For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ പ്രസവത്തിനായി ചില മാർഗ്ഗനിർദ്ദേശങ്ങൾ

|

സാധാരണ പ്രസവത്തിൽ ഒരു കുഞ്ഞിനെ പ്രകൃതിദത്ത മാർഗ്ഗത്തിലൂടെ ഭൂമിയിലേെക്കത്തിക്കുന്നു. എന്തെങ്കിലും ശാരീരിക പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലെങ്കിൽ സാധാരണ പ്രസവമാണ് അമ്മക്കും കുഞ്ഞിനും നല്ലത്. കുഞ്ഞിന് നല്ല ആരോഗ്യമുണ്ടാവും. അമ്മ വളരെ പെട്ടെന്ന് പ്രസവത്തിന്റെ ബുദ്ധിമുട്ടുകളിൽ നിന്ന് മോചിതയാവും.

d

പക്ഷെ പലപ്പോഴും ഇതിനൊക്കെ വിരുദ്ധമായി ഒരുപാട് സ്ത്രീകൾ സിസേറിയൻ ഒാപ്പറേഷനു വിധേയരാവുന്നുണ്ട്. 85 ശതമാനം സ്ത്രീകൾക്കും സാധാരണ പ്രസവം സാധ്യമാവും. അവർക്ക് ഒരു മരുന്നും ആവശ്യമില്ല. വേദനാസംഹാരികൾ പോലും. വെറും 15 ശതമാനം സ്ത്രീകൾക്ക് മാത്രമെ ഒാപ്പറേഷൻ ആവശ്യമാകുന്നത്ര സങ്കീർണ്ണതകൾ പ്രസവത്തിൽ വരുന്നുള്ളു. പക്ഷെ മൂന്നിൽ ഒരു സ്ത്രീ അല്ലെങ്കിൽ 30 ശതമാനത്തിൽ കൂടുതൽ സ്ത്രീകൾ സിസേറിയനു വിധേയരാകുന്നു. മിക്കവാറും സ്ത്രീകൾ സിസേറിയൻ ആഗ്രഹിക്കുന്നത് പ്രസവവേദനയും ഉൽക്കണ്ഠയും ഭയവും ഒഴിവാക്കാനാണ്. പക്ഷെ സിസേറിയൻ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

ഘടകങ്ങൾ

ഘടകങ്ങൾ

സാധാരണ പ്രസവം ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടെങ്കിൽ വീണ്ടും സാധാരണ പ്രസവം ആകാനുള്ള സാധ്യത കൂടുതലാണ്. ആസ്ത്മ പോലുള്ള രോഗങ്ങൾ സാധാരണ പ്രസവത്തിനു തടസ്സമുണ്ടാക്കും. കാരണം പ്രസവസമയത്ത് ആസ്ത്മ കൂടുതലാകാൻ സാധ്യതയുണ്ട്.

തടി കൂടുതലാവുന്നത് സാധാരണ പ്രസവത്തിനു തടസ്സം സൃഷ്ടിക്കും. തടി കൂടുമ്പോൾ കുഞ്ഞിന്റെ ശരീരഭാരം വർദ്ധിക്കുന്നു. അത് പ്രസവത്തിനു തടസ്സം സൃഷ്ടിക്കും. ഗർഭകാലത്ത് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ സാധാരണ പ്രസവം ഉണ്ടാകും. ശാരീരികമായി നല്ല കരുത്തുണ്ടാവുകയും സ്ഥിരമായി വ്യായാമം ചെയ്യുകയും ചെയ്താൽ സാധാരണ പ്രസവം നടക്കും. രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹീമോഗ്ലോബിൻ ഇവയൊക്കെ നിയന്ത്രണത്തിലായിരിക്കണം. അല്ലെങ്കിൽ സാധാരണ പ്രസവം ബുദ്ധിമുട്ടാവും.

