For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിറക്കാന്‍ പോകുന്ന കുഞ്ഞിന് ബുദ്ധി വേണോ?

|

ഗര്‍ഭകാലത്ത് അമ്മ കഴിക്കുന്ന ഭക്ഷണം തന്നെയാണ് കുഞ്ഞിനും ലഭിക്കുന്നത്. ഇതാണ് കുഞ്ഞിന് ആരോഗ്യവും സൗന്ദര്യവും ബുദ്ധിയും എല്ലാം നല്‍കുന്നതും. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന അമ്മമാര്‍ ഒരിക്കലും ഭക്ഷണ കാര്യത്തിലോ ആരോഗ്യത്തിന്റെ കാര്യത്തിലോ അലംഭാവം കാണിക്കുകയില്ല. ബുദ്ധിയുള്ള കുഞ്ഞിനെ ലഭിക്കുന്നതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതാണ് നോക്കേണ്ടത്.

ഗര്‍ഭാവസ്ഥ മുതല്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യവും സ്വഭാവവും രൂപപ്പെട്ട് വരുന്നുണ്ട്. എന്നാല്‍ ഇതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ഗര്‍ഭകാലത്ത് തന്നെ നമ്മള്‍ ചെയ്യണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ ബുദ്ധിയുള്ളവരും സ്മാര്‍ട്ടും ആക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇതൊരിക്കലും കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ മടിക്കാതെ കുഞ്ഞിനെ സ്മാര്‍ട്ടാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ച് കൊണ്ട് തന്നെയാണ് ഓരോ ദിവസവും ഓരോ അച്ഛനമ്മമാര്‍ തള്ളിനീക്കുന്നത്. ആരോഗ്യവും ബുദ്ധിയും ഉള്ള കുഞ്ഞ് തന്നെയായാരിക്കും അമ്മക്കും അച്ഛനും ആഗ്രഹവും. അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു കുഞ്ഞിനായി ആണ് അമ്മമാര്‍ ശ്രമിക്കുന്നതും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്കായി അമ്മമാര്‍ ഗര്‍ഭകാലത്ത് ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇവയില്‍ ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

കാബേജ്

കാബേജ്

കാബേജ് വന്ധ്യതയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ഡൈ-ഇന്‍ഡോള്‍ മീതേന്‍ ഗര്‍ഭധാരണത്തിന് സഹായിക്കും.

വിറ്റാമിന്‍ ബി, ഇ

വിറ്റാമിന്‍ ബി, ഇ

വിറ്റാമിന്‍ ബി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ് കോശവിഭജനം ഉര്‍ത്താനും ആരോഗ്യമുള്ള അണ്ഡം ഉത്പാദിപ്പിക്കാനും ഉത്തമമാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഗര്‍ഭധാരണത്തിന് ഏറ്റവും സാധ്യത നല്‍കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതിലടങ്ങിയിരിക്കുന്ന സെലിനിയം നല്ലതാണ്.

മുളക്

മുളക്

പ്രത്യുത്പാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കാനും, സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്ന എന്‍ഡോര്‍ഫിനുകളുടെ ഉത്പാദനത്തിന് കാരണമാവുകയും അതുവഴി ശരീരത്തിന്റെ ആയാസം കുറച്ച് ഗര്‍ഭധാരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന ഒന്നാണ് മുളക്.

മുട്ട

മുട്ട

ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവര്‍ മുട്ട കഴിക്കണം. കോളിന്‍, ഫോളിക്, ഒമേഗ-3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുള്ള മുട്ട ഗര്‍ഭധാരണത്തിന് സഹായകമാകും.

 വിറ്റാമിന്‍ ബി-12

വിറ്റാമിന്‍ ബി-12

വിറ്റാമിന്‍ ബി-12 ധാരാളം അടങ്ങിയിട്ടുള്ള കക്ക കഴിക്കുന്നതും നല്ലതാണ്.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ ആന്റിയോക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഗര്‍ഭധാരണത്തിനുള്ള ശേഷി ഉയര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കും.

ചണവിത്ത്

ചണവിത്ത്

ചണവിത്ത് ചണവിത്തും അമ്മയാകാന്‍ കൊതിക്കുന്നവര്‍ കഴിക്കണം. ഒലീവ് ഓയില്‍ ഒലീവ് ഓയിലും കോഡ് ലിവര്‍ ഓയിലും അമ്മയാകാന്‍ സഹായിക്കുന്നവയാണ്.

