For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥാനംതെറ്റിയുള്ള ഗർഭം; ലക്ഷണങ്ങളും ചികിത്സയും

ഗര്‍ഭധാരണത്തിന് മുമ്പ് ആറ് പ്രധാന മെഡിക്കല്‍ പരിശോധനകള്‍ ചെയ്യേണ്ടതുണ്ട്.

|

ഗർഭിണിയാകുക എന്നതും ഈ ലോകത്തേക്ക് ഒരു നവജീവിനെ നൽകുക എന്നതും ഏറ്റവും മഹത്തായ അനുഗ്രഹങ്ങൾ തന്നെയാണ്. എങ്കിലും എല്ലാ തരത്തിലുള്ള ഗർഭധാരണവും ആനന്ദകരമല്ല. പ്രത്യേകിച്ചും സ്ഥാനംതെറ്റിയുള്ള ഗർഭധാരണമാണ് നടന്നിരിക്കുന്നത് എന്നുള്ള സത്യം അഭിമുഖീകരിക്കേണ്ടിവരുമ്പോൾ.

gdt

ഭ്രൂണത്തിന്‍റെ വളര്‍ച്ച

ഭ്രൂണത്തിന്‍റെ വളര്‍ച്ചയുടെ നിരക്ക് പ്രകാരം കുട്ടിയുടെ വളര്‍ച്ച കണക്കാക്കാം. അത് ഗര്‍ഭിണിയുടെ ആരോഗ്യം വഴിയും സാധ്യമാണ്. അള്‍ട്രാ സൗണ്ട് പരിശോധയിലോ, ഗര്‍ഭിണിയുടെ ഭാരം നോക്കിയോ ഇത് മനസിലാക്കാം. ഭ്രൂണത്തിന്‍റെ വളര്‍ച്ചയില്ലായ്മ ഗര്‍ഭപാത്രത്തിലെ ഓക്സിജന്‍റെ കൂറവ് മൂലമാകാം. ഇത് പ്ലാസെന്‍റ വേര്‍പെട്ട് പോകുന്നതിനും കാരണമാകും.

ശരീരത്തെ കൃത്യമായി പരിശോധിക്കുന്നതാണ് ഗര്‍ഭധാരണത്തിന് മുമ്പ് നടത്തുന്ന പരിശോധനകള്‍. ഈ പരിശോധനകള്‍ വഴി നിങ്ങളുടെ ബിഎംഐ അടിസ്ഥാനമാക്കിയ അണ്ഡവിസര്‍ജ്ജന കാലയളവ്, രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസംബന്ധമായ തകരാറുകള്‍, ഗര്‍ഭകാലത്ത് ആപത്സാധ്യതയുണ്ടാക്കുന്ന രോഗങ്ങള്‍ എന്നിവയെക്കുറിച്ച് മനസിലാക്കാനാവും. അമ്മയാകാന്‍ പോകുന്ന സ്ത്രീ മാത്രമല്ല പിതാവാകാന്‍ പോകുന്ന പുരുഷനും ബീജം പരിശോധിക്കല്‍, കുട്ടിക്ക് എന്തെങ്കിലും ജനിതക തകരാറുകള്‍ ഉണ്ടാകാനിടയുണ്ടോ തുടങ്ങിയ പരിശോധകള്‍ക്ക് വിധേയമാകുന്നത് നല്ലതാണ്. ഗര്‍ഭധാരണത്തിന് മുമ്പ് ആറ് പ്രധാന മെഡിക്കല്‍ പരിശോധനകള്‍ ചെയ്യേണ്ടതുണ്ട്

werfa

സ്ഥാനംതെറ്റിയുള്ള ഗർഭം എന്താണ്?

ബീജസങ്കലനം നടന്നുകഴിഞ്ഞ അണ്ഡം ഗർഭാശയത്തിനുള്ളിൽ പറ്റിപ്പിടിച്ച് വളരുക എന്നതാണ് അതിനുള്ള യുക്തമായ സ്ഥാനം. എങ്കിലും, ഗർഭാശയത്തിന് പുറത്തെവിടെയെങ്കിലും ചിലപ്പോൾ പറ്റിപ്പിടിക്കുകയാണെങ്കിൽ, അത്തരത്തിലുള്ള ഗർഭധാരണത്തെ സ്ഥാനംതെറ്റിയുള്ള ഗർഭം എന്ന് പറയും. ഇത്തരത്തിലുള്ള ഗർഭധാരണത്തിന്റെ ഭൂരിഭാഗവും അണ്ഡവാഹിനിക്കുഴലിൽ ആയിരിക്കാം എന്നതുകൊണ്ട്, ട്യൂബൽ അഥവാ ട്യൂബുലർ ഗർഭാവസ്ഥ എന്ന് ഇതിനെ വിളിക്കാറുണ്ട്. അണ്ഡവാഹിനിക്കുഴൽ ഗർഭാശയത്തെപ്പോലെ ഭ്രൂണത്തിന് വളർന്നുവരുവാൻവേണ്ടും രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളതല്ല. അതിനാൽ ഇത്തരത്തിലുള്ള ഗർഭാവസ്ഥയ്ക്ക് അടിയന്തിരമായ ശ്രദ്ധയും ചികിത്സയും ആവശ്യമാണ്. ഇത്തരം ഗർഭാവസ്ഥ സർവ്വസാധാരണമാണ്. 50 ഗർഭങ്ങളിൽ ഒരെണ്ണം ഇത്തരത്തിലുള്ളതായിരിക്കും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 dt

