For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യ ഗര്‍ഭത്തിന്‌ 20 ആണോ 30 ആണോ പറ്റിയ പ്രായം

|

ഗര്‍ഭധാരണത്തിന് പ്രായം എപ്പോഴും ഒരു പ്രശ്‌നം തന്നെയാണ്. സ്ത്രീകളില്‍ ഒരു പ്രായത്തിനപ്പുറം ഗര്‍ഭധാരണം വളരെയധികം റിസ്‌ക് ആണ് എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. മാത്രമല്ല ഗര്‍ഭം ധരിക്കാനുള്ള ശാരീരിക ബുദ്ധിമുട്ടുകളും ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഇന്നത്തെ കാലത്ത് പല സ്ത്രീകളും അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രായവും ഗര്‍ഭധാരണവും തമ്മില്‍ വളരെ അടുത്ത ബന്ധം തന്നെയാണ് ഉള്ളത്.

പുരുഷന്‍മാരില്‍ പ്രായത്തിന്റെ പ്രശ്‌നം ഗര്‍ഭധാരണത്തെ ബാധിക്കുകയില്ല. എന്നാല്‍ വന്ധ്യത എന്ന അവസ്ഥ പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. സ്ത്രീകളുടെ കാര്യത്തില്‍ പ്രായം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. 25-നും 35 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിന് പറ്റിയ പ്രായമാണിത്. എന്നാല്‍ മുപ്പതിന് ശേഷം ഗര്‍ഭധാരണം എന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

<strong>Most read: കുഞ്ഞിന് തെളിഞ്ഞ ബുദ്ധിക്ക് ഈ നാടന്‍ കിഴങ്ങ്</strong>Most read: കുഞ്ഞിന് തെളിഞ്ഞ ബുദ്ധിക്ക് ഈ നാടന്‍ കിഴങ്ങ്

സ്ത്രീകളില്‍ ഗര്‍ഭധാരണം നടക്കേണ്ട പ്രായത്തെക്കുറിച്ച് വളരെയധികം അറിഞ്ഞിരിക്കണം. പ്രായം കൂടുന്തോറും സ്ത്രീകളില്‍ പ്രസവത്തിന് ബുദ്ധിമുട്ടുണ്ടാവുകയും അബോര്‍ഷന്‍, ഒന്നിലധികം ഗര്‍ഭധാരണം, ട്യൂബല്‍ പ്രഗ്നന്‍സി എന്ന അവസ്ഥ ഉണ്ടാവുന്നു. ഇന്നത്തെ കാലത്ത് വൈകി നടക്കുന്ന വിവാഹവും ജീവിതത്തില്‍ സെറ്റില്‍ ആയിട്ട് മതി കുട്ടികള്‍ എന്ന തീരുമാനവും സ്ത്രീകളുടെ ഗര്‍ഭധാരണത്തെ വളരെയധികം ബാധിക്കുന്നുണ്ട്. ഗര്‍ഭധാരണത്തിന് ഏതാണ് കൃത്യമായ പ്രായം എന്ന് നോക്കാം.

ഇരുപതിന് മുന്‍പ്

ഇരുപതിന് മുന്‍പ്

പലരും വിവാഹം വളരെ നേരത്തെ തന്നെ കഴിക്കുന്നവരുണ്ട്. പതിനെട്ട് പത്തൊന്‍പത് വയസ്സാവുമ്പോള്‍ തന്നെ വിവാഹം കഴിച്ച് ഇരുപത് വയസ്സിന് മുന്‍പ് ഗര്‍ഭിണിയാവുന്ന അവസ്ഥ പല പെണ്‍കുട്ടികളിലും കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും അത്ര നല്ല പ്രവണത അല്ല. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഇത് മൂലം നമുക്ക് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

