Latest Updates
-
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
ഗര്‍ഭകാലത്തെ നടത്തം കുഞ്ഞിനും ആരോഗ്യം
ഗര്‍ഭകാലത്ത് നടക്കേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നോക്കാം
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. കാരണം ഇത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ഗര്‍ഭകാലത്ത് സ്ത്രീകള്‍ ആരോഗ്യപരമായും മാനസികപരമായും വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കാണിക്കുന്ന അശ്രദ്ധ പല വിധത്തിലാണ് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് പ്രശ്നമാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആരോഗ്യസംരക്ഷണം ഗര്‍ഭകാലത്ത് അമ്മക്കും കുഞ്ഞിനും ഒരുപോലെ അത്യാവശ്യമുള്ള ഒന്നാണ്. കുഞ്ഞിനും അമ്മക്കും ഭാവിയിലും ഇത് ഗുണം ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരംനടത്തത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ശ്രദ്ധിക്കണം. കാരണം അമ്മമാര്‍ നടക്കുമ്പോള്‍ അതിന്റെ നേട്ടം കുട്ടികള്‍ക്ക് കൂടിയാണ് എന്നതാണ് സത്യം.
മാത്രമല്ല അമ്മക്ക് ഗര്‍ഭകാലത്തെ നടത്തം കൊണ്ട് ഗര്‍ഭസമയത്ത് പല വിധത്തിലുള്ള ഗുണങ്ങളും ഉണ്ടാവുന്നു. ഗര്‍ഭകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയായ പ്രസവ വേദനക്ക് വരെ പരിഹാരം കാണാന്‍ ഈ നടത്തം സഹായിക്കുന്നു. ഇത് കൂടാതെ പല തരത്തിലുള്ള ഗുണങ്ങളും ഗര്‍ഭകാലത്ത് ഉണ്ടാവുന്നുണ്ട്. ഗര്‍ഭിണികള്‍ക്ക് ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം ഈ നടത്തം സഹായിക്കുന്നുണ്ട്.
എന്തൊക്കെ നേട്ടങ്ങളാണ് ഗര്‍ഭകാലത്ത് ഈ നടത്തം കൊണ്ട് ഉണ്ടാവുന്നത് എന്ന് നോക്കാം. ഇത്തരത്തിലുള്ള നടത്തം കാരണം പല വിധത്തിലുള്ള രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. ഗര്‍ഭകാലത്ത് സ്ത്രീകള്‍ നടക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് ഏത് വിധത്തിലും കുഞ്ഞിനും അമ്മക്കും ആരോഗ്യം മാത്രമാണ് നല്‍കുന്നത്. എങ്ങനെയെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
ഗര്‍ഭകാലത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയില്‍ ആണ് ഉണ്ടാവുക. എന്നാല്‍ അതിനെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു നടത്തം. സ്ത്രീകളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞാല്‍ അത് ഗര്‍ഭസ്ഥശിശുവിനേയും ബാധിക്കും. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ ചെറുക്കാന്‍ ഈ നടത്തെ കൊണ്ട് സാധിക്കുന്നു. രോഗപ്രതിരോധ ശേഷിക്ക് ഇത് സഹായിക്കുന്നു.

മാനസിക സ്മര്ദ്ദം
പ്രസവ സമയം അടുക്കുന്തോറും പലപ്പോഴും സ്ത്രീകളില്‍ മാനസിക സമ്മര്‍ദ്ദത്തിനുള്ള സാധ്യത വരെ കൂടുതലാണ്. എന്നാല്‍ അത് കുറക്കാന്‍ ഏറ്റവും പറ്റിയ ഒന്നാണ് നടക്കുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഗര്‍ഭകാലത്തെ നടത്തം സഹായിക്കും. ഇത് പലപ്പോഴും ഗര്‍ഭം സുഖകരമാക്കാനും സഹായിക്കും.

മലബന്ധം ഇല്ലാതാക്കുന്നതിന്
സ്ത്രീകളെ ഗര്‍ഭാവസ്ഥയില്‍ വലക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് മലബന്ധം. ഇതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു നടത്തം. ശോധന എളുപ്പമാക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും നടത്തം സഹായിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഡോക്ടര്‍മാര്‍ നടക്കാന്‍ നിര്‍ദ്ദേശിക്കുന്നതും. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

ശാരീരിക അസ്വസ്ഥതകള്‍
ഗര്‍ഭാവസ്ഥയില്‍ ശാരീരിക അസ്വസ്ഥതകള്‍ വളരെയധികം വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. ഗര്‍ഭ കാലത്തുണ്ടാകുന്ന ശാരീരികാസ്വസ്ഥതകള്‍ കുറയ്ക്കാനും നടത്തം സഹായിക്കുന്നു. കൂടുതല്‍ റെസ്റ്റെടുക്കുന്നത് പ്രസവം പ്രശ്നത്തിലാക്കും. അതുകൊണ്ട് ഇത്തരം ചെറിയ കാര്യങ്ങളില്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

രക്തസമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും നടത്തം സഹായിക്കുന്നു. പലപ്പോഴും ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൂടുതലായിരിക്കും. ഇത് കുറയ്ക്കാന്‍ നടത്തത്തിലൂടെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തിനും സുഖപ്രസവത്തിനും നടത്തം വളരെ ഉത്തമമാണ്.

സിസേറിയന് വേണ്ട
പലരും ഇന്നത്തെ കാലത്ത് തിരഞ്ഞടുക്കുന്നത് സിസേറിയന് ആണ്. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു നടത്തം. കാരണം നടക്കുന്നത് പലപ്പോഴും സാധാരണ പ്രസവത്തിന് വഴിവെയ്ക്കുന്നു. ഇത് സിസേറിയനുള്ള സാധ്യത വളരെയധികം കുറയ്ക്കുന്നു.മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

നല്ല ഉറക്കം
ക്ഷീണമില്ലാത്ത ആരോഗ്യകരമായ ഉറക്കം പലപ്പോഴും ആരോഗ്യത്തെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍. അതിന് സഹായിക്കുന്നു നടത്തം. നല്ല ഉറക്കം ലഭിയ്ക്കുന്നതിനും ഗര്‍ഭിണികളുടെ നടത്തം സഹായിക്കുന്നു. ദിവസവും 30 മിനിട്ട് നടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ശരീരഭാരം
ശരീരഭാരം നിയന്ത്രിക്കുന്നതിനും പലപ്പോഴും നടത്തത്തിലൂടെ കഴിയുന്നു. ഗര്‍ഭിണികളില്‍ അമിതമായി ശരീരഭാരം വര്‍ദ്ധിക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇതൊഴിവാക്കാന്‍ നടക്കേണ്ടത് അത്യാവശ്യമാണ്.

പ്രസവം എളുപ്പമാക്കാന്‍
ചില സ്ത്രീകളില്‍ പ്രസവ സമയത്ത് പല വിധത്തിലുള്ള സ്ങ്കീര്ണതകളും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ പ്രസവം എളുപ്പമാക്കാനും വേദന കുറക്കാനും ഗര്‍ഭകാലത്തെ നടത്തം സഹായിക്കുന്നു.

കുഞ്ഞിന്റെ ആരോഗ്യത്തിന്
ഗര്‍ഭകാലത്ത് അമ്മയുടെ ആരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് കുഞ്ഞിന്റെ ആരോഗ്യം. കുഞ്ഞിന്റെ ആരോഗ്യത്തിന് പല തരത്തിലുള്ള സഹായവും ഈ നടത്തത്തിലൂടെ ലഭിക്കുന്നു.



Click it and Unblock the Notifications