സ്ഥാനംതെറ്റിയുള്ള ഗർഭത്തിന്റെ കാരണങ്ങൾ

1. അണ്ഡവാഹിനിക്കുഴൽ അടയുവാൻ കാരണമാകുന്ന എന്തെങ്കിലും അണുബാധയോ നീർവീക്കമോ.

2. അണ്ഡവാഹിനിക്കുഴലിൽ എന്തെങ്കിലും ശസ്ത്രക്രിയ ചെയ്യേണ്ടിവരുകയാണെങ്കിൽ, അണ്ഡത്തിന്റെ ചലനത്തെ ഇത് തടസ്സപ്പെടുത്താം.

3. മുൻപ് എപ്പോഴെങ്കിലും ബാധിച്ച രോഗബാധകാരണമായി ഉടലെടുത്തിട്ടുള്ള വടുകോശങ്ങൾ അണ്ഡചലനത്തെ തടസ്സപ്പെടുത്താം.

4. വസ്തിപ്രദേശത്തോ, പ്രത്യേകിച്ചും അവിടെയുള്ള നാളികളിലോ നടത്തിയിട്ടുള്ള ശസ്ത്രക്രിയകൾ അണ്ഡം പുറത്ത് പറ്റിപ്പിടിക്കുന്നതിന് കാരണമാകാം.

5. ജന്മവൈകല്യം എന്ന നിലയിൽ അണ്ഡവാഹിനിക്കുഴലിന്റെ ആകൃതിയിൽ വ്യത്യാസം ഉണ്ടായിരിക്കാം. ഇതും ഒരു കാരണമാണ്.

6. സ്ഥാനംതെറ്റിയുള്ള ഗർഭാവസ്ഥയ്ക്കുവേണ്ടി മുൻപ് എപ്പോഴെങ്കിലും നടത്തിയിട്ടുള്ള നിർണ്ണയ പരിശോധനകൾ ഗർഭാവസ്ഥ ഇത്തരത്തിൽ ഉണ്ടാകുന്നതിന് കാരണമാകാം.

7. ഗർഭിണിയുടെ പ്രായം 35 ഓ അതിൽക്കൂടുതലോ ആണെങ്കിൽ.

8. കഴിഞ്ഞകാലത്ത് എപ്പോഴെങ്കിലും വസ്തിപ്രദേശത്തോ അടിവയറിലോ ശസ്ത്രക്രിയ നടത്തിയിട്ടുള്ളവർ.

9. വസ്തിപ്രദേശത്ത് നീർവീക്കരോഗങ്ങൾ ഉള്ള സ്ത്രീകൾ.

10. ഗർഭം അലസിപ്പിക്കലിന് പല പ്രാവശ്യം പ്രേരിതരായിട്ടുള്ളവർ.

11. പുകവലി ശീലമുള്ള സ്ത്രീകൾ.

12. അണ്ഡവാഹിനിക്കുഴലിൽ തുന്നിക്കെട്ടലുകൾ നടത്തിയിട്ടുള്ള സ്ത്രീകൾ.

13. ഗർഭനിരോധന ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുമ്പോൾ ഗർഭധാരണത്തിന് വിധേയമാകുന്നത്.

 uj

സ്ഥാനംതെറ്റിയുള്ള ഗർഭധാരണത്തിന്റെ ലക്ഷണങ്ങൾ

ഭൂരിഭാഗം സ്ത്രീകളും അനുഭവിക്കുന്ന സാധാരണ ലക്ഷണങ്ങൾക്ക് പുറമെ, സ്ഥാനംതെറ്റി ഗർഭം ഉണ്ടാകുകയാണെങ്കിൽ ശരീരംനൽകുന്ന ചില പ്രത്യേക സൂചനകൾ ഉണ്ടായിരിക്കും. ചുവടെ പറയുന്ന എന്തെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ, അത് ഗർഭത്തിന്റെ ഗൗരവമേറിയ സ്ഥാനഭ്രംശത്തെയാണ് സൂചിപ്പിക്കുന്നത് എന്നതിനാൽ, അടിയന്തിരമായി ഒരു ഡോക്ടറെ കാണേണ്ടതാണ്.

