For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവം എളുപ്പത്തിലാക്കാന്‍ ഒരു കഷ്ണം തണ്ണിമത്തന്‍

ഗര്‍ഭാവസ്ഥയില്‍ തണ്ണിമത്തന്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധ കൊടുക്കേണ്ടത് അമ്മക്കും കുഞ്ഞിനും അത്യാവശ്യമായ ഒന്നാണ്. കുഞ്ഞിന്റെ ആരോഗ്യം പല വിധത്തിലാണ് അമ്മ ശ്രദ്ധിക്കേണ്ടത്. ഗര്‍ഭകാലത്തു പോലും ഇത്തരത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ഗര്‍ഭം ഒരിക്കലും ഒരു രോഗമല്ല അതൊരു അവസ്ഥയാണ്. ഏത് സ്ത്രീയും ആഗ്രഹിക്കുന്ന ഒരു സന്തോഷകരമായ അവസ്ഥ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ഏതൊരു സ്ത്രീയും അതീവ ശ്രദ്ധാലുക്കളാകുന്നത്. അമ്മയില്‍ നിന്നുണ്ടാകുന്ന ചെറിയ മാറ്റം പോലും കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്.

വേദനകുറക്കും സുഖപ്രസവത്തിന് ഈ വഴികള്‍വേദനകുറക്കും സുഖപ്രസവത്തിന് ഈ വഴികള്‍

കഴിക്കുന്ന ഓരോ ഭക്ഷണത്തിലും കുടിക്കുന്ന ഓരോ തുള്ളി വെള്ളത്തില്‍ പോലും ശ്രദ്ധ വളരെ അത്യാവശ്യമാണ്. ഗര്‍ഭാവസ്ഥയിലേക്ക് കടക്കുന്നതോടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളും മാനസികമായ ചില മാറ്റങ്ങളും എല്ലാം പലവിധത്തിലാണ് സ്ത്രീകളെ ബാധിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന മൂഡ് മാറ്റത്തിന് വരെ അതിന്റേതായ കാരണങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഭക്ഷണവും പ്രോട്ടീനും വിറ്റാമിനും അടങ്ങിയവ ആയിരിക്കണം എന്ന കാര്യത്തില്‍ വളരെയധികം നിര്‍ബന്ധമുണ്ട്. ഇതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ അത് ഗര്‍ഭിണികളില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ഉണ്ടാക്കുന്നത്. എന്തൊക്കെയെന്ന് നോക്കാം.

 നെഞ്ചെരിച്ചില്‍ കുറക്കുന്നു

നെഞ്ചെരിച്ചില്‍ കുറക്കുന്നു

ഗര്‍ഭകാലത്തുണ്ടാവുന്ന പ്രശ്‌നങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് നെഞ്ചെരിച്ചില്‍. പലപ്പോഴും ദഹനം കൃത്യമായി നടക്കാത്തതും ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളും എല്ലാമാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നതിന് സാധ്യത വളരെ കൂടുതലാണ്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തണ്ണിമത്തന്‍. തണ്ണിമത്തന്‍ ഒരു കഷ്ണം കഴിക്കുന്നത് നെഞ്ചെരിച്ചില്‍ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 നീര്‍വീക്കത്തിന് പരിഹാരം

നീര്‍വീക്കത്തിന് പരിഹാരം

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പല വിധത്തില്‍ കൈയ്യിലും കാലിലും നീര് വരുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. ഇതിലുള്ള ജലാംശം ശരീരത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കി പേശികള്‍ക്ക് അയവ് വരുത്തുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹരിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തണ്ണിമത്തന്‍ കഴിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുക എന്ന ധാരണ മാറ്റണം. കാരണം ഗര്‍ഭകാലത്ത് വരെ ഇത് വളരെയധികം സഹായിക്കുന്നു.

മോണിംഗ്‌സിക്‌നെസ്സിന് പരിഹാരം

മോണിംഗ്‌സിക്‌നെസ്സിന് പരിഹാരം

മോണിംഗ് സിക്‌നെസ് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പല വിധത്തില്‍ മോണിംഗ് സിക്‌നെസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു തണ്ണിമത്തന്‍. തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ പല വിധത്തില്‍ അത് ആരോഗ്യത്തിന് സഹായിക്കുന്നു. മോണിംഗ് സിക്‌നെസ് ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മികച്ചതാണ് തണ്ണിമത്തന്‍.

