For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യമുള്ള കുഞ്ഞു ജനിക്കാന്‍ ടിപ്‌സ്

ആരോഗ്യമുള്ള കുഞ്ഞു ജനിക്കാന്‍ ടിപ്‌സ്

|

ഒരു സ്ത്രീ ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ പിന്നെ കരുതലേറും. കാരണം അമ്മയുടെ ആരോഗ്യമാണ് കുഞ്ഞിന്റെയും ആരോഗ്യമെന്നതാണ് കാരണം. അമ്മയുടെ ആരോഗ്യത്തിലുണ്ടാകുന്ന എല്ലാ ഏറ്റക്കുറച്ചിലുകളും കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിയ്ക്കും.

ജനിയ്ക്കുന്ന കുഞ്ഞ് ആരോഗ്യമുള്ള കുഞ്ഞായിരിയ്ക്കണമെന്നാണ് എല്ലാ അച്ഛനമ്മമാരും. ആരോഗ്യമുള്ള അമ്മയ്ക്കു ജനിയ്ക്കുന്ന കുഞ്ഞ് പൊതുവേ ആരോഗ്യമുള്ള കുഞ്ഞാകും. ആരോഗ്യം കുറഞ്ഞ അമ്മയ്ക്കുണ്ടാകുന്ന കുഞ്ഞ് അത്തരം കുഞ്ഞും.

ജനിക്കുന്ന കുഞ്ഞ് ആരോഗ്യത്തോടെ വേണമെങ്കില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിയ്‌ക്കേണ്ടത് അമ്മ തന്നെയാണ്. ഒരു കാര്യത്തിലല്ല, പല കാര്യത്തിലും ശ്രദ്ധിയ്ക്കുകയും വേണം.ഇതാണ് കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കണക്ക്.

ഇതില്‍ ഭക്ഷണം മാത്രമല്ല, വ്യായാമമുള്‍പ്പെടെയുള്ള പല കാര്യങ്ങളും പെടുന്നു. ഇത്തരം ചില കാര്യങ്ങള്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്. ആരോഗ്യമുളള കുഞ്ഞിനു വേണ്ടി ഗര്‍ഭകാലത്തു തന്നെ അമ്മ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഗര്‍ഭിണിയാകാന്‍

ഗര്‍ഭിണിയാകാന്‍

ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുമ്പോഴേ സ്ത്രീകള്‍ക്ക് ആവശ്യമായ ചില വൈറ്റമിനുകളുണ്ട്. ഫോളിക് ആസിഡ്, കാല്‍സ്യം എന്നിവയെല്ലാം ഇതില്‍ പെടുന്നവയാണ്. കാരണം ഗര്‍ഭധാരണ ടെസ്റ്റ് പൊസറ്റീവ് ആകുന്നതിനു മുന്‍പു തന്നെ കുഞ്ഞിന്റെ ന്യൂറല്‍ കോഡ് വളര്‍ച്ച തുടങ്ങിക്കാണും. ഇതു കൊണ്ടു തന്നെ ഫോളിക് ആസിഡ് പോലുള്ളവ ഏറെ പ്രധാനമാണ്. ഫോളിക് ആസിഡ് കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിന് അത്യാവശ്യമാണ്. അബോര്‍ഷന്‍, നേരത്തെയുള്ള പ്രസവം, ബിപി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത്തരം വൈറ്റമിനുകള്‍ അത്യാവശ്യമാണ്. ഗര്‍ഭധാരണത്തിന് ഒരുങ്ങുകയാണെങ്കില്‍ നേരത്തെ തന്നെ ഡോക്ടറെ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിയ്ക്കുക.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് വ്യായാമങ്ങള്‍ പാടില്ലെന്നില്ല, നേരെ മറിച്ച് വ്യായാമം ചെയ്യുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും അമ്മയ്ക്കും കുഞ്ഞിനും നല്‍കും.ഗര്‍ഭകാലത്ത് ദിവസവും 20 മിനിറ്റെങ്കിലും നടക്കുന്നത് ഗുണം ചെയ്യും. കാര്യമായ ഗര്‍ഭപ്രശ്‌നങ്ങളില്ലെങ്കില്‍ യോഗ, പൈലേറ്റ്‌സ് എന്നിവയെല്ലാം ഗുണം നല്‍കും. കഠിന വ്യായാമങ്ങള്‍ ചെയ്യരുത്. ഇക്കാര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശം തേടുന്നതു നല്ലതാകും. വ്യായാമം വഴി അമ്മയുടെ ശരീരത്തിന് ലഭിയ്ക്കുന്ന ആരോഗ്യം കുഞ്ഞിലേയ്ക്കും ലഭ്യമാകും.

