For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഉത്കണ്ഠകള്‍ ഗര്‍ഭം കലക്കും,ശ്രദ്ധിക്കുക

ഗര്‍ഭകാല ഉത്കണ്ഠ പരിഹരിയ്ക്കാന്‍ ചില എളുപ്പ വഴികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം

|

ഗര്‍ഭകാലം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി ഉള്ള കാലമാണ്. എന്നാല്‍ അനാവശ്യമായ ഉത്കണഠകളും മറ്റും പലപ്പോഴും ഗര്‍ഭത്തെ പ്രതിസന്ധിയിലാക്കുന്നു. ഗര്‍ഭിണിയാവുന്ന നിമിഷം തന്നെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ഉടലെടുക്കുന്നു. ഇത് ശക്തമായ അടിത്തറയുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും അതിനെ തീവ്രമാക്കുന്നത് പലപ്പോഴും ഗര്‍ഭാവസ്ഥയിലെ ഉത്കണ്ഠകള്‍ തന്നെയാണ്. ഉത്കണ്ഠ കുറക്കുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും ഒട്ടും ചില്ലറയല്ല.

ഗര്‍ഭകാലത്ത് ഗ്രീന്‍ടീ വേണ്ട, കഴിച്ചാല്‍ അവസ്ഥഗര്‍ഭകാലത്ത് ഗ്രീന്‍ടീ വേണ്ട, കഴിച്ചാല്‍ അവസ്ഥ

എന്നാല്‍ ഗര്‍ഭകാലത്ത് ഗര്‍ഭിണികളില്‍ ചില ഉത്കണ്ഠകള്‍ സ്ഥിരമാണ്. പലരും കൗണ്‍സിലിംഗിനും മറ്റും ഡോക്ടറെ സമീപിക്കുമെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ നിന്നും നമ്മുടെ മനസ്സില്‍ നിന്നും ഈ ഉത്കണ്ഠയെ നമുക്ക് മാറ്റി നിര്‍ത്താം. എന്തൊക്കെ കാര്യങ്ങളാണ് ഇതിനായി ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം. എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില്‍ ഉത്കണ്ഠ കുറക്കാന്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

മറ്റുള്ളവരോട് പറയുക

മറ്റുള്ളവരോട് പറയുക

ഗര്‍ഭകാലത്തുണ്ടാകുന്ന ഉത്കണ്ഠ ഒരിക്കലും സ്വന്തം മനസ്സില്‍ ഇട്ട് പ്രശ്‌നം വഷളാക്കരുത്. നിങ്ങളുടെ പങ്കാളിയോടോ അടുപ്പമുള്ള ബന്ധുക്കളോടോ ഇത്തരം കാര്യങ്ങള്‍ പങ്കു വെയ്ക്കാന്‍ ശ്രമിക്കുക. അവരുടെ അഭിപ്രായവും ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുന്നു.

മെഡിറ്റേഷന്‍

മെഡിറ്റേഷന്‍

യോഗയും മെഡിറ്റേഷനും ശീലമാക്കുക. ഇതിലൂടെ മനസ്സിന്റെ പല ഉത്കണ്ഠകളും കുറയ്ക്കാന്‍ സാധിയ്ക്കും. മാത്രമല്ല പ്രസവം എളുപ്പമാക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു.

ഹോബികള്‍ സ്ഥിരമാക്കുക

ഹോബികള്‍ സ്ഥിരമാക്കുക

പാട്ട് കേള്‍ക്കുന്നതും സിനിമ കാണുന്നതും പുസ്തകം വായിക്കുന്നതും എല്ലാം ഇത്തരത്തിലുള്ള ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതൊന്നും ഒഴിവാക്കാതിരിക്കുക.

തോന്നുന്നത് എഴുതുക

തോന്നുന്നത് എഴുതുക

എന്താണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ അത് എഴുതാന്‍ ശ്രമിക്കുക. ഒരിക്കലും മനസ്സില്‍ അടക്കി വെയ്ക്കരുത്. ഡയറി എഴുതുന്നത് ഒരു നല്ല ശീലമാണ്. ഇത് ഉത്കണ്ഠ അകറ്റുന്നു.

 വിശ്രമം അത്യാവശ്യം

വിശ്രമം അത്യാവശ്യം

ഗര്‍ഭധാരണ സമയത്തും അമിതമായ ആയാസം നല്‍കുന്ന ജോലികള്‍ ചെയ്യാതിരിക്കുക. ആവശ്യത്തിന് വിശ്രമം എടുക്കുക. ശരീരത്തിനും മനസ്സിനും ഇത് ആശ്വാസമാകും. മാത്രമല്ല ഇത് ഗര്‍ഭസ്ഥ കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

ഭര്‍ത്താവിനോട് തുറന്ന് പെരുമാറുക

ഭര്‍ത്താവിനോട് തുറന്ന് പെരുമാറുക

ഭര്‍ത്താവിനോട് തുറന്ന് പെരുമാറാന്‍ ശ്രദ്ധിക്കുക. ഏത് തരത്തിലുള്ള ഉത്കണ്ഠയും ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് പരസ്പരം ഭര്‍ത്താവിനോട് പറഞ്ഞ് പൂര്‍ണമായും ഇ്ല്ലാതാക്കാന്‍ ശ്രദ്ധിക്കുക.

വ്യായാമം മുടക്കരുത്

വ്യായാമം മുടക്കരുത്

ഗര്‍ഭകാലമാണെന്നു കരുതി ഒരിക്കലും വ്യായാമത്തിന് വിശ്രമം നല്‍കരുത്. ഇത് നമ്മുടെ ഉത്കണ്ഠയ്ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വ്യായാമം ചെയ്യുന്നത് നിര്‍ത്താതിരിക്കുക.

 വൈദ്യസഹായം

വൈദ്യസഹായം

ഏത് കാര്യത്തിലാണെങ്കിലും ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടുക. ഇത് നിങ്ങളുടെ ഏത് തരത്തിലുള്ള ഉത്കണ്ഠയേയും ഇല്ലാതാക്കും.

English summary

how to deal with pregnancy anxiety

Read on to know more about how to deal with anxiety during pregnancy.
Story first published: Thursday, April 5, 2018, 18:23 [IST]
X
Desktop Bottom Promotion