For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവജാതശിശുവിനു വേണ്ടി തയ്യാറെടുക്കുന്നതെങ്ങിനെ

|

ഗർഭകാലം ഒരു സ്ത്രീക്ക് മാറ്റങ്ങളുടെ കാലമാണ്. ശാരീരികമായും മാനസികമായും ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്നു. ഗർഭകാലം പൂർത്തിയാവുന്നതോടെ ഒരു പുതിയ ജീവൻ ലോകത്തിലേക്ക് വരുകയാണ്. അതിനെ സ്വാഗതം ചെയ്യാൻ കുറെ തയ്യാറെടുപ്പുകൾ നടത്തിയേ തീരൂ.

f

ഇനി സ്വന്തമായി ഒരു കുഞ്ഞുണ്ടാകുമ്പോൾ അമ്മ എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തണമെന്നു നോക്കാം. കുഞ്ഞുണ്ടാകാൻ പോകുന്നതാലോചിച്ച് അമ്മ വല്ലാത്ത സന്തോഷത്തിലും ആവേശത്തിലുമായിരിക്കും. കൂട്ടത്തിൽ ചെറുതല്ലാത്ത രീതിയിൽ പരിഭ്രമവും അമ്മക്കുണ്ടാവും. കുഞ്ഞ് ഉണ്ടായിക്കഴിയുമ്പോൾ പ്രതിസന്ധികളും ആവശ്യങ്ങളും മിന്നൽ പോലെയാണ് വരുക. കൃത്യമായ തയ്യാറെടുപ്പുകൾ അത്യാവശ്യമാണ്.

ഇൻഷുറൻസ് ആനുകൂല്യങ്ങൾ

ഇൻഷുറൻസ് ആനുകൂല്യങ്ങൾ

ആദ്യമായി ചെയ്യേണ്ടത് ഒരു നല്ല ശിശുരോഗവിദഗ്ദ്ധനെ കണ്ടു പിടിക്കുകയാണ്. ജനിച്ച ആദ്യത്തെ കുറച്ച് ആഴ്ചകളിൽ കുഞ്ഞിനെ പലതവണ ഡോക്ടറുടെ അടുത്ത് കൊണ്ടു പോകേണ്ടതായി വരും. താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ഒരു ഡോക്ടറെ കണ്ടുപിടിക്കണം. സുഹൃത്തുക്കളുടെ സഹായം തേടാം. അമ്മ സ്ഥിരമായി കാണുന്ന ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടാം. മൂന്നോ നാലോ ഡോക്ടർമാരുടെ അഡ്രസ്സ്, ഫോൺ നമ്പർ, അവർ ഏപ്പോഴൊക്കെയാണ് രോഗികളെ കാണുന്നത്, അവർ ഏത് ആശുപത്രിയിൽ ജോലി ചെയ്യുന്നു എന്നതിനെപ്പറ്റിയൊക്കെ വ്യക്തമായ ധാരണ വേണം.

പ്രസവത്തിനു ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നു മനസ്സിലാക്കണം. ജോലിയുള്ള അമ്മയാണെങ്കിൽ ഒാഫീസിൽ ആ കാര്യങ്ങൾ സംസാരിച്ചു മനസ്സിലാക്കണം. ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്തൊക്കെ കിട്ടുമെന്നും മനസ്സിലാക്കണം. നവജാതശിശുവിനു എപ്പോൾ മുതൽ ആനുകൂല്യങ്ങൾ കിട്ടുമെന്നു മനസ്സിലാക്കണം.

നിയമക്രമങ്ങൾ

നിയമക്രമങ്ങൾ

കുഞ്ഞിനു ഏറ്റവും അത്യാവശ്യമുള്ള ഒരു രേഖയാണ് ബർത്ത് സർട്ടിഫിക്കറ്റ്. അത് ലഭിക്കാനുള്ള നടപടി ക്രമങ്ങൾ എന്തൊക്കെയാണെന്നു മനസ്സിലാക്കണം. ജനിച്ച ഉടനെ അധികം താമസിയാതെ ബർത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം. വൈകുന്തോറും നടപടി ക്രമങ്ങൾ ബുദ്ധിമുട്ടായി തീരും. കുട്ടിയോടനുബന്ധിച്ചുള്ള എല്ലാ നിയമക്രമങ്ങൾക്കും ബർത്ത് സർ്ട്ടിഫിക്കറ്റ് അത്യാവശ്യമാണ്.

