോ ഗര്‍ഭം ധരിക്കണമെന്നില്ല. ഇതിന് സഹായിക്കുന്ന സെക്‌സ് ടിപ്‌സ് തന്നെ പലതുമുണ്ട്. ഇതെക്കുറിച്ചറിയൂ,

ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നവര്‍

ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നവര്‍

ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നവര്‍ ആഴ്ചയില്‍ 3 തവണയെങ്കിലും ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ദിവസവുമുള്ള സെക്‌സ് പുരുഷന്മാരുടെ ബീജാരോഗ്യത്തെ ബാധിയ്ക്കുമെന്നു പറയുന്നു. ഇതു കൊണ്ട് ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നുവെങ്കില്‍ ദിവസമുള്ള സെക്‌സ് ഒഴിവാക്കുന്നത് നല്ലതാണ്.

ഒരു മണിക്കൂറിനുള്ളില്‍

ഒരു മണിക്കൂറിനുള്ളില്‍

ഒരു മണിക്കൂറിനുള്ളില്‍ രണ്ടു തവണ ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയുന്നു. സ്ത്രീയുടെ ശരീരം ബീജത്തെ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ ആദ്യത്തെ ബന്ധപ്പെടലിലൂടെ ഉത്തേജിതമാകുന്നതാണ് ഇതിനുള്ള ശാസ്ത്ര വിശദീകരണമായി പറയുന്നത്. ഇതിലൂടെ സ്ത്രീ ശരീരത്തിലേയ്ക്ക് എളുപ്പം ചെന്നെത്തുവാന്‍ ബീജത്തിന് സാധിയ്ക്കും.

ബന്ധപ്പെടലിനും

ബന്ധപ്പെടലിനും

ബന്ധപ്പെടലിനും ഒരു ശാസ്ത്രമുണ്ട്. ഗര്‍ഭധാരണം എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി താല്‍പര്യത്തോടെയല്ലാതെയുള്ള സെക്‌സ് ഗുണം ചെയ്യില്ലെന്നു വേണം, പറയാന്‍. ഇരു പങ്കാളികളും മനസോടെ, താല്‍പര്യത്തോടെ, ആഹ്ലാദത്തോടെ, ആസ്വദിച്ചുള്ള സെക്‌സ് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. സ്‌ട്രെസ്ഫുള്‍ സെക്‌സ് എന്ന സമീപനം ഒഴിവാക്കുക. ആഹ്ലാദപൂര്‍ണമായ സെക്‌സ് പ്രത്യുല്‍പാദനത്തിനു സഹായിക്കുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.

സ്ത്രീകളില്‍

സ്ത്രീകളില്‍

സ്ത്രീകളില്‍ ഓര്‍ഗാസം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഈ സമയത്ത് പെട്ടെന്നു തന്നെ ബീജത്തിന് സ്ത്രീ ശരീരത്തിനുള്ളില്‍ കടക്കാനും അണ്ഡവുമായി സംയോജിച്ചു ഭ്രൂണോല്‍പാദനം നടത്താനും സാധിയ്ക്കും.

ചില പ്രത്യേക പൊസിഷനുകള്‍

ചില പ്രത്യേക പൊസിഷനുകള്‍

ചില പ്രത്യേക പൊസിഷനുകള്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. അതായത് ബീജത്തിന് പെട്ടെന്നു തന്നെ ഗര്‍ഭപാത്രത്തില്‍ എത്തിച്ചേരാന്‍ സാധിയ്ക്കുന്ന തരത്തിലെ പൊസിഷനുകള്‍. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് മിഷനറി പൊസിഷന്‍. ഇതു പരീക്ഷിയ്ക്കാം. ഈ പൊസിഷനില്‍ പെട്ടെന്നു തന്നെ ബീജം പെട്ടെന്നു തന്നെ ഗര്‍ഭ പാത്രത്തില്‍ എത്തുകയും അണ്ഡവുമായ സംയോജിയ്ക്കുകയും ചെയ്യുന്നു.

ഓവുലേഷന്‍ സാധ്യത

ഓവുലേഷന്‍ സാധ്യത

സ്ത്രീയുടെ ഓവുലേഷന്‍ സാധ്യത കണക്കാക്കിയുള്ള സെക്‌സ് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. 28 ദിവസം ആര്‍ത്തവ ചക്രമുള്ള സ്ത്രീയ്ക്കു സാധാരണയായി 14-ാമത്തെ ദിവസമാണ് ഓവുലേഷന്‍ നടക്കുക. ആര്‍ത്തവചക്രം വ്യത്യാസപ്പെട്ടിരിയ്ക്കുന്ന സ്ത്രീകളില്‍ ഇതനുസരിച്ച് ഓവുലേഷന്‍ തീയതിയിലും വ്യത്യാസമുണ്ടാകും. ഓവുലേഷന്‍ കൃത്യമായി കണക്കു കൂട്ടാന്‍ സാധിയ്ക്കുന്ന ഓവുലേഷന്‍ കലണ്ടര്‍ ലഭ്യമാണ്.

ആര്‍ത്തവം

ആര്‍ത്തവം

എത്ര പ്രാവശ്യം ബന്ധപ്പെട്ടു എന്നതിലല്ല, എങ്ങനെ ബന്ധപ്പെടുന്നു എന്നതാണു കണക്ക്. 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവം ഉണ്ടാകുന്ന സ്ത്രീകളില്‍ ആര്‍ത്തവം തുടങ്ങുന്ന ദിവസം 1 എന്നു കണക്കാക്കിയാല്‍ 9-18 ദിവസങ്ങള്‍ക്കിടയ്ക്കായിരിയ്ക്കും, ഗര്‍ഭധാരണ സാധ്യത, അഥവാ അണ്ഡോല്‍പാദനം നടക്കുന്നത്. ഈ ദിവസങ്ങളില്‍ ബന്ധപ്പെടുന്നതു സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ഗര്‍ഭധാരണത്തിന് ബീജത്തിന്റെ എണ്ണവും

ഗര്‍ഭധാരണത്തിന് ബീജത്തിന്റെ എണ്ണവും

ഗര്‍ഭധാരണത്തിന് ബീജത്തിന്റെ എണ്ണവും ബീജാരോഗ്യവും, അതായത് പെട്ടെന്നു തന്നെ ചലിയ്ക്കാനും നശിയ്ക്കാതിരിയ്ക്കാനുമുള്ള കഴിവുമെല്ലാം ഏറെ പ്രധാനപ്പെട്ടതാണ്. ബീജാരോഗ്യത്തിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. പുകവലി, മദ്യപാന ശീലങ്ങള്‍ ഒഴിവാക്കുക, വൃഷണ ഭാഗത്തു ചൂടധികം ഇല്ലാതിരിയ്ക്കുക തുടങ്ങിയ വിവിധ കാര്യങ്ങള്‍ ഇതിനു സഹായിക്കും.

സ്ത്രീകളിലും

സ്ത്രീകളിലും

സ്ത്രീകളിലും ഗര്‍ഭം ധരിയ്ക്കാനുള്ള ആരോഗ്യം, അണ്ഡാരോഗ്യം ഏറെ പ്രധാനമാണ്. ഭക്ഷണങ്ങളും വ്യായാമവുമെല്ലാം ഗുണം നല്‍കുന്നവയാണ്.

English summary

Tips That Increase Pregnancy Chances

Tips That Increase Pregnancy Chances, Read more to know about,
X
Desktop Bottom Promotion