For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരം ഗര്‍ഭിണിയാവാന്‍ തയ്യാറെടുത്തോ, ലക്ഷണങ്ങളിതാ

|

ഒരു സ്ത്രീയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവസ്ഥയാണ് ഗര്‍ഭധാരണവും പ്രസവവും എല്ലാം. എന്നാല്‍ ഒരിക്കലും പ്രസവവും ഗര്‍ഭധാരണവും ഒന്നും ഒരു രോഗാവസ്ഥയായി കാണേണ്ടതല്ല. ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ ചില മാറ്റങ്ങളായി മാത്രമേ ഇത് കണക്കാക്കാന്‍ പറ്റുകയുള്ളൂ. ജീവിതത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകളില്‍ വളരെ കൂടിയ ഒന്ന് തന്നെയാണ് പ്രസവ വേദന. എന്നാല്‍ ഒരിക്കലും ഇതിനെ വലിയ വേദനയായി സ്ത്രീകള്‍ കണക്കാക്കുന്നില്ല. ഗര്‍ഭകാലം ആരംഭിക്കുന്നത് മുതല്‍ തന്നെ പല വിധത്തില്‍ ശ്രദ്ധയും പരിചരണങ്ങളും ലഭിക്കേണ്ടത് അത്യാവശ്യമാണ്.

അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണ് ഇന്നത്തെ ജീവിത രീതിയില്‍ ഉള്ളത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കി ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നതിന് അമ്മമാര്‍ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ ശരീരം ഗര്‍ഭധാരണത്തിന് തയ്യാറായോ എന്നറിയാന്‍ ശരീരം തന്നെ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. ഇത്തരം ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ ആരോഗ്യകരമായ ഒരു ഗര്‍ഭകാലം നിങ്ങള്‍ക്കുണ്ടാവുകയുള്ളൂ.

ആണ്‍കുഞ്ഞ് ആണോ വയറ്റില്‍, ഭക്ഷണം പറയുംആണ്‍കുഞ്ഞ് ആണോ വയറ്റില്‍, ഭക്ഷണം പറയും

കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളെയെല്ലാം തരണം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. മാത്രമല്ല ഗര്‍ഭധാരണത്തിന് ശരീരം തയ്യാറെടുത്തോ എന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

വജൈനല്‍ ഡിസ്ചാര്‍ജ്

വജൈനല്‍ ഡിസ്ചാര്‍ജ്

വജൈനയില്‍ നിന്നും ഡിസ്ചാര്‍ജ് ഉണ്ടാവുന്നു. ആര്‍ത്തവ ചക്രത്തില്‍ ഉണ്ടാവുന്നതിനേക്കാള്‍ അല്‍പം കട്ടിയേറിയതായിരിക്കും ഇത്. അണ്ഡോല്‍പ്പാദന സമയത്തുണ്ടാവുന്നതിനേക്കാള്‍ വളരെ കട്ടികൂടിയതായിരിക്കും ഇത്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഇത്തരം ലക്ഷണം കണ്ടാല്‍ മനസ്സിലാക്കണം നിങ്ങളുടെ ശരീരം ഒരു ഗര്‍ഭധാരണത്തിലേക്കാണ് പോവുന്നത് എന്നത്.

ബോഡി ടെംപറേച്ചറില്‍ മാറ്റം

ബോഡി ടെംപറേച്ചറില്‍ മാറ്റം

ശരീരത്തിന്റെ ടെംപറേച്ചറില്‍ മാറ്റം വരുന്നതാണ് മറ്റൊരു ലക്ഷണം. നിങ്ങളുടെ അണ്ഡോല്പ്പാദന സമയത്ത് ഇതിന് വളരെയധികം മാറ്റം വരുന്നു. എന്നാല്‍ അതിനു ശേഷവും ശരീരത്തില്‍ ചൂട് നിലനില്‍ക്കുകയാണെങ്കില്‍ അതിന്റെ അര്‍ത്ഥം നിങ്ങള്‍ ഗര്‍ഭിണിയാണ് എന്നതാണ് അര്‍ത്ഥം. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ എല്ലാം ഗര്‍ഭധാരണ ലക്ഷണങ്ങള്‍ ആവണം എന്നില്ല.

