ഗര്‍ഭകാല സെക്‌സ്,ഡാഡ് ടു ബി അറിയൂ

ഗര്‍ഭകാല സെക്‌സ്,ഡാഡ് ടു ബി അറിയൂ

ഗര്‍ഭകാലം സ്വപ്‌നങ്ങളുടയും പ്രതീക്ഷകളുടേയും കാത്തിരിപ്പിന്റേയും കാലമെന്നതിനൊപ്പം ആശങ്കകളുടേയും സംശയങ്ങളുടേയും കാലം കൂടിയാണ്. ഇത് പുരുഷന്റെ കാര്യത്തിലാണെങ്കിലും സ്ത്രീയുടെ കാര്യത്തിലാണെങ്കിലും. വയറ്റിലെ കുഞ്ഞിനെ കുറിച്ച് അമ്മയ്ക്കു മാത്രമല്ല, അച്ഛനും ആശങ്കകളുണ്ടാകുന്നത് സ്വാഭാവികം.

ഏറെ സംശയങ്ങളുടെ കാലഘട്ടമാണ് ഗര്‍ഭകാലം. ഭക്ഷണത്തെ കുറിച്ചും കിടക്കുന്നതിനെ കുറിച്ചുമെല്ലാം സംശയങ്ങളുണ്ടാകുന്നതു സ്വാഭാവികം. കാരണം അടിസ്ഥാനപരമായി ഒന്നു തന്നെയാണ്, വയറ്റിലെ കുഞ്ഞിന് ദോഷം വരുമോയെന്ന പേടിയായിരിയ്ക്കും, ഇത്തരം സംശയങ്ങളെ ഭരിയ്ക്കുന്നത്.ജനിയ്ക്കാന്‍ പോകുന്ന കുഞ്ഞിനെ പറ്റിയുള്ള അച്ഛന്റെയും അമ്മയുടേയും കരുതല്‍ എന്നു തന്നെ ഇതിനെ പറയാം.

ഗര്‍ഭകാലത്ത് അരുതുകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇതില്‍ അരുതാണോ അതെയാണോ എന്നറിയാത്ത ഒന്നാണ് ഗര്‍ഭകാല സെക്‌സ് . ഗര്‍ഭകാലത്ത് സെക്‌സ് അരുതല്ലെന്നത് പൊതുവായ വാസ്തവം. എന്നാല്‍ ചിലപ്പോള്‍ ഇത് അരുതാകും. ഇതിനു കാരണം ഗര്‍ഭധാരണത്തില്‍ കാര്യമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍.

സ്ത്രീയ്ക്കു മാത്രമല്ല, സെക്‌സ് താല്‍പര്യങ്ങളുണ്ടെങ്കിലും ഗര്‍ഭം പുരുഷനേയും ചിലപ്പോള്‍ ഇത്തരം ആഗ്രഹങ്ങളില്‍ നിന്നും പുറകോട്ടു വലിയ്ക്കും. കാരണം കുഞ്ഞിനെ കുറിച്ചുള്ള, അമ്മയെ കുറിച്ചുള്ള കരുതല്‍ എന്നു തന്നെ വേണം, പറയാന്‍.

ഗര്‍ഭകാലത്തെ സെക്‌സിനെ കുറിച്ച്, ഇതാവാം എന്നു പറയുന്നതിനെ കുറിച്ച് , അതു സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ഡാഡ് ടു ബി, അച്ഛനാകാന്‍ പോകുന്നയാളും ചിലതറിഞ്ഞിരിയ്ക്കണം. ഗര്‍ഭകാല സെക്‌സ് ആഹ്ലാദകരവും ആരോഗ്യകരവുമാക്കാന്‍ സഹായിക്കുന്ന ചിലത്.

ഗര്‍ഭകാല സെക്‌സില്‍ മുന്‍ഗണന

ഗര്‍ഭകാല സെക്‌സില്‍ മുന്‍ഗണന

ഗര്‍ഭകാല സെക്‌സില്‍ മുന്‍ഗണന സ്ത്രീയ്ക്കാണെന്ന കാര്യം എപ്പോഴും ഓര്‍ത്തിരിയ്ക്കുക. സ്ത്രീയുടെ താല്‍പര്യം, അവള്‍ക്ക് സൗകര്യമായ പൊസിഷനുകള്‍, ശാരീരികാവസ്ഥ എന്നിവയെല്ലാം ഏറെ പ്രധാനം. സെക്‌സിനെ കുറിച്ചുള്ള ഭയം ഈ സമയത്തു പല സ്ത്രീകളേയും പുറകോട്ടു വലിയ്ക്കും. കുഞ്ഞിനെ കുറിച്ചുള്ള ഉത്കണ്ഠ തന്നെ കാരണം. എന്നാല്‍ ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാന്‍ ശ്രമിച്ച ശേഷം മാത്രം സെക്‌സ് എന്നതാണ് ആരോഗ്യകരം.

