For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയുടെ പാദം പറയും ആണ്‍കുഞ്ഞോയെന്ന്

ഗര്‍ഭിണിയുടെ പാദം പറയും ആണ്‍കുഞ്ഞോയെന്ന്

|

ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ പിന്നെ കാത്തിരിപ്പ് ആരോഗ്യമുള്ള കുഞ്ഞിനു വേണ്ടിയായിരിയ്ക്കും. അതിനൊപ്പം കുഞ്ഞ് ആണ്‍കുഞ്ഞോ അതോ പെണ്‍കുഞ്ഞോ എന്നറിയാനുള്ള താല്‍പര്യം.

കുഞ്ഞ് ആണോ പെണ്ണോ എന്നു നിശ്ചയിക്കപ്പെടുന്നത് ബീജവും അണ്ഡവും ചേരുന്ന ആ മുഹൂര്‍ത്തത്തില്‍ തന്നെയാണ്. എക്‌സ്, വൈ എന്നീ രണ്ടു ക്രോമസോമുകളാണ് ഇത് തീരുമാനിയ്ക്കുന്നതും.
ഗര്‍ഭം ധരിയ്ക്കുമ്പോള്‍ തന്നെ കുഞ്ഞ് ആണോ പെണ്ണോ എന്ന കാര്യം നിര്‍ണയിക്കപ്പെട്ടു കഴിയും. കാരണം ഇത് ക്രോമസോമുകളുടെ കളിയാണ്. പുരുഷന്റെ ബീജത്തില്‍ എക്‌സ്, വൈ ക്രോമസോമുകളാണ് ഉള്ളത്. സ്ത്രീയുടെ അണ്ഡത്തില്‍ വൈ ക്രോമസോമുകളും. സ്ത്രീ ശരീരത്തില്‍ ആദ്യം എത്തുന്നത് ബീജത്തിലെ എക്‌സ് ക്രോമസോമുകളാണെങ്കില്‍ കുഞ്ഞ് പെണ്‍കുഞ്ഞാകും. അതായത് രണ്ടു എക്‌സുകള്‍ ചേരുന്നത് പെണ്‍ഭ്രൂണത്തിനു വഴിയൊരുക്കും. ഇനി പുരുഷബീജത്തിലെ വൈ ആണ് സ്ത്രീയുടെ അണ്ഡത്തിനടുത്തു വേഗമെത്തുന്നതെങ്കില്‍ എക്‌സ്, വൈ ചേര്‍ന്ന് ആണ്‍ഭ്രൂണം രൂപപ്പെടും.

ചുരുക്കിപ്പറഞ്ഞാല്‍ പെണ്‍കുഞ്ഞോ ആണ്‍കുഞ്ഞോ എന്നു നിശ്ചയിക്കുന്നതില്‍ പുരുഷനാണ് പങ്കെന്നതാണ്. കാരണം പുരുഷനിലെ എക്‌സാണോ വൈ ആണോ സ്ത്രീയുടെ അണ്ഡവുമായി ആദ്യം ചേരുന്നത് എന്നതിനെ ആശ്രയിച്ചിരിയ്ക്കും, ഇത്.

കുഞ്ഞിന്റെ ലിംഗനിര്‍ണയം മെഡിക്കല്‍ രീതികള്‍ വഴി സാധ്യമാണ്. സ്‌കാനിംഗ് പോലുള്ള വഴികളുണ്ടെങ്കിലും ഇത് ഇന്ത്യയില്‍ നിയമവിധേയമല്ല. പെണ്‍ഭ്രൂണഹത്യകള്‍ ഏറെ നടക്കുന്ന നാടായതു കൊണ്ടുതന്നെയാണ് ഇത്.

ഇത്തരം മെഡിക്കല്‍ വഴികള്‍ ഇല്ലാതിരുന്ന കാലത്തും നമ്മുടെ മുതുമുത്തശ്ശിമാര്‍ ആണോ പെണ്ണോ എന്നതു കണ്ടെത്തിയിരുന്നു. ഇത് അടുക്കളയിലെ ചില വഴികളിലൂടെയും ഗര്‍ഭിണിയെ നോക്കിയും മറ്റു ചില ലളിത വിദ്യകളിലൂടെയുമായിരുന്നു.

അടുക്കളയിലെ പല കൂട്ടുകള്‍ ഉപയോഗിച്ചും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു കണ്ടെത്തുവാന്‍ സാധിയ്ക്കും. ഇതിനുള്ള ചില പ്രത്യേക വഴികളെക്കുറിച്ചറിയൂ,