പ്രത്യുത്പാദന ശേഷി കൂടുതല്‍

പ്രത്യുത്പാദന ശേഷി കൂടുതല്‍

സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി വളരെ കൂടുതലുള്ള ഒരു സമയം തന്നെയാണ് ഇതെങ്കിലും ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഈ പ്രായത്തിലെ ഗര്‍ഭധാരണം കാരണമാകുന്നു. അബോര്‍ഷന്‍, യൂറിനറി ഇന്‍ഫെക്ഷന്‍, മാനസികമായി ഗര്‍ഭിണിയാവാന്‍ തയ്യാറെടുക്കാതിരിക്കുക, സാമ്പത്തിക പ്രതിസന്ധികള്‍, പെണ്‍കുട്ടിക്കുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഈ പ്രായത്തിലെ ഗര്‍ഭധാരണത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഈ പ്രായത്തിലെ ഗര്‍ഭധാരണം.

ഇരുപതിനും ഇരുപത്തി നാലിനും ഇടയില്‍

ഇരുപതിനും ഇരുപത്തി നാലിനും ഇടയില്‍

ഗര്‍ഭധാരണത്തിന് ഏറ്റവും പറ്റിയ പ്രായമാണ് 20-24 വരെയുള്ള പ്രായം. പിന്നീട് ഗര്‍ഭം ധരിക്കുന്നതിനേക്കാള്‍ ഏറ്റവും നല്ല സമയമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യമുള്ള കുഞ്ഞിനും പ്രസവത്തിലെ റിസ്‌ക് കുറക്കുന്നതിനും എല്ലം പറ്റിയ നല്ല സമയമാണ് ഇരുപത് മുതല്‍ ഇരുപത്തി നാല് വരെയുള്ള പ്രായം. ഗര്‍ഭധാരണത്തിന് ഏറ്റവും അധികം സഹായിക്കുന്ന സമയമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ആരോഗ്യമുള്ള കുഞ്ഞിന്

ആരോഗ്യമുള്ള കുഞ്ഞിന്

യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഈ പ്രായത്തിലെ ഗര്‍ഭധാരണത്തില്‍ ഉണ്ടാവുന്നില്ല. മാത്രമല്ല നല്ല ചെറുപ്പമായതിനാല്‍ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിനും സഹായിക്കുന്നു. ഗര്‍ഭകാലത്തെ ശരീരഭാരവും എല്ലാം ഈ പ്രായത്തില്‍ വളരെ കൃത്യമായി കണക്കാക്കാവുന്നതാണ്. അതുകൊണ്ട് 20-24 വയസ്സ് വരെയുള്ള പ്രായം വളരെയധികം നല്ല പ്രായമാണ് ഗര്‍ഭധാരണത്തിന്.

<strong>Most read: അനാവശ്യ ഗര്‍ഭധാരണമില്ല; എള്ളും തേനും പരിഹാരം</strong>Most read: അനാവശ്യ ഗര്‍ഭധാരണമില്ല; എള്ളും തേനും പരിഹാരം

 ഇരുപത്തി അഞ്ചിനും ഇരുപത്തി ഒന്‍പതിനും ഇടയില്‍

ഇരുപത്തി അഞ്ചിനും ഇരുപത്തി ഒന്‍പതിനും ഇടയില്‍

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും നല്ല പ്രായമാണ് 25-29നും ഇടയിലുള്ള പ്രായം. ഈ പ്രായത്തില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ ഉയര്‍ന്ന തോതിലാണ്. മാത്രമല്ല നല്ല ആരോഗ്യവും ഗുണവും ഉള്ള അണ്ഡം ഉണ്ടാവുന്നതിനുള്ള പ്രായമാണ് ഇത്. മാനസികമായും ശാരീരികമായും വളരെയധികം അമ്മയാവാന്‍ തയ്യാറെടുക്കുന്ന പ്രായം കൂടിയാണ് ഇത്. മാത്രമല്ല പ്രഗ്നന്‍സി റിസ്‌ക് വളരെ കുറഞ്ഞ പ്രായം കൂടിയാണ് ഇത്. അതുകൊണ്ട് ഈ പ്രായത്തില്‍ ഗര്‍ഭധാരണം വളരെ നല്ലതാണ്.

