Latest Updates
-
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ -
രാശിഫലം 2026 ഏപ്രിൽ 8: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം -
മൂലം നക്ഷത്രം: ഏപ്രിൽ 8-ലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുമോ? -
രാശിഫലം: ഏപ്രിൽ 8-ന് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന മാറ്റങ്ങൾ -
മുംബൈ ചൂട്: വയറുവേദനയിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ -
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
വയറു പറയും വയറ്റിലെ വാവയുടെ ആരോഗ്യം
വയറു പറയും വയറ്റിലെ വാവയുടെ ആരോഗ്യം
ഗര്‍ഭകാലത്ത് കൂടുതല്‍ അമ്മ എടുക്കുന്ന ശ്രദ്ധ മുഴുവന്‍ തന്റെ കുഞ്ഞിനെക്കൂടി കരുതിയാണ്. ഒരു സ്ത്രീ ഗര്‍ഭം ധരിയ്ക്കുന്നതിനു മുന്‍പു തന്നെ ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ വച്ചു തുടങ്ങും ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ കരുതിത്തന്നെയാണ്. തന്റെ കുഞ്ഞിന്റെ ആരോഗ്യത്തിന് യാതൊരു കേടും ലഭിയ്ക്കരുതന്നെ ചിന്തയോടെ.
കുഞ്ഞിന്റെ ആരോഗ്യം പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. അമ്മയുടെ ഭക്ഷണം, മാനസിക ആരോഗ്യം, തൂക്കം, വ്യായാമം എന്നിവയെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിയ്ക്കുന്ന ഒന്നാണ്. അമ്മയ്ക്ക് ആരോഗ്യമെങ്കില്‍ കുഞ്ഞിനും ആരോഗ്യമുണ്ടെന്നു ചുരുക്കി പറയാനുമാകും.
വയറ്റിലെ കുഞ്ഞിന്റെ ആരോഗ്യം അറിയാനായി ഇന്ന് ആധുനിക ചികിത്സാ രീതികള്‍ പലതും നിലവിലുണ്ട്. സ്കാനിംഗ് അടക്കമുള്ള പരിശോധനകള്‍. എന്നാല്‍ ഇതല്ലാതെ അമ്മയുടെ ശരീരം നോക്കി തന്നെ ആരോഗ്യമുള്ള ഗര്‍ഭമാണോ, അതായത് ആരോഗ്യമുള്ള കുഞ്ഞാണോ എന്നു തീരുമാനിയ്ക്കാന്‍ സാധിയ്ക്കും. അമ്മയുടെ ശരീരം തന്നെ ഇതിന്റെ ചില ലക്ഷണങ്ങള്‍ സൂചിപ്പിയ്ക്കുകയും ചെയ്യുന്നു.

തൂക്കം
ഗര്‍ഭകാലത്ത് സ്ത്രീകളുടെ തൂക്കം കൂടുന്നത് സാധാരണയാണ്. തൂക്കം കൂടും എന്നതല്ല, തൂക്കം കൂടുക തന്നെ വേണം. ഇത് കുഞ്ഞിനും ആവശ്യത്തിനു വളര്ച്ചയുണ്ടെന്നതിന്റെ സൂചന നല്കുന്നു. ഗര്‍ഭകാലത്ത് 13-15 കിലോ വരെ അമ്മയ്ക്കു തൂക്കം കൂടുന്നത് സര്‍വസാധാരണയാണ്. ഇത് ആരോഗ്യകരമായ ഗര്‍ഭസ്ഥ ശിശുവിനെ സൂചിപ്പിയ്ക്കുന്ന ഒന്നുമാണ്. ഇതിനായി തൂക്കം കൂടുവാന്‍ സഹായിക്കുന്ന ചില പ്രോട്ടീന്‍ പൗഡറുകള്‍ ചില ഡോക്ടര്‍മാരെങ്കിലും നിര്‍ദേശിയ്ക്കുന്നത് സാധാരണയുമാണ്. അമ്മയ്ക്ക് ആവശ്യത്തിന് തൂക്കമില്ലെങ്കില്‍ കുഞ്ഞിന് തൂക്കം കുറവാണെന്നോ വേണ്ടത്ര ആരോഗ്യമില്ലെന്നോ സൂചിപ്പിയ്ക്കുന്നു.

ഹോര്‍മോണ്‍
ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അനിവാര്യമാണ്. ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്ച്ചയ്ക്കേറെ പ്രധാനവുമാണ്. പ്രത്യേകിച്ചും ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ ഹോര്‍മോണുകള്‍. ഗര്‍ഭകാലത്ത് ഒരു സ്ത്രീയ്ക്ക് 400 മില്ലിഗ്രാം പ്രൊജസ്ട്രോണ്‍ ഹോര്‍മോണ്‍ ആവശ്യമുണ്ട്. 1200 ഗ്രാം ഈസ്ട്രജനും. പ്രൊജസ്ട്രോണ്‍ ഹോര്‍മോണ്‍ ആണ് മാസമുറ അകറ്റി നിര്‍ത്തുന്നതും ഗര്‍ഭപാത്രത്തിലെ എന്‍ഡോമെട്രിയത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്. ഈസ്ട്രജന് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും യൂട്രസ് വലുതാകാനുമെല്ലാം അത്യാവശ്യമാണ്. ഗര്‍ഭകാലത്തെ ശാരീരിക അസ്വസ്ഥതകള്‍ക്ക് ഇത്തരം ഹോര്‍മോണുകള്‍ അത്യാവശ്യം തന്നെയാണ്. ഹോര്‍മോണ്‍ തോത് ചെക്ക് ചെയ്യുന്നത് നല്ലതാണ്. ഇവ കൃത്യമാണെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യവും മികച്ചതാണെന്നു വേണം, പറയാന്‍.

