Just In
- 16 min ago അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- 2 hrs ago ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- 3 hrs ago കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- 4 hrs ago 2024 മേയ് മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം: വരുന്ന 31 ദിനം ഗുണദോഷഫലങ്ങള്‍
Don't Miss
- Movies കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
- News കലാശക്കൊട്ടിനിടെ സംഘര്‍ഷം; കരുനാഗപ്പള്ളിയില്‍ സിഐയ്ക്കും എംഎല്‍എയ്ക്കും പരുക്ക്
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
ആണ്കുഞ്ഞു വേണമെങ്കില്‍ ഈ മാര്‍ഗം പരീക്ഷിയ്ക്കൂ
ആണ്കുഞ്ഞെങ്കിലും പെണ്‍കുഞ്ഞെങ്കിലും ഒരുപോലെയെന്നാണ് വിശ്വാസമെങ്കിലും ആണ്കുഞ്ഞിനായി അല്ലെങ്കില്‍ പെണ്‍കുഞ്ഞിനായി താല്പര്യപ്പെടുന്ന പല ദമ്പതിമാരുമുണ്ട്. ഇതിനായി പ്രാര്‍ത്ഥനയും വഴിപാടുകളുമായി കഴിയുന്നവരുമുണ്ട്.
ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞെന്നത് തികച്ചും ശാസ്ത്രീയമായ ചില വിശദീകരണങ്ങളുടെ അടിസ്ഥാനത്തിലാണ്. എങ്കിലും ശാസ്ത്രാടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളുടെ പേരിലും നാം പലരും ചെയ്യുന്ന പല കാര്യങ്ങളുമുണ്ട്.
ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞ്, ഇതിനുത്തരവാദി സ്ത്രീകളാണെന്ന കാഴ്ചപ്പാടില്‍ സ്ത്രീകളെ കുറ്റം പറഞ്ഞിരുന്ന ഒരു സമൂഹമുണ്ടായിരുന്നു. പ്രത്യേകിച്ചും പെണ്‍കുഞ്ഞുങ്ങള്‍ ഭാരമായി കരുതിയിരുന്ന കാലത്ത് പെണ്‍കുഞ്ഞിനെ പ്രസവിച്ചെന്ന കാരണം കൊണ്ട് ഏറെ ദുരിതങ്ങള്‍ സഹിയ്ക്കേണ്ടി വന്ന യഥാര്‍ത്ഥ സംഭവങ്ങള്‍ നമുക്കു പലപ്പോഴും പലയിടത്തും കാണുകയും കേള്‍ക്കുകയുമെല്ലാം ചെയ്യുകയുമാകാം.
യഥാര്‍ത്ഥത്തില്‍ ആണ്‍കുഞ്ഞിനെ ലിംഗനിര്‍ണയത്തില്‍ പ്രധാനപ്പെട്ട സ്ഥാനം പുരുഷനാണെന്നു പറയണം. കാരണം ആണ്‍കുഞ്ഞുണ്ടാകുന്നത്xy ക്രോമസോം വഴിയും പെണ്‍കുഞ്ഞുണ്ടാകുന്നത് xx ക്രോമസോമിലൂടെയുമാകും. അതായത് സ്ത്രീയില്‍ x മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ സ്ത്രീയില്‍ നിന്നും കുഞ്ഞിനായി നല്കപ്പെടുന്നത് x തന്നെയാണ്. ഈ എക്സിന്റെ കൂടെ പുരുഷനില്‍ നിന്നുള്ള x, y ക്രോമസോമുകളില്‍ ഒരെണ്ണം യോജിയ്ക്കുന്നു. പുരുഷനില്‍ നിന്നുള്ളത് എക്സ് ആണെങ്കിലും സ്ത്രീയുടേയും പുരുഷന്റേയും എക്സ് ചേര്‍ന്ന് രണ്ട് എക്സ്, അതായത് എക്സ് എക്സ്, അതായത് പെണ്കുഞ്ഞുണ്ടാകുന്നു. എന്നാല്‍ പുരുഷനിലെ വൈ ആണ് സ്ത്രീയുടെ എക്സുമായി യോജിയ്ക്കുന്നതെങ്കില് എക്സ്, വൈ ആകും. അതായത് ആണ്‍കുഞ്ഞ്. അപ്പോള്‍ വാസ്തവം പറഞ്ഞാല്‍ പുരുഷനാണ് ആണ്, പെണ്‍കുഞ്ഞുങ്ങള്‍ക്ക് കാരണക്കാരാകുന്നത് എന്നു ചുരുക്കം.
ആണ്കുഞ്ഞിനായി വേണ്ടത് പുരുഷനിലെ y ക്രോമസോം സ്ത്രീയിലത്തെ x അണ്ഡസംയോഗം നടക്കുകയെന്നതാണ്. ഇതിനു സഹായിക്കുന്ന ചില പ്രത്യേക വഴികളുണ്ടെന്നു വേണം, പറയാന്‍.
