For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭ കാലത്തെ ഛര്‍ദ്ദി

|

ഗര്‍ഭകാലം എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട സമയം കൂടിയാണ്. ഈ കാലയളവില്‍ ശാരീരികവും മാനസികവുമായ ഒരുപാട് മാറ്റങ്ങള്‍ക്ക് അവള്‍ വിധേയമാകുന്നുണ്ട്.

g

പ്രത്യേകിച്ച് നിത്യ ജീവിതത്തില്‍ പരിചയിച്ച ഭക്ഷണ ക്രമങ്ങളോടും ശീലങ്ങളോടും ഗര്‍ഭിണികളുടെ ശരീരം അമിതമായി പ്രതികരിക്കാന്‍ ഇടയുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് ഗര്‍ഭകാലത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ വ്യാക്ക് അഥവാ ഗര്‍ഭാരംഭ കാലത്തെ ഛര്‍ദ്ദി ഉണ്ടാകാറുള്ളത്.

ആരോഗ്യ സ്ഥിതി

ആരോഗ്യ സ്ഥിതി

ഗര്‍ഭാരംഭ കാലത്തെ ഛര്‍ദ്ദിയെ നേരിടാന്‍ വീട്ടില്‍ ചെയ്യാനാകുന്ന ചില പൊടിക്കൈകള്‍- അവയില്‍ എളുപ്പമുള്ളതും പ്രധാനപ്പെട്ടതും താഴെ പറയുന്നു.

ഗര്‍ഭാരംഭ കാലത്തെ ഛര്‍ദ്ദിയെ നേരിടാനുള്ള ചില പൊടിക്കൈകള്‍ ഇതാ;

ഗര്‍ഭിണിയായ സ്ത്രീയുടെ ആരോഗ്യ സ്ഥിതി അനുസരിച്ചായിരിക്കും ഗര്‍ഭാരംഭകാലത്തെ ഛര്‍ദ്ദിയുടെ തീവ്രത. അതായത് നന്നേ മോശം ആരോഗ്യ സ്ഥിതിയുള്ള ഒരു സ്തീയ്ക്ക് ഛര്‍ദ്ദിയുടെ ഭാഗമായ് തളര്‍ച്ചയോ ക്ഷീണമോ ഉണ്ടായേക്കാം. ചിലര്‍ക്ക് ഇതേ തുടര്‍ന്ന് ഭക്ഷണം പോലും വേണ്ടാത്ത സാഹചര്യം പോലും ഉണ്ടായേക്കാം. ഗര്‍ഭ കാലത്തെ ഈ ഛര്‍ദ്ദി ഇത്തരത്തില്‍ പല സ്തീകള്‍ക്കും വ്യത്യസ്ത രീതിയിലാകാം അനുഭവപ്പെടുക

മുന്‍കരുതല്‍

മുന്‍കരുതല്‍

ചിലര്‍ക്ക് നേരിയ രീതിയിലുള്ള വ്യാക്കും മറ്റു ചിലര്‍ക്ക് നിരന്തരമായ ഛര്‍ദ്ദിയും ഉണ്ടാകാന്‍ ഇടയുണ്ട്. ഗര്‍ഭ കാലത്തെ ഛര്‍ദ്ദി അമ്മയുടെ ശരീരത്തെ മോശമായ രീതിയില്‍ ബാധിക്കും എന്നതാണ് വസ്തുത. അതിനാല്‍ തന്നെ ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഗര്‍ഭ കാലത്തെ വ്യാക്കിനെ നേരിടാന്‍ അധികം ബുദ്ധിമുട്ടേണ്ടതില്ല, നമ്മുടെ വീട്ടില്‍ ലഭ്യമായ നൂറു ശതമാനം പ്രകൃതി ദത്തമായ ചില വസ്തുക്കള്‍ തന്നെ ധാരാളം. അത്തരത്തിലുള്ള ഫലപ്രദമായ ചില പൊടിക്കൈകളെ കുറിച്ചാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്. തികച്ചും പ്രകൃതി ദത്ത വസ്തുക്കള്‍ ആയതിനാല്‍ തന്നെ യാതൊരു ദോഷ വശങ്ങളെ കുറിച്ചും ആശങ്കപ്പെടേണ്ടതുമില്ല. അവ ഏതെല്ലാമാണെന്ന് നോക്കാം.

