For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ കുഞ്ഞിന് ബുദ്ധിയും നിറവും, ഈ വഴി

|

കുഞ്ഞുങ്ങള്‍ ഓരോ മാതാപിതാക്കളുടേയും സ്വപ്‌നമാണ്. ജീവിതമാണ്. ഒരു കുഞ്ഞുണ്ടായാല്‍ പിന്നെ ആ കുഞ്ഞിനെ ചുറ്റിപ്പറ്റിയാകും, മാതാപിതാക്കളുടെ ജീവിതമെന്നു പറഞ്ഞാലും തെറ്റില്ല.

നല്ല കുഞ്ഞിനായി ഗര്‍ഭധാരണത്തിനു മുന്‍പേ തന്നെ ശ്രദ്ധിയ്ക്കുന്നവരാണ് പലരും. ഗര്‍ഭം ധരിച്ചു കഴിഞ്ഞാല്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍, നടപ്പ്, കിടപ്പ് എല്ലാം കുഞ്ഞിനെ ഓര്‍ത്തു ചെയ്യുന്നവരും.

തങ്ങള്‍ക്കു പിറക്കാന്‍ പോകുന്ന കുഞ്ഞ് നല്ല കുഞ്ഞായിരിയ്ക്കണമെന്നായിരിയ്ക്കും എല്ലാ മാതാപിതാക്കന്മാരുടേയും ആഗ്രഹം. സൗന്ദര്യമുള്ള, ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍. ഇതിനായി ഒരു സ്ത്രീ ഗര്‍ഭിണിയാകുന്ന കാലം മുതല്‍ തന്നെ പല കാര്യങ്ങളിലും ശ്രദ്ധിച്ചു വരുന്നവരാണ് മിക്കവാറും അമ്മമാര്‍.

കുഞ്ഞിനെ കുറിച്ചുള്ള ആഗ്രഹങ്ങളില്‍ പൊതുവായ ചില കാര്യങ്ങള്‍ പെടും. ഇതില്‍ ഒന്ന് ആണ്‍കുട്ടി അല്ലെങ്കില്‍ പെണ്‍കുട്ടി വേണമെന്ന കാര്യത്തെക്കുറിച്ചായിരിയ്ക്കും. ഇതിനു പുറമേ നല്ല നിറമുള്ള കുട്ടി വേണമെന്നും ബുദ്ധിയുള്ള കുട്ടി വേണമെന്നുമെല്ലാം ആഗ്രഹിയ്ക്കുന്നവരുമുണ്ട്.

വയറ്റിലെ കുട്ടിയ്ക്കു നിറവും ബുദ്ധിയുമെല്ലാം കൈ വരാന്‍ ചെയ്യേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഇവ കൃത്യമായി ചെയ്യുന്നത് ഏറെ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും. ഇതിനായി ചെയ്യേണ്ട ചില അടിസ്ഥാന കാര്യങ്ങളെക്കുറിച്ചറിയൂ,

 ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

പ്രധാനമായും അമ്മ കഴിയ്ക്കുന്ന ഭക്ഷണങ്ങളെ ആശ്രയിച്ചാണ് കുഞ്ഞിന്റെ നിറവും ബുദ്ധിശക്തിയുമെല്ലാം അടിസ്ഥാനപ്പെടുത്തിരിയ്ക്കുന്നത്. ഫോളിക് ആസിഡ്, വൈറ്റമിനുകള്‍ എന്നിവ ഗര്‍ഭകാലത്ത് ഏറെ പ്രധാനമാണ്. ഗര്‍ഭധാരണത്തിന് നാലാഴ്ച മുന്‍പു തന്നെ ഫോളിക് ആസിഡ് കഴിച്ചു തുടങ്ങണം. ഗര്‍ഭം ധരിച്ച് എട്ടാഴ്ച വരേയും ഇതു കഴിയ്ക്കണം. കുഞ്ഞിന്റെ തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്. കുട്ടികളിലെ ഓട്ടിസം സാധ്യത കുറയ്ക്കാനും ഏറെ പ്രധാനപ്പെട്ട ഒന്നാണിത്. ഗര്‍ഭിണിയാകുന്നതിനു മുന്‍പും ദിവസവും 400 മൈക്രോഗ്രാം ഫോളിക് ആസിഡ് കഴിയക്കുന്നത് നല്ലതാണ്. ഇതുപോലെ വൈറ്റമിന്‍ സി കൊളാജന്‍ ഉല്‍പാദനത്തിനും വൈറ്റമിന്‍ ഡി എല്ലുകളുടെ രൂപീകരണത്തിനും സഹായിക്കുന്ന ഒന്നുമാണ്. ഇലവര്‍ഗങ്ങള്‍, പയര്‍, പരിപ്പു വര്‍ഗങ്ങള്‍ എന്നിവയില്‍ ഫോളിക് ആസിഡ് ധാരാളമുണ്ട്.

