For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചേനയും മധുരക്കിഴങ്ങും ഇരട്ടക്കുട്ടി സാധ്യത കൂട്ടും

ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം

|

ഇരട്ടക്കുട്ടികളെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. എന്നാല്‍ ഇരട്ടക്കുട്ടികളെ വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികള്‍ക്കൊന്നും പലപ്പോഴും ഇരട്ടക്കുട്ടികള്‍ ഉണ്ടാവണം എന്നില്ല. ഇരട്ടക്കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും അതിനുള്ള ഭാഗ്യം ഉണ്ടാവില്ല. എണ്‍പത് ഗര്‍ഭിണികളില്‍ ഒരാള്‍ക്കാണ് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത ഉള്ളത്. ചില കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ അത് ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത നിങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷണ കാര്യത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഇതാണ് പലപ്പോഴും ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

ഗര്‍ഭം അതിന്റെ അഞ്ചാം ആഴ്ചയിലേക്കാവുമ്പോഴാണ് ഗര്‍ഭസ്ഥശിശു ഇരട്ടക്കുട്ടികള്‍ ആണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇരട്ടക്കുട്ടികളാണെങ്കില്‍ അവര്‍ സഹജാത ഇരട്ടകളാണോ സമജാത ഇരട്ടകളാണോ എന്നുള്ളത് എളുപ്പത്തില്‍ കണ്ടു പിടിക്കാനാവും.

ഗര്‍ഭിണികള്‍ക്ക് ബദാം കുതിര്‍ത്ത് തോല്‍ കളഞ്ഞ്‌ഗര്‍ഭിണികള്‍ക്ക് ബദാം കുതിര്‍ത്ത് തോല്‍ കളഞ്ഞ്‌

നാല് മാസം ആയി കഴിഞ്ഞാല്‍ കുഞ്ഞിന്റെ വളര്‍ച്ചയെക്കുറിച്ചും ഫഌയിഡിന്റെ ഒഴുക്കിനെക്കുറിച്ചും എല്ലാം അറിഞ്ഞിരിക്കണം. എല്ലാ മാസവും ഉള്ള പരിശോധന ഒരു കാരണവശാലും നിര്‍ത്തരുത്. ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത എന്തൊക്കെയാണെന്ന് നോക്കാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക

ചില ഭക്ഷണങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മധുരക്കിഴങ്ങ്, ചേന എന്നിവയെല്ലാം സ്ത്രീകളിലെ പ്രത്യുത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഇത് അണ്ഡവിസര്‍ജനം കൃത്യമാവുന്നതിനും ഈ ഭക്ഷണങ്ങള്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലും ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിക്കുന്നു ചേനയും മധുരക്കിഴങ്ങും.

പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യം ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്ന കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് നിങ്ങളുടെ അമ്മ വഴിയില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ ടഅവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രായം

പ്രായം

പ്രായം കൂടുന്തോറും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ആര്‍ത്തവ വിരാമത്തോട് അടുക്കുമ്പോഴേക്കും സ്ത്രീകളിലെ ഈസ്ട്രജന്റെ അളവ് വളരെ കൂടുതലാവുന്നു. ഇത് ഇരട്ടക്കുട്ടികളിലെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചെറുപ്പക്കാരേക്കാള്‍ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ് പ്രായമാവുന്നവര്‍ക്ക്.

 വംശം

വംശം

ഏത് വംശത്തില്‍ പെട്ട സ്ത്രീകളാണ് എന്നുള്ളത് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആഫ്രിക്കക്കാര്‍ക്കും യൂറോപ്യന്‍സിനുമാണ് ഏഷ്യക്കാരെ അപേക്ഷിച്ച് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍ കാണിക്കുന്നത്.

