For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലത്ത് ഉച്ചത്തിലുള്ള ശബ്ദം

|

അമ്മ കഴിക്കുന്ന ഭക്ഷണം കുഞ്ഞിന്റെ ആരോഗ്യത്തെ ഏറ്റവും കൂടുതലായി ബാധിക്കുന്ന ഒരു ഘടകമാണ്. കുഞ്ഞിന്റെ നല്ല ആരോഗ്യത്തിനു അമ്മ നല്ല ഭക്ഷണം കഴിച്ചേ തീരൂ. അതുപോലെ തന്നെയാണ് അമ്മയുടെ ചുറ്റുപാടുള്ള മറ്റു ഘടകങ്ങൾ. സംഗീതം അതിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.

f

ഗർഭസ്ഥശിശുവിനു അമ്മയുടെ ശബ്ദം കേൾക്കാൻ കഴിയുമെന്നു ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അമ്മ വായിച്ചു കൊടുക്കുന്ന കഥകൾ കുഞ്ഞ് ശ്രദ്ധിച്ചു കേൾക്കും. ശാന്തവും സുഖകരവുമായ സംഗീതവും കുഞ്ഞ് ആസ്വദിച്ചു കേൾക്കുകയും അത് ഗർഭസ്ഥശിശുവിനു വളരെ നല്ല ഒരു മാനസികാവസ്ഥ പ്രദാനം ചെയ്യുകയും ചെയ്യുമെന്നു പലപ്പോഴായി തെളിയിക്കപ്പെട്ട വസ്തുതകളാണ്. ശാന്തവും സുഖകരവുമായ സംഗീതം കുഞ്ഞിനു ഗുണകരമാകുന്നത് പോലെ കനത്ത ശബ്ദങ്ങൾ കുഞ്ഞിനെ ഭയപ്പെടുത്തുകയും ചെയ്യും. ഉയർന്നതും കടുത്തതുമായ ശബ്ദം ഗർഭസ്ഥശിശുവിനു തീരെ നല്ലതല്ല. ഈ ലേഖനത്തിൽ ഉയർന്ന ശബ്ദങ്ങൾ ഗർഭസ്ഥശിശുവിനു ചെയ്യുന്ന ദോഷങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. അവ എന്തെല്ലാമെന്നു നോക്കാം.

കേൾവിയെ ബാധിച്ചേക്കാം

കേൾവിയെ ബാധിച്ചേക്കാം

ഉയർന്നതും കനത്തതുമായ ശബ്ദം കുഞ്ഞിന്റെ കേൾവിയെ ബാധിച്ചേക്കാം. പ്രായപൂർത്തിയായ ഒരു മനുഷ്യനു 85 ഡെസിബലിനു മീതെയുള്ള ശബ്ദം ഹാനികരമാണ്. ഒരു മനുഷ്യനു 140 ഡെസിബലിനു മീതെയുള്ള ശബ്ദം കേൾക്കാൻ കഴിയുമെങ്കിലും അത് ചെവിയെ എന്നേക്കുമായി കേടുവരുത്തും. ഗർഭസ്ഥശിശുവിനു ഇരുപതാമത്തെ ആഴ്ചയിൽ തന്നെ ചെവിയുടെ ബാഹ്യഭാഗവും, നടുക്കുള്ള ഭാഗവും ഉൾഭാഗവും പൂർണ്ണ വളർച്ചയെത്തും. ഇരുപത്തിനാലാമത്തെ ആഴ്ച മുതൽ അമ്മ കേൾക്കുന്നത് മുഴുവൻ കുഞ്ഞിനു കേൾക്കാൻ സാധിക്കും.

അമ്മയുടെ ശരീരത്തിൽ കൂടിയാണ് ശബ്ദം ഗർഭപാത്രത്തിലേക്ക് സ‍ഞ്ചരിക്കുന്നത്. ഈ ശബ്ദം അമ്മയുടെ ശരീരത്തിൽ ഒരു വ്യതിയാനമുണ്ടാക്കുന്നു. അങ്ങനെ അത് ഗർഭസ്ഥശിശുവിനെയും ബാധിക്കുന്നു. അതുകൊണ്ട് ഗർഭിണികളായ സ്ത്രീകൾ ഉയർന്ന കനത്ത ശബ്ദങ്ങൾ ഒഴിവാക്കണം. അത് കുഞ്ഞിനെ പ്രതികൂലമായി ബാധിച്ചേക്കാം. കുഞ്ഞിനു കേൾവി ശക്തി നഷ്ടപ്പെടാനും ഇടയാകും. ഉയർന്ന ശബ്ദത്തിലുള്ള കച്ചേരികൾ, കനത്ത യന്ത്രോപകരണങ്ങൾ ഉള്ള ഫാക്ടറികൾ കൂടാതെ വർക്ക് ഷോപ്പുകൾ എന്നിവയിൽ നിന്നും കനത്ത ശബ്ദം ഉണ്ടാകും. ഗർഭിണിയായ ഒരു സ്ത്രീ കുഞ്ഞിന്റെ സുരക്ഷക്ക് ഇതെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.

