For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മക്ക് ക്ഷീണക്കൂടുതലോ, ഗര്‍ഭത്തില്‍ പെണ്ണ് തന്നെ

|

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിര്‍ണയം നടത്തുന്നത് കുറ്റകരമാണെങ്കിലും ഇന്നും പലയിടങ്ങളിലും ഇത്തരം അവസ്ഥകള്‍ നിലിനില്‍ക്കുന്നുണ്ട്. ജീവിതത്തില്‍ പലവിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. ഒരു സ്ത്രീയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റമാണ് ഗര്‍ഭിണിയാവുന്നതും പ്രസവിക്കുന്നതും എല്ലാം. ഏതൊരു ദമ്പതികളുടേയും ഏറ്റവും വലിയ ആഗ്രഹമാണ് ഒരു കുഞ്ഞുണ്ടാവുക എന്നത്. എന്നാല്‍ ഗര്‍ഭകാലത്തിന്റെ ഓരോ ഘട്ടത്തിലും സ്ത്രീയും പുരുഷനും കടന്നു പോവേണ്ട് ഒരു അവസ്ഥയുണ്ട്. പത്ത് മാസത്തെ കാത്തിരിപ്പിനു ശേഷം കുഞ്ഞ് പുറത്തേക്ക് വരുമ്പോഴാണ് കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് മനസ്സിലാവുന്നത്.

<strong>Most read: ഓവുലേഷന്‍ സമയത്തെ വേദന ഗര്‍ഭധാരണത്തിലെ വില്ലന്‍</strong>Most read: ഓവുലേഷന്‍ സമയത്തെ വേദന ഗര്‍ഭധാരണത്തിലെ വില്ലന്‍

എന്നാല്‍ ഗര്‍ഭിണിയുടെ ശാരീരികാവസ്ഥ മനസ്സിലാക്കി നമുക്ക് ഇതെല്ലാം മുന്‍കൂട്ടി ഇറിയാന്‍ സാധിക്കും. ആശുപത്രിയില്‍ പോവാതെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതെ തന്നെ നമുക്ക് കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ സ്ത്രീയിലെ ശാരീരിക പ്രത്യേകതകള്‍ മനസ്സിലാക്കിയാണ് ഇത്തരം കാര്യങ്ങളെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കിലും ഓരോ തരത്തിലാണ് ലക്ഷണങ്ങള്‍ കാണിക്കുന്നത്. അതിന് സഹായിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വയറിന്റെ വലിപ്പം

വയറിന്റെ വലിപ്പം

ഗര്‍ഭാവസ്ഥയില്‍ ഓരോ മാസം കഴിയുന്തോറും കുഞ്ഞിന്റെ വളര്‍ച്ചക്കനുസരിച്ച് വയറും വലുതാവുന്നു. എന്നാല്‍ പെണ്‍കുഞ്ഞാണെങ്കില്‍ വയറിന്റെ വലിപ്പം കൂടുതലായിരിക്കും. എന്നാല്‍ ആണ്‍കുഞ്ഞാണെങ്കില്‍ വയറിന്റെ വലിപ്പം സാധാരണത്തേതില്‍ നിന്നും അല്‍പം കുറവായിരിക്കും. ഇതിന്റെ അര്‍ത്ഥം നിങ്ങളില്‍ ആണ്‍കുഞ്ഞാണ് എന്നതാണ്. ഇതെല്ലാം ശാസ്ത്രീയമായ അടിത്തറ ഇല്ലാതെ പഴമക്കാര്‍ പറയുന്ന കാര്യങ്ങളാണ്. ഇവയില്‍ ചിലതെല്ലാം ശരിയായിരിക്കാം.

 ഹൃദയമിടിപ്പ് നോക്കി

ഹൃദയമിടിപ്പ് നോക്കി

ഹൃദയമിടിപ്പ് നോക്കി പെണ്ണാണോ ആണാണോ എന്ന് മനസ്സിലാക്കാവുന്നതാണ്. ഹൃദയമിടിപ്പ് മിനിട്ടില്‍ 140-നു മുകളിലാണെങ്കില്‍ പെണ്‍കുട്ടിയും 140-ല്‍ താഴെയാണെങ്കില്‍ ആണ്‍കുട്ടിയും എന്നാണ് മനസ്സിലാക്കേണ്ടത്. ഹൃദയമിടിപ്പിന്റെ അടിസ്ഥാനത്തില്‍ നമുക്ക് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ ഗര്‍ഭത്തില്‍ ഉള്ളത് എന്ന് മനസ്സിലാക്കാവുന്നതാണ്.

അമ്മയുടെ ക്ഷീണക്കൂടുതല്‍

അമ്മയുടെ ക്ഷീണക്കൂടുതല്‍

അമ്മയുടെ ക്ഷീണക്കൂടുതല്‍ മനസ്സിലാക്കിയും ഇത്തരം കാര്യങ്ങളില്‍ നമുക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നു. അമ്മക്ക് രാവിലെയാണ് ക്ഷീണം കൂടുതല്‍ തോന്നുന്നതെങ്കില്‍ പെണ്‍കുട്ടിയം വൈകുന്നേരങ്ങളിലാണ് ക്ഷീണം കൂടുന്നതെങ്കില്‍ അത് ആണ്‍കുട്ടിയും ആകാം എന്നാണ് പറയുന്നത്. അമ്മയുടെ ക്ഷീണവും കുഞ്ഞിന്റെ ലിംഗ നിര്‍ണയവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്.