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍

ഗര്‍ഭകാലത്ത് ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടമാണ് മീനുകള്‍. ഗര്‍ഭകാല ആരോഗ്യത്തിന് ഏറെ നല്ലത്. എന്നാല്‍ മെര്‍ക്കുറി കലര്‍ന്ന ചില മത്സ്യങ്ങള്‍ ആരോഗ്യത്തിന് ദോഷം ചെയ്യും. ഇത് കുഞ്ഞിനും ദോഷകരമാണ്. ഇത്തരം മത്സ്യങ്ങള്‍ ഒഴിവാക്കുക. അതേ സമയം ആരോഗ്യകരമായ മത്സ്യങ്ങള്‍ ഏറെ നല്ലതു തന്നെയാണ്.

ഭക്ഷണം

ഭക്ഷണം

കുഞ്ഞിന്റെ ആരോഗ്യത്തിന് ഭക്ഷണം തന്നെയാണ് ഏറ്റവും ഉത്തമം. ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുക. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ എല്ലാം ലഭിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, നട്‌സ്, ബീന്‍സ് വര്‍ഗങ്ങള്‍, പാല്‍, തൈര് തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇലക്കറികള്‍, നട്‌സ്, സോയ, മത്തന്‍ കുരു പോലുള്ള പഴവര്‍ഗങ്ങള്‍ എന്നിവയെല്ലാം ഒമേഗ 3 ഫാറ്റി ആസിഡ് സമ്പുഷ്ടമാണ്.

ഗര്‍ഭകാലത്ത് തൂക്കം

ഗര്‍ഭകാലത്ത് തൂക്കം

ഗര്‍ഭകാലത്ത് തൂക്കം കൂടുന്നതു സാധാരണയാണ്. ഗര്‍ഭകാലത്ത് 13 മുതല്‍ 15 കിലോ ഭാരം കൂടുന്നത് ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്നതാണ്. പ്രത്യേകിച്ച് ഗര്‍ഭധാരണത്തിന് മുമ്പ് ഗര്‍ഭിണി ആരോഗ്യകരമായ ഭാരം നിലനിര്‍ത്തിയിരുന്നെങ്കില്‍.

ആരോഗ്യകരമായ തൂക്കം

ആരോഗ്യകരമായ തൂക്കം

ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ അത്യാവശ്യവുമാണ്. ആരോഗ്യകരമായ തൂക്കം കാത്തു സൂക്ഷിയ്ക്കുക. അമ്മയുടെ തൂക്കം കുറഞ്ഞാല്‍ കുഞ്ഞിന്റെ തൂക്കവും കുറയാന്‍ സാധ്യതയുണ്ട്. തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധശേഷി കുറവാകും. എളുപ്പം ഇന്‍ഫെക്ഷനുകള്‍ വരും. എന്നാല്‍ അമിതവണ്ണവും നല്ലതല്ല. അമിത വണ്ണം അമ്മയ്‌ക്കെങ്കില്‍ കുഞ്ഞിന് അലര്‍ജി, ഹൃദയരോഗ സാധ്യത, ആസ്തമ തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