ബദാമും മത്തങ്ങക്കുരുവും

ബദാമും മത്തങ്ങക്കുരുവും

ബദാമും മത്തങ്ങക്കുരുവും ആരോഗ്യമുള്ള കുഞ്ഞാണ് ആവശ്യമെങ്കില്‍ ബദാമും മത്തങ്ങക്കുരുവും കഴിക്കണം. ആര്‍ത്തവം കൃത്യമാക്കാനും ഗര്‍ഭധാരണം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ഒരു നേരമെങ്കിലും കഴിക്കണം. ഇതുവഴി ഫോലിക് ആസിഡും ഇരുമ്പും ധാരാളമായി ലഭിക്കും. ഇരുമ്പ് ഗര്‍ഭപാത്രത്തിനകത്തെ പാളികള്‍ ആരോഗ്യത്തോടെ വികസിക്കുന്നതിനും സഹായിക്കും.

കൈതച്ചക്ക

കൈതച്ചക്ക

പ്രത്യുത്പാദന ഹോര്‍മോണുകളുടെ ഉത്പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കൈതച്ചക്ക. ശരീരത്തിന് ഊര്‍ജം പകരുന്നതും ദഹനക്രമത്തെയും ഇത് സഹായിക്കും.

ഭക്ഷണത്തില്‍ അയൊഡിന്‍ ചേര്‍ക്കുക

ഭക്ഷണത്തില്‍ അയൊഡിന്‍ ചേര്‍ക്കുക

ഫോളിക് ആസിഡ് പോലെ തന്നെയാണ് ഭക്ഷണത്തില്‍ അയോഡിന്റെ സാന്നിധ്യവും. ഗര്‍ഭാവസ്ഥയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് അയോഡിന്‍. അയോഡിന്റെ കുറവ് പന്ത്രണ്ട് ആഴ്ചയായ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിശക്തിയെ വളരെ ദോഷകരമായി ബാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അയോഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ കുഞ്ഞിന്റെ ഐ ക്യു 17.25 പോയിന്റ് ആയി ഉയരും എന്നാണ് പറയുന്നത്.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡിയുടെ അഭാവം കുട്ടികളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ചയിലും ശാരീരിക വളര്‍ച്ചയിലും വിറ്റാമിന്‍ ഡി വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഇത് ഗര്‍ഭാവസ്ഥയില്‍ നിങ്ങള്‍ക്കുണ്ടാവുന്ന മൂഡ് മാറ്റത്തെ വരെ ഇല്ലാതാക്കുന്നു. ഇത് ഗര്‍ഭസ്ഥശിശുവിന്റെ മാനസികാരോഗ്യത്തെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും എല്ലാം ആശ്വാസം കാണാന്‍ സഹായിക്കുന്നു വിറ്റാമിന്‍ ഡി.

 മദ്യപാനം ഉപേക്ഷിക്കുക

മദ്യപാനം ഉപേക്ഷിക്കുക

ഗര്‍ഭാവസ്ഥയിലുള്ള മദ്യപാനം കുഞ്ഞിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. ഇത് ഗര്‍ഭസ്ഥശിശുവിന്റെ മാനസികാരോഗ്യത്തെ വരെ നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ മദ്യപാനത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക.

 സപ്ലിമെന്റ്‌സ്

സപ്ലിമെന്റ്‌സ്

പല വിധത്തിലുള്ള വിറ്റാമിന്‍ സപ്ലിമെന്റുകളും ഗര്‍ഭകാലത്ത് കഴിക്കേണ്ടതായി വരും. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഇതെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കുക. വിറ്റാമിന്‍ ബി, ഫോളിക് ആസിഡ് തുടങ്ങിയവയെല്ലാം കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഫോളിക് ആസിഡ് കുഞ്ഞിന്റെ മാനസിക വളര്‍ച്ചക്ക് വളരെ വലിയ ഒരു പങ്കാണ് വഹിക്കുന്നത്. അതുകൊണ്ട് തന്നെ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണമെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കാം.

English summary

how to eat a healthy diet during pregnancy

Healthy eating during pregnancy is critical to your baby's growth and development. read on to know more about it
X
Desktop Bottom Promotion