അമ്മയുടെ സൗന്ദര്യം

അമ്മയുടെ സൗന്ദര്യം

പഴമക്കാര്‍ പറയാറുണ്ട് ഗര്‍ഭത്തില്‍ ഉള്ളത് പെണ്‍കുഞ്ഞാണെങ്കില്‍ അമ്മക്ക് ഗര്‍ഭകാലത്ത് സൗന്ദര്യം വര്‍ദ്ധിക്കും എന്ന്. എന്നാല്‍ ആണ്‍കുഞ്ഞാണെങ്കില്‍ അമ്മക്ക് ചര്‍മ്മ പ്രശ്‌നങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പണ്ട് കാലത്ത് ആണ്‍കുഞ്ഞിനേയും പെണ്‍കുഞ്ഞിനേയും ഗര്‍ഭത്തില്‍ നിന്ന് തിരിച്ചറിഞ്ഞിരുന്നത്.

 വയറിന്റെ സ്ഥാനം

വയറിന്റെ സ്ഥാനം

ഗര്‍ഭാവസ്ഥയില്‍ വയറിന്റെ സ്ഥാനം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒന്ന് ശ്രദ്ധിച്ചു നോക്കൂ, ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ വയര്‍ മുകളിലേക്കാണെങ്കില്‍ അത് പെണ്‍കുട്ടിയും താഴേക്കാണ് ഭാരക്കൂടുതല്‍ എങ്കില്‍ അത് ആണ്‍കുട്ടിയും ആയിരിക്കും. ഇതും പഴമക്കാരുടെ ശാസ്ത്രത്തില്‍ ഉള്ള കാര്യങ്ങളാണ്. ഇത് നോക്കിയാണ് പലരും പണ്ട് കാലത്ത് കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ഗര്‍ഭാവസ്ഥയില്‍ തന്നെ തിരിച്ചറിയാന്‍ തുടങ്ങിയത്.

Most read: പ്രസവ ശേഷമുള്ള ആദ്യ ലൈംഗിക ബന്ധംMost read: പ്രസവ ശേഷമുള്ള ആദ്യ ലൈംഗിക ബന്ധം

മൂത്രത്തിന്റെ നിറം

മൂത്രത്തിന്റെ നിറം

മൂത്രത്തിന്റെ നിറം നോക്കിയും കുഞ്ഞ് ആണോ പെണ്ണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇരുണ്ട നിറത്തിലുള്ള മൂത്രമാണെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ ഉള്ളത് ആണ്‍കുട്ടിയാണ് എന്ന് മനസ്സിലാക്കാം. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഉള്ള കുട്ടി പെണ്ണാണെങ്കില്‍ അതിനര്‍ത്ഥം മൂത്രത്തിന്റെ നിറം സാധാരണ അവസ്ഥയില്‍ തന്നെയായിരിക്കും എന്നതാണ്.

 മുഖക്കുരു

മുഖക്കുരു

മുഖക്കുരു ഗര്‍ഭകാലത്ത് സ്ത്രീകളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ഗര്‍ഭിണിയായിരിക്കുന്നത് ആണ്‍കുഞ്ഞിനെയാണ് എന്നാണ് പറയുന്നത്. എന്നാല്‍ അധികം മുഖക്കുരു ഇല്ലാതെ അമ്മ വളരെ സുന്ദരിയായി കാണപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം പ്രസവിക്കാന്‍ പോവുന്നത് പെണ്‍കുഞ്ഞിനെയാണ് എന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിലും അല്‍പം രസകരമായി കാര്യങ്ങളെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.

സ്തനത്തിന്റെ വലിപ്പം

സ്തനത്തിന്റെ വലിപ്പം

സ്തനത്തിന്റെ വലിപ്പ വ്യത്യാസം നോക്കിയും നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ആണ്‍കുട്ടിയാണ് ഗര്‍ഭത്തിലെങ്കില്‍ ഇടത് വശത്തുള്ള സ്തനത്തിന് വലിപ്പം കൂടുതലായിരിക്കും. എന്നാല്‍ ഗര്‍ഭത്തിലുള്ളത് പെണ്‍കുട്ടിയാണെങ്കില്‍ വലതു വശത്തുള്ള സ്തനത്തിനായിരിക്കും വലിപ്പം കൂടുതല്‍.

 മുടിയുടെ വളര്‍ച്ച

മുടിയുടെ വളര്‍ച്ച

ഗര്‍ഭിണിയായിരിക്കുമ്പോള്‍ മുടി വളര്‍ച്ച വളരെ കൂടുതലായിരിക്കും. എന്നാല്‍ പലപ്പോഴും ആണ്‍കുട്ടിയാണെങ്കില്‍ നിങ്ങളുടെ മുടി വളര്‍ച്ച അല്‍പം കൂടുതലായിരിക്കും. എന്നാല്‍ പെണ്‍കുട്ടിയാണെങ്കില്‍ നിങ്ങളുടെ മുടി വളര്‍ച്ച അത്ര കൂടുതലാവില്ല. ഇതെല്ലാം കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്തുന്നതിന് നിങ്ങളെ സഹായിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഒരിക്കലും നമുക്ക് കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് പൂര്‍ണമായും ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. കാരണം ഇതെല്ലാം പഴമക്കാരുടെ നിശ്ചിതമായ അറിവ് വെച്ച് മനസ്സിലാക്കുന്നതാണ്.

English summary

mom body reacts differently when pregnant with a girl or boy

woman's body reacts differently when pregnant with a girl or boy, take a look
Story first published: Saturday, September 22, 2018, 12:57 [IST]
X
Desktop Bottom Promotion