For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയാണോ അറിയാം നേരത്തേ

|

ഗര്‍ഭധാരണം ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരു അവസ്ഥയാണ്. പലപ്പോഴും ഇത്തരത്തിലുള്ള ശാരീരിക മാറ്റങ്ങള്‍ പല സ്ത്രീകളെ സംബന്ധിച്ചിടത്തോളം അല്‍പം പ്രയാസം ഉണ്ടാക്കുന്ന അവസ്ഥയാണ്. ഒരു സ്ത്രീ ഗര്‍ഭിണിയാകുന്നതോടെ ആരോഗ്യപരമായും മാനസികപരമായും ധാരാളം മാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്. ഇതില്‍ ചിലതെല്ലാം നമ്മുടെ ശ്രദ്ധയില്‍ പെടുന്നതും ചിലതിനെ നമ്മള്‍ അവഗണിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആര്‍ത്തവമാറ്റങ്ങള്‍ നോക്കി പലരും ഗര്‍ഭധാരണം ഉറപ്പിക്കുന്നത്. എന്തൊക്കെ ശാരീരിക ലക്ഷണങ്ങളാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

ഗര്‍ഭാവസ്ഥയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍ ഗര്‍ഭധാരണത്തിന് ശേഷവും മുന്‍പും ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. എന്നാല്‍ ഇതിലൂടെയെല്ലാം ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാം. അതിനായി ചില കാര്യങ്ങള്‍ മനസ്സിലാക്കണം. അതുകൊണ്ട് തന്നെ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാന്‍ എന്തൊക്കെ ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു എന്ന് നോക്കാം. ഇതിലൂടെ നമുക്ക് ഗര്‍ഭിണിയാണോ അല്ലയോ എന്ന് മനസ്സിലാക്കാവുന്നതാണ്.

മാറിടങ്ങളുടെ വലിപ്പം

മാറിടങ്ങളുടെ വലിപ്പം

പലപ്പോഴും മാറിടങ്ങളുടെ വലിപ്പവ്യത്യാസവും ചെറിയ വേദനയും നിങ്ങള്‍ ഗര്‍ഭിണിയാണ് എന്നതിന്റെ സൂചനയായിരിക്കാം.

 ഗര്‍ഭലക്ഷണങ്ങള്‍

ഗര്‍ഭലക്ഷണങ്ങള്‍

ഡോക്ടര്‍ നടത്തുന്ന പരിശോധനയിലായിരിക്കും ഗര്‍ഭിണിയോണോ ഇല്ലയോ എന്ന് പലപ്പോഴും നമ്മള്‍ അറിയുന്നത്. ഓരോ സ്ത്രീകളിലും വ്യത്യസ്തമായ ഗര്‍ഭ ലക്ഷണങ്ങളായിരിക്കും ഉണ്ടായിരിക്കുക. ചിലതെല്ലാം കോമണ്‍ ലക്ഷണങ്ങള്‍ തന്നെയായിരിക്കും. എന്നാല്‍ പലപ്പോഴും ഡോക്ടറെ സമീപിക്കാതെ തന്നെ ഗര്‍ഭം തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്.

അസുഖകരമായ അവസ്ഥ

അസുഖകരമായ അവസ്ഥ

പലപ്പോഴും അസുഖകരമായ അവസ്ഥ നിങ്ങള്‍ക്ക് തോന്നിത്തുടങ്ങും. ആര്‍ത്തവ ദിവസങ്ങളില്‍ അനുഭവിയ്ക്കുന്ന തരത്തിലുള്ള ഇത്തരം അവസ്ഥകള്‍ ചിലപ്പോള്‍ ഗര്‍ഭ ലക്ഷണമാകാം.

അസഹനീയമായ വേദന

അസഹനീയമായ വേദന

ഓവുലേഷന്‍ സമയത്താണ് സെക്സെങ്കില്‍ ഗര്‍ഭധാരണ സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ അതിനു ശേഷം യോനീപ്രദേശത്ത് കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഗര്‍ഭധാരമ സാധ്യത മനസ്സിലാക്കാം.

 അമിത ക്ഷീണം

അമിത ക്ഷീണം

ഏത് കാര്യം ചെയ്യുമ്പോഴും ക്ഷീണം കൂടുതലായിരിക്കും. അമിത ക്ഷീണം തന്നെയായിരിക്കും പ്രധാന ലക്ഷണവും.