കുഞ്ഞിനു ധാരാളം സാധനങ്ങൾ ആവശ്യമായി വരും. ഉദാഹരണത്തിനു നാപ്പികൾ, ഡയപ്പറുകൾ, തൊട്ടിൽ, ഫീഡിങ് ബോട്ടിൽ തുടങ്ങിയവ. കുഞ്ഞ് ജനിക്കുന്നതിനു മുൻപ് തന്നെ എന്തൊക്കെ സാധനങ്ങൾ വേണമെന്നു ഒരു കണക്കെടുപ്പ് നടത്തി അവ വാങ്ങി വെക്കണം. കുഞ്ഞുങ്ങളുടെ സാധനങ്ങൾ കിട്ടുന്ന കടകൾ വീടിനടുത്ത് എവിടെയുണ്ടെന്നു മനസ്സിലാക്കി വെക്കണം. കാരണം എത്രയൊക്കെ സാധനങ്ങൾ കരുതി വെച്ചാലും പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടാകും. അപ്പോൾ കുഞ്ഞിനു വേണ്ട സാധനങ്ങൾ എവിടെ കിട്ടുമെന്നു അറിഞ്ഞിരിക്കണം.

കുഞ്ഞിനോടൊപ്പം തന്നെ അമ്മക്കും ഒരുപാട് പുതിയ സാധനങ്ങൾ ആവശ്യമായി വരും. അമ്മയുടെ ജീവിതത്തിലെ ഒരു പുതിയ ഘട്ടമാണിത്. ശാരീരികമായി ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടാകും. അതിനനുസരിച്ച് പുതിയ സാധനങ്ങളും ആവശ്യമായി വരും. അമ്മക്ക് അത്യാവശ്യമായി വേണ്ടി വരുന്ന പുതിയ സാധനങ്ങൾ നഴ്സിങ് ബ്രാ, നഴ്സിങ് ഗൌൺ, സാനിറ്ററി പാഡുകൾ എന്നിവയൊക്കെയാണ്. മിക്കവാറും ഈ സാധനങ്ങൾ ബേബി സ്റ്റോറുകളിൽ ലഭ്യമായിരിക്കും. അങ്ങനെയില്ലെങ്കിൽ സുഹൃത്തുക്കളുടെ സഹായം തേടാം. എല്ലാം നേരത്തെ വാങ്ങി കരുതുന്നതാണുചിതം.

അമ്മയുടെ ആവശ്യങ്ങൾ

അമ്മയുടെ ആവശ്യങ്ങൾ

കുഞ്ഞിനെ നോക്കാനുള്ള ആയ അല്ലെങ്കിൽ സഹായിയെ നേരത്തെ കണ്ടെത്തണം. അന്വേഷണം നേരത്തെ ആരംഭിക്കണം. അമ്മയുടെ ആവശ്യങ്ങൾ എന്താണെന്നതിനനുസരിച്ചിരിക്കണം സഹായിയുടെ വരവും. ജോലിക്കു പോകുന്ന അമ്മക്ക് അതനുസരിച്ച് ആളെ നോക്കണം. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം തേടാം. പെട്ടെന്നു ഒരു പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ തയ്യാറാകുന്നവരുടെ ഒരു ലിസ്റ്റ് കയ്യിൽ കരുതണം. കോൺടാക്ട് നമ്പർ, അഡ്രസ്സ്, വെരിഫിക്കേഷൻ ആവശ്യമുണ്ടെങ്കിൽ അത് എന്നിവയെല്ലാം നേരത്തെ ചെയ്തു വെക്കണം. കുഞ്ഞു ജനിക്കുന്നതിനു മുൻപ് തന്നെ ഇതെല്ലാം തീർത്തു വെക്കണം. കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ അമ്മക്ക് മറ്റു കാര്യങ്ങൾക്ക് അധികം സമയം കണ്ടെത്താനാവില്ല.

കുഞ്ഞ് വരുന്നതോടെ ആദ്യത്തെ കുറെ ആഴ്ചകൾ അമ്മ നല്ല തിരക്കിലായിരിക്കും. വിശദമായ പാചകങ്ങൾക്കൊന്നും അമ്മക്ക് സമയം കിട്ടില്ല. എളുപ്പത്തിൽ ചെയ്യാവുന്ന കുറെ നല്ല പാചകകുറിപ്പുകൾ കയ്യിൽ കരുതണം. കുഞ്ഞ് വരുന്നതിനു മുൻപ് തന്നെ അവ പരീക്ഷിച്ച് നോക്കുകയും വേണം. പോഷകങ്ങൾക്കും രുചിക്കും തുല്യ പ്രാധാന്യം കൊടുക്കണം. പങ്കാളിയെ പാചകത്തിൽ ഉൾപ്പെടുത്തണം. ഒരു പ്രതിസന്ധി ഘട്ടത്തിൽ പങ്കാളിക്ക് അമ്മയെ സഹായിക്കാനാവും.

