For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ അച്ഛനാകില്ലെന്നു പറയും ലക്ഷണം

നിങ്ങള്‍ അച്ഛനാകില്ലെന്നു പറയും ലക്ഷണം

|

വന്ധ്യത അത്ര കുറവുള്ള കാര്യമല്ല. ഇത് സ്ത്രീകളിലും പുരുഷന്മാരിലും കണ്ടു വരികയും ചെയ്യുന്നുണ്ട്. പണ്ടു കാലത്ത് വന്ധ്യതയുടെ കുററം സമൂഹം ചുമത്തിയിയിരുന്നത് സ്ത്രീകള്‍ക്കു മുകളിലായിരുന്നു. ശാസ്ത്രം വളര്‍ന്നതോടെ പുരുഷന്മാര്‍ക്കും വന്ധ്യതാ പ്രശ്‌നങ്ങളുണ്ടാകാമെന്നു തെളിഞ്ഞു. വന്ധത്യാ പ്രശ്‌നങ്ങള്‍ സ്ത്രീകളിലെന്ന പോലെ പുരുഷന്മാരിലും കണ്ടു വരുന്നുമുണ്ട്.

പുരുഷന്മാരില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം ബീജത്തിന്റെ എണ്ണത്തിലും ഗുണത്തിലും വരുന്ന പ്രശ്‌നങ്ങളാണ്. ബീജങ്ങളുടെ ചലനശേഷി കുറയുന്നതും ഒരു കാരണമാണ്.

വന്ധ്യതയുടെ ലക്ഷണങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തന്നെ പലപ്പോഴും തിരിച്ചറിയാന്‍ സാധിയ്ക്കും. പുരുഷന്മാരുടെ വന്ധ്യതയുടെ ലക്ഷണങ്ങള്‍ താഴെപ്പറയുന്ന ചിലതാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ പലതിനും ചികിത്സകളുമുണ്ട്.

പുരുഷന്മാരില്‍ വന്ധ്യത സംശയിക്കാവുന്ന ചില പ്രത്യേക ലക്ഷണങ്ങളെക്കുറിച്ചറിയൂ,

വന്ധ്യത

വന്ധ്യത

സ്ത്രീയിലാണെങ്കിലും പുരുഷനിലാണെങ്കിലും വന്ധ്യതയുണ്ട്, ആര്‍ക്കോ ഒരാള്‍ക്ക് എന്നു തെളിയിക്കുന്ന ഒരു പ്രധാന കാര്യമുണ്ട്. കുറച്ചേറെ നാള്‍ ശ്രമിച്ചിട്ടും ഗര്‍ഭം ധരിയ്ക്കാതിരിയ്ക്കുക എന്നതാണത്. ഇത്തരം അവസ്ഥയുണ്ടാകുകയാണെങ്കില്‍ വന്ധ്യതാ പ്രശ്‌നമുണ്ടെന്നു സംശയിക്കാവുന്നതാണ്.

വൃഷണങ്ങള്‍

വൃഷണങ്ങള്‍

പുരുഷന്റെ വൃഷണങ്ങളിലാണ് ബീജോല്‍പാദനം നടക്കുന്നത്. അതുകൊണ്ടു തന്നെ ഈ ഭാഗത്തുണ്ടാകുന്ന് അസാധരണത്വം പലപ്പോഴും വന്ധ്യതയുടെ ലക്ഷണമാകാം. വൃഷണങ്ങള്‍ സാധാരണ തെന്നി മാറുന്ന തരമാണ്. എന്നാല്‍ വൃഷണ വലിപ്പം തീരെ കുറവ്, ഉറച്ച വൃഷണങ്ങള്‍, ഈ ഭാഗത്തുള്ള തടിപ്പോ മുഴകളോ വേദനയോ തുടങ്ങിയവയെല്ലാം വന്ധ്യതയെ സൂചിപ്പിയ്ക്കുന്ന ലക്ഷണങ്ങള്‍ കൂടിയാണ്. വൃഷണങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വന്ധ്യതയ്ക്കു കാരണമാകാറുണ്ട്.

സെക്‌സ് സംബന്ധമായ ചില പ്രശ്‌നങ്ങളും

സെക്‌സ് സംബന്ധമായ ചില പ്രശ്‌നങ്ങളും

സെക്‌സ് സംബന്ധമായ ചില പ്രശ്‌നങ്ങളും പുരുഷ വന്ധ്യതയെ സൂചിപ്പിയ്ക്കുന്നു. ഇതിലൊന്നാണ് സെക്‌സിനോട് തന്നെയുള്ള താല്‍പര്യക്കുറവ്. പുരുഷ ഹോര്‍മോണ്‍ കുറവ് ഇതിനൊരു കാരണമായേക്കാം. പുരുഷ ഹോര്‍മോണ്‍ സെക്‌സ് താല്‍പര്യത്തിനും സെക്‌സ് ഗുണങ്ങള്‍ക്കും മസിലുകള്‍ക്കും രോമങ്ങള്‍ക്കുമെല്ലാം അത്യാവശ്യമായ ഒന്നാണ്. ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ് പുരുഷ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്. ഈ ഹോര്‍മോണിന്റെ കുറവ് പുരുഷനില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു കാരണമാകാം.

