Just In
- 15 hrs ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- 16 hrs ago
കടക്കെണിയില്‍ പെട്ട് കഷ്ടപ്പെടും രാശിക്കാർ ഇവരാണ്
- 1 day ago
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- 1 day ago
എക്സിമ നിങ്ങളുടെ ചര്‍മ്മത്തെ തളര്‍ത്തുന്നോ ?
Don't Miss
- News
ദില്ലി പ്രക്ഷോഭം ആളിക്കത്തുന്നു, യുദ്ധഭൂമിയായി ജാമിയ, പോലീസ് അതിക്രമിച്ച് കയറിയെന്ന് പ്രോക്ടര്‍!!
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Sports
മഴ കളിച്ച് ശ്രീലങ്ക - പാകിസ്താന് ഒന്നാം ടെസ്റ്റ് സമനിലയില്‍
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Technology
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
ഗര്‍ഭധാരണം ഒഴിവാക്കാന്‍ ഉറപ്പുള്ള മാര്‍ഗ്ഗങ്ങള്‍
ഗര്‍ഭം ധരിക്കുക അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടേയും ആഗ്രഹമാണ്. എന്നാല്‍ പലപ്പോഴും ആഗ്രഹിക്കാത്ത സമയത്തുള്ള ഗര്‍ഭധാരണം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വഴിവെക്കാതിരിക്കുകയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഒരു കുഞ്ഞിനെ വളര്‍ത്തുക പ്രസവിക്കുക എന്നതെല്ലാം നമ്മുടെ സാമ്പത്തിക സ്ഥിതിയെക്കൂടി ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ സാമ്പത്തികമായി തയ്യാറെടുക്കാതെയും മറ്റും ഉണ്ടാവുന്ന ഗര്‍ഭധാരണം പലപ്പോഴും കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.
എന്നാല്‍ ചില ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഇത്തരം ഒരു അവസ്ഥക്ക് തടയിടാന്‍ സഹായിക്കുന്നതാണ്. അതിനായി ഉറപ്പുള്ള ചില ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ നിങ്ങളെ സഹായിക്കും. ദമ്പതികള്‍ ഒരുമിച്ച് ചേര്‍ന്ന് എടുക്കേണ്ട ഒരു തീരുമാനമാണ് കുഞ്ഞ് വേണമോ വേണ്ടയോ എന്നത്. ഒരാളുടെ മാത്രം താല്‍പ്പര്യ പ്രകാരം തീരുമാനം എടുക്കുമ്പോള്‍ അത് കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
ഗര്‍ഭധാരണം ഇപ്പോള്‍ വേണ്ടെന്ന് തീരുമാനിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് നിങ്ങളുടെ പ്രായം.
ചേനയും മധുരക്കിഴങ്ങും ഇരട്ടക്കുട്ടി സാധ്യത കൂട്ടും
പ്രായം കൂടിപ്പോവുന്തോറും ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെയധികം കുറഞ്ഞ് കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഗര്‍ഭധാരണം മാറ്റിവെക്കുമ്പോള്‍ ഇത്തരം കാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാന്‍ സഹായിക്കുന്ന ഉറപ്പുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

കോണ്ടം ഉപയോഗിക്കുക
സാധാരണ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ് ഇത്. ഏറ്റവും നല്ല സുരക്ഷിതമായ മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ കോണ്ടം ഉപയോഗിക്കാതെയുള്ള ലൈംഗിക ബന്ധം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ലൈംഗിക ജന്യ രോഗങ്ങള്‍ പല വിധത്തില്‍ നിങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു കോണ്ടം. അതുകൊണ്ട് കോണ്ടം ഉപയോഗിച്ചാല്‍ അനാവശ്യ ഗര്‍ഭധാരണം ഇല്ലാതാക്കാം.

കോണ്ട്രാസെപ്റ്റീവ് പില്‍സ്
സ്ത്രീകളാണ് ഇത്തരം ഗുളികകള്‍ കഴിക്കുന്നത്. ഇത് സ്ഥിരമായി കഴിക്കുന്നത് ഗര്‍ഭധാരണ സാധ്യതയെ കുറക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള എന്ത് മരുന്നുകള്‍ കഴിക്കുമ്പോഴും അത് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആയിരിക്കണം എന്ന കാര്യമാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ വളരെ വലുതായിരിക്കും.

കൃത്യമായി കഴിക്കണം
കൃത്യമായി ഇത്തരം മരുന്നുകള്‍ കഴിക്കുന്നവര്‍ അത് സമയം തെറ്റാതെ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ഫലം തരുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് അനാവശ്യ ഗര്‍ഭധാരണത്തിന് കാരണമാകുന്നു.