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍

കുഞ്ഞിന്റെ തലച്ചോളിലെ ന്യൂറോണുകളുടെ വളര്‍ച്ചയ്ക്ക് ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ഏറെ പ്രധാനപ്പെട്ടവയാണ്. ഗര്‍ഭകാലത്ത് കുഞ്ഞിന് തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ അത്യാവശ്യമായ ഒന്നുമാണ്. മുട്ട, മെര്‍ക്കുറി അടങ്ങാത്ത മീനുകള്‍, ടോഫു, ബീന്‍സ്, ഫഌക്‌സ് സീഡുകള്‍, ചീര, മാട്ടിറച്ചി, ധാന്യങ്ങള്‍ എന്നിവയെല്ലാം ഒമേഗ ത്രി ഫാറ്റി ആസിഡുകളാല്‍ സമൃദ്ധവുമാണ്.

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

കുഞ്ഞുങ്ങള്‍ക്ക് തലച്ചോറിലെ കോശനാശം തടയാന്‍ പ്രധാനപ്പെട്ടതാണ് ആന്റിഓക്‌സിഡന്റുകള്‍. തലച്ചോറിലെ കോശനാശം വരുത്തുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ അത്യാവശ്യമായ ഒന്നാണിത്. പപ്പായ, ഇലക്കറികള്‍, തക്കാളി, ബ്ലൂബെറി എന്നിവയിലെല്ലാം തന്നെ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

അയേണ്‍

അയേണ്‍

അയേണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്തു കഴിയ്ക്കുന്നതു ഗുണം ചെയ്യും. ഇത് കുട്ടികളിലേയ്ക്ക് ഓക്‌സിജന്‍ എത്തിയ്ക്കുവാന്‍ ഏറെ അത്യാവശ്യമായ ഒന്നാണ്. കുട്ടികളിലേയ്ക്ക് ആവശ്യത്തിന് ഓക്‌സിജന്‍ എത്താത്തത് കുട്ടിയുടെ വളര്‍ച്ചയെ മാത്രമല്ല, ബുദ്ധിയേയും ബാധിയ്ക്കും. പയര്‍ വര്‍ഗങ്ങള്‍, ചീര, ബീറ്റ്‌റൂട്ട്, ചിക്കന്‍ എന്നിവയെല്ലാം കുട്ടികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറെ പ്രധനമാണ്.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളും കുട്ടികളുടെ വളര്‍ച്ചയ്ക്കു പ്രധാനപ്പെട്ടതാണ്. ഇത് കോശവളര്‍ച്ചയ്ക്കും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ അത്യാവശ്യവുമാണ്. ഗര്‍ഭകാലത്ത് പ്രോട്ടീന്‍ 10 ഗ്രാം എങ്കിലും സാധാരണയേക്കാള്‍ കൂടുതല്‍ കഴിയ്ക്കണം. കൊഴുപ്പു കളഞ്ഞ മാംസം, പയര്‍ വര്‍ഗങ്ങള്‍, പാലുല്‍പന്നങ്ങള്‍ എന്നിവ പ്രോട്ടീന്‍ സമ്പുഷ്ടമാണ്.

അയോഡിന്‍

അയോഡിന്‍

അയോഡിന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളും ഏറെ അത്യാവശ്യമാണ്. അല്ലെങ്കില്‍ ഗര്‍ഭകാലത്ത് സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്‌നങ്ങളും മറ്റും കുഞ്ഞിന്റെ വളര്‍ച്ചയിലും ബുദ്ധിശക്തിയിലുമെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. തൈറോയ്ഡ് ഹോര്‍മോണ്‍ കുറവ് കുഞ്ഞിന്റെ ഐക്യുവില്‍ കുറവുണ്ടാക്കാന്‍ കാരണമാകും.

