Latest Updates
-
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
ബീജക്കുറവ് തിരിച്ചറിയൂ,കൂടാന്‍ വെളുത്തുള്ളിമരുന്ന്
ബീജക്കുറവ് അറിയാം, കൂട്ടാന്‍ വെള്ളുള്ളി മരുന്ന്
വന്ധ്യത എല്ലായ്പ്പോഴും സ്ത്രീകള്‍ക്കു പഴി കേള്‍ക്കേണ്ടതല്ല. പുരുഷന്മാര്ക്കും ഇതില്‍ തുല്യ പങ്കുണ്ട്. പുരുഷനെ ബാധിയ്ക്കുന്ന വന്ധ്യതാ പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബീജക്കുറവും ബീജങ്ങളുടെ ചലന ശേഷിയുമെല്ലാം. പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന്.
ബീജക്കുറവിന് കാരണങ്ങള്‍ പലതുണ്ടാകാം. ശാരീരികവും മാനസികവും മുതല്‍ അന്തരീക്ഷം വരെ ഇതിനുള്ള ചില പ്രത്യേക കാരണങ്ങളാണ്.
പുരുഷശരീരത്തില്‍ സ്പേം കോശങ്ങള്‍ ദിവസവും ഉല്‍പാദിപ്പിയ്ക്കപ്പെടുന്നുണ്ട്. ആരോഗ്യകരമായ ബീജത്തിന്റെ വോളിയം ഓരോ സ്ഖലനത്തിലും 1.5- 5 മില്ലീലിറ്റര്‍ വരെയാണ്. ഇതില്‍ കുറവ് ബീജത്തിന്റെ അനരോഗ്യത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. സ്പേം കുറവ് ഒലിഗോസ്പേര്‍മിയ എന്ന അവസ്ഥയെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.
പുകവലി ബീജങ്ങളുടെ ഉല്പാദനത്തേയും ഡിഎന്‍എ ഘടനയേയും ബാധിയ്ക്കും.ജങ്ക് ഫുഡ് കഴിയ്ക്കുന്നത് പോഷകാഹാരക്കുറവിന് കാരണമാകും. ആവശ്യത്തിന് പോഷകം ലഭിയ്ക്കാത്തത് ബീജോല്‍പാദനത്തേയും ബീജഗുണത്തേയും ബാധിയ്ക്കും.ആവശ്യത്തിന് ഉറക്കവും വിശ്രമവുമില്ലാത്തതാണ് മറ്റൊരു കാരണം. ഇത് ബീജഗുണത്തേയും സംഖ്യയേയും ബാധിയ്ക്കും.ദിവസവും നാലു മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ബീജക്കുറവ് വരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.
പുരുഷന് തന്നെ ബീജക്കുറവ് പലപ്പോഴും ചില ശാരീരിക ലക്ഷണങ്ങൡലൂടെ മനസിലാക്കാന്‍ സാധിയ്ക്കും. ഇത്തരം ചില ലക്ഷണങ്ങളും ഇതിനുള്ള പ്രത്യേക പരിഹാരങ്ങളും വിശദീകരിയ്ക്കുന്നു.

മസിലുകള്‍ കുറവുള്ള പുരുഷനെങ്കില്‍
മസിലുകള്‍ കുറവുള്ള പുരുഷനെങ്കില്‍ ചിലപ്പോള്‍ ബീജക്കുറവുമുണ്ടാകും. ജനിതിക പ്രശ്നങ്ങളോ പിറ്റിയൂറ്ററി ഗ്ലാന്റ് സംബന്ധമായ പ്രശ്നങ്ങളോ ആകാം, കാരണം. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവും മസിലുകളുടെ കുറവിന് കാരണമാണ്.

മുഖരോമങ്ങള്
ബീജോല്പാദനത്തിന് പുരുഷ ഹോര്‍മോണ്‍ അഥവാ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പ്രധാനപ്പെട്ട ഒന്നാണ്. ഹോര്‍മോണ്‍ കുറവ് ബീജക്കുറവിന് കാരണമാകും. മുഖരോമങ്ങള് കുറയുന്നതും ഈ ഹോര്‍മോണ്‍, അതായത് ടെസ്റ്റോസ്റ്റിറോണ്‍ കുറയുന്നതു കൊണ്ടുതന്നെയാണ്.

കുറവു ബീജമാണ്
സ്ഖലനസമയത്ത് കുറവു ബീജമാണ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതെങ്കില്‍ ഇത് ബീജക്കുറവിന്റെ, ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവിന്റെ ഒരു ലക്ഷണം തന്നെയാണ്. ആരോഗ്യകരമായ ബീജത്തിന്റെ വോളിയം ഓരോ സ്ഖലനത്തിലും 1.5- 5 മില്ലീലിറ്റര്‍ വരെയാണ്. ഇതില്‍ കുറവ് ബീജത്തിന്റെ അനരോഗ്യത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

ഹൈപ്പോ ഗൊണാഡിസം
ഹൈപ്പോ ഗൊണാഡിസം എന്നൊരു അവസ്ഥയുണ്ട്. പുരുഷശരീരത്തില്‍ വേണ്ടത്ര ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദിപ്പിയ്ക്കാത്ത അവസ്ഥ. ഇവരിലും ബീജത്തിന്റെ അളവും ഗുണവുമെല്ലാം കുറവായി കാണും.