ക്രോമസോമിന്
അസിഡിക് ആയ മീഡിയത്തില്‍ y ക്രോമസോമിന് അധികം നേരം നില നില്ക്കാന് സാധിയ്ക്കില്ല. x ക്രോമസോമിന് ഈ മീഡിയത്തില്‍ അധികം നേരം നില നില്ക്കാന് സഹായിക്കും. സ്ത്രീ ശരീരം അസിഡിക്കായാല്‍ പെണ്കുഞ്ഞിനുള്ള സാധ്യതയും ആല്‍ക്കലൈനായാല്‍ പെണ്കുഞ്ഞിനുള്ള സാധ്യതയും എന്നാണര്‍ത്ഥം. പ്രത്യേകിച്ചും യോനീഭാഗത്തെ ആല്‍ക്കലൈന്‍, അസിഡിറ്റി സ്വഭാവം.
ഡ്രൈ ഫ്രൂട്സ്
ഡ്രൈ ഫ്രൂട്സ് ധാരാളം കഴിയ്ക്കുന്നതും ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇവ ശരീരത്തെ ആല്‍ക്കലൈന്‍ മീഡിയമാക്കുന്നു. ഇവ ആരോഗ്യത്തിനു ഏറെ നല്ലതാണ്.
ആല്‍ക്കലൈന്‍
സ്ത്രീ ശരീരത്തില്‍ ആല്‍ക്കലൈന്‍ അന്തരീക്ഷം സൃഷ്ടിയ്ക്കുക. കാരണം അസിഡിറ്റിയുള്ള അന്തരീക്ഷത്തില്‍ പുരുഷക്രോമസോമുകള്‍ പെട്ടെന്നു ചത്തു പോകും. ചില ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് ചെറുനാരങ്ങ, ലെറ്റൂസ്, സെലറി, ആപ്പിള്‍, ഒലീവ് ഓയില്‍, ഗ്രീന്‍ ടീ, ക്യാരറ്റ്, തക്കാളി, തണ്ണിമത്തന്, ബദാം, ചീര എന്നിവയെല്ലാം ശരീരത്തില്‍ ആല്‍ക്കലിയുടെ തോത് വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.ആല്‍ക്കലൈന്‍ മീഡിയം ആണ്കുഞ്ഞു സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.
എരിവും മസാലകളുമുളള ഭക്ഷണം
എരിവും മസാലകളുമുളള ഭക്ഷണം യോനീഭാഗത്തെ അസിഡിക്കാക്കും. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. ഇത് ആണ്‍കുഞ്ഞിനുള്ള സാധ്യത കുറയ്ക്കും. ആണ്കുഞ്ഞു വേണമെങ്കില്‍ ഇവ ഭക്ഷണത്തില്‍ നിന്നും ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്ന അവസരത്തില്‍ ഒഴിവാക്കുക. സ്ത്രീ, പുരുഷ ശരീരം അമിതമായി ചൂടാകുന്നത് ആരോഗ്യത്തിനും നല്ലതല്ല.
ബേക്കിംഗ് സോഡ
വജൈനല്‍ ഭാഗം ആല്‍ക്കലൈനാക്കി വയ്ക്കുന്നതിന് ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി ഈ ഭാഗം കഴുകാം. എന്നാല്‍ ഇത് ഉള്ളിലേയ്ക്കു കടക്കാതെ സൂക്ഷിയ്ക്കുക.
ഉരുളക്കിഴങ്ങു തൊലിയോടെ കഴിയ്ക്കുന്നത്
യോനീഭാഗത്തെ ആല്‍ക്കലൈന്‍ സ്വഭാവം നില നിര്‍ത്താന്‍ ഉരുളക്കിഴങ്ങു തൊലിയോടെ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് സ്ത്രീ ശരീരത്തിലെ ആല്‍ക്കലൈന്‍ സ്വഭാവം നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.
പുരുഷബീജത്തിനാണ് കൂടുതല്‍ പ്രാധാന്യം
കുഞ്ഞ് ആണാണോ പെണ്ണാണോയെന്നു തീരുമാനിയ്ക്കുന്നതില്‍ പുരുഷബീജത്തിനാണ് കൂടുതല്‍ പ്രാധാന്യം, പുരുഷബീജത്തില്‍ രണ്ടും എക്സ് ക്രോമസോമെങ്കില് പെണ്‍കുഞ്ഞും ഒന്ന് വൈ ആണെങ്കില്‍ ആണ്കുഞ്ഞുമായിരിയ്ക്കും. സാധാരണ ഗതിയില്‍ പുരുഷക്രോമസോമുള്ള ബീജം കനം കുറഞ്ഞതും പെട്ടെന്നു തന്നെ അണ്ഡത്തിനു സമീപം എത്താന്‍ സാധിയ്ക്കുന്നതുമാണ്. എന്നാല്‍ ഇവയ്ക്ക് ആയുസു കുറവാണ്. രണ്ടോ മൂന്നോ ദിവസം മാത്രം. നേരെ മറിച്ചാണ് സ്ത്രീ ക്രോമസോമുള്ള പുരുഷബീജം.