1. തീവ്രവേദന

കുത്തിക്കുത്തിയെന്നപോലെ വളരെ നിശിതവും, വന്നുപോകുകയുംചെയ്യുന്ന തീവ്രവേദന ഉണ്ടാകുകയാണെങ്കിൽ അത് സ്ഥാനംതെറ്റിയുള്ള ഗർഭധാരണത്തിന്റെ സൂചനയാകാം. മിക്കവാറും ഈ വേദന വസ്തിപ്രദേശത്തും (pelvic area) അടിവയറിന് ചുറ്റുമായിട്ടാണ് അനുഭവപ്പെടുന്നത്. ചിലപ്പോൾ ചുമലിലും കഴുത്തിലുമായി ഈ വേദന അനുഭവപ്പെടാം. സ്ഥാനംതെറ്റിയ ഗർഭധാരണത്തിൽ വിള്ളലുണ്ടായി ഡയഫ്രത്തിന്റെ ചുവട്ടിൽ രക്തം തളംകെട്ടുന്നതുകൊണ്ടാണ് ഇത്തരം വേദന ചിലപ്പോൾ പ്രകടമാകുന്നത്.

2. രക്തസ്രാവം

സാധാരണ ആർത്തവ സമയത്തുള്ളതിനേക്കൾ കൂടുതലായോ, അതുമല്ലെങ്കിൽ കുറഞ്ഞ അളവിലോ യോനിയിലൂടെ രക്തസ്രാവം ഉണ്ടാകുകയാണെങ്കിൽ.

3. ഉദരപ്രശ്‌നങ്ങൾ

പെട്ടെന്നുള്ള ഉദരരോഗപ്രശ്‌നങ്ങൾ ഉണ്ടാകുകയാണെങ്കിൽ.

4. ക്ഷീണവും ബലക്ഷയവും

എപ്പോഴും ക്ഷീണവും ബലക്ഷയവും അനുഭവപ്പെടുക. തലച്ചുറ്റും തളർച്ചയും അനുക്രമമായി ഉണ്ടാകുക.

fuyj

നിർണ്ണയവും പരിശോധനകളും

1. അത്യധികമായ വേദനയോടൊപ്പം വസ്തിപ്രദേശത്ത് (അരക്കെട്ടുപ്രദേശത്ത്) കുത്തുന്നതുപോലെയുള്ള വേദന അമിതമായ രക്തസ്രാവത്തോടൊപ്പം ഉണ്ടാകുകയാണെങ്കിൽ, അടിയന്തിരമായി നിങ്ങളുടെ ഡോക്ടറെ കാണേണ്ടത് അത്യന്താപേക്ഷിതമാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ലക്ഷണവുമായോ, എല്ലാ ലക്ഷണങ്ങളോടുംകൂടിയോ ഗർഭസ്ഥാനം അറിയുവാനുള്ള നിർണ്ണയം നടത്തുകയാണെങ്കിൽ, ഡോക്ടർ ചില പരിശോധനകൾ ഇതിനുവേണ്ടി കൈക്കൊള്ളും. വേദനയുടെ ശരിയായ സ്ഥാനം നിർണ്ണയിക്കുന്നതിനുവേണ്ടി വസ്തിപ്രദേശത്തെ പരിശോധിച്ചുകൊണ്ടാണ് ഇത് തുടങ്ങുന്നത്. അടിവയറിന്റെ ഭാഗത്ത് ദ്രവ്യസാന്നിദ്ധ്യം ഉണ്ടോയെന്ന് അറിയുന്നതിനുവേണ്ടി എവിടെയെങ്കിലും മൃദുലത ഉണ്ടായിട്ടുണ്ടോ എന്നും പരിശോധനയിൽ ശ്രദ്ധിക്കും.

2. ഗർഭാശയത്തിൽ ഭ്രൂണം വളർന്നുകൊണ്ടിരിക്കുകയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി സ്‌കാൻ ചെയ്യും. പ്രൊജെസ്‌ട്രോൺ എന്ന ഹോർമോണിന്റെയും, മറുപിള്ളയാൽ (placenta) ഉല്പാദിപ്പിക്കപ്പെടുന്ന എച്ച്.സി.ജി. (ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ) എന്ന ഹോർമോണിന്റെയും അളവുകളിലുള്ള വ്യത്യാസത്തെ പരിശോധിക്കും. വേണ്ടതിലും കുറവാണെങ്കിൽ, സ്ഥാനംതെറ്റിയുള്ള ഗർഭധാരണത്തെയാണ് അത് സൂചിപ്പിക്കുന്നത്.

