Latest Updates
-
ചൂടുകാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നെട്ടോട്ടമോ? സോഷ്യൽ മീഡിയയിലെ ഈ അപകടങ്ങൾ അറിഞ്ഞിരിക്കൂ! -
ഗുരുപുഷ്യ യോഗം കഴിഞ്ഞു; ഇനി വരുന്നത് ഭാഗ്യകാലമോ? സാമ്പത്തിക നേട്ടത്തിനായി ഈ കാര്യങ്ങൾ ഉടൻ ശ്രദ്ധിക്കൂ! -
കീർത്തി സുരേഷിന്റെ ആ മാറ്റം വെറും വ്യായാമമല്ല! ആരാധകർ ചോദിക്കുന്ന ആ ചോദ്യത്തിന് പിന്നിലെ സത്യം ഇതാണ് -
കത്തുന്ന വെയിലത്ത് പുറത്തിറങ്ങുമ്പോൾ ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്, അറിയാം സുരക്ഷാ വഴികൾ -
കടുത്ത ചൂടിൽ തളരാതിരിക്കാൻ വെള്ളം മാത്രം പോരാ; ഈ പാനീയങ്ങൾ കരുതിയാൽ വേനൽക്കാലം സുരക്ഷിതമാക്കാം! -
ഉഷ്ണതരംഗം കടുക്കുന്നു; ഫിറ്റ്നസ് നിലനിർത്താൻ വ്യായാമത്തിൽ വരുത്തേണ്ട ആ മാറ്റങ്ങൾ നിങ്ങൾക്കറിയാമോ? -
44 ഡിഗ്രി ചൂട്: ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാതെ പോകുന്ന ആ വലിയ അപകടം; രക്ഷപ്പെടാൻ വഴികൾ ഇതാ -
'നോ ആഡഡ് ഷുഗർ' എന്ന് കണ്ടാൽ കണ്ണുമടച്ച് വാങ്ങല്ലേ; നിങ്ങളുടെ തടി കുറയ്ക്കാനുള്ള ശ്രമം പാഴാക്കുന്ന ആ ചതിക്കുഴികൾ ഇതാ! -
കഠിനമായ വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? വെയിലിൽ നിന്ന് രക്ഷനേടാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ -
മെലിഞ്ഞത് സർജറിയിലൂടെയോ? അഭ്യൂഹങ്ങൾക്ക് വിട; കീർത്തി സുരേഷിന്റെ ഫിറ്റ്നസ് രഹസ്യം ഇതാ
ഗര്‍ഭിണി അല്പം എള്ളു കഴിയ്ക്കൂ
ഗര്‍ഭിണി അല്പം എള്ളു കഴിയ്ക്കൂ
ഗര്‍ഭകാലത്ത് സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കണമെന്നു പറയും. കാരണം അമ്മയുടെ ആരോഗ്യമാണ് കുഞ്ഞിന്റെ ആരോഗ്യം എന്നുള്ളതു തന്നെ കാരണം.
എപ്പോഴുമെന്ന പോലെ ഗര്‍ഭകാല ആരോഗ്യത്തിനും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണങ്ങള്‍. ഗര്‍ഭകാലത്തു കഴിയ്ക്കേണ്ടതും കഴിയ്ക്കരുതാത്തതുമായ പല ഭക്ഷണങ്ങളുമുണ്ട്. ചില ഭക്ഷണങ്ങള്‍ അല്ലാത്ത സമയത്തു നല്ലതാണെങ്കിലും ഗര്‍ഭകാലത്തു ദോഷം വരുത്തും.
ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ കഴിയ്ക്കേണ്ട ഒരു ഭക്ഷണ വസ്തുവാണ് എള്ള്.
എള്ള് ആരോഗ്യകരമായ ഗുണങ്ങളുള്ള ഒന്നാണ്. ഇത് സ്വാദിനായി ഭക്ഷണസാധനങ്ങളില്‍ ഉപയോഗിയ്ക്കാറുമുണ്ട്. എന്നാല്‍ ഇത് ഗര്‍ഭകാലത്തു വര്ജ്യമാണോയെന്ന സംശയം പലര്‍ക്കുമുണ്ടാകാം.
എള്ളു തന്നെ രണ്ടു വിധത്തിലുണ്ട്. കറുത്ത എള്ളും വെളുത്ത എള്ളും. ഇതില്‍ തന്നെ കറുത്ത എള്ളാണ് ആരോഗ്യപരമായി മുന്‍പന്തിയില്‍ നില്ക്കുന്നതെന്നു പറയാം.എള്ളില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചില പ്രത്യേക ഘടകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു. ഇതിനുളള നല്ലൊരു പരിഹാരമാണ് എള്ളു കുതിര്‍ത്തി കഴിയ്ക്കുന്നതോ മുളപ്പിച്ചു കഴിയ്ക്കുന്നതോ.
ഇതിലെ ലിഗ്നിന്‍ പോലുള്ള ഘടകങ്ങള്‍ ക്യാന്‍സറിനെ തടുക്കാന്‍ ഏറെ നല്ലതാണ്. ദിവസവും എള്ളു കഴിയ്ക്കുന്നതും ഇതിട്ടു തിളപ്പിയ്ക്കുന്ന വെള്ളം കുടിയ്ക്കുന്നതുമെല്ലാം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

കാല്‍സ്യത്തിന്റെ നല്ലൊരു ഉറവിടമാണ്
കാല്‍സ്യത്തിന്റെ നല്ലൊരു ഉറവിടമാണ് എള്ള്. ഗര്‍ഭസ്ഥശിശുവിന്റേയും അമ്മയുടേയും എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഗുണകരം. ഇതില്‍ ധാരാളം കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഒരു സ്പൂണ്‍ എള്ളിലുണ്ടെന്നു പറയാം. സിങ്കും ഇതിലുണ്ട്. എല്ലുകളുടെ ബലത്തിന് ഇത് ഏറെ നല്ലതാണ്.