ഗര്‍ഭകാലത്ത് സ്‌ട്രെസ്

ഗര്‍ഭകാലത്ത് സ്‌ട്രെസ്

ഗര്‍ഭകാലത്ത് സ്‌ട്രെസ് വരുന്നത് പല തരത്തിലും കുഞ്ഞിനേയും ബാധിയ്ക്കും. കുട്ടികളില്‍ ഇത് ഉത്കണ്ഠ, ഡിപ്രഷന്‍, അമിത വണ്ണം എന്നിവയ്ക്കു വഴിയൊരുക്കും. സ്‌ട്രെസ് ഒഴിവാക്കാന്‍ യോഗ പോലുള്ള വഴികള്‍ പരീക്ഷിയ്ക്കുക.ഗര്‍ഭധാരണം എത്രത്തോളം ആരോഗ്യകരമാണെന്ന് മനസിലാക്കുന്നതിന് ഡോക്ടര്‍മാര്‍ ഭ്രൂണത്തിന്റെ ചലനങ്ങള്‍ വിലയിരുത്തും. ഗര്‍ഭത്തിന്റെ ആറ്-പത്ത് ആഴ്ചകള്‍ക്കിടയില്‍ അമ്മയ്ക്ക് ഭ്രൂണത്തിന്റെ ചലനം തിരിച്ചറിയാനാവും. ഈ ചലനങ്ങള്‍ കുഞ്ഞിന് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കുന്നുണ്ടെന്നും കുഴപ്പമില്ലാതിരിക്കുന്നുവെന്നും മനസിലാക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ചലനങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഗര്‍ഭാവസ്ഥയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ഗര്‍ഭകാലത്ത് ബിപി, പ്രമേഹം

ഗര്‍ഭകാലത്ത് ബിപി, പ്രമേഹം

ഗര്‍ഭകാലത്ത് ബിപി, പ്രമേഹം എന്നിവയെല്ലാം കൃത്യമാണെന്ന് ഉറപ്പു വരുത്തുക. ഇത്തരം പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിയ്ക്കും.ആരോഗ്യകരമായ ഗര്‍ഭത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ് കൃത്യമായ രക്തസമ്മര്‍ദ്ദം. നിങ്ങളുടെ ബിപി കൃത്യമായ അളവിലാണെങ്കില്‍ അത് ആരോഗ്യകരമായ ഗര്‍ഭമാണ് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് ബിപിയുടെ കാര്യത്തില്‍ ഒരു കാരണവശാലും ആശങ്കപ്പെടേണ്ട ആവശ്യമില്ല. എന്നാല്‍ പരിശോധന അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അല്ലെങ്കില്‍ ബിപി കൂടിയും കുറഞ്ഞും ഉണ്ടാവുന്നത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നു.

കുഞ്ഞിന്റെ ചലനം

കുഞ്ഞിന്റെ ചലനം

കുഞ്ഞിന്റെ ചലനം ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യം. വയറ്റിലെ കുഞ്ഞിന്റെ ചലനം 4-5 മാസം മുതല്‍ അമ്മയ്ക്കു തിരിച്ചറിയാന്‍ സാധിയ്ക്കും. കുഞ്ഞിന്റെ ആരോഗ്യം കണക്കാക്കാന്‍ കഴിയുന്ന ഒന്നു കൂടിയാണിത്. അസാധാരണ ചലനങ്ങളോ ചലനക്കുറവോ അനുഭവപ്പെടുന്നുവെങ്കില്‍ ഡോക്ടറെ ഉടനെ കാണുന്നതു നല്ലതാണ്.

.ഈ ചലനങ്ങള്‍ കുഞ്ഞിന് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കുന്നുണ്ടെന്നുംകുഴപ്പമില്ലാതിരിക്കുന്നുവെന്നും മനസിലാക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ചലനങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

Read more about: baby കുഞ്ഞ്‌
English summary

Tips To Have Healthier Babies

Tips To Have Healthier Babies, Read more to know about,
X
Desktop Bottom Promotion