1. ഇഞ്ചിയുടെ ഔഷധ ഗുണങ്ങള്‍

2. വിശന്നിരിക്കുന്നത് തീര്‍ത്തും ഒഴിവാക്കുക

3. കിടക്കുന്നതിനു മുന്‍പ് തന്നെ ഭക്ഷണം കഴിക്കുക

4. ഇരുമ്പ് സമൃദ്ധമായി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക

5. ശരീരത്തിന് ആവശ്യമായ അളവിലുള്ള വെള്ളം നിര്‍ബന്ധമായും കുടിക്കുക

6. നാരങ്ങയുടെ വ്യത്യസ്ത ഗുണങ്ങള്‍

7. നല്ല രീതിയിലുള്ള വിശ്രമവും ഉറക്കവും

8. നല്ല ആഹാരങ്ങള്‍ മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

ഇഞ്ചി കൊണ്ട് ഗര്‍ഭ കാലത്തെ ഛര്‍ദ്ദിയെ പ്രതിരോധിക്കുന്നത് എങ്ങനെ?

ഇഞ്ചി കൊണ്ട് ഗര്‍ഭ കാലത്തെ ഛര്‍ദ്ദിയെ പ്രതിരോധിക്കുന്നത് എങ്ങനെ?

ഗര്‍ഭ കാലത്തെ ഛര്‍ദ്ദി ഒഴിവാക്കാന്‍ വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും സുലഭവും ഫലപ്രദവുമായ ഒറ്റമൂലി ആണ് ഇഞ്ചി. ഏറെ ഔഷധ ഗുണങ്ങളുള്ള ഇഞ്ചി കൊണ്ടുള്ള മിഠായിയും ചായയുമൊക്കെ ഇത്തരം സാഹചര്യങ്ങളില്‍ ഏറെ ഫലപ്രദമായവയാണ്. ഇഞ്ചിയും അല്പം തേനും ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദിയെ പ്രതിരോധിക്കാനുള്ള പോംവഴിയാണ്. ഗര്‍ഭിണികള്‍ നിത്യേന ഇഞ്ചി കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ ശീലമാക്കുന്നത് നല്ലതാണ്.

അതായത്, ഊണിലോ, മറ്റ് ആഹാരങ്ങളിലോ ഇഞ്ചിയുടെ സാന്നിധ്യം ഗര്‍ഭിണികളെ വ്യാക്ക് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ മറികടക്കാന്‍ സഹായിക്കും. ഇഞ്ചിയെ സാധാരണയായി ഛര്‍ദ്ദിയെ മറികടക്കാനുള്ള പ്രധാന ഉപാധിയായി കണക്കാക്കാറുണ്ട്. ഇഞ്ചി കൊണ്ടുള്ള ബിസ്‌കറ്റും, മിഠായിയും, ചായയുമൊക്കെ നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമാണെങ്കിലും പുതിയ കാലത്തെ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ജിഞ്ചര്‍ബ്രഡ്ഡ് മുതല്‍ ടീ ബാഗുകള്‍ വരെയുള്ളവ തിരഞ്ഞെടുക്കുമ്പോള്‍ അവ കൃത്രിമ ചേരുവ കൊണ്ട് ഉണ്ടാക്കിയതല്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

 വിശന്നിരിക്കുന്നത് ഒഴിവാക്കുക:

വിശന്നിരിക്കുന്നത് ഒഴിവാക്കുക:

ഛര്‍ദ്ദിക്കാന്‍ തോന്നുന്ന സാഹചര്യങ്ങളില്‍ മിക്ക അമ്മമാരും ഭക്ഷണം ഒഴിവാക്കാറാണ് പതിവ്. കഴിക്കുന്നതെല്ലാം വീണ്ടും ഛര്‍ദ്ദിക്കുമോ എന്ന ഭയമാണ് ഇതിന് കാരണം. എന്നാല്‍ വിശന്നിരിക്കുന്തോറും ഛര്‍ദ്ദിയുടെയും തളര്‍ച്ചയുടെയും സാധ്യത വര്‍ധിക്കുകയാണ് ചെയ്യുക. ഇതിനാല്‍ ദിവസേനയുള്ള ആഹാരം ഇടവേളകളിലായി കൃത്യമായി കഴിക്കുക.

