For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സ് ഗര്‍ഭകാലത്തും പ്രസവശേഷവും

|

ഗര്‍ഭകാലത്ത് പല അരുതുകളുമുണ്ട്. ഭക്ഷണ കാര്യങ്ങളിലും നടപ്പിലും കിടപ്പിലുമെല്ലാം. ഇതുപോലെ പ്രസവ ശേഷവും. എന്നാല്‍ പ്രസവ ശേഷത്തേയ്ക്കാളും ഗര്‍ഭകാലത്താണ് അരുതുകള്‍ കൂടുതല്‍.

ഗര്‍ഭധാരണം സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ്. ഗര്‍ഭിണിയാകുന്ന സമയത്ത്, പ്രത്യേകിച്ചും ആദ്യ മൂന്നു മാസങ്ങളില്‍ ഏറെ ശ്രദ്ധയും ആവശ്യമുള്ള സമയമാണ്. ഗര്‍ഭധാരണം നടന്നാല്‍ അരുതുകള്‍ ഏറെയുണ്ട്, ഇത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നുമാണ്. ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാവുന്ന, കഴിയ്ക്കാതിരിയ്‌ക്കേണ്ട ഭക്ഷണങ്ങളും പലതാണ്. ഗര്‍ഭധാരണ സെക്‌സിനെക്കുറിച്ചു പലര്‍ക്കും സംശയമുണ്ടാകും. ഗര്‍ഭധാരണ സമയത്ത് സെക്‌സ് ദോഷം ചെയ്യുമോ, എന്നു മുതലാകാം തുടങ്ങിയ ഒരു പിടി സംശയങ്ങള്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഗര്‍ഭകാലത്തും പ്രസവശേഷവും സ്ത്രീ ശരീരത്തില്‍ പല മാറ്റങ്ങളും വരുന്നുണ്ട്. ശരീരത്തില്‍ മാത്രമല്ല, അമ്മയെന്ന നിലയില്‍ മാനസികമായും മാറ്റങ്ങള്‍ ഏറെ. എന്നാല്‍ ഇതൊന്നും ദാമ്പത്യജീവിതത്തിനു തടസമാകാതിരിയ്‌ക്കേണ്ടതും അത്യാവശ്യം, പ്രസവശേഷം സെക്‌സ് ഉള്‍പ്പെടെയുള്ള പല കാര്യങ്ങളിലും വ്യത്യാസങ്ങള്‍ തോന്നുന്നതു സാധാരണം. പല സ്ത്രീകള്‍ക്കും സെക്‌സ് താല്‍പര്യം കുറഞ്ഞേക്കും. ശാരീരിക പ്രശ്‌നങ്ങളും ചിലപ്പോള്‍ ഇതിന് കാരണമാകും. പ്രസവശേഷം സെക്‌സ് ആസ്വാദ്യകരമാക്കാനുള്ള ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ആദ്യമൂന്നുമാസം

ആദ്യമൂന്നുമാസം

ആദ്യമൂന്നുമാസം ഗര്‍ഭകാലത്ത് ഏറെ ശ്രദ്ധിയ്‌ക്കേണ്ടതുതന്നെയാണ്. ഇതുകൊണ്ടുതന്നെ ഈ സമയത്ത് സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലത്. സെക്കന്റ് ട്രൈമെസ്റ്റര്‍ അതായത് നാലാംമാസം മുതല്‍ സെക്‌സാകാം. ഈ സമയത്ത് സെക്‌സ് ശാരീരിക അസ്വസ്ഥകള്‍ ഒഴിവാക്കാന്‍ സഹായിയ്ക്കും. സ്ത്രീകള്‍ക്കു പൊതുവെ ഈ സമയത്ത് സെക്‌സ് താല്‍പരമുണ്ടാകുകയും ചെയ്യും. ഇതുപോലെ പ്രസവമടുക്കുന്ന സമയത്തും ഇതൊഴിവാക്കുക.