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയാണ് ഇതിനു പറയുന്ന ഒരു വഴി. ളരെ ലളിതമായ ഒരു വഴിയാണിത്. ഗര്‍ഭിണി ഒന്നോ രണ്ടോ വെളുത്തുള്ളി ചവച്ചു കഴിയ്ക്കുക. പിറ്റേന്ന് ശരീരത്തിന് വെളുത്തുളളി ഗന്ധമെങ്കില്‍ ആണ്‍കുഞ്ഞ്. ഇത്തരം ഗന്ധമില്ലെങ്കില്‍ പെണ്‍കുഞ്ഞ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ അഥവാ സോഡാക്കാരം ഉപയോഗിച്ചും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നറിയാന്‍ ലളിതമായ ഒരു വഴിയുണ്ട്. ഒരു പാത്രത്തില്‍ അല്‍പം ബേക്കിംഗ് സോഡയെടുക്കുക. ഇതിലേയ്ക്ക് അല്‍പം മൂത്രം ചേര്‍ക്കുക. ബേക്കിംഗ് സോഡ നനയാന്‍ പാകത്തിനു മതി. പതയുണ്ടാകുകയാണെങ്കില്‍ ആണ്‍കുട്ടി. പതയുന്നില്ലെങ്കില്‍ പെണ്‍കുഞ്ഞാണെന്ന് അര്‍ത്ഥം .

മുഖക്കുരു

മുഖക്കുരു

ഗര്‍ഭകാലത്ത് അമ്മയുടെ മുഖത്തു മുഖക്കുരു വന്നാല്‍ പെണ്‍കുഞ്ഞായിരിയ്ക്കും. ഇല്ലെങ്കില്‍ ആണ്‍കുഞ്ഞും.ഇതുപോലെ ഗര്‍ഭകാലത്ത് അമ്മയ്ക്കു സൗന്ദര്യം വര്‍ദ്ധിച്ചാല്‍ പെണ്‍കുഞ്ഞെന്നും അല്ലെങ്കില്‍ ആണ്‍കുഞ്ഞെന്നും പറയാം. ഗര്‍ഭകാല ഹോര്‍മോണ്‍ പ്രവര്‍ത്തനമാകും കാരണം.

ക്യാബേജ്

ക്യാബേജ്

പര്‍പിള്‍ അഥവാ വയലറ്റ് നിറമുള്ള ക്യാബേജ് ഉപയോഗിച്ചും ഇത്തരത്തില്‍ ലിംഗനിര്‍ണയം സാധ്യമാകും. ഇതും വളരെ ലളിതമായ വിദ്യയാണ്. വയലറ്റ് നിറത്തിലെ ക്യാബേജ് അല്‍പമെടുത്ത് 10 മിനിറ്റു നേരം തിളപ്പിയ്ക്കുക. വൃത്തിയുള്ള ഒരു ഡിസ്‌പോസബിള്‍ പാത്രത്തില്‍ തുല്യഅളവില്‍ ക്യാബേജ് തിളച്ച വെള്ളവും മൂത്രവും കലര്‍ത്തുക. പിങ്കോ ചുവപ്പോ നിറമുള്ള ലായനിയാണെങ്കില്‍ ആണ്‍കുഞ്ഞാകും. പള്‍പ്പിള്‍ നിറമെങ്കില്‍ പെണ്‍കുഞ്ഞും .

ഗര്‍ഭിണിയുടെ വയര്‍

ഗര്‍ഭിണിയുടെ വയര്‍

ഗര്‍ഭിണികളുടെ വയര്‍ നോക്കിയുംആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നകാര്യം നമ്മുടെ അമ്മൂമ്മമാര്‍ പറയാറുണ്ട്.

ഗര്‍ഭിണിയുടെ വയര്‍ മുകളിലോട്ടു കയറിയാണെങ്കില്‍ പെണ്‍കുഞ്ഞാണെന്നു പറയും. അതുപോലെ വലിയ വയറെങ്കിലും. ആണ്‍കുഞ്ഞെങ്കില്‍ താഴേയ്ക്കാണ് വയറുണ്ടാകുക.

മുടിവളര്‍ച്ച

മുടിവളര്‍ച്ച

മുടിവളര്‍ച്ച നോക്കിയും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു തീരുമാനിയ്ക്കാറുണ്ട്. വയററിലുള്ളത് ആണ്‍കുഞ്ഞെങ്കില്‍ മുടി നല്ലപോലെ വളരുമെന്നു പറയുന്നു. അല്ലെങ്കില്‍ മുടി നഷ്ടപ്പെടുമെന്നും. പെണ്‍കുഞ്ഞാണ് വയറ്റിലെങ്കില്‍ മുടി നഷ്ടപ്പെടുമെന്നാണ് അര്‍ത്ഥം.

ഗര്‍ഭിണിയുടെ കാല്‍പാദം

ഗര്‍ഭിണിയുടെ കാല്‍പാദം

ഇതുപോലെ ഗര്‍ഭിണിയുടെ കാല്‍പാദം നോക്കിയും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു തിരിച്ചറിയാം. ആണ്‍കുഞ്ഞെങ്കില്‍ കാല്‍പാദത്തിന് സാധാരണത്തേക്കാള്‍ തണുപ്പുണ്ടാകുമെന്നു പറയും. പെണ്‍കുഞ്ഞെങ്കില്‍ സാധാരണ താപനില.ഇതുപോലെ പാദത്തിന്റെ വലിപ്പം വര്‍ദ്ധിയ്ക്കുകയെങ്കില്‍ ആണ്‍കുഞ്ഞും അല്ലെങ്കില്‍ പെണ്‍കുഞ്ഞെന്നും അര്‍ത്ഥം.

