For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭം ധരിയ്ക്കാന്‍ ഉണര്‍ന്നാലുള്ള സെക്‌സ്

ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികള്‍. ഇതെക്കുറിച്ഛറിയൂ,

|

ഗര്‍ഭധാരണം ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളിലൊന്നാണ്. ശാരീരികമായും മാനസികമായും ഒരു സ്ത്രീയില്‍ പല മാറ്റങ്ങളും വരുത്തുന്ന ഒന്ന്. കുഞ്ഞിനു വേണ്ടി തയ്യാറെടുക്കുന്ന ദമ്പതികളില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ഒന്ന്.

എന്നാല്‍ ഗര്‍ഭധാരണം എല്ലാവര്‍ക്കും അത്ര എളുപ്പമാകണമെന്നില്ല. പലര്‍ക്കും ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുമ്പോള്‍ അത് വിജയമായിക്കൊള്ളണമെന്നുമില്ല. പല തരത്തിലുള്ള പ്രശ്‌നങ്ങളാകും, ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്നതും. ചിലപ്പോഴിത് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കാരണമാകും, ചിലപ്പോള്‍ പുരുഷനെ സംബന്ധിയ്ക്കുന്ന പ്രശ്‌നങ്ങളും.

ഒരു വര്‍ഷം സ്ഥിരമായി സുരക്ഷമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെ ബന്ധപ്പെട്ടിട്ടും ഗര്‍ഭ ധാരണം സാധ്യമായില്ലെങ്കില്‍ മാത്രമെ ദമ്പതികള്‍ക്ക്‌ വന്ധ്യത ഉള്ളതായി കണക്കാക്കേണ്ടതുള്ളു. വന്ധ്യത ഉണ്ടാവാന്‍ വിവിധ കാരണങ്ങളുണ്ട്‌. പ്രായം, ഭക്ഷണ രീതി, സമ്മര്‍ദ്ദം, ആരോഗ്യ അവസ്ഥ, തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ വന്ധ്യതയ്‌ക്ക്‌ കാരണമാകാറുണ്ട്‌. ഇവയെല്ലാം നിങ്ങളുടെ പൂര്‍ണ ആരോഗ്യത്തെ മാത്രമല്ല നിങ്ങളുടെ ഗര്‍ഭ ധാരണ ശേഷിയെയും പ്രതിരോധമായി ബാധിക്കും.

ഗര്‍ഭം ധരിക്കണമെങ്കില്‍ നിങ്ങളുടെ ശരീരം പ്രത്യുല്‍പാദനക്ഷമതയുള്ളതായിരിക്കണം. ഇന്നത്തെ ലോകത്ത് നമ്മുടെ പരിസ്ഥിതിയും ജീവിതശൈലിയും വിഷലിപ്തമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതിനാല്‍ ശരീരം ഉത്പാദനക്ഷമമായിരിക്കുക എന്നുള്ളത് ഒരു വെല്ലുവിളിയായിത്തന്നെ മാറിയിരിക്കുന്നു.

സാധാരണ ഗതിയില്‍ ഓവുലേഷന്‍ സമയം നോക്കി ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇതൊന്നു കൊണ്ടു മാത്രം ഇതു സാധ്യവുമല്ല. ഈ രീതി 20-25 ശതമാനം വരെ മാത്രമേ വിജയം ഉറപ്പു നല്‍കുന്നുള്ളൂ. ഇതല്ലാതെ ചില വഴികളുണ്ട്, ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികള്‍. ഇതെക്കുറിച്ഛറിയൂ,

പുകവലി

പുകവലി

പുകവലി ശീലമുണ്ടെങ്കില്‍ ഉപേക്ഷിയ്ക്കുക. ഇതു പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ ബാധകമാണ്. പുകവലി പുരുഷന്മാരില്‍ ബീജസംഖ്യ കുറയ്ക്കാന്‍ ഇടയാക്കും. സ്ത്രീകളില്‍ ഫെല്ലോപിയന്‍ ട്യൂബില്‍ തടസങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടാക്കും. ട്യൂബില്‍ ഗര്‍ഭധാരണം നടക്കാനുളള സാധ്യതയും കൂടുതലാണ്. ഗര്‍ഭം ധരിച്ചാല്‍ തന്നെയും അബോര്‍ഷന്‍ സാധ്യത കൂടുതലാകും. പുകവലി ശീലം അണ്ഡഗുണം കുറയ്ക്കുകയും ചെയ്യും.

 മദ്യം

മദ്യം

ഇതുപോലെയാണ് മദ്യവും. മദ്യം ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്. മദ്യം മാത്രമല്ല, ആല്‍ക്കഹോള്‍ അടങ്ങിയ ഏത് ഉല്‍പന്നങ്ങളും പുരുഷനിലും സ്ത്രീയിലും വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നുവെങ്കില്‍ ഇത്തരം ശീലങ്ങളില്‍ നിന്നും അകലം പാലിയ്ക്കുക.

