ശാരീരികബന്ധം നടന്നിട്ടും കുട്ടികളില്ലേ, കാരണമിതാണ്

അച്ഛനാവുക അമ്മയാവുക എന്നത് ഏതൊരു ദമ്പതികളെ സംബന്ധിച്ചിടത്തോളം വളരെയധികം ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ ആരോഗ്യപരമായും മാനസികപരമായും ഉള്ള കാര്യങ്ങള്‍ കൊണ്ട് പലപ്പോഴും പല ദമ്പതികളിലും ഇത് വെറും ആഗ്രഹം മാത്രമായി ഒതുങ്ങിപ്പോവുന്നു. ഇന്നത്തെ കാലത്ത് വന്ധ്യതയുടെ എണ്ണത്തില്‍ വളരെയധികം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

എന്നാല്‍ ചികിത്സ തേടാന്‍ പലരും മടിക്കുന്നില്ല എന്നതാണ് പോസിറ്റീവ് ആയ മറ്റൊരു കാര്യം. പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഉടനേ തന്നെ ചികിത്സക്ക് തയ്യാറെടുക്കുന്നവരാണ് പല ദമ്പതികളും. എങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ എത്ര നേരത്തേ കണ്ടെത്തുന്നുവോ അത്രയും നേരത്തെ ചികിത്സിക്കുന്നതാണ് ഏറ്റവും നല്ലത്.

അതിലുപരി ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികളും വന്ധ്യതയെന്ന പ്രശ്‌നത്തിലേക്ക് നിങ്ങളില്‍ പലരേയും നയിക്കാറുണ്ട്. പുരുഷന്‍മാരില്‍ സ്‌പേം കൗണ്ട് കുറയുന്നത് ഇത്തരത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന പ്രധാന പ്രശ്‌നമാണ്. എന്നാല്‍ ഇത് തിരിച്ചറിയാന്‍ വൈകുന്നതാണ് പ്രശ്‌നങ്ങളെ വഷളാക്കുന്നത്. എന്നാല്‍ പുരുഷന്‍മാരില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബീജത്തിന്റെ എണ്ണം കുറവാണോ എന്ന് നമുക്ക് തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളിലൂടെ സാധിക്കും.

വിരലിന്റെ നീളം, ശബ്ദത്തിലെ മാറ്റം എന്നിവയെല്ലാം ഇത്തരം പ്രതിസന്ധികള്‍ തിരിച്ചറിയുന്നതിന് സാധിക്കുന്ന ഒന്നാണ്. ബീജത്തിന്റെ എണ്ണത്തിലുണ്ടാവുന്ന മാറ്റം തിരിച്ചറിയാന്‍ എന്തൊക്കെ കാര്യങ്ങള്‍ സഹായിക്കുന്നു എന്ന് നോക്കാം. ഇത് തിരിച്ചറിഞ്ഞാല്‍ അതിനുള്ള ചികിത്സ വേഗം തുടങ്ങി കാര്യങ്ങളൊക്കെ ഉഷാറാക്കാവുന്നതാണ്.

ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ തിരിച്ചറിയണം

ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ തിരിച്ചറിയണം

ആദ്യം തന്നെ നിങ്ങളില്‍ ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരിച്ചറിയണം. ഇത്തരത്തില്‍ പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അത് ബീജത്തിന്റെ എണ്ണത്തില്‍ കുറവ് വരുത്തുന്നതിനുള്ള സാധ്യതയുണ്ട്. ഹോര്‍മോണ്‍ തകരാറുള്ളവരില്‍ താടിയും മീശയും ഇല്ലാതിരിക്കുകയും അമിതവണ്ണവും എല്ലാം ശരീര പ്രകടിപ്പിച്ച് തുടങ്ങും. അതുകൊണ്ട് ഒരു പ്രായമായിട്ടും ഇത്തരം പ്രതിസന്ധികള്‍ പ്രകടമായി കാണുന്നുണ്ടെങ്കില്‍ നിങ്ങളില്‍ ബീജത്തിന്റെ അളവ് കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളില്‍ ഭാവിയില്‍ ഉണ്ടാവുന്നു. വന്ധ്യത പോലുള്ള പ്രശ്‌നങ്ങളിലേക്ക് അത് നിങ്ങളെ നയിക്കുന്നു.