ന്യുട്രിയന്റുകള്‍
എള്ളില്‍ ധാരാളം ന്യുട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, വൈറ്റമിന്‍ ബി, സി, അമിനോ ആസിഡുകള്‍ എന്നിവ. ഇത് കുഞ്ഞിനും അമ്മയ്ക്കും ഏറെ നല്ലതാണ്.

അയേണ്‍
ഇതില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഗര്‍ഭിണിയ്ക്കുണ്ടാകുന്ന അനീമിയ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സാധിയ്ക്കും. അയേണ്‍ ഗുളികകള്‍ക്കു പകരം വയ്ക്കാവുന്ന ഒന്ന്.കറുത്ത എള്ളില്‍ അയേണ്‍ അംശം ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ഇത് വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള സ്വാഭാവിക പരിഹാരവുമാണ്. ദിവസവും ഒരു ടേബിള്‍സ്പൂണ്‍ എള്ള് കുതിര്‍ത്തോ മുളപ്പിച്ചോ കഴിയ്ക്കുന്നതും നല്ലതാണ്.

മലബന്ധമകറ്റാന്‍
മലബന്ധമകറ്റാന്‍ എള്ള് മലബന്ധമകറ്റാന്‍ ഏറെ നല്ലതാണ്. ഗര്‍ഭകാലത്ത് ഈ പ്രശ്നം പല സ്ത്രീകള്‍ക്കുമുണ്ടാകും. പ്രതിരോധശേഷി പ്രതിരോധശേഷി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

മാനസികമായ സംഘര്‍ഷങ്ങള്‍
നാഡികളെ സുഖപ്പെടുത്തുന്നതുകൊണ്ടുതന്നെ മാനസികമായ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും ഗുണകരം.എള്ളിലെ മഗ്നീഷ്യം സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ അമിനോആസിഡായ ട്രിപറ്റോഫാന്‍ സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനത്തെ സഹായിക്കും. ഇതും സന്തോഷം നല്‍കാനും നല്ല മൂഡിനും നല്ലതാണ്. ഇതുകഴി നല്ലപോലെ ഉറങ്ങാനും സാധിയ്ക്കും.

ഫ്ളൂ, കോള്‍ഡ്
ഗര്‍ഭകാലത്ത് ഫ്ളൂ, കോള്‍ഡ് തുടങ്ങിയവ തടയാന്‍ ഗുണകരം. ആസ്തമ, അലര്‍ജി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കറുത്ത എളള്. ഇതിലെ മഗ്നീഷ്യമാണ് ഈ ഗുണം നല്‍കുന്നത്.

മൂത്രശങ്ക
ഗര്‍ഭകാലത്ത് മൂത്രശങ്ക സാധാരണം. ഇതു കുറയ്ക്കാന്‍ എള്ള് സഹായിക്കും.ധാരാളം കോപ്പര്‍ അടങ്ങിയ ഒന്നാണ് എള്ള്. ഇതുകൊണ്ടുതന്നെ വാതം പോലുള്ള പ്രശ്നങ്ങള്‍ക്കും അത്യുത്തമമാണ്. എല്ലിന്റെ ആരോഗ്യത്തിനും കാല്‍സ്യമുള്ളതിനാല്‍ ഉത്തമം.

തടി
തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് എള്ള്. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്.

ലിവര്‍
കാഴ്ചശക്തിയ്ക്കും എള്ള് മികച്ചൊരു ഔഷധമാണെന്നു വേണം, പറയാന്‍. ലിവറിന്റെ ആരോഗ്യം തകരുന്നത് കാഴ്ചശക്തിയേയും തടസപ്പെടുത്തും. എള്ള് ലിവര്‍ ആരോഗ്യത്തിനു മികച്ചതായതുകൊണ്ടുതന്നെ കാഴ്ചയ്ക്കും ഏറെ നല്ലതാണ്.

പ്രമേഹരോഗികള്‍ക്ക്
പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണിത്. എള്ള് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹത്തിന്.

ഹൃദയാരോഗ്യത്തിനു ചേര്‍ന്ന ഒന്നാണ്
ഹൃദയാരോഗ്യത്തിനു ചേര്‍ന്ന ഒന്നാണ് എള്ള്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.പ്രമേഹനിയന്ത്രണത്തിനും എള്ളു കുതിര്‍ത്തി കഴിയ്ക്കുന്നത് നല്ലതാണ്. ഇതും ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ഘടകമാണ്.

ഫൈറ്റോഈസ്റ്ററോളുകള്‍
ഇതില്‍ ഫൈറ്റിക് ആസിഡ്,, ഫൈറ്റോഈസ്റ്ററോളുകള്‍ എന്നിവയുണ്ട്. ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കുമുളള ഉത്തരപരിഹാരമാണിത്.



Click it and Unblock the Notifications