ഉദ്ധാരണ പ്രശ്‌നങ്ങള്‍

ഉദ്ധാരണ പ്രശ്‌നങ്ങള്‍

ഉദ്ധാരണ പ്രശ്‌നങ്ങള്‍, ശീഘ്രസ്ഖലനം എന്നിവ പുരുഷന്മാരില്‍ വന്ധ്യതയ്ക്കു കാരണമാകുന്ന, വന്ധ്യതാ ലക്ഷണങ്ങള്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. സെക്‌സ് ജീവിതത്തെ ആകെ ബാധിയ്ക്കുന്ന ഒന്നാണിത്.

ബീജങ്ങള്‍

ബീജങ്ങള്‍

പല പുരുഷന്മാര്‍ക്കും സ്ഖലനം നടക്കാന്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇത് പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്. ആരോഗ്യകരമായ സ്ഖലനത്തിലൂടെയാണ് ബീജങ്ങള്‍ പുറപ്പെടുവിയ്ക്കുന്നതും ഇവ സഞ്ചരിച്ചു സ്ത്രീ ശരീരത്തിലെത്തുന്നതും. ഇതുകൊണ്ടുതന്നെ സ്ഖലന സംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും പുരുഷ വന്ധ്യതയ്ക്കു കാരണമാകാറുണ്ട്. ഇതുപോലെ സ്ഖലനത്തില്‍ ബീജം കുറവാണെന്നു തോന്നുന്നുവെങ്കിലും ഇത് പ്രശ്‌നമാണ്. കാരണം ബീജത്തിന്റെ എണ്ണവും ഗര്‍ഭധാരണത്തിന് അത്യാവശ്യമാണ്.

ശ്വാസകോശ പ്രശ്‌നങ്ങള്‍

ശ്വാസകോശ പ്രശ്‌നങ്ങള്‍

നിരന്തരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ പല രോഗങ്ങളുടേയും ലക്ഷണമാണ്. ഈ പ്രശ്‌നമുണ്ടെങ്കില്‍ ഇത് ചിലപ്പോഴെങ്കിലും പുരുഷ വന്ധ്യതയ്ക്കും ഇടയാക്കാറുണ്ട്.

ആരോഗ്യകരമായ ഹോര്‍മോണ്‍

ആരോഗ്യകരമായ ഹോര്‍മോണ്‍

ആരോഗ്യകരമായ ഹോര്‍മോണ്‍ പുരുഷനിലും സ്ത്രീയിലും ഗര്‍ഭധാരണത്തിന് അത്യാവശ്യമായ ഒന്നാണ്. പുരുഷന്മാരില്‍ പെട്ടെന്ന് രോമം കൊഴിയുകയോ വളരാതിരിയ്ക്കുകയോ ചെയ്യുക, സ്വരത്തില്‍ മാറ്റങ്ങളുണ്ടാകുക, അതായത് സ്വരത്തിന്റെ ഗാംഭീര്യം കുറയുക, പെട്ടെന്നു നിറത്തില്‍ വ്യത്യാസമുണ്ടാകുക എന്നിവയെല്ലാം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ സൂചിപ്പിയ്ക്കുന്നതാണ്.

വൃഷണ ഭാഗത്ത്

വൃഷണ ഭാഗത്ത്

രഹസ്യ ഭാഗത്ത് മുന്‍പ് എന്തെങ്കിലും തരത്തിലുള്ള സര്‍ജറികള്‍ നടന്നിട്ടുണ്ടെങ്കില്‍, ഇതില്‍ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ചിലപ്പോള്‍ പുരുഷന്മാരില്‍ ഇതും വന്ധ്യതയ്ക്കു കാരണമാകാറുണ്ട്. ഇതുപോലെ വൃഷണ ഭാഗത്ത് മുന്‍പ് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍, അപകടത്തില്‍ മുറിവേല്‍ക്കുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കിലും വന്ധ്യത സംശയിക്കുമ്പോള്‍ കാരണമായി എടുക്കാം.

English summary

Important Signs Of Infertility In Men

Important Signs Of Infertility In Men, Read more to know about,
X
Desktop Bottom Promotion