സന്ധികൾ കൂടുതൽ അയഞ്ഞു തുടങ്ങും

സന്ധികൾ കൂടുതൽ അയഞ്ഞു തുടങ്ങും

കുഞ്ഞ് അടിവയറ്റിലേക്കിറങ്ങുന്നതോടെ അതിന്റെ ചലനങ്ങൾ ഏകോപിതം അല്ലാതെയാവും. ശരീരത്തിലെ പ്രത്യേകിച്ച് അരക്കെട്ടിലെ സന്ധികൾ കൂടുതൽ അയഞ്ഞു തുടങ്ങും. പ്രസവത്തിനു സഹായിക്കുന്ന റിലാക്സിൻ എന്ന ഹോർമോണിന്റെ പ്രവർത്തനം കൊണ്ടാണിത്. യഥാർത്ഥ പ്രസവത്തിനു മുൻപ് അനുഭവപ്പെടുന്ന ഫാൾസ് പെയിൻ ഇടക്കിടെ വരാം. നടുവിനു വേദനയുണ്ടാകും. പിൻഭാഗത്തെ സന്ധികളും മസിലുകളും പ്രസവത്തിനു തയ്യാറെടുക്കുന്നത് കൊണ്ടാണിത്. സെർവിക്സിന്റെ സങ്കോചം മറ്റൊരു ലക്ഷണമാണ്. മലം അയഞ്ഞു പോകാൻ തുടങ്ങും. മലാശയത്തിലെ മസിലുകൾ അയയുന്നത് കൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത്.

പ്രസവത്തിനു ഒന്നോ രണ്ടോ ദിവസം മുൻപ് ശരീരത്തിൽ നിന്നുള്ള ദ്രവങ്ങൾ കട്ടിയായി പോകാൻ തുടങ്ങും. മൂത്രമൊഴിക്കുമ്പോൾ മ്യൂക്കസിന്റെ അംശങ്ങൾ മൂത്രത്തിൽ പ്രത്യക്ഷപ്പെടും. മൂത്രം പിങ്ക് നിറത്തിൽ പോകാൻ തുടങ്ങുന്നത് പ്രസവം അടുത്തു എന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ്. പിൻഭാഗത്ത് നടുവിനു താഴെ കഠിനമായ വേദനയുണ്ടാവും. അത് വയറിലേക്കും കാലിലേക്കും വ്യാപിക്കും. അംനിയോട്ടിക് ദ്രവം പോകാൻ തുടങ്ങിയാൽ പ്രസവം വളരെ അടുത്തു കഴിഞ്ഞു എന്നുറപ്പിക്കാം. ഈ അവസ്ഥയിൽ ഉടൻ ആശുപത്രിയിൽ എത്താനുള്ള ഏർപ്പാടുകൾ ചെയ്യണം.

കടുത്ത പുറം വേദന

കടുത്ത പുറം വേദന

പ്രസവം അടുക്കുന്തോറും ഗർഭാശയത്തിന്റെ സങ്കോചവികാസങ്ങൾ വർദ്ധിച്ചു വരും. ഈ സമയത്ത് കടുത്ത വേദനയുണ്ടാവും. ഈ വേദന 40 മുതൽ 60 സെക്കന്റ് വരെ നീണ്ടു നിൽക്കും. കടുത്ത പുറം വേദനയുണ്ടാവും.. രക്തപ്രവാഹമുണ്ടാവും. ചില സ്ത്രീകൾക്ക് പ്രസവവേദന അധികരിക്കുന്ന ഘട്ടം പെട്ടെന്നു വരികയും പ്രസവം വേഗം നടക്കുകയും ചെയ്യും. ചിലർക്ക് ഇത് സാവധാനത്തിലാവുകയും പ്രസവം നീണ്ടു നിൽക്കുകയും ചെയ്യും.

സാധാരണ പ്രസവമാണ് ഒരു സ്ത്രീക്ക് എപ്പോഴും നല്ലത്. സ്ത്രീയുടെ ശരീരം പ്രസവത്തിനു അനുയോജ്യമായി നിർമ്മിക്കപ്പെട്ടതാണ്. സാധാരണ പ്രസവം പെട്ടെന്നു കഴിയും. വേദനാസംഹാരികൾ കഴിക്കാതിരിക്കണം. വേദന കുറക്കാൻ നട്ടെല്ലിൽ മരുന്നു കുത്തി വെക്കുന്നത് നല്ലതല്ല. ഈ മരുന്നുകൾ സങ്കോചവികാസങ്ങളെ സാവധാനത്തിലാക്കുകയും പ്രസവസമയം ദീർഘിപ്പിക്കുകയും ചെയ്യും. പ്രസവസമയത്ത് ശരീരത്തിൽ വരുന്ന ഒാരോ മാറ്റവും ഒരു സ്ത്രീ മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. എങ്കിൽ മാത്രമെ കുഞ്ഞിനെ പുറത്തെത്തിക്കാൻ ആവശ്യമായ പുഷ് കൊടുക്കാൻ കഴിയുകയുള്ളൂ. പ്രസവസമയത്ത് വേദനയുടെ കാഠിന്യവും കുഞ്ഞിന്റെ ചലനവും കൃത്യമായി മനസ്സിലാക്കുന്ന ഒരു സ്ത്രീ നിശ്ചിത ഇടവേളകളിൽ സമ്മർദ്ദം കൊടുത്ത് കുഞ്ഞിനെ പുറത്തെത്തിക്കുന്നു. വേദനാസംഹാരികൾ ശരീരവുമായുള്ള സ്ത്രീയുടെ ഈ ബന്ധം ഇല്ലാതെയാക്കുന്നു. അങ്ങനെ പ്രസവസമയം ദീർഘിച്ചു പോകുന്നു.