സ്ത്രീയ്ക്ക് സൗകര്യപ്രദമായ

സ്ത്രീയ്ക്ക് സൗകര്യപ്രദമായ

സ്ത്രീയ്ക്ക് സൗകര്യപ്രദമായ, ശരീരത്തിന് ആയാസകരമാകാത്ത പൊസിഷനുകള്‍ തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. പുരുഷന്‍ മുകളിലെ പൊസിഷനുകള്‍ പലപ്പോഴും സ്ത്രീയ്ക്ക് അസൗകര്യമാകാന്‍ ഇടയുണ്ട്.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഭയാശങ്കകളും ശാരീരിക ക്ഷീണവും അകറ്റി നിര്‍ത്തിയാല്‍ സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് പൊതുവേ സെക്‌സ് താല്‍പര്യം കൂടുമെന്നതാണ് വാസ്തവം. ഇതു കൊണ്ടു തന്നെ പങ്കാളിയ്ക്ക് ഈ സമയത്തു കൂടുതല്‍ സെക്‌സ് താല്‍പര്യമെന്ന കാര്യം അദ്ഭുതത്തോടെ കാണേണ്ടതില്ല. ഗര്‍ഭകാലത്ത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കും, ലൈംഗികാവയവ ഭാഗത്തേയ്ക്കും ശരീരത്തിലുമുള്ള രക്തപ്രവാഹവും വര്‍ദ്ധിയ്ക്കും. ഇതെല്ലാം തന്നെ ഗര്‍ഭിണികളില്‍ സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്.

സെക്‌സിന് ഏറ്റവും പറ്റിയ സമയം

സെക്‌സിന് ഏറ്റവും പറ്റിയ സമയം

സെക്‌സിന് ഏറ്റവും പറ്റിയ സമയം സെക്കന്റ് ട്രൈമെസറ്റര്‍ അഥവാ മൂന്നു മാസം കഴിഞ്ഞുള്ള സമയം, മൂന്നു- ആറു മാസങ്ങള്‍ വരെയുളള സമയം എന്നാണ് പറയുക. ഗര്‍ഭത്തിന്റെ തുടക്കത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്നും സ്ത്രീ വിടുതല്‍ നേടുന്ന സമയമാണ്. ഛര്‍ദി പോലുള്ള അസ്വസ്ഥതകള്‍ കുറയും, ഗര്‍ഭത്തിന്റെ തുടക്കത്തിലെ സെക്‌സ് അബോര്‍ഷന്‍ കാരണമാകുമോയെന്ന ഭയവും കുറയും. മാത്രമല്ല, ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം സ്ത്രീയും കൂടുതല്‍ തല്‍പരയായിരിയ്ക്കും.

അമ്മയ്‌ക്കൊപ്പം തന്നെ അച്ഛനും

അമ്മയ്‌ക്കൊപ്പം തന്നെ അച്ഛനും

അമ്മയ്‌ക്കൊപ്പം തന്നെ അച്ഛനും സെക്‌സ് കുഞ്ഞിനെ മുറിപ്പെടുത്തുമോ, ഇത് കുഞ്ഞിന് അറിയാന്‍ കഴിയുമോയെന്ന ഭയം സാധാരണയാണ്. എന്നാല്‍ ഇത്തരം ഭയാശങ്കകള്‍ അസ്ഥാനത്താണ്. കാരണം ഗര്‍ഭപാത്രത്തില്‍ അംമ്‌നിയോട്ടിക സ്രവത്തിനുള്ളില്‍ ഏറെ സുരക്ഷിതാവസ്ഥയിലാണ് കുഞ്ഞ്.

ഗര്‍ഭകാലത്ത് ഓറല്‍ സെക്‌സ്

ഗര്‍ഭകാലത്ത് ഓറല്‍ സെക്‌സ്

ഗര്‍ഭകാലത്ത് ഓറല്‍ സെക്‌സ് പോലുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അണുബാധ മാത്രമല്ല, യൂട്രസിലേയ്ക്കു ഊതുന്നതോ ശ്വാസം കയറുന്നതോ കുഞ്ഞിന് അത്ര നല്ലതല്ലെന്നു വേണം, പറയാന്‍. ഇതു രക്തവാഹം തടസപ്പടുത്തി കുഞ്ഞിന്റെ ആയുസിനു പോലും അപകടമായേക്കാം. ഓറല്‍ സെക്‌സ് ഗര്‍ഭകാലത്ത് വലിയ റിസ്‌ക് തന്നെയാണെന്നു വേണം, പറയാന്‍.

