Latest Updates
-
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും!
പുരുഷനില്‍ വന്ധ്യത ചില്ലറക്കാര്യമല്ല, ശ്രദ്ധിക്കണം
വന്ധ്യതയുള്ളവരില്‍ സ്ത്രീകളുടേയും പുരുഷന്മാരുടേയും എണ്ണം വര്‍ദ്ധിച്ച് വരുന്ന ഒരു കാലഘട്ടമാണ് ഇന്നുള്ളത്. ഒരു വര്‍ഷത്തോളം ഒരുമിച്ച് കഴിഞ്ഞിട്ടും കുഞ്ഞുങ്ങള്‍ ഉണ്ടാവാത്ത അവസ്ഥയാണ് വന്ധ്യത എന്ന് പറയുന്നത്. ഇത് സ്ത്രീയിലും പുരുഷനിലും ഉണ്ടാവുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. വര്‍ഷങ്ങളോളം മക്കളുണ്ടാവാത്ത അവസ്ഥയെങ്കില്‍ ഉടനേ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം പലതുമാണ്. ഇത് കൃത്യമായി മനസ്സിലാക്കി ചികിത്സിച്ചാല്‍ വന്ധ്യതയെ നമുക്ക് ഇല്ലാതാക്കാം. സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. എന്നാല്‍ പലരും ചികിത്സക്ക് മുന്‍കൈയ്യെടുക്കുന്നതിന് തയ്യാറാവുന്നില്ല.
പുരുഷ വന്ധ്യതയുടെ യഥാര്‍ത്ഥ കാരണം പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള ചികിത്സയാണ് ആദ്യം വേണ്ടത്. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ് ഇത്തരം പ്രതിസന്ധികള്‍ക്ക് പ്രധാന കാരണം. പുരുഷനില്‍ ബീജം ഉത്പാദിപ്പിക്കുന്നത് വൃഷണങ്ങളിലാണ്. എന്നാല്‍ ബീജത്തിന്റെ എണ്ണത്തിലുണ്ടാവുന്ന കുറവ് പോലും ഇത്തരത്തില്‍ വന്ധ്യതക്ക് കാരണമാകുന്നുണ്ട്. വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ വന്ധ്യത എന്ന പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. പുരുഷനിലെ വന്ധ്യത തരിച്ചറിയാന്‍ പലപ്പോഴും അല്പം ശ്രമകരമാണ്.
ആരോഗ്യത്തിന്റെ കാര്യത്തില്‍ പുരുഷനെന്നോ സ്ത്രീ എന്നോ വ്യത്യാസമില്ല. എന്നാല്‍ പലപ്പോഴും വന്ധ്യതയെന്ന പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുഷനെയാണ്. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. എന്തൊക്കെയാണ് ഇത്തരത്തില്‍ പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍ എന്ന് നോക്കാം. ഓരോ ദിവസവും സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് കിടക്കുന്നവര്‍ക്കും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. പുരുഷന്മാര് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വന്ധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് ശ്രദ്ധിച്ചാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കും.

ബീജസംഖ്യയിലെ കുറവ്
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പുരുഷന് ഒരു സ്ഖലനത്തില് രണ്ട് കോടി ബീജങ്ങള്‍ ആണ് പ്രത്യുത്പാദനത്തിന് ആവശ്യമുണ്ട്. എന്നാല്‍ വന്ധ്യത പ്രശ്നങ്ങള്‍ ഉള്ളവരില്‍ ബീജത്തിന്റെ എണ്ണം വളരെ കുറവായിരിക്കും. ബീജത്തിന്റെ എണ്ണം കൃത്യമായില്ലെങ്കിലും ബീജത്തിന് ആരോഗ്യമില്ലെങ്കിലും ഗര്‍ഭധാരണം നടക്കില്ല എന്നതാണ് സത്യം. ഇതാണ് വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന്. അതുകൊണ്ട് ഒരു വര്‍ഷം കാത്തിരുന്നിട്ടും കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ ഡോക്ടറെ കണ്ട് ബീജത്തിന്റെ എണ്ണത്തിന്റെ കാര്യത്തെക്കുറിച്ച് ചിലത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ബീജത്തിന്റെ ചലനശേഷിയും ശ്രദ്ധിക്കണം
ബീജത്തിന്റെ ചലന ശേഷിയും ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. വാല് ചലിപ്പിച്ച് ചലനശേഷി ഉള്ള ബീജങ്ങളാണ് പ്രത്യുത്പാദനത്തിന് ആവശ്യമുള്ളത്. അതിവേഗത്തില്‍ ചലിയ്ക്കാന്‍ കഴിയുന്ന 25 ശതമാനം ബീജങ്ങളെങ്കിലും ഉണ്ടായിരിക്കണം. എന്നാല്‍ മാത്രമേ ഗര്‍ഭധാരണം സാധ്യമാകുകയുള്ളൂ. അല്ലെങ്കില്‍ അത് ഗര്‍ഭധാരണത്തിന് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ബീജത്തിന്റെ ചലന ശേഷി വളരെയധികം ശ്രദ്ധിക്കേണ്ടത് ഒന്നാണ്.

ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ശ്രദ്ധിക്കാം
ഹോര്‍മോണ്‍ പ്രശ്നങ്ങളും സ്ത്രീകളേയും പുരുഷന്മാരേയും വലക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ അത്യാവശ്യമാണ്. രോമ വളര്‍ച്ച ഇല്ലാത്തതും മറ്റും ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെന്നുള്ളതിനുള്ള തെളിവാണ്. ഹോര്‍മോണ്‍ പ്രശ്നങ്ങളെ വളരെയധികം ശ്രദ്ധിക്കണം. ജീവിതരീതിയിലെ മാറ്റമാണ് ഇതിന്റെ പ്രധാന കാരണം. ഇത് പലപ്പോഴും ബീജത്തിന്റെ എണ്ണത്തില്‍ വ്യതിയാനം ഉണ്ടാക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്ക് ചികിത്സ അത്യാവശ്യമാണ്. അതുകൊണ്ട് ഒട്ടും താമസിയാതെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

ബീജവാഹിനിക്കുഴലിലെ തടസ്സം
ബീജവാഹിനിക്കുഴലിലെ തടസ്സമാണ് മറ്റൊരു പ്രശ്നം. ഇത്തരം തടസ്സം കണ്ടെത്തിയാല്‍ ബീജം വൃഷണത്തില്‍ നിന്നോ ബീജസംഭരണിയില്‍ നിന്നോ കുത്തിയെടുത്ത് അണ്ഡത്തില് നിക്ഷേപിച്ച് ഗര്‍ഭധാരണം നടത്താവുന്നതാണ്. ഇത് പുരുഷന്മാരെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നു. മാനസിക സമ്മര്‍ദ്ദത്തിന് വരെ ഇത് പലപ്പോഴും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോഴും ആരോഗ്യ മാനസിക പ്രശ്നങ്ങള്‍ക്ക് വരെ പുരുഷന്മാരില് ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം ചികിത്സ ചെയ്യുന്നത് കൃത്യമായി ഡോക്ടറിന്റെ നിര്‍ദ്ദേശ പ്രകാരം ആയിരിക്കണം.

ആന്റിബോഡിയുടെ സാന്നിധ്യം
ശരീരത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യമാണ് മറ്റൊന്ന്. ഇതും വന്ധ്യതയ്ക്ക് പ്രധാന കാരണമായി കണക്കാക്കാവുന്നതാണ്. ബീജത്തെ നശിപ്പിക്കുന്ന ആന്റിബോഡി ഉള്ളവരില്‍ വന്ധ്യത ചികിത്സ അത്യാവശ്യമാണ്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ഇതെല്ലാം വേഗം തന്നെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

ലൈംഗികാവയവത്തിന് തകരാറോ
പല പുരുഷന്മാരും ഏറ്റവും കൂടുതല്‍ ഭയക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് ലൈംഗികാവയവത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നം ഉണ്ടാവുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ശ്രദ്ധിയില്‍ പെട്ടാല്‍ ഡോക്ടറെ കണ്ട് ഉടനേ തന്നെ ചികിത്സ നടത്താന്‍ ശ്രദ്ധിക്കണം. ലൈംഗികാവയവത്തിന്റെ തകരാറാണ് മറ്റൊന്ന്. പുരുഷന്മാരിലുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് ഉടന്‍ തന്നെ ചികിത്സ അത്യാവശ്യമാണ്. ഇത് പലപ്പോഴും വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കുക.

മുണ്ടിനീര്
മുണ്ടിനീരുള്ളവരിലും വന്ധ്യതയെന്ന പ്രശ്നം വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വിടുന്നത് പലപ്പോഴും പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാക്കുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന വൈറസുകള്‍ വൃഷണത്തിലേക്ക് വ്യാപിക്കുന്നത് മൂലം ബീജോത്പാദനം നടക്കാതെ വരുന്നു. അതുകൊണ്ട് പലപ്പോഴും ഇതും വന്ധ്യതയെന്ന പ്രശ്നത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍ പുരുഷന്മാര് ഇത് ശ്രദ്ധിക്കാതെ വിടുന്നു പലപ്പോഴും. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അവഗണിക്കേണ്ട ഒന്നല്ല.



Click it and Unblock the Notifications