Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
ഗര്‍ഭാവസ്ഥയില്‍ ആരോഗ്യം കൃത്യമാണോ അറിയാന്‍
ഗര്‍ഭിണിയാവുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ആണ്. കാരണം അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ചെറിയ അശ്രദ്ധ പോലും പല വിധത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വലുതാണെങ്കിലും ചെറുതാണെങ്കില്‍ പോലും അത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. എന്നാല്‍ നിങ്ങളുടെ ഗര്‍ഭം ആരോഗ്യത്തിന് ഗുണകരമാണോ അതോ അത് ദോഷകരമാണോ എന്ന് അറിയാന്‍ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും കൃത്യമായ ലക്ഷണങ്ങള്‍ അറിയണം.
ഗര്‍ഭം ആരോഗ്യകരമാണോ എന്നറിയാന്‍ താഴെപ്പറയുന്ന ലക്ഷണങ്ങള്‍ നോക്കിയാല്‍ മതി. കാരണം ഇതെല്ലാം ആരോഗ്യകരമായ ഗര്‍ഭാവസ്ഥയില്‍ ഉള്ള ലക്ഷണങ്ങളാണ്. ഗര്‍ഭകാലത്ത് ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇതെല്ലാം ഗര്‍ഭകാലത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭകാലം ആരോഗ്യകരമാണോ എന്നറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. എന്തൊക്കെയാണ് ആ ലക്ഷണങ്ങള്‍ എന്ന് നോക്കാം.

രക്തസമ്മര്‍ദ്ദം
ഗര്‍ഭാവസ്ഥയില്‍ രക്തസമ്മര്‍ദ്ദം പല വിധത്തില്‍ ഉണ്ടാവുന്നു. കാരണം എല്ലാ ഗര്‍ഭിണികളിലും രക്തസമ്മര്‍ദ്ദം മാറി മറിഞ്ഞ് ഉണ്ടാവുന്നു. എന്നാല്‍ ആരോഗ്യകരമായ ഗര്‍ഭത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ് കൃത്യമായ രക്തസമ്മര്‍ദ്ദം. നിങ്ങളുടെ ബിപി കൃത്യമായ അളവിലാണെങ്കില്‍ അത് ആരോഗ്യകരമായ ഗര്‍ഭമാണ് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് ബിപിയുടെ കാര്യത്തില്‍ ഒരു കാരണവശാലും ആശങ്കപ്പെടേണ്ട ആവശ്യമില്ല. എന്നാല്‍ പരിശോധന അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അല്ലെങ്കില്‍ ബിപി കൂടിയും കുറഞ്ഞും ഉണ്ടാവുന്നത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നു.

പ്രമേഹത്തിന്റെ അളവ്
പ്രമേഹവും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഗര്‍ഭം ധരിച്ച ഉടനേ തന്നെ പരിശോധിക്കേണ്ട ഒന്നാണ് ഇത്. എന്നാല്‍ പ്രമേഹത്തിന്റെ അളവ് കൃത്യമാണെങ്കില്‍ അത് ആരോഗ്യകരമായ അവസ്ഥയിലാണ് ഗര്‍ഭം എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് പ്രമേഹവും ഇടക്കിടക്ക് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ നിലയില്‍ മാറ്റം വന്നാല്‍ അത് അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പ്ലാസന്റ
പ്രസവം വരെ ഭ്രൂണത്തെ ഗര്‍ഭപാത്രത്തിനുള്ളില്‍ നിലനിര്‍ത്തുന്നതിന് അമ്മയുടെ ഗര്‍ഭപാത്രവും പ്ലാസന്റയും ആരോഗ്യമുള്ളതായിരിക്കണം. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഗര്‍ഭാവസ്ഥയില്‍ പ്ലാസന്റ ഗര്‍ഭാശയഭിത്തിയില്‍ നന്നായി പിടിച്ചിരിക്കണം. കാരണം ഇത് വേര്‍പെടുന്നത് അല്ലെങ്കില്‍ തലകീഴാകുന്നത് ഗര്‍ഭം അലസാന്‍ കാരണമാകും. അതുകൊണ്ട് ചെറിയ ചില മാറ്റങ്ങള്‍ പോലും ഇത്തരത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഭ്രൂണത്തിന്റെ വളര്‍ച്ച
ഭ്രൂണത്തിന്റെ വളര്‍ച്ചയും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കുട്ടിയുടേയും അമ്മയുടേയും ആരോഗ്യത്തിന് വില്ലനാവുന്നു. ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ നിരക്ക് പ്രകാരം കുട്ടിയുടെ വളര്‍ച്ച കണക്കാക്കാം. അത് ഗര്‍ഭിണിയുടെ ആരോഗ്യം വഴിയും സാധ്യമാണ്. അള്‍ട്രാ സൗണ്ട് പരിശോധയിലോ, ഗര്‍ഭിണിയുടെ ഭാരം നോക്കിയോ ഇത് മനസിലാക്കാം.