തളര്‍ച്ചയും ക്ഷീണവും
പല പുരുഷന്മാരിലും തളര്‍ച്ചയും ക്ഷീണവും ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവാണ് സൂചിപ്പിയ്ക്കുന്നത്. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവെങ്കില്‍ ബീജക്കുറവും സ്വാഭാവികമാണ്.അമിതവണ്ണം, ആവശ്യത്തിന് ശരീര തൂക്കമില്ലാതിരിക്കുക, അണുബാധ തുടങ്ങിയവയും ബീജക്കുറവിന് കാരണമാകുന്ന ഘടകങ്ങള്‍ തന്നെ. വാസക്ടമി, ജന്മനാ ഉള്ള ചില അസുഖങ്ങള്‍ എന്നിവയും ബീജക്കുറവിന് കാരണമാകാറുണ്ട്.

കുഞ്ഞിനായി ശ്രമിച്ചിട്ടും
കുഞ്ഞിനായി ശ്രമിച്ചിട്ടും സ്ത്രീയുടെ പ്രശ്നം കൊണ്ടല്ല കുഞ്ഞുണ്ടാകാത്തതെങ്കില്‍ ഇതിനുള്ള കാരണം പുരുഷന്റെ ബീജങ്ങളുടെ എണ്ണക്കുറവാകാം.

വെളുത്തുള്ളി
ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴികളുണ്ട്. ചില ഭക്ഷണങ്ങളും ഇതില്‍ പെടും. ഇത്തരം ഒന്നാണ് വെളുത്തുള്ളി. പുരുഷന്മാരില് ശേഷിയ്ക്കും ബീജാരോഗ്യത്തിനുമെല്ലാം ഒരുപോലെ സഹായിക്കുന്ന മരുന്നാണിത്. പലതരത്തിലും വെളുത്തുള്ളി കൊണ്ട് ബീജങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നം പരിഹരിയ്ക്കാം.

ക്യാരറ്റ്, വെളുത്തുള്ളി
ക്യാരറ്റ്, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് പ്രത്യേക രീതിയില്‍ ഒരു ജ്യൂസ് തയ്യാറാക്കി കുടിയ്ക്കുന്നത് ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. 6 അല്ലി, വെളുത്തുള്ളി, 2 ക്യാരറ്റ്, 1 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ ഉപയോഗിച്ച് ഒരു മിശ്രിതം തയ്യാറാക്കി കഴിയ്ക്കാം.ക്യാരറ്റ് ജ്യൂസാക്കുക. ഇതില്‍ വെളുത്തുള്ളി അരച്ചതും തേനും ചേര്‍ത്ത് ഒന്നുരണ്ടു മാസം അടുപ്പിച്ച് പ്രാതലിനു മുന്‍പായി കുടിയ്ക്കുക.

വെളുത്തുള്ളിയും തക്കാളിയും
വെളുത്തുള്ളിയും തക്കാളിയും ചേര്‍ത്തുണ്ടാക്കുന്ന പ്രത്യേക മിശ്രിതവും ബീജ വര്‍ദ്ധനവിന് സഹായിക്കും. 12 അല്ലി വെളുത്തുള്ളി, 1 തക്കാളി, ഒരു നുളള് ഉപ്പ്, മുളകുപൊടി എന്നിവ ചേര്‍ത്തരച്ചു ഭക്ഷണത്തിനൊപ്പം കഴിയ്ക്കാം. ഒന്നുരണ്ടു ദിവസത്തില്‍ ഇതു മുഴുവന്‍ കഴിയ്ക്കണം.

ബീറ്റ്റൂട്ട്
1 ബീറ്റ്റൂട്ട്, 15 അല്ലി വെളുത്തുള്ളി എന്നിവ ചേര്‍ത്തരയ്ക്കുക. ഇതില്‍ ഒരു നുള്ളു മുളകുപൊടി, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് കഴിയ്ക്കാം.

ബീറ്റ്റൂട്ടും വെളുള്ളിയും
ബീറ്റ്റൂട്ടും വെളുള്ളിയും ചേര്‍ത്തു പ്രത്യേക മരുന്നു തയ്യാറാക്കി കഴിയ്ക്കാം. 1 ബീറ്റ്റൂട്ട്, 15 അല്ലി വെളുത്തുള്ളി എന്നിവ ചേര്‍ത്തരയ്ക്കുക. ഇതില്‍ ഒരു നുള്ളു മുളകുപൊടി, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് കഴിയ്ക്കാം.

തേന്‍
വെളുത്തുള്ളി പച്ചയ്ക്കോ ചുട്ടോ കഴിയ്ക്കുന്നതും പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കുന്നതും തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം നല്ല ബീജത്തിനും ലൈംഗികശേഷിയ്ക്കും സഹായകമായ ഘടകമാണ്.



Click it and Unblock the Notifications