വയര്‍ വലുതാകുന്നത്
വയര്‍ വലുതാകുന്നത് സാധാരണയാണ്. ഇത് കുഞ്ഞിന്റെ വളര്‍ച്ചയെ സൂചിപ്പിയ്ക്കുന്ന ഒരു ഘടകവുമാണ്. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ വയര്‍ നോക്കിയാല്‍ തന്നെ മനസിലാക്കാന്‍ സാധിയ്ക്കും. കുഞ്ഞു വളരുന്നതിന് അനുസരിച്ചാണ് ഗര്‍ഭപാത്രം വികസിയ്ക്കുന്നതും വയര്‍ വലുതാകുന്നതും. കുഞ്ഞിന് വളര്‍ച്ച കുറവെങ്കില്‍ വയറിനും സാധാരണയേക്കാള്‍ വലിപ്പം കുറവാകും.

ഹൃദയമിടിപ്പ്
ഹൃദയമിടിപ്പ് ആരോഗ്യകരമായ കുഞ്ഞിനെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. അതായത് കൃത്യമായ ഹൃദയമിടിപ്പെന്നു പറയാം. ഇത് വയറിനു മുകളില്‍ പ്രത്യേക രീതിയിലെ ഉപകരണം വച്ചു പരിശോധിച്ചാല്‍ തന്നെ തിരിച്ചറിയാന്‍ സാധിയ്ക്കുകയും ചെയ്യും. 1 മിനി്റ്റില്‍ 110നും 160നും മധ്യേയായിരിയ്ക്കും, ഇത്തരം ഹൃദയമിടിപ്പ്. ഇതില്‍ വ്യത്യാസങ്ങള്‍ വരുന്നത് കുഞ്ഞിന്റെ ഹൃദയത്തിനുള്ള ആരോഗ്യ പ്രശ്നങ്ങളെ സൂചിപ്പിയ്ക്കുന്നു. അവസാന മൂന്നു മാസങ്ങളില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പു പരിശോധിയ്ക്കുന്നത് സാധാരണയുമാണ്.

കുഞ്ഞിന്റെ ചലനങ്ങള്‍
4-5 മാസം മുതല്‍ കുഞ്ഞിന്റെ ചലനങ്ങള്‍ അമ്മയ്ക്ക് അനുഭവിച്ചറിയാം. കുഞ്ഞു ചലിക്കുന്നത് കുഞ്ഞും അമ്മയുമായുള്ള ഒരു തരം ആശയവിനിമയം എന്നു വേണം, പറയാന്‍. കുഞ്ഞു ചവിട്ടുന്നതും വയറ്റില്‍ സ്പര്‍ശിച്ചാല്‍ കുഞ്ഞിന്റെ കൈ കാലുകളുടെ സ്പര്‍ശനവുമെല്ലാം നമുക്ക് അനുഭവിച്ച് അറിയാന്‍ സാധിയ്ക്കും. മാസം കഴിയുന്തോറും കുഞ്ഞിന്റെ അനക്കം കൂടുതലാകും. കുഞ്ഞു വളരുന്നത് അനുസരിച്ച് ഇത് കൂടുതല്‍ അനുഭവപ്പെടുകയും ചെയ്യും. കുഞ്ഞിന്റെ ഇത്തരം ചലനങ്ങള്‍ കുഞ്ഞിന് ആവശ്യമായ ഓക്സിജനും മറ്റ് പോഷകങ്ങളും ലഭിയ്ക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ് നല്‍കുന്നത്. കുഞ്ഞ് ശരിയായ തോതില്‍ വളരുന്നുവെന്നും ജീവനുണ്ടെന്നതിന്റെയും എല്ലാം സൂചന. കുഞ്ഞിന്റെ ചലനം പെട്ടെന്നു കുറയുകയോ നിലയ്ക്കുകയോ ചെയ്താല്‍ അത് അത്ര നല്ല സൂചനല്ല, നല്‍കുന്നതെന്നും അറിയുക.

പ്രസവത്തോട് അടുത്താല്‍
എന്നാല്‍ പ്രസവത്തോട് അടുത്താല്‍ കുഞ്ഞിന്റെ ചലനങ്ങള്‍ കുറയുന്നത് സാധാരണയാണ്. ഇതില്‍ ആശങ്കപ്പെടാനില്ല. കുഞ്ഞിന്റെ തലഭാഗം ബര്‍ത്ത് കനാലിലേയ്ക്കു വരുന്നതിന്റെ സൂചനയാണ് ഇത്. പ്രസവം അടുത്തെത്തിയതിന്റെ സൂചന. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനുള്ള തകരാറായി എടുക്കുകയും ചെയ്യരുത്. അതേ സമയം പ്രസവത്തോട് അടുത്ത് അസാധാരണായ ചലനങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ശ്രദ്ധിയ്്ക്കുക. ചില കുട്ടികള്‍ താഴേയ്ക്കിറങ്ങുമ്പോള്‍ പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും കുട്ടി പിടയുകയും ചെയ്യും. ഇത് വളരെ അപകടകരമായ ഒരു അവസ്ഥയാണ്. പ്രത്യേകിച്ചും പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങിയ ശേഷം കുഞ്ഞു താഴേയ്ക്കിറങ്ങുന്നത്.

ഛര്‍ദി
ഗര്‍ഭകാലത്ത് ഛര്‍ദി പതിവാണ്. മോണിംഗ് സിക്സസ് എന്നറിയപ്പെടുന്ന ഇത് അസ്വസ്ഥതയുണ്ടാക്കുമെങ്കിലും ആരോഗ്യകരമായ ഗര്‍ഭത്തിന്റെ ലക്ഷണമാണ് എന്നു വേണം, പറയാന്‍



Click it and Unblock the Notifications