അണ്ഡോല്‍പ്പാദന സമയത്തെ ലൈംഗിക താല്‍പ്പര്യം

അണ്ഡോല്‍പ്പാദന സമയത്തെ ലൈംഗിക താല്‍പ്പര്യം

അണ്ഡോല്‍പ്പാദന സമയങ്ങളില്‍ സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം കൂടുന്നു എന്നതാണ് മറ്റൊന്ന്. ഇതിനര്‍ത്ഥം നിങ്ങള്‍ അമ്മയാവാന്‍ തയ്യാറെടുത്തു എന്നതാണ്. ചിലരില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള ശാരീരിക മാറ്റങ്ങള്‍ പല വിധത്തിലാണ് സ്ത്രീകളെ ബാധിക്കുന്നത്. ഇതെല്ലാം അമ്മയാവാന്‍ ശാരീരികമായും മാനസികമായും നിങ്ങള്‍ തയ്യാറെടുത്തു എന്നതാണ് സൂചിപ്പിക്കുന്നത്.

സ്തനങ്ങള്‍ സെന്‍സിറ്റീവ് ആവുന്നു

സ്തനങ്ങള്‍ സെന്‍സിറ്റീവ് ആവുന്നു

ഗര്‍ഭാവസ്ഥയില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്തനങ്ങള്‍ക്കാണ്. ഗര്‍ഭധാരണത്തിന് ശരീരം തയ്യാറെടുക്കുന്നതിന് മുന്നോടിയായി പലപ്പോഴും സ്തനങ്ങള്‍ വളരെ സെന്‍സിറ്റീവ് ആവുന്നു. ശരീരത്തില്‍ പ്രൊജസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിക്കുന്നു. ഇത് സ്തനങ്ങളില്‍ ചെറിയ വീക്കം കാണുന്നതിനും കാരണമാകുന്നു. ഇത്തരത്തില്‍ ഉണ്ടാവുന്ന ശാരീരിക മാറ്റങ്ങള്‍ പോലും പലപ്പോഴും ഗര്‍ധാരണത്തിനെ പെട്ടെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നവയാണ്.

സെര്‍വിക്‌സിലെ മാറ്റം

സെര്‍വിക്‌സിലെ മാറ്റം

പെട്ടെന്ന് ഈ മാറ്റം മനസ്സിലാക്കാന്‍ സാധിക്കില്ലെങ്കിലും സെര്‍വിക്‌സില്‍ ചെറിയ ചില സ്ഥാനചലനങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ അണ്ഡോല്‍പ്പാദന സമയത്തും ആര്‍ത്തവ സമയത്തും ഇതേ മാറ്റം സെര്‍വിക്‌സില്‍ ഉണ്ടാവുന്നു. നിങ്ങള്‍ക്ക് വിരല്‍ ഉപയോഗിച്ച് ഈ മാറ്റത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നു. സെര്‍വിക്‌സ് ശരിയായ പൊസിഷനില്‍ ആണെങ്കില്‍ അത് വളരെ സോഫ്റ്റ് ആയിരിക്കും. മാത്രമല്ല ബീജത്തിന് പ്രവേശിക്കുന്നതിന് വേണ്ടി അല്‍പം തുറന്ന രീതിയിലും ആയിരിക്കും.

ചെറിയ വേദനകള്‍

ചെറിയ വേദനകള്‍

ഓവുലേഷന്‍ സമയത്ത് ശരീരത്തില്‍ ചെറിയ വേദനകള്‍ ഉണ്ടാവുന്നു. എന്നാല്‍ ആര്‍ത്തവ വേദനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവായിരിക്കും. അടിവയറിന് ഇടതോ വലതോ ഭാഗത്ത് ചെറിയ വേദനകള്‍ ഉണ്ടാവുന്നു. ചില സമയത്ത് ഇത് വളരെ കൂടിയ അളവിലായിരിക്കും.ചിലപ്പോഴാകട്ടെ കുറഞ്ഞ അളവിലും ഈ വേദന അനുഭവപ്പെടാം. ഇതിന്റെയെല്ലാം അര്‍ത്ഥം നിങ്ങളുടെ ശരീരം ഗര്‍ഭധാരണത്തിന് തയ്യാറായി എന്നതാണ്.