ശരീരഭാരവും ഉയരവും

ശരീരഭാരവും ഉയരവും

നല്ല ഉയരവും ശരീര ഭാരവും ഉള്ള സ്ത്രീകള്‍ക്ക് ഇരട്ടക്കുട്ടി സാധ്യത വളരെ കൂടുതലാണ്.നല്ല ഉയരവും അതിനൊത്ത ശരീര ഭാരവും ഉള്ള സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത കൂടുതലാണ്. ഇവരുടെ ബോഡി മാസ് ഇന്‍ഡക്‌സ് കണക്കാക്കിയാണ് ഇത്തരത്തിലുള്ള സാധ്യത കണക്കാക്കുന്നത്.

കൂടുതല്‍ ഗര്‍ഭധാരണം

കൂടുതല്‍ ഗര്‍ഭധാരണം

രണ്ടില്‍ കൂടുതല്‍ ഗര്‍ഭം ധരിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് അടുത്ത കുട്ടി ഇരട്ടക്കുട്ടികള്‍ ആവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ തവണ ഗര്‍ഭം ധരിച്ചവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാനാവില്ല.

 ഗര്‍ഭനിരോധന ഉപാധി

ഗര്‍ഭനിരോധന ഉപാധി

ഗര്‍ഭനിരോധന ഉപാധികള്‍ ധാരാളം ഉണ്ട് ഇന്നത്തെ കാലത്ത്. എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ അത് കുഞ്ഞിക്കാല്‍ കാണാനുള്ള നിങ്ങളുടെ ആഗ്രഹത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതിരുന്നാലും അത് നിങ്ങളില്‍ ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് അണ്ഡവിസര്‍ജനം കൃത്യമാക്കുകയും ആരോഗ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി സഹായിക്കുകയും ചെയ്യുന്നു.

സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം

സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം

സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പങ്കാളിയെ നിര്‍ബന്ധിക്കുക. ഇത് ബീജങ്ങളുടെ ഉത്പാദനത്തിനും വര്‍ദ്ധനവിനും സഹായിക്കുന്നു. ഇത് ആരോഗ്യമുള്ള കുഞ്ഞുണ്ടാവാന്‍ സഹായിക്കുന്നു. അതിലുപരി ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

ഗര്‍ഭത്തിനിടയിലെ ഗ്യാപ്പ്

ഗര്‍ഭത്തിനിടയിലെ ഗ്യാപ്പ്

ഒരു പ്രസവം കഴിഞ്ഞ് അടുത്ത പ്രസവത്തിന് അല്‍പം സമയം കൊടുക്കുന്നത് നല്ലതാണ്. ഇത് അല്‍പം കൂടുതലാണെങ്കില്‍ അടുത്ത കുട്ടി ഇരട്ടക്കുട്ടി ആവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്നാല്‍ അടുത്തടുത്തുള്ള പ്രസവം ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത കുറക്കുന്നു.

ബന്ധപ്പെടുമ്പോഴുള്ള പൊസിഷന്‍

ബന്ധപ്പെടുമ്പോഴുള്ള പൊസിഷന്‍

ലൈംഗിക ബന്ധത്തിനിടക്കുള്ള പൊസിഷന്‍ ആണ് മറ്റൊന്ന്. ഇരട്ടക്കുട്ടികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പൊസിഷനുകളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവണം. ഇത് നിങ്ങളെ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുന്നതിന് സഹായിക്കുന്നു.

 ഐവിഎഫ്

ഐവിഎഫ്

ഐവിഎഫിലൂടേയും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. 20-40 ശതമാനം വരെയാണ് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത. ഇത് തീരുമാനിക്കപ്പെടുന്നത് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെടുന്ന ബീജത്തിന്റെ ആരോഗ്യവും എണ്ണവും അനുസരിച്ചാണ്.

English summary

ten ways to get pregnant with twins

The average woman has lesser chance of conceiving twins. Here are some factors that increase your chance of conceiving twins.
Story first published: Thursday, February 22, 2018, 17:58 [IST]
X
Desktop Bottom Promotion