സെക്‌സ് പൊസിഷനുകളുടെ കാര്യത്തില്‍

സെക്‌സ് പൊസിഷനുകളുടെ കാര്യത്തില്‍

സെക്‌സ് പൊസിഷനുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണം. സ്ത്രീയ്ക്കു സൗകര്യപ്രദമായ പൊസിഷന്‍ തെരഞ്ഞെടുക്കാം. സ്ത്രീ മുകളിലുള്ള രീതിയിലോ വശം തിരിഞ്ഞോ ഉള്ള പൊസിഷനുകള്‍ പരീക്ഷിയ്ക്കുന്നതായിരിയ്ക്കും നല്ലത്.ഇത് ഗര്‍ഭകാലത്തു മാത്രമല്ല, പ്രസവ ശേഷവും ശ്രദ്ധിയ്ക്കുക. പ്രസവ ശേഷവും സ്ത്രീകള്‍ക്കു സൗകര്യപ്രദമായ പൊസിഷനുകള്‍ പരീക്ഷിയ്ക്കുക.

ഓറല്‍ സെക്‌സ്, ഏനല്‍ സെക്‌സ്

ഓറല്‍ സെക്‌സ്, ഏനല്‍ സെക്‌സ്

ഓറല്‍ സെക്‌സ്,ഏനല്‍ സെക്‌സ്

ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് ഒരു പരിധി വരെ നല്ലത്. ഇല്ലെങ്കില്‍ ഇത് അണുബാധകള്‍ക്ക് കാരണമാകാം. ഓറല്‍ സെക്‌സ് എങ്കില്‍ തന്നെ ഏറെ ശുചിത്വം പാലിയ്ക്കുകയും ചെയ്യണം. അല്ലാത്ത പക്ഷം അണുബാധകള്‍ക്കു സാധ്യതയേറും. ഇത് അമ്മയ്ക്കും കുഞ്ഞിനും ദോഷം വരുത്തുകയും ചെയ്യും.

ലൂബ്രിക്കേറ്റിംഗ് ക്രീമുകള്‍, ജെല്ലുകള്‍

ലൂബ്രിക്കേറ്റിംഗ് ക്രീമുകള്‍, ജെല്ലുകള്‍

ലൂബ്രിക്കേറ്റിംഗ് ക്രീമുകള്‍, ജെല്ലുകള്‍ എന്നിവ ഗര്‍ഭകാലത്തുപയോഗിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. അല്ലാത്ത പക്ഷം അണുബാധകള്‍ക്കു സാധ്യതയേറും. ഇത് അമ്മയ്ക്കും കുഞ്ഞിനും ദോഷം വരുത്തുകയും ചെയ്യും. ഗര്‍ഭകാലത്ത് സാധാരണ ഗതിയില്‍ യോനീസ്രവം കൂടുതലായിരിയ്ക്കും. അല്ലെങ്കില്‍ തന്നെ സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുക. ഫോര്‍പ്ലേ പോലുളളവ.

അബോര്‍ഷന്‍

അബോര്‍ഷന്‍

അബോര്‍ഷന്‍, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ അവസ്ഥകള്‍ മുന്‍പുണ്ടായിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ സൂക്ഷിക്കേണ്ട അവസ്ഥയെന്ന ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ സെക്‌സൊഴിവാക്കുക. അല്ലാത്തപക്ഷം ഡോക്ടര്‍മാരും അഭിപ്രായം തേടുക.

ഗര്‍ഭകാലത്തെ അവസാന മാസവും

ഗര്‍ഭകാലത്തെ അവസാന മാസവും

ആദ്യ മാസങ്ങളിലേത് പോലെ തന്നെ ഗര്‍ഭകാലത്തെ അവസാന മാസവും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ശരിയായ സമയം അല്ല. ഗര്‍ഭകാലത്തെ അവസാന ഘട്ടത്തില്‍ ദമ്പതികള്‍ ലൈംഗീകബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതാകും നല്ലത്.

