Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കുഞ്ഞിന് ബുദ്ധിയും തൂക്കവും;ഈ ഭക്ഷണം ശീലമാക്കാം
ഗര്‍ഭകാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ അതില്‍ നിന്നുണ്ടാവുന്ന പ്രതിസന്ധികള്‍ അമ്മയെ മാത്രമല്ല വയറ്റില്‍ കിടക്കുന്ന കുഞ്ഞിനേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ ഓരോ കാര്യം ചെയ്യുമ്പോഴും വളരെയധികം സൂക്ഷിച്ച് വേണം ചെയ്യുന്നതിന്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധിയും പിന്നീട് ഉണ്ടാക്കുന്നു. കാത്തിരുന്ന് കിട്ടുന്ന പൊന്നോമനയാണ് എല്ലാ കുഞ്ഞുങ്ങളും. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആരോഗ്യ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.
അത് ഗര്‍ഭാവസ്ഥയില്‍ ആണെങ്കിലും പ്രസവ ശേഷമാണെങ്കിലും. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ഗര്‍ഭാവസ്ഥയില്‍ പോലും നമ്മുടെ ഭക്ഷണത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ സംഭവിച്ചാല്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നു.
ചില ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം. എന്നാല്‍ ചില ഭക്ഷണങ്ങളാവട്ടെ ഒരു കാരണവശാലും കഴിക്കാന്‍ പാടില്ല. ഇത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നതാണ്. ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ വരുന്നതാണ് ആവക്കാഡോ. ഇത് കൂടാതെ നിരവധി ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

ഗര്‍ഭകാലത്തെ അമിതവണ്ണം
ഗര്‍ഭകാലത്തെ അമിതവണ്ണം ഉണ്ടാക്കുന്ന പ്രശ്നം ചില്ലറയല്ല. ഇത് പലപ്പോഴും പ്രസവം വളരെ സങ്കീര്‍ണമാക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ തടി കുറക്കുന്നതിന് വേണ്ടിയുള്ള വ്യായാമങ്ങള്‍ ഒന്നും തന്നെ ചെയ്യാനും പാടില്ല. പക്ഷേ ആവക്കാഡോ കഴിക്കുന്നതിലൂടെ ഇത്തരം അവസ്ഥക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ആവക്കാഡോയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ ദഹന പ്രശ്ങ്ങളെയെല്ലാം പരിഹരിച്ച് ആരോഗ്യം നല്കുന്നു. ഇത് നിങ്ങളുടെ മെറ്റബോളിസം ഉയര്‍ത്തുകയും അമിത വണ്ണം എന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നു
ആവക്കാഡോ കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭ്യമാവുന്ന പോഷകങ്ങള്‍ ധാരാളമാണ്. മാത്രമല്ല മറ്റ് ഭക്ഷണങ്ങളിലൂടെ ലഭിക്കുന്ന പോഷകങ്ങളെ ശരീരത്തിന് ഉതകുന്ന രീതിയിലും കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യമായ രീതിയിലും ആക്കി മാറ്റുന്നതിനും കഴിയുന്നു. ആന്റി ഓക്സിഡന്റ് ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് അമ്മക്കും കുഞ്ഞിനും ഒരുപോലെ ഉപകാരപ്രദമായിട്ടുള്ളതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതായി വരുന്നില്ല.

ധാതുക്കളുടെ കലവറ
ധാരാളം ധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. സിങ്ക്, കോപ്പര്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ആവക്കാഡോ. ഇത് കുഞ്ഞിനും അമ്മക്കും വളരെ വേണ്ട വിധത്തില്‍ തന്നെ ആരോഗ്യവും ഉന്മേഷവും നല്‍കുന്നതിന് സഹായിക്കുന്നു. പലപ്പോഴൂം ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്നു ആവക്കാഡോ. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി ചിന്തിക്കേണ്ടതില്ല.

കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ച
ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ച ആരംഭിക്കുന്നു. അതിന് സഹായിക്കുന്ന ഒന്നാണ ആവക്കാഡോ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കുഞ്ഞിന്റെ നാഡീ ഞരമ്പുകളുടെ വളര്‍ച്ചക്കും തലച്ചോറിന്റെ ഉത്തേജനത്തിനും സഹായകമാവുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചക്ക് വളരെയധികം സഹായകമാവുന്ന ഘടകമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വളരെയധികം ഗുണകരമാണ് ആവക്കാഡോ.

കാല്‍വേദന
ഗര്‍ഭകാലത്തെ കാല്‍വേദനയില്‍ നിന്ന് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങളും നിങ്ങള്‍ തേടിയിട്ടുണ്ടോ? എന്നാല്‍ അതിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആവക്കാഡോ. ഇതിലുള്ള പൊട്ടാസ്യവും കാല്‍സ്യവും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കാല്‍വേദനക്ക് പരിഹാരം കാണാന്‍ നമുക്ക് ഇനി ഭക്ഷണത്തിലൂടെ ശ്രമിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല ധാരാളം മിനറല്‍സും ഇതില്‍ അടങ്ങിയിട്ടുണ്ട്.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ അല്പം പേടിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ആവക്കാഡോ. ആവക്കാഡോ കഴിക്കുന്നതിലൂടെ ശരീരത്തില്‍ കൊളസ്ട്രോള്‍ ഇല്ലാതാവുന്നു. ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ആവക്കാഡോ.

പ്രമേഹം
പലരിലും ഗര്‍ഭാവസ്ഥയില്‍ പ്രമേഹം ഉണ്ടാക്കുന്ന വെല്ലുവിളി ചില്ലറയല്ല. സാധാരണ അളവില്‍ നിന്ന് തന്നെ ഉയര്‍ന്ന നിലയില്‍ പലപ്പോഴും പ്രമേഹം കാണപ്പെടുന്നു. അത് അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് ആവക്കാഡോ ഉത്തമമാണ്. ഇതിലൂടെ നമുക്ക് പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതോടൊപ്പം പ്രമേഹത്തിനും പരിഹാരം കാണാവുന്നതാണ്.

മോണിംഗ് സിക്നെസ് പരിഹാരം
മോണിംഗ് സിക്നെസ് ഗര്‍ഭിണികളെ വലക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്നു ആവക്കാഡോ. ആവക്കാഡോ കഴിക്കുന്നത് മോണിംഗ് സിക്നെസ് എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ആണ് ഇത്തരം പ്രതിസന്ധികളില്‍ നിന്ന് ഗര്‍ഭിണികളെ സംരക്ഷിക്കുന്നത്. അതുകൊണ്ട് ആവക്കാഡോ കഴിക്കുന്നത് നല്ലതാണ്.

വിളര്‍ച്ചക്ക് പരിഹാരം
വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവരും ചില്ലറയല്ല. പ്രത്യേകിച്ച് ഗര്‍ഭകാലത്ത്. ഇത് കുഞ്ഞിന് പോലും പ്രശ്നമുണ്ടാക്കുന്നു. ആവശ്യത്തിന് രക്തവും ഓക്സിജനും ഭക്ഷണവും ലഭിക്കാതെ കുഞ്ഞിന്റെ തൂക്കത്തില്‍ കാര്യമായ കുറവ് സംഭവിക്കുന്നു. ഇത് മാസം തികയാതെ പ്രസവിക്കുന്നതിനും മറ്റ് പ്രതിസന്ധികള്‍ക്കും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ആവക്കാഡോ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അനീമിയ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
