ഗര്‍ഭധാരണം പെട്ടെന്ന് വേണോ എന്നാല്‍ ഇതാണ് വഴികള്‍

ഗര്‍ഭം ധരിക്കുക അമ്മയാവുക എന്നത് ഏത് സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികം ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് വന്ധ്യതയുള്ളവരുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ മരുന്നും ചികിത്സയും ആശുപത്രിയും ആയി നടക്കുന്നവര്‍ ചില്ലറയല്ല. വിവാഹം കഴിഞ്ഞ് ആദ്യത്തെ ഒന്ന് രണ്ട് വര്‍ഷങ്ങളില്‍ കുഞ്ഞ് വേണ്ടെന്ന് വിചാരിക്കുന്നവരാണ് പല ദമ്പതികളും.

എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പിന്നീട് തീരുമാനം എടുക്കുമ്പോള്‍ അത് സമയം വളരെയധികം വൈകിക്കുന്നു. അതുകൊണ്ട് തന്നെ വിവാഹം വൈകി നടക്കുന്ന വേളയില്‍ കുഞ്ഞിന് വേണ്ടി അധികം സമയം വൈകിക്കാതിരിക്കുന്നതാണ് നല്ലത്.

ആരോഗ്യസംരക്ഷണവും ജോലിയും എല്ലാം ഇതിന്റെ ഭാഗമായി തന്നെ നടന്നു പോവേണ്ട ഒന്നാണ്. പലപ്പോഴും നമ്മള്‍ തന്നെ മനപ്പൂര്‍വ്വമല്ലാതെ ചെയ്യുന്ന ചില തെറ്റുകള്‍ ഗര്‍ഭധാരണത്തിന് വില്ലനായി മാറുന്നുണ്ട്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലാത്തവരില്‍ ഇനി പറയുന്ന കാര്യങ്ങളില്‍ മാറ്റം വരുത്തിയാല്‍ അത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ദമ്പതികള്‍ രണ്ട് പേരും ഇതിന് വേണ്ടി ശ്രമിക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് പിന്നീട് ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ ചിലതിനെക്കുറിച്ച് താഴെ പറയുന്നു.

ആരോഗ്യമുള്ള ശരീരം

ആരോഗ്യമുള്ള ശരീരം

എപ്പോഴും ശരീരത്തിന്റെ ആരോഗ്യം തന്നെയാണ് ഇതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതായിരിക്കും. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുന്‍പ് തന്നെ ആരോഗ്യകരമായ ഒരു ജീവിതശൈലി ആയിരിക്കണം പിന്തുടരേണ്ടത്. മാത്രമല്ല മദ്യപാനം, പുകവലി എന്നിവയുണ്ടെങ്കില്‍ അതെല്ലാം ഒഴിവാക്കാന്‍ ശ്രമിക്കണം. ഇത് നിങ്ങളുടെ ഫെര്‍ട്ടിലിറ്റിയെ മാത്രമല്ല ബാധിക്കുന്നത്. വരാന്‍ പോവുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ വരെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

പ്രോട്ടീന്‍, സിങ്ക്, വിറ്റാമിന്‍

പ്രോട്ടീന്‍, സിങ്ക്, വിറ്റാമിന്‍

പ്രോട്ടീന്‍, സിങ്ക്, വിറ്റാമിന്‍ എന്നിവയടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇതിന്റെയെല്ലാം അഭാവം ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും ഗര്‍ഭം ധരിച്ച് അബോര്‍ഷനിലേക്ക് നിങ്ങളെ എത്തിക്കുന്നു. മാത്രമല്ല ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയിലേക്കും ഇത് എത്തിക്കുന്നു. മുട്ട, ബീന്‍സ്, നട്‌സ് എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വേണ്ടി മാത്രമല്ല നല്ലൊരു തലമുറയെ സൃഷ്ടിച്ചെടുക്കുന്നതിനും വളരെയധികം സഹായകമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ വേണം. ഇത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നു.

ഓവുലേഷന്‍ ദിവസം കണക്കു കൂട്ടുക

ഓവുലേഷന്‍ ദിവസം കണക്കു കൂട്ടുക

പലര്‍ക്കും ഓവുലേഷന്‍ ദിവസം അറിയാന്‍ വളരെയധികം സാധ്യത കുറവായിരിക്കും. എന്നാല്‍ കൃത്യമായി ആര്‍ത്തവമുള്ള സ്ത്രീകളില്‍ ഓവുലേഷന്‍ കണക്കാക്കാന്‍ വളരെയധികം എളുപ്പമായിരിക്കും. ഈ ദിവസം തിരിച്ചറിഞ്ഞ് ബന്ധപ്പെട്ടാല്‍ അത് നിങ്ങളില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം ഓവുലേഷന്‍ ദിവസം കണക്കാക്കാന്‍. ഏറ്റവും വിശ്വസനീയ മാര്‍ഗ്ഗമാണ് ഗര്‍ഭധാരണത്തിന് ഇത്. ഇന്ന് വിപണിയില്‍ ഓവുലേഷന്‍ കിറ്റ് ലഭിക്കുന്നുണ്ട്. ഇത് നോക്കി കൃത്യമായ ഓവുലേഷന്‍ കണ്ടെത്താന്‍ സാധിക്കുന്നു.