ഗര്‍ഭകാലത്തെ സെക്‌സ്

ഗര്‍ഭകാലത്തെ സെക്‌സ്

ഗര്‍ഭകാലത്തെ സെക്‌സ് കുഞ്ഞിനെ ബാധിയ്ക്കുമോയെന്നും ഇത് കുഞ്ഞിന് നേരിട്ട് പ്രശ്‌നങ്ങളുണ്ടാക്കുമോയെന്നും ഭയങ്ങളുള്ളവരുണ്ട്. ഇതില്‍ വാസ്തവമില്ല. കാരണം കുഞ്ഞ് യൂട്രസില്‍ അംമ്‌നിയോട്ടിക് ഫഌയിഡില്‍ സുരക്ഷിതമായ അവസ്ഥയിലാണ്.ഓര്‍ഗാസവും ഗര്‍ഭകാലത്തു ദോഷകരമല്ല. ഇത് മസില്‍ കോണ്‍ട്രാക്ഷനുണ്ടാക്കുന്നതുകൊണ്ടുതന്നെ ചിലപ്പോള്‍ അല്‍പം വയറുവേദനയുണ്ടായേക്കാം. അത് തനിയെ മാറുകയും ചെയ്യും.ഗര്‍ഭകാല സെക്‌സിനും ഓര്‍ഗാസത്തിനുമെല്ലാം ആരോഗ്യഗുണങ്ങളാണ് കൂടുതല്‍.

സെക്‌സ് പ്രസവ ശേഷവും

സെക്‌സ് പ്രസവ ശേഷവും

സെക്‌സ് പ്രസവ ശേഷവും നിഷിദ്ധമായ കാര്യമല്ല, എന്നാല്‍ ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നു മാത്രം.ഇരുപങ്കാളികള്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ മാത്രം സെക്‌സിനു തുനിയുക. പ്രത്യേകിച്ചു സ്ത്രീയുടെ മനോഭാവം കണക്കിലെടുക്കുക. കാരണം പ്രസവശേഷം കൂടുതല്‍ മാറ്റങ്ങള്‍ വരുന്നതു കൊണ്ടുതന്നെ സ്ത്രീ താല്‍പര്യത്തിനു മുന്‍ഗണന നല്‍കുക.

ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍

ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍

ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ വജൈന വരണ്ടതായി അനുഭവപ്പെടുന്നതിന് കാരണമാകും. ഇതിന് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കാം.

പ്രസവശേഷം, അല്ലെങ്കില്‍ സിസേറിയന്‍ ശേഷം

പ്രസവശേഷം, അല്ലെങ്കില്‍ സിസേറിയന്‍ ശേഷം

പ്രസവശേഷം, അല്ലെങ്കില്‍ സിസേറിയന്‍ ശേഷം മുറിവുകള്‍ പൂര്‍ണമായി ഉണങ്ങിയ ശേഷം മാത്രം ലൈംഗികബന്ധത്തിനു തുനിയുക.ഇരുവര്‍ക്കും ആശാസ്യമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിയ്ക്കാം.സിസേറിയന്‍ ശേഷവും പ്രസവശേഷവും സെക്‌സ് വേദനയുണ്ടാക്കുന്നുവെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടുക.

സെക്‌സ് വേദനയുണ്ടാക്കുന്നുവെങ്കില്‍

സെക്‌സ് വേദനയുണ്ടാക്കുന്നുവെങ്കില്‍

പ്രസവശേഷം സെക്‌സ് വേദനയുണ്ടാക്കുന്നുവെങ്കില്‍, ദുര്‍ഗന്ധത്തോടെയുള്ള വജൈനല്‍ ഡിസ്ചാര്‍ജുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിയ്ക്കരുത്. ഇത് ചിലപ്പോള്‍ അണുബാധ കാരണമാകാം.

സ്‌ട്രെസ് ഒഴിവാക്കുക. ഇതിന് പരസ്പരമുള്ള ലാളനകള്‍ സഹായിക്കും. പ്രത്യേകിച്ചു പ്രസവം കഴിഞ്ഞ സ്ത്രീയ്ക്ക്.

Read more about: pregnancy delivery
English summary

Intercourse Tips After Pregnancy And Delivery

Intercourse Tips After Pregnancy And Delivery,
Story first published: Monday, June 4, 2018, 19:34 [IST]
X
Desktop Bottom Promotion