ഭാരം വര്‍ദ്ധിക്കുന്നത്
ഭാരം വര്‍ദ്ധിക്കുന്നത് ഗര്‍ഭാവസ്ഥയില്‍ പ്രശ്നമുണ്ടാക്കുന്ന ഒന്നല്ല. എന്നാല്‍ അമിതഭാരം പ്രശ്നം തന്നെയാണ്. ഗര്‍ഭകാലത്ത് 13 മുതല്‍ 15 കിലോ ഭാരം കൂടുന്നത് ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്നതാണ്. പ്രത്യേകിച്ച് ഗര്‍ഭധാരണത്തിന് മുമ്പ് ഗര്‍ഭിണി ആരോഗ്യകരമായ ഭാരം നിലനിര്‍ത്തിയിരുന്നെങ്കില്‍. അമിതഭാരമാണ് ശ്രദ്ധിക്കേണ്ടത്.

ഹോര്‍മോണ്‍ മാറ്റങ്ങള്‍
ഗര്‍ഭത്തിന്റെ ആരോഗ്യം സൂചിപ്പിക്കുന്ന രണ്ട് ഹോര്‍മോണുകളാണ് ഈസ്ട്രജനും പ്രോജെസ്റ്റീറോണും. ഒരു ഗര്‍ഭിണി 400 മില്ലി ഗ്രാം പ്രോജെസ്റ്റീറോണ്‍ ഉത്പാദിപ്പിക്കുമ്പോള്‍ ആരോഗ്യമുള്ള, ഗര്‍ഭിണി അല്ലാത്ത സ്ത്രീയില്‍ ഇത് 20 മില്ലിഗ്രാമിനടുത്താണ്. ഈ ഹോര്‍മോണുകളാണ് ഗര്‍ഭധാരണത്തിനുള്ള എന്‍ഡോമെട്രിയം സ്ഥാപിക്കുന്നത്. ഇക്കാരണത്താലാണ് ആര്‍ത്തവവും ഗര്‍ഭപാത്രത്തിന്റെ സങ്കോചവും തടയപ്പെടുന്നത്.

വയറിന്റെ വലിപ്പം
ഗര്‍ഭാവസ്ഥയില്‍ ആരോഗ്യമുള്ള കുഞ്ഞിന്റെ വളര്ച്ച് ഏതൊരമ്മക്കും മനസ്സിലാവുന്നു. കുഞ്ഞിന്റെ വളര്‍ച്ച ആരോഗ്യകരമായ തോതിലാണെന്ന് ഉറപ്പാക്കുന്നതിന് ഡോക്ടര്‍ പതിവായി അമ്മയുടെ വയറിന്റെ അളവ് കണക്കാക്കും. വയറിന്റെ വലിപ്പം അനുസരിച്ചാണ് കുഞ്ഞിന്റെ ആരോഗ്യവും തീരുമാനിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ നല്കിയാല് ഗര്‍ഭത്തിന്റെ ആരോഗ്യം മനസ്സിലാക്കാവുന്നതാണ്.

കുഞ്ഞിന്റെ ചലനങ്ങള്‍
ഗര്‍ഭധാരണം എത്രത്തോളം ആരോഗ്യകരമാണെന്ന് മനസിലാക്കുന്നതിന് ഡോക്ടര്‍മാര്‍ ഭ്രൂണത്തിന്റെ ചലനങ്ങള്‍ വിലയിരുത്തും. ഗര്‍ഭത്തിന്റെ ആറ്-പത്ത് ആഴ്ചകള്‍ക്കിടയില്‍ അമ്മയ്ക്ക് ഭ്രൂണത്തിന്റെ ചലനം തിരിച്ചറിയാനാവും. ഈ ചലനങ്ങള്‍ കുഞ്ഞിന് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കുന്നുണ്ടെന്നും കുഴപ്പമില്ലാതിരിക്കുന്നുവെന്നും മനസിലാക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ചലനങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഗര്‍ഭാവസ്ഥയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.



Click it and Unblock the Notifications