വയറിന് കനം

വയറിന് കനം

വയറിന് കനം തോന്നുന്ന അവസ്ഥയാണെങ്കിലും ഗര്‍ഭധാരണം ഉറപ്പിക്കാം. പെട്ടെന്ന് ശ്വാസോച്ഛ്വാസം ചെയ്യാന്‍ പറ്റാതിരിയ്ക്കുന്ന അവസ്ഥ, ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാമാണ് ഗര്‍ഭധാരണത്തിന്റെ മറ്റൊരു ലക്ഷണം.

തല കറക്കം

തല കറക്കം

തല കറക്കമാണ് മറ്റൊരു പ്രധാന ലക്ഷണം. ഗര്‍ഭത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് തല കറക്കം. എന്നാല്‍ തല കറക്കത്തിലൂടെ മാത്രം ഗര്‍ഭധാരണം ഉറപ്പിക്കാന്‍ പറ്റില്ല.

മൂഡ് മാറ്റം

മൂഡ് മാറ്റം

സ്ത്രീകളില്‍ ആര്‍ത്തവ സമയത്ത് മൂഡ് മാറ്റം ഉണ്ടാവുന്നു. എന്നാല്‍ ഗര്‍ഭകാലത്തും ഗര്‍ഭധാരണത്തിന്റെ ആദ്യ ദിവസങ്ങളിലും മൂഡ് മാറ്റം ഉണ്ടാവുന്നു.

 ഇടയ്ക്കിടെയുള്ള മൂത്രശങ്ക

ഇടയ്ക്കിടെയുള്ള മൂത്രശങ്ക

ഇടയ്ക്കിടെയുള്ള മൂത്രശങ്കയാണ് മറ്റൊരു പ്രധാന ലക്ഷണം. എല്ലാ സ്ത്രീകള്‍ക്കും ഇത്തരം ഗര്‍ഭലക്ഷണങ്ങള്‍ ഒരുപോലെയാവില്ല എന്നതു തന്നെയാണ് സത്യം.

 അമിത ക്ഷീണം

അമിത ക്ഷീണം

അമിത ക്ഷീണവും തളര്‍ച്ചയും ഗര്‍ഭത്തിന്റെ അവസ്ഥയാണ്. എത്ര ഭക്ഷണം കഴിച്ചാലും ഈ അവസ്ഥ നിങ്ങളെ പിന്തുടരും.

ശാരീരികോഷ്മാവ് വര്‍ദ്ധിയ്ക്കുന്നു

ശാരീരികോഷ്മാവ് വര്‍ദ്ധിയ്ക്കുന്നു

ശാരീരികോഷ്മാവ് വളരെ കൂടിയ തോതില്‍ വര്‍ദ്ധിയ്ക്കുന്നു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ശരീരത്തിന് ചൂട് വര്‍ദ്ധിയ്ക്കുന്നു.

 സ്തനങ്ങള്‍ക്ക് കനം

സ്തനങ്ങള്‍ക്ക് കനം

സ്തനങ്ങള്‍ക്ക് ഭാരക്കൂടുതലും കനവും തോന്നുന്നു. ഇതും ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങളാണ്. നിപ്പിളിലും ഏരിയോള എന്ന ഭാഗത്തും നിറം മാറ്റവും കാഠിന്യവും വര്‍ദ്ധിയ്ക്കുന്നു.

മൂത്രം പിടിച്ച് നിര്‍ത്താന്‍

മൂത്രം പിടിച്ച് നിര്‍ത്താന്‍

മൂത്രം പിടിച്ച് നിര്‍ത്താന്‍ പറ്റാത്ത അവസ്ഥയാണ് മറ്റൊന്ന്. എപ്പോഴും മൂത്രശങ്ക ഉള്ളതാണ് മറ്റൊരു ഗര്‍ഭലക്ഷണം.

 മനം പിരട്ടലും ഛര്‍ദ്ദിയും

മനം പിരട്ടലും ഛര്‍ദ്ദിയും

മനം പിരട്ടലും ഛര്‍ദ്ദിയും സാധാരണ ഗര്‍ഭലക്ഷണങ്ങളില്‍ ഒന്നാണ്. ഗര്‍ഭത്തിന്റെ ആദ്യനാളുകളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.

English summary

symptoms of pregnancy

We have listed some pregnancy symptoms read on to know more about it.
Story first published: Monday, May 21, 2018, 15:11 [IST]
X
Desktop Bottom Promotion