ഈ സമയത്ത്

ഈ സമയത്ത്

ഈ സമയത്ത് സ്ത്രീകള്‍ക്ക് ഗന്ധങ്ങളോട് പൊതുവേ താല്‍പര്യം കുറയും, പെട്ടെന്നു തന്നെ മടുപ്പിയ്ക്കുകയും ചെയ്യും. ഇതു കൊണ്ടു തന്നെ സെക്‌സ് വേളയില്‍ പുരുഷ ശരീരത്തിന് വിയര്‍പ്പിന്റെയും മറ്റും അസുഖകരമായ ഗന്ധങ്ങള്‍ സ്ത്രീയെ മടുപ്പിച്ചെന്നും മനംപിരട്ടലുണ്ടാക്കിയെന്നും വരും. ഇത്തരം അവസ്ഥകള്‍ നല്ല ഗര്‍ഭകാല സെക്‌സിന് തടസം നില്‍ക്കുന്നുവയാണ്.

പൂര്‍ണഗര്‍ഭമായ സമയത്ത്

പൂര്‍ണഗര്‍ഭമായ സമയത്ത്

പൂര്‍ണഗര്‍ഭമായ സമയത്ത് സെക്‌സ് പ്രസവത്തിലേയ്ക്കു വഴിയൊരുക്കുമെന്നും അത്ര തെളിയിക്കപ്പെടാത്ത വിശ്വാസമുണ്ട്. ഇതിനു കാരണം ബീജത്തിലെ പ്രോസ്റ്റാഗ്ലാന്റിന്‍ എന്ന ഘടകം പ്രസവം വേഗത്തിലാക്കുമെന്നതാണ്. എന്നു കരുതി മറ്റ് യൂട്രസ് സംബന്ധമായ പ്രശ്‌നങ്ങളില്ലെങ്കില്‍, റിസ്‌ക് പ്രഗ്നനന്‍സിയല്ലെങ്കില്‍ ഇതൊരിയ്ക്കലും മാസം തികയാതെയുള്ള പ്രസവത്തിന് വഴിയൊരുക്കില്ല.

സെക്‌സ് വേളയില്‍

സെക്‌സ് വേളയില്‍

സെക്‌സ് വേളയില്‍ പൊതുവേ സ്ത്രീ സ്വന്തം ശരീരത്തെക്കുറിച്ചു ബോധവതിയാണ്. ശരീര സൗന്ദര്യം പൊതുവേ കുറയുന്ന കാലഘട്ടമാണിത്. ഇതു കാരണമുണ്ടാകുന്ന മാനസിക തടസവും ചില സ്ത്രീകളെ ഗര്‍ഭകാല സെക്‌സില്‍ നിന്നും പിന്നോട്ടു മാറാന്‍ പ്രേരണയാകുന്നു. സ്ത്രീയ്ക്ക് അവളുടെ ശരീരത്തെ കുറിച്ച് ആത്മവിശ്വാസം നല്‍കാന്‍ പുരുഷനാകും.

സെക്‌സില്‍

സെക്‌സില്‍

ഗര്‍ഭ ഛിദ്രം, രക്തസ്രാവം, അംനിയോട്ടിക്‌ ഫ്‌ളൂയിഡ്‌ പോവുക, ദുര്‍ബലമായ ഗര്‍ഭാശയ മുഖം എന്നിവയ്‌ക്കുള്ള സാധ്യതകള്‍ ഉണ്ടെങ്കില്‍ ഗര്‍ഭ കാലത്ത്‌

സെക്‌സില്‍ ഏര്‍പ്പെടാതിരിയ്ക്കുക. ഇത്തരം ഘട്ടങ്ങളില്‍ വേണമെങ്കില്‍ തന്നെ ഡോക്ടറുടെ നിര്‍ദേശം ഏറെ പ്രധാനം. ഇതുപോലെ മുന്‍പ് അബോര്‍ഷന്‍, മാസം തികയാതെയുളള പ്രസവം എന്നിവയുള്ള സന്ദര്‍ങ്ങളിലും.

X
Desktop Bottom Promotion