മുപ്പതിനും മുപ്പത്തി നാലിനും ഇടയില്‍

മുപ്പതിനും മുപ്പത്തി നാലിനും ഇടയില്‍

മുപ്പതിനും മുപ്പത്തി നാലിനും ഇടയില്‍ ഉള്ള പ്രായത്തില്‍ ഗര്‍ഭധാരണം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം മുപ്പതിനു ശേഷം സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി അല്‍പാല്‍പമായി കുറയുന്നു. മാത്രമല്ല കൂടെച്ചേര്‍ക്കേണ്ട പല രോഗങ്ങളും സമ്മതമില്ലാതെ തന്നെ കൂടെപ്പോരുന്ന അവസ്ഥയാണ് ഈ പ്രായത്തില്‍ ഉണ്ടാവുക. പ്രമേഹം, ബിപി തുടങ്ങിയവയെല്ലാം സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി വളരെയധികം കുറക്കുന്ന അവസ്ഥയിലേക്കും മാത്രമല്ല പ്രസവം അല്‍പം കോംപ്ലിക്കേഷന്‍ ആക്കുകയും ചെയ്യുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. പരമാവധി മുപ്പതിനും മുപ്പത്തി രണ്ടിനും ഇടയില്‍ തന്നെ ഗര്‍ഭധാരണത്തിന് ശ്രദ്ധിക്കുക.

മുപ്പത്തി അഞ്ചിനും മുപ്പത്തി ഒന്‍പതിനും ഇടയില്‍

മുപ്പത്തി അഞ്ചിനും മുപ്പത്തി ഒന്‍പതിനും ഇടയില്‍

മുപ്പത്തി അഞ്ചിനു ശേഷം സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി വളരെയധികം കുറയുന്നു. പലരും മുപ്പത്തി അഞ്ചിനു ശേഷം ഐ വി എഫ് ചികിത്സക്ക് വരെ വിധേയമാവുന്നത് പലപ്പോഴും വൈകിയുള്ള വിവാഹവും ഗര്‍ഭധാരണത്തിനുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കൊണ്ടാണ്. ഏറ്റവും അധികം റിസ്‌ക് ഉള്ള ഒരു സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രായക്കൂടുതല്‍ കാരണം ഉണ്ടാവുന്ന ഹോര്‍മോണല്‍ മാറ്റങ്ങള്‍ അണ്ഡവിസര്‍ജനത്തെ വരെ ബാധിക്കുന്നു. ഇതെല്ലാം ഗര്‍ഭധാരണത്തിന് വില്ലനാണ്.

നാല്‍പ്പതിനു ശേഷം

നാല്‍പ്പതിനു ശേഷം

നാല്‍പ്പതിനു ശേഷം നിങ്ങള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുകയാണെങ്കില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഗര്‍ഭം ധരിക്കുകയാണെങ്കില്‍ പോലും പ്രസവം എന്ന് പറയുന്നത് വളരെയധികം കോംപ്ലിക്കേഷനുകള്‍ ഉണ്ടാവുന്ന ഒന്നാണ്. പ്രമേഹം, മാസം തികയും മുന്‍പുള്ള പ്രസവം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കുഞ്ഞിന്റെ ഭാരം കുറവ് എന്നിവയെല്ലാം പ്രായം കൂടിയുള്ള ഗര്‍ഭധാരണത്തിന്റെ ഫലമായുണ്ടാവുന്ന പ്രശ്‌നങ്ങളാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഗര്‍ഭധാരണത്തിന് ഏറ്റവും നല്ല സമയം എന്ന് പറയുന്നത് 20 നും 30 നും ഇടയിലുള്ള പ്രായമാണ്. പിന്നീട് ഓരോ വയസ്സ് ചെല്ലുന്തോറും നിങ്ങളുടെ കുഞ്ഞെന്ന സ്വപ്‌നത്തിന് വില്ലനായി മാറുകയാണ് പ്രായം.

English summary

pregnancy at different ages

In this article explains about pregnancy at different age ranges, read on.
Story first published: Tuesday, December 18, 2018, 15:47 [IST]
X
Desktop Bottom Promotion