ശബ്ദത്തിലെ മാറ്റങ്ങള്‍

ശബ്ദത്തിലെ മാറ്റങ്ങള്‍

ശബ്ദത്തില്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത് ആരും കാര്യമായി ശ്രദ്ധിക്കാറില്ലെന്ന് മാത്രം. എന്നാല്‍ ആണ്‍കുട്ടികളില്‍ ഒരു പ്രായമാവുന്നതോടെ ശബ്ദത്തില്‍ കാര്യമായ മാറ്റം വരുന്നില്ലെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇത്തരത്തില്‍ മാറ്റം സംഭവിക്കാതെയിരിക്കുന്ന അവസ്ഥയാണെങ്കില്‍ നിങ്ങളില്‍ സ്പേം കൗണ്ട് കുറവാണ് എന്ന് പറയാം. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അഭാവമാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്. അതുകൊണ്ട് തന്നെ ഡോക്ടറെ കണ്ട് ഇത്തരം കാര്യങ്ങളില്‍ പെട്ടെന്ന് തന്നെ പരിഹാരം കാണേണ്ടതാണ്.

മസില്‍ വളര്‍ച്ചയില്ല

മസില്‍ വളര്‍ച്ചയില്ല

പല പുരുഷന്‍മാരുടേയും ഏറ്റവും വലിയ ആഗ്രഹമായിരിക്കും മസില്‍ വേണം എന്നുള്ളത്. എന്നാല്‍ പലരിലും ഇത് സംഭവിക്കുന്നില്ല. അതിന് വേണ്ടി പലരും അങ്ങേയറ്റം കഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും നമുക്ക് മസിലിന്റെ കാര്യത്തില്‍ യാതൊരു പ്രതീക്ഷയും ഇല്ലെങ്കില്‍ നിങ്ങളില്‍ സ്പേം കൗണ്ട് കുറവാണെന്നാണ് സൂചിപ്പിക്കുന്നത്. നിങ്ങളിലെ അമിത കൊഴുപ്പ് സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. ഇത് ബീജത്തിന്റെ എണ്ണത്തെ വളരെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് ഡോക്ടറെ കണ്ട് നിങ്ങളുടെ പ്രശ്‌നം കൃത്യമായി പറഞ്ഞ് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ഭാവിയില്‍ നിങ്ങള്‍ക്ക് ദോഷമുണ്ടാക്കുന്നു.

പ്രത്യുത്പാദന ശേഷി

പ്രത്യുത്പാദന ശേഷി

പലരിലും പ്രത്യുത്പാദന ശേഷി കുറയുന്ന അവസ്ഥയും ഉണ്ടാവുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ പലരും മടിക്കുന്നു. നിങ്ങളിലെ പ്രത്യുത്പാദന ശേഷിയും സ്പേം കൗണ്ടും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കുട്ടികള്‍ ഉണ്ടാവുന്നതിനായി ശ്രമിച്ചിട്ടും അതില്‍ വിജയം കണ്ടെത്തിയില്ലെങ്കില്‍ ഉടന്‍ തന്നെ വന്ധ്യത ചികിത്സക്ക് വിധേയമാകാന്‍ ശ്രമിക്കുക. ഒരിക്കലും മടി കാണിക്കാതെ നല്ലൊരു ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കണം.

 എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം

എത്രയൊക്കെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയിട്ടും എപ്പോഴും ക്ഷീണം മാത്രമാണോ നിങ്ങള്‍ക്കുണ്ടാവുന്നത്. എന്നാല്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം എത്രയൊക്കെ ശ്രമിച്ചിട്ടും ക്ഷീണം മാത്രമാണെങ്കിലും നിങ്ങളുടെ ബീജോത്പാദനത്തില്‍ കുറവുണ്ടെന്ന് മനസ്സിലാക്കണം. ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന ഭക്ഷണങ്ങള്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ.്

 നീര്‍വീക്കം

നീര്‍വീക്കം

പുരുഷന്റെ ലൈംഗികാവയവത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീക്കമോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ അതും സ്പേം കൗണ്ടിനെ സൂചിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ കൃത്യമായ ചികിത്സയാണ് ഉത്തമം. ഒരിക്കലും ഇത്തരം കാര്യങ്ങളില്‍ മടി വിചാരിക്കാതെ ചികിത്സക്ക് വിധേയമാവാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഇത് വന്ധ്യത പോലുള്ള വലിയ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു.

വിരലിന്റെ നീളം

വിരലിന്റെ നീളം

വിരലിന്റെ നീളം നോക്കിയും നിങ്ങളില്‍ സ്പേം കൗണ്ട് കുറവാണോ എന്ന് കണ്ടെത്താവുന്നതാണ്. നിങ്ങളുടെ ചൂണ്ടു വിരലിനേക്കാള്‍ നീളം മോതിരവിരലിന് കുറവാണെങ്കില്‍ നിങ്ങളില്‍ സ്പേം കൗണ്ട് കുറവായിരിക്കും. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരായിരിക്കും നിങ്ങള്‍ എന്ന് മനസ്സിലാക്കാം. മാത്രമല്ല ഇത്തരക്കാരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ട് ഡോക്ടറെ കണ്ട് ഇത്തരം കാര്യങ്ങളില്‍ ഒരു കൃത്യമായ പരിശോധന ഫലം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

 നഖത്തിന്റെ നിറത്തില്‍ മാറ്റം

നഖത്തിന്റെ നിറത്തില്‍ മാറ്റം

നിങ്ങളുടെ നഖത്തിന്റെ നിറത്തില്‍ മാറ്റമുണ്ടോ? എങ്കിലും അല്‍പം ശ്രദ്ധിക്കാവുന്നതാണ്. നിങ്ങളുടെ നഖത്തിന് താഴെ ചുവന്ന നിറമോ പാടുകളോ ഉണ്ടെങ്കിലും നിങ്ങളില്‍ സ്പേം കൗണ്ട് കുറയാനുള്ള സാധ്യതയെ ആണ് കാണിക്കുന്നത്. ഇത്തരം ലക്ഷണങ്ങളാകട്ടെ പെട്ടെന്ന് പ്രകടമാവുന്നവയാണ്. ഇത് വന്ധ്യതയുടെ തുടക്കമാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.

 ചെവിയിലെ ചുളിവുകള്‍

ചെവിയിലെ ചുളിവുകള്‍

ചെവിയില്‍ ചുളിവുകള്‍ ഉണ്ടാവുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ബീജോത്പാദനത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പ്രകടമാകുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് ചെവിക്കു മുകളിലുള്ള ചുളിവുകള്‍. ഇവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വളരെ കൂടുതലായിരിക്കും എന്നതും ഇതിന്റെ സൂചനയാണ്. ഇത്തരക്കാരില്‍ വന്ധ്യത വളരെ പെട്ടെന്ന് ബാധിക്കും എന്നാണ് ലക്ഷണങ്ങള്‍ പറയുന്നത്.

കഷണ്ടിയും നിസ്സാരമല്ല

കഷണ്ടിയും നിസ്സാരമല്ല

കഷണ്ടി ഒരു സാധാരണ സംഗതിയായി നിങ്ങള്‍ കണക്കാക്കേണ്ട. കാരണം കഷണ്ടിയുണ്ടാക്കുന്ന പ്രതിസന്ധികള്‍ മാനസികമായും പുരുഷനെ തളര്‍ത്തും. എന്നാല്‍ കഷണ്ടി വരുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം. ബീജത്തിന്റെ എണ്ണം കുറയുന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് കഷണ്ടി എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. വന്ധ്യതയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശരീരം കാണിക്കുന്ന ചെറിയ ചില ലക്ഷണങ്ങള്‍ കൂടി നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നു.

Story first published: Thursday, October 18, 2018, 11:54 [IST]
X
Desktop Bottom Promotion