ശരീരത്തിലെ അമിത കൊഴുപ്പ്

ശരീരത്തിലെ അമിത കൊഴുപ്പ്

ഭക്ഷണ കാര്യത്തില്‍ കാണിക്കുന്ന അശ്രദ്ധ പലപ്പോഴും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ വേണം. അമിത കൊഴുപ്പും അമിതവണ്ണവും എല്ലാം ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുക. അല്ലെങ്കില്‍ അത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. നിങ്ങളുടെ കുഞ്ഞെന്ന സ്വപ്‌നത്തിന് വിലങ്ങ് തടിയാവുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണവും അനാവശ്യ കൊഴുപ്പും.

സൂര്യപ്രകാശം ചില്ലറയല്ല

സൂര്യപ്രകാശം ചില്ലറയല്ല

സൂര്യപ്രകാശത്തിന് നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. സ്ത്രീകളിലും പുരുഷന്‍മാരിലും ഇത് പ്രായോഗികമാണ്. ഇതിലുള്ള വിറ്റാമിന്‍ ഡി ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് നിങ്ങളില്‍ ആരോഗ്യകരമായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ പലപ്പോഴും ഗര്‍ഭധാരണവും വളരെയധികം പെട്ടെന്ന് നടക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും ആരോഗ്യമുള്ള ഗര്‍ഭധാരണത്തിനും സഹായിക്കുന്നു.

ഗര്‍ഭധാരണമല്ല ലക്ഷ്യം

ഗര്‍ഭധാരണമല്ല ലക്ഷ്യം

ഒരിക്കലും ശാരീരികബന്ധത്തില്‍ ഗര്‍ഭധാരണം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ബന്ധപ്പെടരുത്. ഇത് നിങ്ങളുടെ ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെയധികം കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ക്ക് ബെഡ്‌റൂമില്‍ പ്രാധാന്യം നല്‍കരുത്. ഒരുമിച്ചുള്ള നിമിഷങ്ങള്‍ വളരെയധികം ആസ്വദിച്ച് വേണം ലൈംഗിക ബന്ധം. അല്ലെങ്കില്‍ അത് കൂടുതല്‍ സമ്മര്‍ദ്ദത്തിനും മറ്റ് മാനസിക പ്രയാസങ്ങള്‍ക്കും വഴി വെക്കുന്നു.

 കൃത്യമായ ഭാരം

കൃത്യമായ ഭാരം

ശരീരത്തിന് കൃത്യമായ ഭാരം എപ്പോഴും ഉണ്ടായിരിക്കണം. അമിത ഭാരവും ഭാരമില്ലായ്മയും എല്ലാം ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രധാന കാര്യങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് നിങ്ങളില്‍ വന്ധ്യത പോലുള്ള പ്രശ്‌നങ്ങളിലേക്കുള്ള വാതില്‍ തുറക്കുകയാണ് ചെയ്യുന്നത്. കൃത്യമായ ശരീരഭാരം പാലിക്കണം. അല്ലെങ്കില്‍ അത് കുഞ്ഞെന്ന സ്വപ്നത്തെ നിങ്ങളില്‍ നിന്നും അറുത്ത് മാറ്റുന്നു.

സ്വകാര്യഭാഗം സൂക്ഷിക്കുന്നത്

സ്വകാര്യഭാഗം സൂക്ഷിക്കുന്നത്

പലരും സ്വകാര്യഭാഗത്ത് ലൂബ്രിക്കന്റുകള്‍, വജൈനല്‍ പെര്‍ഫ്യൂം, വജൈനല്‍ വാഷ് എന്നിവയെല്ലാം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുകയാണ് എന്നതാണ് മനസ്സിലാക്കേണ്ടത്. ഇത് നിങ്ങളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെയധികം കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ബീജത്തിന് അകത്തേക്കുള്ള ചലനത്തില്‍ ഇത് തടസ്സം സൃഷ്ടിക്കുന്നു. അങ്ങനെ ഗര്‍ഭധാരണം സാധ്യമാകുന്നില്ല.

ജോലിയെന്ന സെക്‌സ്

ജോലിയെന്ന സെക്‌സ്

പലരും ജോലി തീര്‍ക്കുന്നതു പോലെ ബന്ധപ്പെടുന്നു. എന്നാല്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ ഓവുലേഷന്‍ സമയത്ത് പലപ്പോഴും ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ എങ്കിലും ബന്ധപ്പെടാന്‍ ശ്രമിക്കണം. അല്ലാതെ ജോലി തീര്‍ക്കുന്നത് പോലെ ഒരിക്കലും പങ്കാളിയോട് പെരുമാറരുത്. ഇത് പല വിധത്തില്‍ മാനസികമായും ശാരീരികമായും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് പങ്കാളിയുടെ താല്‍പ്പര്യമനുസരിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്.

Story first published: Wednesday, December 5, 2018, 10:57 [IST]
X
Desktop Bottom Promotion