For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് വായ്‌നാറ്റം കൂടുതലോ?

|

വായ്‌നാറ്റം എല്ലാവരേയും പ്രതിസന്ധിയില്‍ ആക്കുന്ന ഒന്ന് തന്നെയാണ്. പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കും മുന്‍പ് ഏത് സമയത്താണ് ഏറ്റവും കൂടുതല്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത് എന്ന കാര്യം നിങ്ങള്‍ക്കറിയുമോ? ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ഇത്തരം പ്രശ്‌നങ്ങള്‍ അല്‍പം കൂടുതലായിരിക്കും. എന്നാല്‍ എല്ലാവരിലും ഈ പ്രശ്‌നം ഉണ്ടാവില്ല. ചില ഗര്‍ഭിണികളില്‍ ഇത്തരം പ്രശ്‌നം വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ഗര്‍ഭവസ്ഥയില്‍ അമ്മക്കും കുഞ്ഞിനും വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഓരോ മാസവും അമ്മക്കുണ്ടാവുന്ന മാറ്റമാണ് കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്. ദന്തസംരക്ഷണം ഗര്‍ഭസമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ദന്തരോഗം ഗര്‍ഭാവസ്ഥയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്. ദന്തരോഗം, വായ്‌നാറ്റം, പല്ലിലെ കറ എന്നിവയില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ അത് നിങ്ങളില്‍ പലരും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് ഗര്‍ഭാവസ്ഥയില്‍ പ്രധാനപ്പെട്ടതാണ്. മോണരോഗങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തിനെ ബാധിക്കുന്നത്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

പല്ലിന്റെ ആരോഗ്യ സ്ഥിതി

പല്ലിന്റെ ആരോഗ്യ സ്ഥിതി

ഗര്‍ഭാവസ്ഥയില്‍ പല്ലിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ തന്നെ ദന്ത ഡോക്ടറെ കണ്ട് പല്ലിന്റെ ആരോഗ്യ സ്ഥിതി മനസ്സിലാക്കുക, അണുബാധയോ പല്ലിന് പോടോ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ പല്ലുകള്‍ വൃത്തിയാക്കിക്കുക. ഇതെല്ലാം ദന്ത സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.

പല്ലിലെ അഴുക്ക്

പല്ലിലെ അഴുക്ക്

പല്ലിലെ അഴുക്ക് ഒഴിവാക്കേണ്ട ഒന്നാണ്. ഇത് ഗര്‍ഭാവസ്ഥയില്‍ മാത്രമല്ല അല്ലെങ്കിലും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഭക്ഷണത്തിന് ശേഷം പല്ല് തേക്കുന്നത് സ്ഥിരമാക്കുക. പല്ലിലെ അഴുക്ക് അടിയുന്നത് ഒരു പരിധി വരെ ഇല്ലാതാക്കുന്നു. മാത്രമല്ല മോണരോഗത്തിന് പരിഹാരം നല്‍കുകയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നല്ലതാണ്.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ പല വിധത്തിലാണ് ഗര്‍ഭിണികളെ ബാധിക്കുന്നത്. ഹോര്‍മോണിനുണ്ടാകുന്ന വ്യതയാനവും പല്ലുകള്‍ക്ക് പ്രശ്നമുണ്ടാക്കാം. അതിനാല്‍ ആദ്യ മൂന്ന് മാസം കഴിയുമ്പോഴും ദന്ത ഡോക്ടറെ കണ്ട് പല്ല് വൃത്തിയാക്കുക. ഇല്ലെങ്കില്‍ അത് വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് വില്ലനാവാതെ ശ്രദ്ധിക്കണം.

