Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ബീജത്തിന്റെ ചലനക്കുറവിന് അറിയാത്ത ഈ കാരണം
ബീജത്തിന്റെ ചലനക്കുറവിന് അറിയാത്ത കാരണം
വന്ധ്യതയ്ക്കു പല കാരണങ്ങള്‍ ഉണ്ട്. സ്ത്രീയെ സംബന്ധിച്ചിടത്തോളം ഓവുലേഷന് പോലുള്ള ചില കാര്യങ്ങളാണ് തടസമായി നില്ക്കാറെങ്കില് പുരുഷനെ സംബന്ധിച്ചിടത്തോളം ബീജം പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട ഒന്നാണ്.
പ്രത്യുല്പാദത്തിന് ബീജത്തിന്റെ എണ്ണവും ഗുണവുമെല്ലാം ഏറെ പ്രധാനമാണ്.വൃഷണത്തില്‍ ഉല്പാദിപ്പിയ്ക്കപ്പെടുന്ന ബീജം സ്ഖലനത്തിലൂടെ പുറത്ത വരുന്നു. ഇത് അണ്ഡവുമായി സംയോജിച്ചാല്‍ ഭ്രൂണം രൂപപ്പെടുകയും ചെയ്യും.
പുരുഷശരീരത്തില്‍ സ്പേം കോശങ്ങള്‍ ദിവസവും ഉല്‍പാദിപ്പിയ്ക്കപ്പെടുന്നുണ്ട്. ആരോഗ്യകരമായ ബീജത്തിന്റെ വോളിയം ഓരോ സ്ഖലനത്തിലും 1.5- 5 മില്ലീലിറ്റര്‍ വരെയാണ്. ഇതില്‍ കുറവ് ബീജത്തിന്റെ അനരോഗ്യത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. സ്പം കുറവ് ഒലിഗോസ്പേര്‍മിയ എന്ന അവസ്ഥയെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.
പുരുഷന്റെ ബീജക്കുറവിന് ഒരു പിടി കാരണങ്ങളുണ്ട്. ഇതില്‍ ശാരീരികവും അല്ലാത്തതുമായ ചിലതുമുണ്ട്.പുകവലി ബീജങ്ങളുടെ ഉല്പാദനത്തേയും ഡിഎന്‍എ ഘടനയേയും ബാധിയ്ക്കും.ജങ്ക് ഫുഡ് കഴിയ്ക്കുന്നത് പോഷകാഹാരക്കുറവിന് കാരണമാകും. ആവശ്യത്തിന് പോഷകം ലഭിയ്ക്കാത്തത് ബീജോല്‍പാദനത്തേയും ബീജഗുണത്തേയും ബാധിയ്ക്കും.ആവശ്യത്തിന് ഉറക്കവും വിശ്രമവുമില്ലാത്തതാണ് മറ്റൊരു കാരണം. ഇത് ബീജഗുണത്തേയും സംഖ്യയേയും ബാധിയ്ക്കും.ദിവസവും നാലു മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ബീജക്കുറവ് വരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.
എന്നാല്‍ ഇതല്ലാതെയും ചില കാരണങ്ങളുണ്ട്,

പ്രായം
പ്രായം കൂടുന്നത് ബീജത്തിന്റെ പ്രശ്നങ്ങള്‍ക്കുണ്ടാകുന്ന കാരണമാണ്. ഇത്തരം ബീജത്തില്‍ നിന്നുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങളും കൂടുമെന്നു പഠനങ്ങള്‍ പറയുന്നു. പ്രായമേറുന്തോറും ബീജത്തിന്റെ എണ്ണക്കുറവും ഗുണക്കുറവും സാധാരണയാണ്. ഇത് പുരുഷവന്ധ്യതയ്ക്കു കാരണമാകുകയും ചെയ്യാറുണ്ട്. പ്രായമേറുമ്പോഴുണ്ടാകുന്ന ബീജത്തില്‍ ഡിഎന്‍എ പ്രശ്നങ്ങളും സാധാരണയാണ്. ഇത് വന്ധ്യതയ്ക്കു മാത്രമല്ല, കുഞ്ഞുങ്ങളുണ്ടായാല്‍ അവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതിനും കാരണമാകും.

സ്റ്റിറോയ്ഡുകള്‍
ബോഡിബില്ഡിംഗില് മസിലുകള്‍ക്കായി പലരും സ്റ്റിറോയ്ഡുകളെ ആശ്രയിക്കാറുണ്ട്. ഇത്തരം സ്റ്റിറോയ്ഡുകള്‍ പലപ്പോവും വൃഷണങ്ങള്‍ ചുരുങ്ങാന്‍ ഇടയാകും. ബീജോല്‍പാദനത്തെ ബാധിയ്ക്കും. ബീജഗുണം കുറയ്ക്കും. ഇതെല്ലാം തന്നെ വന്ധ്യതയ്ക്കുള്ള കാരണങ്ങളാണ്.