നിര്‍ജ്ജലീകരണം തടയുന്നു

നിര്‍ജ്ജലീകരണം തടയുന്നു

നിര്‍ജ്ജലീകരണം ഗര്‍ഭസ്ഥശിശുവിനേയും കുഞ്ഞിനേയും ബാധിക്കുന്ന ഒന്നാണ്. നിര്‍ജ്ജലീകരണം പലപ്പോഴും ഗര്‍ഭസ്ഥശിശുവിന്റെ മാസം തികയാതെയുള്ള പ്രസവത്തിന് പലപ്പോഴും ഇത് കാരണമാകുന്നു. നിര്‍ജ്ജലീകരണത്തെ തടയുന്നതിന് അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തണ്ണിമത്തനില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

പ്രസവം എളുപ്പത്തിലാക്കാന്‍

പ്രസവം എളുപ്പത്തിലാക്കാന്‍

പ്രസവ വേദന സാധാരണ പ്രസവത്തില്‍ ഉള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും പ്രസവിക്കുമ്പോഴുള്ള അതികഠിനമായ വേദന ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കുന്നു തണ്ണിമത്തന്‍. ഗര്‍ഭകാലത്തെ തണ്ണിമത്തന്റെ ഉപയോഗം പ്രസവത്തിനെ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രസവം എളുപ്പത്തിലാക്കാന്‍ ഇത് സഹായിക്കുന്നു.

പേശീവേദന കുറക്കുന്നു

പേശീവേദന കുറക്കുന്നു

പേശീവേദന കുറക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു തണ്ണിമത്തന്‍. തണ്ണിമത്തന്റെ കാര്യത്തില്‍ യാതൊരു വിധത്തിലും സംശയിക്കേണ്ടതില്ല. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ മസില്‍ ഉരുണ്ട് പിടുത്തം വളരെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും വില്ലനാവുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു തണ്ണിമത്തന്‍.

പിഗ്മെന്റേഷന്‍ കുറക്കുന്നു

പിഗ്മെന്റേഷന്‍ കുറക്കുന്നു

പിഗ്മെന്റേഷന്‍ കുറക്കുന്നതിന് സഹായിക്കുന്നു തണ്ണിമത്തന്‍. ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും നിറം മാറ്റവും ഉണ്ടാവുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് തണ്ണിമത്തന്‍ കഴിക്കുക എന്നത്.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

പെട്ടെന്ന് ദഹിക്കുന്നതിനും സഹായിക്കുന്നു തണ്ണിമത്തന്‍. എത്ര വലിയ ദഹന പ്രശ്‌നങ്ങള്‍ ആണെങ്കില്‍ പോലും അതിനെല്ലാം പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തണ്ണിമത്തന്‍ കഴിക്കുന്നത്. ഇത് വയറിന്റെ പ്രവര്‍ത്തനങ്ങളെ സ്മൂത്ത് ആക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് ഇത് വളരെയധികം സഹായിക്കുന്നു.

 ടോക്‌സിന്‍ പുറന്തള്ളുന്നു

ടോക്‌സിന്‍ പുറന്തള്ളുന്നു

ശരീരത്തില്‍ ടോക്‌സിന്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത് പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ ആണെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് തണ്ണിമത്തന്‍ ശീലമാക്കാം. ഇത് കരളിനെ ക്ലീന്‍ ചെയ്യുകയും യൂറിക് ആസിഡിന്റെ അളവ് രക്തത്തില്‍ കുറക്കുകയും ചെയ്യുന്നു.

 ഊര്‍ജ്ജത്തിന്റെ ഉറവിടം

ഊര്‍ജ്ജത്തിന്റെ ഉറവിടം

ഊര്‍ജ്ജത്തിന്റെ ഉറവിടമാണ് തണ്ണിമത്തന്‍. ഗര്‍ഭകാലത്ത് പല സ്ത്രീകളിലും തളര്‍ച്ചയുണ്ടാവാം. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തണ്ണിമത്തന്‍. ഇത് ഊര്‍ജ്ജത്തിനെ വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിനും മനസ്സിനും ഫ്രഷ്‌നസ്സും ഊര്‍ജ്ജവും നല്‍കുന്നതിന് ഇത് സഹായിക്കുന്നു.

അമിതവണ്ണം

അമിതവണ്ണം

ഗര്‍ഭകാലത്ത് അമിതവണ്ണം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന ഒന്നാണ്. ഇത് പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഗര്‍ഭസ്ഥശിശുവിനും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചിലതാണ് തണ്ണിമത്തന്‍ പ്രയോഗം. തണ്ണിമത്തന്‍ കഴിക്കുന്നത് ഗര്‍ഭകാലത്തുണ്ടാവുന്ന അമിതവണ്ണമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

English summary

Healthy reasons to eat watermelon during pregnancy

Here are some amazing health benefits to eat watermelon during pregnancy.
Story first published: Friday, May 18, 2018, 15:28 [IST]
X
Desktop Bottom Promotion