ഛര്‍ദ്ദിച്ച ശേഷം

ഛര്‍ദ്ദിച്ച ശേഷം

ഗര്‍ഭാവസ്ഥയില്‍ ഇടക്കിടക്ക് ഛര്‍ദ്ദി ഉണ്ടാവുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് പല്ലിന്റെ ആരോഗ്യം തന്നെയാണ്. ഗര്‍ഭ കാലത്ത് പലര്‍ക്കും രാവിലെ ഛര്‍ദ്ദി പതിവാണ്. അങ്ങനെയെങ്കില്‍ ഛര്‍ദ്ദിച്ചതിന് ശേഷം വായ നന്നായി കഴുകുക. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് പല്ലിനേയും വായ്‌നാറ്റത്തിനേയും പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കണം.

വായ്‌നാറ്റം ഇല്ലാതാക്കാന്‍

വായ്‌നാറ്റം ഇല്ലാതാക്കാന്‍

വായ്‌നാറ്റം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് ഏതൊക്കെ തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ അവലംബിക്കണം എന്ന് നോക്കാം. ഇത് പല വിധത്തില്‍ ശ്രദ്ധിച്ചാല്‍ അതിലൂടെ നമുക്ക് വായ്‌നാറ്റമെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പല്ലിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് ഏത് വിധത്തിലും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്. പഴങ്ങള്‍, പച്ചക്കറികള്‍, പാലുത്പന്നങ്ങള്‍ എന്നിവ പല്ലുകള്‍ക്ക് മികച്ചതാണ്. എല്ലാ ഭക്ഷണങ്ങളിലും പച്ചക്കറികള്‍ ഉള്‍പ്പെടുത്തുകയും ലഘുഭക്ഷണമായി പഴങ്ങള്‍ കഴിക്കുകയും ചെയ്യുക. ഫൈബര്‍ ധാരാളം അടങ്ങിയ ധാന്യങ്ങള്‍ ധാരാളം കഴിക്കുക.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

വായ്‌നാറ്റത്തിനെ പ്രതിരോധിക്കാന്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. വായില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും മോണയുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. ദിവസവും ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് കാത്സ്യത്തിന്റെ അളവ് ഉയര്‍ത്തുകയും പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. വായ്‌നാറ്റത്തിന് പ്രതിരോധം ഉണ്ടാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെള്ളം കുടിക്കുന്നത്.

 മോണരോഗമുണ്ടെങ്കില്‍

മോണരോഗമുണ്ടെങ്കില്‍

മോണരോഗമുണ്ടെങ്കിലും ഗര്‍ഭാവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് അവസ്ഥ കൂടുതല്‍ വഷളാക്കുന്നതിന് കാരണമാകുന്നു. ഗര്‍ഭകാലത്ത് മോണയില്‍ നിന്നും രക്തം വരുന്നുണ്ട് എങ്കിലും പല്ലുതേയ്ക്കുന്നത് ഒഴിവാക്കരുത്. നേര്‍ത്ത നാരുകള്‍ ഉള്ള ബ്രഷ് തിരഞ്ഞെടുത്ത് പല്ല് തേയ്ക്കുക. ഒരിക്കലും ഹാര്‍ഡ് ആയ ബ്രഷ് ഉപയോഗിക്കരുത്.

മധുപലഹാരങ്ങള്‍ ഒഴിവാക്കുക

മധുപലഹാരങ്ങള്‍ ഒഴിവാക്കുക

മധുര പലഹാരങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഗര്‍ഭിണികള്‍. അതുകൊണ്ട് തന്നെ മധുരം കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. സംസ്‌കരിച്ച പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ള മധുരപലഹാരങ്ങളും മറ്റും ഒഴിവാക്കുക. ലഘുഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം മധുരമില്ലാത്ത ഗം പത്ത് മിനുട്ട് നേരം ചവച്ച് പല്ലും മോണയും ആരോഗ്യത്തോടെ നിലനിര്‍ത്തുക.പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഉപേക്ഷിക്കേണ്ട നിരവധി ഭക്ഷണങ്ങള്‍ ഉണ്ട്.

English summary

mouth odor during pregnancy

Read on the importance of dental care during pregnancy, read on.
Story first published: Wednesday, September 5, 2018, 18:15 [IST]
X
Desktop Bottom Promotion