വൃഷണങ്ങള്‍ താഴേയ്ക്കിറങ്ങാത്തത്
ഒരു ആണ്‍കുട്ടി ജനിച്ച് ആറു മാസത്തിനുള്ളില്‍ വൃഷണങ്ങള്‍ താഴേയ്ക്കിറങ്ങും. ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍ സര്‍ജറി വേണ്ടി വരും. വൃഷണങ്ങള്‍ താഴേയ്ക്കിറങ്ങാത്തത് ബീജത്തിന്റെ എണ്ണത്തേയും ഗുണത്തേയും ബാധിയ്ക്കും.

പ്രമേഹം
പ്രമേഹം പുരുഷന്മാരുടെ ബീജത്തിന്റെ എണ്ണത്തിലും ഗുണത്തിലും കുറവു വരുത്തുന്ന വേറൊരു ഘടകമാണ്. പ്രമേഹം ഡിഎന്‍എ നാശത്തിന് കാരണമാകുന്നതാണ് കാരണം.

വൈറ്റമിന്‍
വൈറ്റമിനുകളുടേയും ധാതുക്കളുടേയുമെല്ലാം കുറവാണ് മറ്റൊരു കാരണം. വൈറ്റമിന്‍ സി, ബി 12 എന്നിവയ്ക്ക് ബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കും.

പാരമ്പര്യം
പാരമ്പര്യം മറ്റൊരു ഘടകമാണ്. ചിലരുടെ ഡിഎന്‍എയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ബീജങ്ങളെ ബാധിയ്ക്കും. ഇത് തലമുളകളിലേയ്ക്കു കൈമാറ്റം ചെയ്യപ്പെടാനും സാധ്യതയുണ്ട്.

വൃഷണങ്ങള്‍ക്കുണ്ടാകുന്ന മുറിവുകളും
വൃഷണങ്ങള്‍ക്കുണ്ടാകുന്ന മുറിവുകളും ചതവുമെല്ലാം നേരത്തെ ഉണ്ടായിട്ടുള്ള സ്പേം കോശങ്ങള്‍ക്കു ദോഷം വരുത്തില്ല. എന്നാല്‍ ഇതു കാരണം രക്തപ്രവാഹം കുറയുന്നത് ദോഷം വരുത്തും.

ഇറുകിയ അടിവസ്ത്രങ്ങള്‍
ഇറുകിയ അടിവസ്ത്രങ്ങള്‍ ബീജക്കുറവിന് ഇട വരുത്തും. ശരീരത്തിന്റെ താപനില വര്‍ദ്ധിയ്ക്കുന്നത് ബീജങ്ങളുടെ ഉല്പാദനത്തെ പ്രതികൂലമായി ബാധിയ്ക്കും.ടൈറ്റായ ജീന്‍സും ബീജോല്‍പാദത്തെ ബാധിയ്ക്കും. ഇത് വൃഷണങ്ങളിലെ ചൂട് ക്രമാതീതമായി ഉയരാന്‍ ഇടയാക്കും.

ഹൈപ്പോ ഗൊണാഡിസം
ഹൈപ്പോ ഗൊണാഡിസം എന്നൊരു അവസ്ഥയുണ്ട്. പുരുഷശരീരത്തില്‍ വേണ്ടത്ര ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദിപ്പിയ്ക്കാത്ത അവസ്ഥ. ഇവരിലും ബീജത്തിന്റെ അളവും ഗുണവുമെല്ലാം കുറവായി കാണും.

ലൈംഗികജന്യ രോഗങ്ങള്‍
ലൈംഗികജന്യ രോഗങ്ങള്‍ ബീജത്തെ ബാധിയ്ക്കുന്ന ഒന്നാണ്ഇതിനു കാരണമാകുന്ന രോഗാണുക്കളില്‍ നിന്നുണ്ടാകുന്ന ടോക്സിനുകള്‍ നേരിട്ട് ബീജത്തിന്റെ ഡിഎന്‍എയെ ബാധിയ്ക്കും.

അമിതവണ്ണം
അമിതവണ്ണം, ആവശ്യത്തിന് ശരീര തൂക്കമില്ലാതിരിക്കുക, അണുബാധ തുടങ്ങിയവയും ബീജക്കുറവിന് കാരണമാകുന്ന ഘടകങ്ങള്‍ തന്നെ. വാസക്ടമി, ജന്മനാ ഉള്ള ചില അസുഖങ്ങള്‍ എന്നിവയും ബീജക്കുറവിന് കാരണമാകാറുണ്ട്. ക്യാന്‍സറിനുള്ള റേഡിയേഷന്, ശസ്ത്രക്രിയ തുടങ്ങിയവ ബീജങ്ങളുടെ എണ്ണത്തില്‍ പ്രശ്നങ്ങള്‍ വരുത്തുന്ന മറ്റു ചില ഘടകങ്ങളാണ്.

പുകവലി
ബീജങ്ങളുടെ എണ്ണക്കുറവിനുള്ള മറ്റൊരു പ്രധാന കാരണമാണ് പുകവലി.പുകവലിക്കുന്നവരില്‍ ടുബാക്കോ, നിക്കോട്ടിന് എന്നിവ ബീജങ്ങളെ നശിപ്പിക്കുന്നു. വന്ധ്യതക്ക് വരെ പുകവലി കാരണമായേക്കാമെന്ന് ചുരുക്കം.



Click it and Unblock the Notifications