ഗര്‍ഭിണിയായ സ്ത്രീകള്‍ കിടക്കുന്നതിനു മുന്‍പ് ആഹാരം കഴിക്കുക.

ഗര്‍ഭിണിയായ സ്ത്രീകള്‍ കിടക്കുന്നതിനു മുന്‍പ് ആഹാരം കഴിക്കുക.

ഗര്‍ഭകാലത്ത് സ്ത്രീകള്‍ പ്രോട്ടീന്‍ സമൃദ്ധമായ ആഹാര സാധനങ്ങളാണ് അത്താഴത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇത് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുകയും ഓക്കാനം, തലകറക്കം, ഛര്‍ദ്ദി മുതലായ അസ്വസ്ഥതകളെ പ്രതിരോധിക്കുകയും ചെയ്യും. ഗര്‍ഭ കാലത്തെ വ്യാക്കിനെ നിയന്ത്രിക്കാന്‍ ഏറെ സഹായകകരമായ മാര്‍ഗ്ഗം കൂടിയാണ് ഇത്.

ഗര്‍ഭ കാലത്ത് ഇരുമ്പ് അടങ്ങിയ ആഹാര സാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുക.

ഗര്‍ഭ കാലത്ത് ഇരുമ്പ് അടങ്ങിയ ആഹാര സാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുക.

ഇരുമ്പ് അടങ്ങിയ ആഹാര പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക വഴി ഗര്‍ഭ കാലത്തെ ഛര്‍ദ്ദിയുടെയും തലകറക്കം, ക്ഷീണം പോലുള്ള അസ്വസ്ഥതകളുടെ സാധ്യത കുറയ്ക്കാം. മത്തി, ചാള പോലുള്ള മത്സ്യങ്ങള്‍, ബീഫ്, മുട്ട, ഉണക്ക മുന്തിരി, ഇലക്കറികള്‍ എന്നിങ്ങനെ ഇരുമ്പ് അടങ്ങിയ ഭക്ഷണ സാധനങ്ങളൊക്കെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇത് കൂടാതെ വാഴപ്പഴം, ആപ്പിള്‍ പോലുള്ള മറ്റ് പഴവര്‍ഗങ്ങളും ഗര്‍ഭിണിയായ സ്ത്രീകള്‍ ധാരാളമായി കഴിക്കേണ്ടതുണ്ട്.

ആവശ്യമായ അളവില്‍ വെള്ളം കുടിക്കുക.

ആവശ്യമായ അളവില്‍ വെള്ളം കുടിക്കുക.

ദിവസേന ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യമായ അളവിലുള്ള വെള്ളം കുടിക്കേണ്ടതും പ്രധാനപ്പെട്ടതാണ്. ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്നും തടയാന്‍ കൃത്യമായ ഇടവേളകളിലെ ജലപാനത്തിന് സാധിക്കും. ഗര്‍ഭ കാലത്തെ നിര്‍ജ്ജലീകരണം ഗര്‍ഭ സംബന്ധമായ ഗുരുതര പ്രശ്‌നങ്ങളിലേക്ക് അമ്മമാരെ കൊണ്ടെത്തിച്ചേക്കാം. തലവേദന, തലകറക്കം, ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, സന്ധി വേദന, നീര്‍വീക്കം മുതലായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നിര്‍ജ്ജലീകരണം കാരണം ആയേക്കാം.

പ്രത്യേകിച്ച് ഗര്‍ഭിണികള്‍ ആദ്യ മൂന്ന് മാസങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ജലപാനം നടത്തിയില്ലെങ്കില്‍ ഗര്‍ഭ പാത്ര സംബന്ധമായ രോഗങ്ങള്‍,ഗര്‍ഭമലസല്‍ പോലുള്ള ഗുരുതര പ്രശ്‌നങ്ങളും ഉണ്ടായേക്കാം. വിദഗ്ധരുടെ അഭിപ്രായ പ്രകാരം ഈ സമയത്ത് അമ്മമാര്‍ 2 മുതല്‍ 2.5 ലിറ്റര്‍ വരെയെങ്കിലും അളവില്‍ ദിവസേന വെള്ളം കുടിച്ചിരിക്കണം.