കുഞ്ഞിന്റെ ഹൃദയമിടിപ്പ്

കുഞ്ഞിന്റെ ഹൃദയമിടിപ്പ്

വേദനാസംഹാരികൾ പ്രസവം ദീർഘിപ്പിക്കുന്നതോടെ ഡോക്ടർ വാക്വമോ ഫോർസെപ്സോ ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കും. ഫീറ്റൽ സ്കാൽപ് ഇലക്ട്രോഡ് വഴി കുഞ്ഞിന്റെ ഹൃദയമിടിപ്പ് അളക്കും. ഇവയൊന്നും തന്നെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കല്ലെങ്കിലും പ്രസവത്തിനെ ബാഹ്യമായി ബാധിക്കുന്ന ഇവയൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്.

സാധാരണ പ്രസവത്തിലൂടെ പുറത്തെത്തുന്ന കുഞ്ഞിന് സംരക്ഷണകാരിയായ ബാക്ടീരിയ അമ്മയുടെ ശരീരത്തിൽ നിന്നും ലഭിക്കും. പ്രസവനാളിയിൽ കൂടി ഞെങ്ങി ഞെരുങ്ങി കുഞ്ഞ് പുറത്ത് കടക്കുമ്പോൾ അതിന്റെ ശ്വാസകോശത്തിലുള്ള അമ്നിയോട്ടിക്ക് ദ്രവം സ്വയം പുറത്ത് പോകും. പുറത്തെത്തുന്ന കുഞ്ഞിന് ശ്വാസം കിട്ടാൻ ഇത് എളുപ്പമാകും. സിസേറിയൻ ഒാപ്പറേഷൻ വഴി പുറത്തെത്തുന്ന കുഞ്ഞിന് ഒാക്സിജൻ ലഭിക്കാൻ പലപ്പോഴും ബാഹ്യസഹായം വേണ്ടി വരും. നട്ടെല്ലിൽ മരുന്ന് കുത്തി വെക്കുന്നത് പിന്നീട് പനി വരാൻ ഇടയാക്കും.

വളരെയെളുപ്പം ആരോഗ്യം വീണ്ടെടുക്കും

വളരെയെളുപ്പം ആരോഗ്യം വീണ്ടെടുക്കും

സാധാരണ പ്രസവത്തിലെ കുഞ്ഞുങ്ങൾ വളരെയെളുപ്പം മുലപ്പാൽ കുടിക്കാൻ പഠിക്കും. എന്നാൽ സിസേറിയൻ പ്രസവത്തിലെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കുടിക്കാൻ പലപ്പോഴും സഹായം ആവശ്യമായി വരും. ഒാപ്പറേഷൻ കഴിഞ്ഞ അമ്മക്ക് ധാരാളം ആന്റിബയോട്ടിക്ക് കഴിക്കേണ്ടതായി വരും. ഇത് മുലപ്പാലിലൂടെ കുഞ്ഞിലേക്കെത്തും.

സാധാരണ പ്രസവത്തിൽ അമ്മ വളരെയെളുപ്പം ആരോഗ്യം വീണ്ടെടുക്കും. സിസേറിയൻ ഒാപ്പറേഷനിൽ ആരോഗ്യം വീണ്ടെടുക്കാൻ സമയം കൂടുതൽ വേണം. സാധാരണ പ്രസവത്തിൽ ശരീരം വേദന കുറക്കാനുള്ള ഹോർമോണുകൾ സ്വയം ഉൽപ്പാദിപ്പിക്കും. വേദനാസംഹാരികൾ ഉപയോഗിച്ചാൽ ഇത് ശരീരത്തിനു ചെയ്യാൻ കഴിയില്ല.

English summary

normal-delivery-its-signs-process-tips-and-exercises

85 percent of women can opt for normal delivery. even pain killers are not needed for the same
Story first published: Thursday, July 5, 2018, 13:59 [IST]
X
Desktop Bottom Promotion