3. യോനിയുടെ പിൻഭാഗത്തുള്ള ഡൗഗ്ലസ് എന്ന സഞ്ചിയിൽനിന്നുള്ള ദ്രവം വലിച്ചെടുക്കുന്ന കോൾഡോസെന്റെസിസ് (culdocentesis) എന്ന പ്രക്രിയ പരിശോധനയ്ക്കുവേണ്ടി നടത്തും. അതിനുവേണ്ടി യോനിയുടെ മുകൾഭാഗത്തിനും മലാശയത്തിനും ഇടയിലേക്ക് ഒരു സൂചി കടത്തും. ഈ ഭാഗത്ത് രക്തം കാണുകയാണെങ്കിൽ, അണ്ഡവാഹിനിക്കുഴലിൽ വിള്ളലുണ്ടായി എന്നാണ് അർത്ഥമാക്കുന്നത്.

i gu

ചികിത്സകൾ

ചുവടെ പറയുന്ന കാര്യങ്ങൾ സ്ഥാനംതെറ്റിയുള്ള ഗർഭാവസ്ഥയുടെ ചികിത്സയിൽ ഉൾക്കൊള്ളുന്നു.

1. ഗർഭാവസ്ഥ അധികം മുന്നോട്ടുപോയിട്ടില്ലെങ്കിൽ, മിക്ക കേസുകളിലും ഗർഭകോശങ്ങളെ സ്വീകരിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്ന മെതോട്രിക്‌സേറ്റ് (methotrexate) അണ്ഡവാഹിനിക്കുഴലിന്റെ രക്ഷയ്ക്കായി നൽകാറുണ്ട്.

2. അണ്ഡവാഹിനിക്കുഴൽ വളരെയധികം നെടുകിയിട്ടുണ്ടെങ്കിൽ, അതുമല്ലെങ്കിൽ രക്തസ്രാവം ഉണ്ടാകുവാൻവേണ്ടും വിള്ളലുണ്ടായിട്ടുണ്ടെങ്കിൽ, അതിനെ പൂർണ്ണമായോ ഭാഗികമായോ നീക്കംചെയ്യേണ്ടതിന്റെ ആവശ്യകത ഉണ്ടാകാം. അടിയന്തിര ശസ്ത്രക്രിയയാണ് ഇതിനുവേണ്ടി അവലംബിക്കുന്നത്.

3. ലാപ്രോസ്‌കോപിക് ശസ്ത്രക്രിയ നടത്താറുണ്ട്. സ്ഥാനംതെറ്റിയുള്ള ഗർഭത്തെ പുറത്തെടുക്കുന്നതിനുവേണ്ടി ശസ്ത്രകാരൻ ലാപ്രോസ്‌കോപ് സംവിധാനം ഉപയോഗപ്പെടുത്തുന്നു. പൊതുവായ അബോധാവസ്ഥയിലാണ് ഇത് ചെയ്യുന്നത്. ഈ സമയത്ത് അണ്ഡവാഹിനിക്കുഴലിന്റെ കേടുപാടുകൾ മാറ്റുകയോ, അതിനെത്തന്നെ ആവശ്യാനുസരണം നീക്കംചെയ്യുകയോ ആകാം. ലാപ്രോസ്‌കോപി വിജകരമായില്ലെങ്കിൽ, അടുത്തപടി ലാപ്രോറ്റമി ചെയ്യുക എന്നതാണ്. സ്ഥാനംതെറ്റിയുള്ള ഗർഭാവസ്ഥയെത്തുടർന്ന് ചില ഘട്ടങ്ങളിൽ സ്വാഭാവിക ഗർഭധാരണം സാദ്ധ്യമാകാറില്ല. എങ്കിലും, നിങ്ങളുടെ ഡോക്ടറോട് വളരെ വ്യക്തമായി കാര്യങ്ങൾ ബോധിപ്പിക്കാമെങ്കിൽ, സ്വാഭാവികമായി ഗർഭധാരണം നടക്കുന്നതിന് ഉപകാരപ്രദമായ ഗർഭധാരണചികിത്സകൾ അവർക്ക് ചെയ്യുവാനാകും.

English summary

Symptoms Of Ectopic Pregnancy

An untreated ectopic pregnancy can be a medical emergency. Prompt treatment reduces your risk of complications from the ectopic pregnancy, increases your chances for future, healthy pregnancies, and reduces future health complications.
Story first published: Thursday, May 3, 2018, 12:40 [IST]
X
Desktop Bottom Promotion