പച്ച നാരങ്ങയുടെ ഗുണങ്ങള്‍:

പച്ച നാരങ്ങയുടെ ഗുണങ്ങള്‍:

ഗര്‍ഭ കാലത്ത് പച്ച നാരങ്ങ കൊണ്ടുണ്ടാക്കിയ വെള്ളം ഓക്കാനത്തിനും ഛര്‍ദ്ദിക്കും പറ്റിയ ഒറ്റമൂലി തന്നെയാണ് എന്നതില്‍ സംശയമില്ല. അതു കൂടാതെ ഈ സമയത്ത് ഛര്‍ദ്ദിയോ, ഓക്കാനമോ ഉണ്ടാകുമ്പോള്‍ പച്ച നാരങ്ങ മണക്കുന്നത് പോലും നല്ലൊരു പ്രതിവിധിയാണ്. ലളിതമായതും ഫലപ്രദമായ രീതിയിലും ഗര്‍ഭ കാലത്തെ ഇത്തരം അസ്വസ്ഥതകളെ മറി കടക്കാന്‍ നാരങ്ങ പ്രയോജന പ്രദമാണ്.

നല്ല ഉറക്കവും വിശ്രമവും അനിവാര്യം:

നല്ല ഉറക്കവും വിശ്രമവും അനിവാര്യം:

ഗര്‍ഭ കാലത്തെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ കൊണ്ട് തളര്‍ന്ന ശരീരത്തിന് ആദ്യം വേണ്ടത് വിശ്രമം ആണ്. വിശ്രമം പോലെ തന്നെ പ്രധാനമാണ് ഉറക്കവും.

ഗര്‍ഭിണിയായ ഒരാര്‍ക്ക് ദിവസം ചുരുങ്ങിയത് എട്ട് മണിക്കൂര്‍ നേരത്തെ ഉറക്കമെങ്കിലും അനിവാര്യമാണ്. ക്ഷീമം തോന്നുന്ന സന്ദര്‍ഭങ്ങളിലും കൃത്യമായ ഇടവേളകളിലും വിശ്രമവും വേണം. ഛര്‍ദ്ദിയും ഓക്കാനവും പോലുള്ള അസ്വസ്ഥതകളും ക്ഷീണവും മറികടക്കാന്‍ കൃത്യമായ വിശ്രമവും ഉറക്കവും കൊണ്ട് സാധിക്കുമെന്നത് തീര്‍ച്ച. നല്ലൊരു ഉറക്കത്തിനെക്കാള്‍ മറ്റൊരു ഒറ്റമൂലി ഇല്ല താനും.

നല്ല ആഹാര സാധനങ്ങള്‍ മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക:

നല്ല ആഹാര സാധനങ്ങള്‍ മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക:

നല്ല ആഹാര സാധനങ്ങള്‍ മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നത് കൊണ്ട് പ്രധാനമായി ഉദ്ദ്യേശിക്കുന്നത് കൂടുതലും പ്രകൃതി ദത്തമായതും കൃത്രിമ നിറമോ മണമോ ചേരാത്തതും ആയ ഭക്ഷണ സാധനങ്ങള്‍ മാത്രം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ്. ഇന്ന് വിപണിയില്‍ സുലഭമായ കൃത്രിമ നിറങ്ങളും മണവും ചേരുവയുമുള്ള ആഹാര സാധങ്ങള്‍ അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ദോഷകരമാണ്.

കാന്‍സറിന് പോലും കാരണമാകുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ വിപണിയില്‍ ലഭിക്കും എന്നിരിക്കെ അവയെ ഒഴിവാക്കി തീര്‍ത്തും പ്രകൃതി ദത്തമായ ചക്ക, മാങ്ങ, വാഴപ്പഴം പോലുള്ള പഴവര്‍ഗങ്ങളും ഇലക്കറികളും നാടന്‍ പച്ചക്കറികളും കൂടുതലായ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളുടെ നിറവും മണവുമല്ല, ഗുണമാണ് പ്രധാനപ്പെട്ടത് എന്ന് മനസ്സിലാക്കുക.

.

English summary

home-remedies-for-morning-sickness-during-pregnancy

Pregnancy is a very important time for a woman. She undergoes a lot of physical and mental changes during this period
X
Desktop Bottom Promotion