കുഞ്ഞിനെ ഞെട്ടിക്കും

കുഞ്ഞിനെ ഞെട്ടിക്കും

അപ്രതീക്ഷിതമായ ഉയർന്നതും കനത്തതുമായ ശബ്ദം കുഞ്ഞിനെ ഞെട്ടിക്കും. എയർപോർട്ടിനടുത്ത് താമസിക്കുന്ന ഗർഭിണികൾക്ക് ഇത് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. സ്ഥിരമായി സൈറൺ കേൾക്കുന്നിടത്ത് താമസിക്കുന്നവർക്കും ഗർഭസ്ഥശിശുവിന്റെ ഈ പ്രതികരണം അറിയാൻ കഴിയും. ഉയർന്ന ശബ്ദം കേട്ടയുടൻ കുഞ്ഞ് വല്ലാതെ ചലിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യും. ഗർഭിണികൾക്ക് ഇത് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.

ഗർഭസ്ഥശിശുവിനു സമ്മർദ്ദം ഉണ്ടാക്കാനിടയുണ്ട്

ഗർഭസ്ഥശിശുവിനു സമ്മർദ്ദം ഉണ്ടാക്കാനിടയുണ്ട്

സ്ഥിരമായി ഉയർന്ന ശബ്ദം കേൾക്കുന്നത് ഗർഭസ്ഥശിശുവിനു സമ്മർദ്ദം ഉണ്ടാക്കാനിടയുണ്ട്. റീസസ് കുരങ്ങൻമാരിൽ നടന്ന ഒരു പഠനത്തിൽ സ്ഥിരമായി ഉയർന്ന ശബ്ദം കേൾക്കുന്ന ഗർഭസ്ഥശിശുക്കളിൽ കോർട്ടിക്കോട്രോപ്പിൻ കൂടാതെ കോർട്ടിസോൾ എന്ന ഹോർമോണുകളുടെ അളവ് ക്രമാതീതമായി വർദ്ധിച്ചതായി കാണാൻ കഴിഞ്ഞു. ഈ ശിശുക്കൾ പിന്നീടുള്ള സാമൂഹിക ജീവിതത്തിൽ വ്യക്തമായ ഒരു വ്യതിയാനം പ്രകടിപ്പിക്കുന്നതായും കണ്ടെത്താൻ കഴിഞ്ഞു. ഉയർന്ന ശബ്ദം കേൾക്കാത്ത കുരങ്ങൻമാരിൽ ഗർഭസ്ഥശിശുക്കൾക്ക് ഒരു വ്യത്യാസവും ഉണ്ടായില്ല. ഇതേ പഠനം മനുഷ്യൻമാരിൽ നടത്തിയപ്പോൾ ഹോർമോൺ വ്യത്യാസങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അമ്മമാരിൽ മുലപ്പാലിന്റെ അളവ് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി.

ഉയർന്ന ശബ്ദം ഗർഭകാലത്തെ ബാധിക്കുന്നുണ്ടോ എന്നറിയാൻ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ചില പഠനങ്ങളിൽ ഗർഭകാലം നാൽപ്പത് ആഴ്ചകൾക്ക് പകരം മുപ്പത്തിയേഴ് ആഴ്ചകളായി കുറഞ്ഞതായി കാണാൻ കഴിഞ്ഞുവെങ്കിലും ഇത് പൂർണ്ണമായി തെളിയിക്കപ്പെട്ട ഒരു വസ്തുതയല്ല. ഈ മേഖലയിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

അമ്മക്ക് രക്തസമ്മർദ്ദം

അമ്മക്ക് രക്തസമ്മർദ്ദം

സ്ഥിരമായി ഉയർന്നതും കനത്തതുമായ ശബ്ദം കേൾക്കുന്നത് ഗർഭിണികളിൽ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. അമ്മക്ക് രക്തസമ്മർദ്ദം കൂടുന്നത് ഗർഭസ്ഥശിശുവിനു ദോഷകരമാണ്. കുഞ്ഞിന്റെ ശരീരഭാരം കുറയുക എന്നത് ഉയർന്നതും കനത്തതുമായ ശബ്ദം സ്ഥിരം കേൾക്കുന്നത് കൊണ്ട് സംഭവിക്കാൻ സാധ്യതയുള്ള ഒരു ദുരന്തമാണ്.

സ്ഥിരമായി ഉയർന്ന ശബ്ദം കേൾക്കുന്നത് ഗർഭസ്ഥശിശുവിനെ പ്രതികൂലമായി ബാധിക്കും എന്നത് സംശയലേശമെന്യെ തെളിയിക്കാൻ ഇനിയും ധാരാളം പഠനങ്ങൾ ആവശ്യമാണ്. ഇക്കാര്യത്തിൽ ഗർഭിണികൾ പരിഭ്രാന്തരാകേണ്ട കാര്യം ഇല്ല. ഒരു സാധാരണ മനുഷ്യനു താങ്ങാൻ കഴിയാത്ത ശബ്ദങ്ങളിൽ നിന്നും ഒഴിഞ്ഞു കഴിയുക. കുഞ്ഞിനെ ശാന്തവും താഴ്ന്ന സ്ഥായിലുള്ളതുമായ പാട്ടുകൾ ധാരാളം കേൾപ്പിക്കുക. അത് കുഞ്ഞിന് സമാധാനവും ആനന്ദവും പ്രദാനം ചെയ്യും.

English summary

loud noise during pregnacy

Unexpected high and heavy voice may shock the baby . here are instructions to follow during pregnancy
Story first published: Tuesday, August 21, 2018, 17:58 [IST]
X
Desktop Bottom Promotion