ആശയവിനിമയം

ആശയവിനിമയം

വയറ്റിലെ കുഞ്ഞുമായി ആശയവിനിമയം നടത്തുന്നത് കുഞ്ഞിന്റെ ബുദ്ധിശക്തിയെ സ്വാധീനിയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. കുഞ്ഞിനോടു സംസാരിയ്ക്കുക, പാട്ടു പാടുക, പാട്ടു കേള്‍പ്പിയ്ക്കുക, നല്ല ചിന്തകള്‍ തുടങ്ങിയവയെല്ലാം ഏറെ പ്രധാനപ്പെട്ടതാണ്.

ഗര്‍ഭകാലത്ത് ദുശീലങ്ങള്‍

ഗര്‍ഭകാലത്ത് ദുശീലങ്ങള്‍

ഗര്‍ഭകാലത്ത് ദുശീലങ്ങള്‍, പ്രത്യേകിച്ചു പുകവലി, മദ്യപാനശീലങ്ങള്‍ നിര്‍ബന്ധമായും ഉപേക്ഷിച്ചിരിയ്ക്കണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഇത് ദോഷകരമാണ്.

 ബദാം

ബദാം

ഗര്‍ഭകാലത്ത് വെള്ളത്തിലിട്ടു ബദാം കുതിര്‍ത്തി കഴിയ്ക്കുന്നത് കുഞ്ഞിന് വെളുപ്പു നിറം നല്‍കുമത്രെ. ബദാം പാല്‍ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുമെന്ന വിശ്വാസമാണ് ഇതിനു പിന്നില്‍. ബുദ്ധിയ്ക്കും ഇത് നല്ലതാണ്.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

കുങ്കുമപ്പൂ ചേര്‍ത്ത പാല്‍ പൊതുവേ പ്രചാരത്തിലുള്ള ഒന്നാണ്. ഇത് ഗര്‍ഭകാലത്തു കുടിയ്ക്കുന്നതു കുഞ്ഞിനു നിറം മാത്രമല്ല, ബുദ്ധിയും നല്‍കാന്‍ അത്യുത്തമമാണ്.

പെരുഞ്ചീരകം

പെരുഞ്ചീരകം

ഗര്‍ഭകാലത്ത് പെരുഞ്ചീരകം കഴിയ്ക്കുന്നതും ഗര്‍ഭസ്ഥശിശുവിന് നിറം നല്‍കുമെന്നു വിശ്വസിയ്ക്കുന്നുപെരുഞ്ചീരകം വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ കുഞ്ഞിന് നിറം മാത്രമല്ല, ഗര്‍ഭകാല ഛര്‍ദിയ്ക്കും പരിഹാരമാണ്.

ചെറുചൂടുളള പാലില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുക

ചെറുചൂടുളള പാലില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുക

ദിവസവും രണ്ടുതവണ ചെറുചൂടുളള പാലില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുക. ഇത് കുഞ്ഞിന് പ്രതിരോധശേഷി നല്‍കാനും കുഞ്ഞിന് ഓജസും നിറവും നല്‍കാനും സഹായിക്കും.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് അമ്മ അനുഭവിയ്ക്കുന്നതും കാണുന്നതും കേള്‍ക്കുന്നതും ചിന്തിയ്ക്കുന്നതും പറയുന്നതുമെല്ലാം വയറ്റിലെ കുട്ടിയേയും ബാധിയ്ക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. ഇതുകൊണ്ടുതന്നെ നല്ലതു മാത്രം പറയുക, പ്രവര്‍ത്തിയ്ക്കുക. ചിന്തിയ്ക്കുക. കാണുക. മണമുള്ള പൂക്കളും മെഴുതിരികളുമെല്ലാം വീട്ടില്‍ സൂക്ഷിയ്ക്കുക. പാട്ടുകള്‍ക്കുന്നതും ഏറെ നല്ലതാണ്.

English summary

Tips To Have A Fair And Intelligent Baby

Tips To Have A Fair And Intelligent Baby, Read more to know about
X
Desktop Bottom Promotion