അമിത വണ്ണം

അമിത വണ്ണം

അമിത വണ്ണം സ്ത്രീകളിലും പുരുഷന്മാരിലും ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. ഇതുപോലെ ആവശ്യത്തില്‍ കുറഞ്ഞ ശരീര ഭാരമെങ്കില്‍ ഇതും സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനു തടസം നില്‍ക്കുക തന്നെ ചെയ്യും. ആവശ്യത്തിനുള്ള തൂക്കം ഗര്‍ഭധാരണത്തിന് ഏറെ പ്രധാനമാണ്. അമിതവണ്ണം പുരുഷന്മാരില്‍ വന്ധ്യതയ്ക്കുളള ഒരു പ്രധാന കാരണവുമാണ്.

യോനിയില്‍ നിന്നുള്ള സ്രവം

യോനിയില്‍ നിന്നുള്ള സ്രവം

ഓവുലേഷന്‍ നോക്കി ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇത് കൃത്യമായി കണ്ടെത്താന്‍ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകും. പ്രത്യേകിച്ചും കൃത്യമായ ആര്‍ത്തവ ചക്രമില്ലാത്തവരില്‍. സ്ത്രീകളില്‍ മ്യൂകസ് അഥവാ യോനിയില്‍ നിന്നുള്ള സ്രവം അനുസരിച്ച് ഓവുലേഷന്‍ ദിവസം കണ്ടെത്താം. ഓവുലേഷന്‍ സമയത്ത് സ്ത്രീകളുടെ യോനിയില്‍ നിന്നും കൂടുതല്‍ കട്ടിയോടു കൂടിയ സ്രവം പുറപ്പെടും. ഇത് അണ്ഡോല്‍പാദനം അഥവാ ഓലുവേഷന്‍ നടക്കുന്നുവെന്നതിന്റെ സൂചനയാണ്. ഈ ദിവസങ്ങള്‍ നോക്കി ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

ലൂബ്രിക്കന്റുകള്‍

ലൂബ്രിക്കന്റുകള്‍

സെക്‌സ് സമയത്ത് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നത് ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. ഇത് അണ്ഡത്തിനും ബീജത്തിനും നല്ലതല്ല. ഇതിലെ കെമിക്കലുകള്‍ ആണ് തടസമുണ്ടാക്കുന്നത്. ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നുവെങ്കില്‍ ലൂബ്രിക്കന്റുകളുടെ ഉപയോഗം നിയന്ത്രിയ്ക്കുക. ഫോര്‍പ്ലേ പോലുള്ള സ്വാഭാവിക വഴികളിലൂടെ ലൂബ്രിക്കേഷന് ശ്രമിയ്ക്കുക.

പങ്കാളികള്‍

പങ്കാളികള്‍

പങ്കാളികള്‍ താല്‍പര്യത്തോടെ, പൂര്‍ണ മനസോടെ ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. അല്ലാതെയുളളവ സ്‌ട്രെസ് പോലുള്ള അവസ്ഥകള്‍ക്കു കാരണമാകും. ഇതെല്ലാം ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്ന ഘടകങ്ങളുമാണ്.

ഓര്‍ഗാസം

ഓര്‍ഗാസം

ബന്ധപ്പെടുമ്പോള്‍ സ്ത്രീയ്ക്ക് ഓര്‍ഗാസം അഥവാ രതിമൂര്‍ഛയുണ്ടാകുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഓര്‍ഗാസ സമയത്ത് യോനീ ഭാഗത്തുണ്ടാകുന്ന സങ്കോച വികാസങ്ങള്‍ ബീജം പെട്ടെന്നു തന്നെ സ്ത്രീ ശരീരത്തിലേയ്ക്കു കടക്കാന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതായത് സ്ത്രീയ്ക്കുണ്ടാകുന്ന ഓര്‍ഗാസം ഗര്‍ഭ ധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്നു ചുരുക്കം.

സെക്‌സ്

സെക്‌സ്

സെക്‌സ് ഗര്‍ഭധാരണത്തിനു വേണ്ടിയെന്നു കരുതി യാന്ത്രിമായി ചെയ്യരുത്. സെക്‌സ് ആസ്വദിയ്ക്കുക. ആഗ്രഹിയ്ക്കുന്ന സമയത്ത് സെക്‌സ് ചെയ്യുക. ഇതെല്ലാം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന കാര്യങ്ങളാണ്.

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയത്ത്

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയത്ത്

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയത്ത് പുരുഷ ഹോര്‍മോണ്‍ ഏറെ കൂടുതലാണ്. ടെസ്‌റ്റോസ്റ്റിറോണ്‍ അളവു കൂടുന്നത് ബീജ സംഖ്യയേയും ഗുണത്തേയും സഹായിക്കുന്ന ഒന്നുമാണ്. ഈ സമയത്ത് ബന്ധപ്പെടുന്നത് ഗര്‍ഭ ധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്നു ചുരുക്കം.

English summary

Tips To Get Pregnant Within One Month

Tips To Get Pregnant Within One Month, Read more to know about,
X
Desktop Bottom Promotion