വയറു വീര്‍ത്ത അവസ്ഥ

വയറു വീര്‍ത്ത അവസ്ഥ

വെള്ളം കുടിക്കാതെയും ഭക്ഷണം കഴിക്കാതെയും വയറും വീര്‍ത്ത അവസ്ഥയാണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ ഒരു നല്ല ഗൈനക്കോളജിസ്റ്റിനെ കാണാന്‍ സമയമായി എന്ന് കരുതണം. കാരണം ഗര്‍ഭധാരണത്തിനായി നിങ്ങളെ ശരീരം ഒരുക്കുന്നു എന്നതാണ് ഇതിന്റെ അര്‍ത്ഥം. നിങ്ങള്‍ ഓവുലേഷന്‍ സമയത്താണ് ഇത്തരമൊരു അവസ്ഥ ഉണ്ടാവുന്നതെങ്കില്‍ ഉടന്‍ തന്നെ ഗര്‍ഭധാരണം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കാം. പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍ കൊണ്ടാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്.

സ്‌പോട്ടിംഗ്

സ്‌പോട്ടിംഗ്

അടിവസ്ത്രത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥയാണ് സ്‌പോട്ടിംഗ്. നിങ്ങളില്‍ ഗര്‍ഭധാരണം സംഭവിച്ചു എന്നതിന്റെ ലക്ഷണമാണ് ഇത്. ഓവുലേഷന്‍ സമയത്തും ചില സ്ത്രീകളില്‍ ഇത്തരത്തില്‍ സംഭവിക്കുന്നു. ഗര്‍ഭാശയത്തിലേക്ക് അണ്ഡവും ബീജവും പ്രവേശിക്കുന്ന സമയത്താണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാവുന്നത്. സ്‌പോട്ടിംഗ് കണ്ടെത്തിയാല്‍ പിന്നീട് അല്‍പദിവസത്തിന് ശേഷം ഫലം ഉറപ്പാക്കേണ്ടതാണ്.

തലവേദന

തലവേദന

അടുപ്പിച്ച് രണ്ട് മൂന്ന് മാസം ഒരേ സമയത്ത് തലവേദന ഉണ്ടെങ്കിലും ഗര്‍ഭധാരണ സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍ മൈഗ്രേയ്ന്‍ ഉള്ള വ്യക്തികളില്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ അത്ര കാര്യമാക്കേണ്ടതില്ല. എന്നാല്‍ ആര്‍ത്തവത്തിനു മുന്‍പ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുകയാണെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോഴും ഗര്‍ഭധാരണ ലക്ഷണങ്ങളിലെ പ്രധാനപ്പെട്ടതായിരിക്കും.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു പല അവസ്ഥകൡും ഉണ്ടാവാം. എന്നാല്‍ ഗര്‍ഭകാലത്ത് ഇത്തരം അവസ്ഥകള്‍ വളരെ കൂടുതലായിരിക്കും. ഗര്‍ഭത്തിന് നിങ്ങള്‍ തയ്യാറായി എന്നതിന്റെ സൂചനയായിരിക്കും പലപ്പോഴും ഇത്. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇത്തരത്തില്‍ മുഖക്കുരുവിന് കാരണം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളെന്തെങ്കിലും കണ്ടാല്‍ അല്‍പം ശ്രദ്ധിക്കാം. ജീവിതത്തില്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ നിങ്ങളുടെ ശരീരം തയ്യാറായി എന്നതാണ് ഇതിന്റെയെല്ലാം അര്‍ത്ഥം.

English summary

Signs that your body is ready for pregnancy

Signs of pregnancy can include missing periods, Pimples, mid pains and bloating as well as other, more unusual symptoms. Learn more here.
Story first published: Wednesday, July 11, 2018, 14:45 [IST]
X
Desktop Bottom Promotion