ഒരു കൊച്ചു കുഞ്ഞ് ഒരു ഭാരിച്ച ഉത്തരവാദിത്വമാണ്. പങ്കാളിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും സഹായം കൂടിയേ കഴിയൂ. കുഞ്ഞ് ജനിക്കുന്നതിനു മുൻപ് തന്നെ എല്ലാവരുമായും സംസാരിച്ച് ഒരു പ്ലാൻ തയ്യാറാക്കി വെക്കണം. ആർക്ക് എന്തു സഹായം ചെയ്യാനാവുമെന്നു ചോദിക്കണം. വീട്ടിലെ എല്ലാ അംഗങ്ങളെയും ശിശുപരിചരണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അവർക്ക് കുഞ്ഞുമായി ഒരു നല്ല ആത്മബന്ധം ഉണ്ടാകും. ശിശുപരിചരണത്തിന്റെ വിവിധ വശങ്ങൾ എല്ലാവരും മനസ്സിലാക്കുകയും ചെയ്യും. അമ്മക്ക് നല്ല സഹായം ലഭിക്കും. അമ്മക്ക് ഒരുവേള അത്യാവശ്യമായി എവിടെയെങ്കിലും പോകേണ്ടി വന്നാൽ മറ്റ് കുടുംബാംഗങ്ങൾക്ക് കുഞ്ഞിന്റെ കാര്യങ്ങൾ മുടക്കം കൂടാതെ നിർവഹിക്കാനാവും.

പങ്കാളിയുമായുള്ള ബന്ധം

പങ്കാളിയുമായുള്ള ബന്ധം

കുഞ്ഞ് വരുന്നതോടെ ജീവിതച്ചെലവുകൾ ഇരട്ടിയാവും. അതനുസരിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യണം. കുഞ്ഞിനു വേണ്ടി വരുന്ന ചിലവുകൾ, സഹായിക്കുള്ള ശമ്പളം എന്നിവയൊക്കെ കുടുംബ ബജറ്റിൽ ഉൾക്കൊള്ളിച്ചേ മതിയാവൂ. കൂടാതെ കുഞ്ഞിന്റെ ഭാവിക്കു വേണ്ടിയുള്ള കരുതൽ അക്കൌണ്ടും തുടങ്ങേണ്ടതാവശ്യമാണ്. ഇത്തരം കാര്യങ്ങൾ കുഞ്ഞിന്റെ വരവിനു മുൻപ് ആലോചിച്ച് തയ്യാറാക്കണം.

കുഞ്ഞ് വരുന്നതോടെ അമ്മക്ക് പങ്കാളിയുമായി അധിക സമയം ചിലവഴിക്കാൻ പറ്റാതെയാകും. സ്നേഹത്തിനും കരുതലിനും കുറവ് വരാതെ പങ്കാളിയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ട് പോകണം. കുഞ്ഞ് രണ്ടു പേരുടെയും ഉത്തരവാദിത്വമാണെന്നു മനസ്സിലാക്കിപ്പെരുമാറാൻ രണ്ടാളും തയ്യാറാകണം. രണ്ടാൾക്കും പരസ്പരം ആവശ്യമാണെന്ന് മനസ്സിലാക്കി കൊണ്ടു പെരുമാറുകയും പ്രവർത്തിക്കുകയും വേണം. കുഞ്ഞിന്റെ പരിചരണത്തിൽ പങ്കാളിയെ ഉൾപ്പെടുത്തണം. പങ്കാളിയുടെ സഹായം ആഗ്രഹിക്കുന്നുവെന്ന് തുറന്നു പറയണം. അപ്പോൾ പങ്കാളിയും പരിചരണത്തിന്റെ വിവിധ വശങ്ങൾ പഠിക്കാനും സഹായിക്കാനും തയ്യാറാവും.

English summary

simple tips to get ready for baby s arrival

here are Simple Tips To Get Ready For Your Baby's Arrival,
X
Desktop Bottom Promotion