ഓവുലേഷന് സമയം
ഓവുലേഷന് സമയം കൃത്യമായ കണക്കു കൂട്ടി ബന്ധപ്പെടുന്നത് ഇതിനുള്ള ഒരു വഴിയാണ്. കൃത്യമായ അണ്ഡവിസര്ജനസമയമാണെങ്കില് ആദ്യമെത്തിച്ചേരുന്ന പുരുഷക്രോമസോമുള്ള ബീജവുമായി അണ്ഡസംയോഗം നടക്കാനും ആണ്കുഞ്ഞുണ്ടാകാനും സാധ്യതയേറെയാണ്.
പുരുഷന് കാപ്പി കുടിയ്ക്കുന്നത്
സെക്സിനു മുന്‍പ് പുരുഷന് കാപ്പി കുടിയ്ക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത വര്ദ്ധിപ്പിയ്ക്കുമത്രെ. ഇത് പുരുഷബീജത്തിന് വേഗത്തില്‍ നീങ്ങാനുള്ള ശക്തി നല്‍കും. എന്നാല്‍ കാപ്പികുടി അധികമാകരുത്.
സെക്സിലെ മെഷീനറി പൊസിഷന്‍
സെക്സിലെ മെഷീനറി പൊസിഷന്‍ ഒഴിവാക്കുക. ഡീപ് പെനിട്രേഷന് ടെക്നിക്കുകള്‍ പരീക്ഷിയ്ക്കുക. ഇത് പുരുഷക്രോമസോമുള്ള ബീജത്തിന് അണ്ഡവുമായുള്ള ദൂരം കുറയ്ക്കും. പെട്ടെന്നു തന്നെ അണ്ഡസംയോഗം നടക്കാനും ഇട വരുത്തും.
സെക്സ് ക്ലൈമാക്സ്
സെക്സ് ക്ലൈമാക്സ്, അഥവാ സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകുന്നതും പുരുഷന് ശരിയായി സ്ഖലനം നടക്കുന്നതും സ്ത്രീയുടെ യോനി കൂടുതല്‍ ആല്‍ക്കലൈനാക്കി മാറ്റും. ഇത് ആണ്‍കുഞ്ഞുണ്ടാകാന്‍ സഹായകമാകും.
ഫോളിക് ആസിഡ്
ഗര്‍ഭിണികളോട് കുഞ്ഞിന്റെ ആരോഗ്യത്തിനു വേണ്ടി ഫോളിക് ആസിഡ് കഴിയ്ക്കാന്‍ നിര്‍ദേശിയ്ക്കാറുണ്ട്. ഇത് ഗര്‍ഭം ധരിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ കഴിയ്ക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഫോളിക് ആസിഡ് അടങ്ങിയ ചീര, ആസ്പരാഗസ് (ശതാവരി), ധാന്യങ്ങള്‍, കരള്‍ തുടങ്ങിയവ കഴിയ്ക്കുന്നതു നല്ലതാണ്.
മാട്ടിറച്ചി
മാട്ടിറച്ചി മിതമായ അളവില്‍ കഴിയ്ക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഇവയിലെ പ്രോട്ടീനുകളും ന്യൂട്രിയന്റുകളും പുരുഷക്രോമസോം ഉല്പാദനത്തിനു സഹായകമാണ്. എന്നാല്‍ ഇത് കൂടുതല്‍ കഴിയ്ക്കുന്നത് സ്ത്രീ ശരീരത്തിലെ അസിഡിറ്റി വര്‍ദ്ധിപ്പിയ്ക്കുമെന്നും ഓര്‍ത്തിരിയ്ക്കുക
പെല്‍വിസിനു ചുറ്റും കോള്‍ഡ് കംപ്രസ്
പെല്‍വിസിനു ചുറ്റും കോള്‍ഡ് കംപ്രസ് വയ്ക്കുന്നത് പുരുഷബീജങ്ങള്‍ക്ക് കൂടുതല്‍ ആയുസു നല്‍കും. കാരണം ചൂട് പുരുഷ ക്രോമസോമിനെ പെട്ടെന്നു കൊല്ലും. ഇതുപോലെ വൃഷണങ്ങള്‍ ചൂടാകാതിരിയ്ക്കാനുള്ള വഴികള്‍ തേടുക.