ആര്‍ത്തവ കാലത്തെ സെക്സ്
ആര്‍ത്തവ കാലത്തെ ലൈംഗിക ബന്ധം ഗര്‍ഭധാരണത്തിന് കാരണമാകില്ല എന്നൊരു ധാരണ പലരിലും ഉണ്ട്. എന്നാല്‍ ഇതും പലപ്പോഴും ഗര്‍ഭധാരണ സാദ്യത വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ആര്‍ത്തവ കാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഗര്‍ഭധാരണ സാധ്യത തള്ളിക്കളയാനാവില്ല.

പെട്ടെന്നുള്ള പില്‍സ്
ലൈംഗിക ബന്ധത്തിനു ശേഷം പെട്ടെന്ന് കഴിക്കുന്ന ചില മരുന്നുകള്‍ ഉണ്ട്. ഇതും ഗര്‍ഭധാരണ സാധ്യത കുറക്കുന്ന ഒന്നാണ്. എന്നാല്‍ നല്ലൊരു ആരോഗ്യ വിദഗ്ധന്റെ ഉപദേശപ്രകാരം മാത്രമേ ഇത് കഴിക്കാന്‍ പാടുകയുള്ളൂ. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഇതും ഗര്‍ഭധാരണ സാധ്യത കുറക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍
ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഒന്നും കൂടാതെ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇവയിലൂടെയും നമുക്ക് ഗര്‍ഭധാരണ സാധ്യത കുറക്കാവുന്നതാണ്. അതിനായി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമുക്ക് തേടാം എന്ന് നോക്കാം. മാത്രമല്ല ഇതെല്ലാം പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലാത്ത മാര്‍ഗ്ഗങ്ങളാണ് എന്നതാണ് സത്യം.

പാഴ്സ്ലി
പാഴ്സ്ലി അനാവശ്യ ഗര്‍ഭധാരണ സാധ്യതയെ കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ലൈംഗിക ബന്ധത്തിന് ശേഷം പാഴ്സ്ലി കൊണ്ട് ചായ ഉണ്ടാക്കിക്കുടിച്ചാല്‍ മതി. ഇത് ഗര്‍ഭധാരണ സാധ്യതയെ കുറക്കുന്നു. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കുന്നുമില്ല.

അത്തിപ്പഴം
ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് അത്തിപ്പഴം. അത്തിപ്പഴം കൊണ്ട് നമുക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് ഉണങ്ങിയതാണെങ്കില്‍ അനാവശ്യ ഗര്‍ഭധാരണം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് സ്ത്രീ പുരുഷന്മാരില് അനാവശ്യ ഗര്‍ഭധാരണം ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

എള്ള്
എള്ള് കൊണ്ട് ഇത്തരം പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. എള്ള് ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മുന്നിലാണ്. രണ്ട് ടീ സ്പൂണ്‍ എള്ള് ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് കുടിക്കണം. ഇത് ദിവസം രണ്ട് നേരമെങ്കിലും ചെയ്യണം. ഇത് അനാവശ്യ ഗര്‍ഭധാരണമെന്ന ഭീതി ഇല്ലാതാക്കുകയും പല വിധത്തിലും ആരോഗ്യ പ്രതിസന്ധികളെ പരിഹരിക്കാന്‍ സഹായിക്കുന്നു.

മാതള നാരങ്ങ
മാതള നാരങ്ങ കൊണ്ടും അനാവശ്യ ഗര്‍ഭധാരണത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല പലവിധത്തിലുള്ള സ്ത്രീകളുടെ സ്വകാര്യ ആരോഗ്യ പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് ഇത്. അതുകൊണ്ട് തന്നെ മാതള നാരങ്ങ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഇഞ്ചി
ഇഞ്ചിയും അനാവശ്യ ഗര്‍ഭധാരണമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ലൈംഗിക ബന്ധത്തിന് ശേഷം അല്പം ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കുക. ഇത് ഏത് പ്രതിസന്ധിക്കും പരിഹാരം നല്കി അനാവശ്യ ഗര്‍ഭധാരണമെന്ന പ്രശ്നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പ്രകൃതിദത്ത പരിഹാരങ്ങളില്‍ ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് ഇത്.

പൈനാപ്പിള്‍ ജ്യൂസ്
പൈനാപ്പിള്‍ ജ്യൂസ് ഗര്‍ഭകാലത്ത് കഴിക്കരുത് എന്ന് പറയാറില്ലേ. അതിന് കാരണവും ഗര്‍ഭം അലസിപ്പോവും എന്നുള്ളത് കൊണ്ടാണ്. ഇതിലുള്ള ചില എന്‍സൈമുകള്‍ ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇത് അനാവശ്യ ഗര്‍ഭധാരണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പപ്പായ ജ്യൂസ്
പൈനാപ്പിള്‍ മാത്രമല്ല പപ്പായയും മികച്ച ഒന്നാണ്. ഇത് ഈസ്ട്രജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ച മാര്‍ഗ്ഗമാണ് ഇത്. അനാവശ്യ ഗര്‍ഭധാരണത്തെ പപ്പായ ജ്യൂസിലൂടെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.