For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല കുഞ്ഞിനായി പെണ്ണറിയണം ഈ ബീജവസ്തുത

ആരോഗ്യമുള്ള പുരുഷ ശരീരത്തില്‍ ഏകദേശം 1500ലധികം ബീജങ്ങളാണ് പുറത്തേക്ക് വരുന്നത്

|

ഗര്‍ഭധാരണത്തില്‍ പുരുഷന്റെ ആരോഗ്യമുള്ള ബീജത്തിന്റെ പങ്ക് വളരെ വലുതാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ പോലും ബീജത്തിന്റെ എണ്ണം കുറയുന്നത് പലപ്പോഴും ഗര്‍ഭധാരണ സാധ്യത കുറക്കുകയാണ് ചെയ്യുന്നത്. ഇന്നത്തെ കാലത്ത് വന്ധ്യത നിരക്ക് വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണവും ഇത് തന്നെയാണ്. വന്ധ്യത അനുഭവിക്കുന്ന ദമ്പതികളില്‍ പ്രധാനമായും കാരണമാവുന്നത് ആരോഗ്യമുള്ള ബീജം ഇല്ലാത്തതാണ്.

ഗര്‍ഭധാരണം തടയാന്‍ ഒരു പിടി ആര്യവേപ്പില്‍ പ്രയോഗംഗര്‍ഭധാരണം തടയാന്‍ ഒരു പിടി ആര്യവേപ്പില്‍ പ്രയോഗം

പുരുഷന്റെ പ്രായം കൂടുന്നതിനനുസരിച്ച് ബീജത്തിന്റെ ആരോഗ്യവും നശിക്കുന്നു. നാല്‍പ്പത് കഴിയുന്നതോടെ സ്ത്രീക്ക് മാത്രമല്ല പുരുഷനും പ്രത്യുത്പാദന ശേഷി കുറഞ്ഞ് വരുന്നു. മാത്രമല്ല മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ രീതിയും പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ബീജത്തെക്കുറിച്ച് പുരുഷനേക്കാള്‍ സ്ത്രീ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 ജീവനില്ലാത്ത ബീജം

ജീവനില്ലാത്ത ബീജം

ബീജത്തിന് ജീവനില്ലെങ്കില്‍ പോലും പലപ്പോഴും ഗര്‍ഭധാരണം സംഭവിക്കുന്നു. ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷനിലാണ് ഇവ ഉപയോഗിയ്ക്കാവുന്നത്. ഇത് ഗര്‍ഭിണിയാവുന്നതിന് സ്ത്രീയെ സഹായിക്കുന്നു.

മരിച്ച ശേഷം ഗര്‍ഭധാരണം

മരിച്ച ശേഷം ഗര്‍ഭധാരണം

പങ്കാളിയുടെ മരണശേഷവും സ്ത്രീക്ക് ഗര്‍ഭധാരണം നടത്താവുന്നതാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇതിന് വളരെ അധികം ഫോര്‍മാലിറ്റികള്‍ ഉണ്ട്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഇത് നിയമവിധേയമാണ്.

 ബീജത്തിന്റെ ആയുസ്സ്

ബീജത്തിന്റെ ആയുസ്സ്

ഒരു സ്ത്രീയ്ക്കുള്ളില്‍ ബീജങ്ങള്‍ അഞ്ചു ദിവസം വരെ ആയുസോടെയിരിയ്ക്കും. ഒരു സെക്കന്റില്‍ ഒരു പുരുഷന്‍ 1500 ബീജങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുന്നവെങ്കിലും ഓരോ ബീജവും പൂര്‍ണവളര്‍ച്ചയെത്താന്‍ മാസങ്ങള്‍ പിടിയ്ക്കും.

 ക്രോമസോം ഘടന

ക്രോമസോം ഘടന

ബീജത്തിന്റെ ക്രോമസോം എക്‌സ്, വൈ എന്നിവ അടങ്ങിയതാണ്. ഇതനുസരിച്ചാണ് പെണ്‍കുഞ്ഞോ ആണ്‍കുഞ്ഞോയെന്നും നിശ്ചയിക്കപ്പെടുന്നത്. അതായത് പുരുഷന്റെ ബീജോത്പാദനത്തിന്റെ കണക്കനുസരിച്ചും ബീജത്തിന്റെ ആരോഗ്യമനുസരിച്ചുമാണ് പെണ്‍കുഞ്ഞാണോ ആണ്‍കുഞ്ഞാണോ എന്ന് തീരുമാനിക്കുക.

സ്വയംഭോഗം

സ്വയംഭോഗം

പലപ്പോഴും സ്വയംഭോഗം മിതമാണെങ്കില്‍ ആരോഗ്യത്തിന് നല്ലതാണ്. ഇത് ബീജങ്ങള്‍ക്കും ആരോഗ്യകരമാണ്. എന്നാല്‍ അമിതമായ സ്വയംഭോഗം ആരോഗ്യത്തിന് ദോഷകരമാണെന്നര്‍ത്ഥം. ഇത് ആരോഗ്യകരവും മാനസികപരവുമായ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

 അമിത ചൂട്

അമിത ചൂട്

ചൂട് ബീജങ്ങള്‍ക്ക് നല്ലതല്ല. ചൂടുള്ള കാലാവസ്ഥയിലും സമയത്തുമാണ് ബീജോല്‍പാദനം കുറയുക. തണുത്ത അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഇത് കൂടും.

ബീജത്തിന്റെ ഘടന

ബീജത്തിന്റെ ഘടന

ബീജങ്ങള്‍ക്ക് സാധാരണയായി ഒരു തലയും നടുഭാഗവും വാലുമാണുള്ളത്. എന്നാല്‍ ചിലവയ്ക്ക് രണ്ടു തലയും വാലുമെല്ലാമുണ്ടാകും. ഇവ അണ്ഡവുമായി കൂടിച്ചേര്‍ന്ന് ഭ്രൂണോല്‍പാദനം നടത്താനുള്ള സാധ്യത കുറവുമാണ്. അതുകൊണ്ട് ഇത്തരം ബീജങ്ങള്‍ പലപ്പോഴും ഗര്‍ഭധാരണ സാധ്യത കുറക്കുന്നു.

English summary

interesting Facts about sperm Everyone Should Know

Interesting Facts Everyone Should Know, read on to know more about it.
Story first published: Monday, April 9, 2018, 17:55 [IST]
X
Desktop Bottom Promotion