ഇടതു വശം തിരിഞ്ഞു കിടക്കാനാണ്

ഇടതു വശം തിരിഞ്ഞു കിടക്കാനാണ്

വലതു വശം തിരിഞ്ഞാണ് സ്ത്രീ കൂടുതലും കിടക്കുന്നതെങ്കില്‍ ഇത് ആണ്‍കുഞ്ഞാകാനാണ് സാധ്യത എന്നു പറയാം. ഇടതു വശം തിരിഞ്ഞു കിടക്കാനാണ് പ്രവണതയെങ്കില്‍ പെണ്‍കുഞ്ഞെന്നും പറയാം. ഇതുപോലെ ആണ്‍കുഞ്ഞെങ്കില്‍ ഗര്‍ഭകാലത്ത് തലവേദന ഇടയ്ക്കിടെ വരുമെന്നും പറയുന്നു. പെണ്‍കുഞ്ഞെങ്കില്‍ ഇത്തരം അസ്വസ്ഥത ഉണ്ടാകില്ല.

സ്വാദുകളോടും

സ്വാദുകളോടും

ഗര്‍ഭകാലത്ത് ചില പ്രത്യേക സ്വാദുകളോടും ആഹാരങ്ങളോടും താല്‍പര്യമുണ്ടാകുന്നത് സാധാരണയാണ്. ഇതു നോക്കിയും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്ന കണ്ടെത്തല്‍ നടത്താം. ഗര്‍ഭകാലത്ത് മധുരത്തോടു പ്രിയമെങ്കില്‍ പെണ്‍കുഞ്ഞും പുളിയോടാണ് പ്രിയമെങ്കില്‍ ആണ്‍കുഞ്ഞുമാണ് ഫലം.

സ്തനവലിപ്പം

സ്തനവലിപ്പം

സ്തനവലിപ്പം നോക്കിയും ആണ്‍, പെണ്‍ നിര്‍ണയം നടത്താന്‍ സാധിയ്ക്കും. ഗര്‍ഭകാലത്ത് സ്തനവലിപ്പം വര്‍ദ്ധിയ്ക്കുന്നത് സാധാരണയാണ്. എന്നാല്‍ ചിലപ്പോള്‍ ഒരു സ്തനത്തിന് മറ്റു സ്തനത്തേക്കാള്‍ വലിപ്പ വ്യത്യാസം ഉണ്ടാകും. ഗര്‍ഭകാലത്ത് ഇടതു സ്തനം വലതു സ്തനത്തേക്കാള്‍ വലുതെങ്കില്‍ പെണ്‍കുഞ്ഞ്, വലതു സ്തനമാണു വലുതെങ്കില്‍ പെണ്‍കുഞ്ഞും.

ചൈനീസ് കലണ്ടര്‍

ചൈനീസ് കലണ്ടര്‍

കൊടുത്തിരിയ്ക്കുന്ന ചൈനീസ് കലണ്ടര്‍ പരിശോധിച്ചു കുഞ്ഞിന്റെ ലിംഗം കണ്ടെത്താം. പുരാതന സമ്പ്രദായമാണിത്. അമ്മയുടെ വയസും ഗര്‍ഭിണിയായ മാസവും കണക്കാക്കിയാണ് ഇതുപ്രകാരം ലിംഗനിര്‍ണയം നടത്തുന്നത്.അതായത് 18 വയസില്‍ ജനുവരിയിലാണ് ഗര്‍ഭിണിയെങ്കില്‍ പെണ്‍കുഞ്ഞ്, അതായത് പിങ്ക് നിറത്തിലെ അടയാളം. ആണ്‍കുഞ്ഞെങ്കില്‍ നീല നിറം. ഫെബ്രുവരിയിലാണ് ഗര്‍ഭമെങ്കില്‍ ആണ്‍കുഞ്ഞ്.

ഗര്‍ഭിണിയാകുന്ന പ്രായവും ജനിച്ച വര്‍ഷവും

ഗര്‍ഭിണിയാകുന്ന പ്രായവും ജനിച്ച വര്‍ഷവും

ഒരു സ്ത്രീ ഗര്‍ഭിണിയാകുന്ന പ്രായവും ജനിച്ച വര്‍ഷവും ഒരേ പോലെയെങ്കില്‍, അതായത് രണ്ടും ഇരട്ട സംഖ്യകളോ ഒറ്റസംഖ്യകളോ ആണെങ്കില്‍ പെണ്‍കുഞ്ഞായിരിയ്ക്കും. രണ്ടും വ്യത്യസ്തമെങ്കില്‍, അതായത് ഒന്ന് ഇരട്ടസംഖ്യയും മറ്റേത് ഒറ്റസംഖ്യയുമാണെങ്കില്‍ ആണ്‍കുഞ്ഞും.

English summary

Nani Methods To Find Out Whether It Is Girl Or Boy

Nani Methods To Find Out Whether It Is Girl Or Boy, Read more to know about,
Story first published: Sunday, July 1, 2018, 19:35 [IST]
X
Desktop Bottom Promotion