For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ മത്തി കഴിച്ചാല്‍

ഗര്‍ഭിണികള്‍ മത്തി കഴിയ്ക്കണം

|

ഗര്‍ഭകാലം പ്രത്യേക ശ്രദ്ധ വേണ്ടൊരു സമയമാണ്. ഭക്ഷണ കാര്യത്തില്‍ പ്രത്യേകിച്ചും. കാരണം കഴിയ്ക്കുന്നത് എന്താണെങ്കിലും കുട്ടിയ്ക്കു നല്ലതും ദോഷവും വരുത്താന്‍ സാധിയ്ക്കും. പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ കുഞ്ഞിനെ സഹായിക്കുന്നു. അല്ലാത്തവ ദോഷവും ചെയ്യുന്നു.

ഗര്‍ഭകാലത്ത് മീന്‍ കഴിയ്ക്കണമെന്നും കഴിയ്ക്കരുതെന്നുമെല്ലാം കേള്‍ക്കാം. എന്തൊക്കെ പറഞ്ഞാലും ആരോഗ്യത്തിന് ഏറെ നല്ലതാണ് മീന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലെ ഒമേഗ ത്രീ ഫാററി ആസിഡുകളാണ് പ്രധാന ഗുണം നല്‍കുന്നത്. ഹൃദയത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനുമെല്ലാം ഒമേഗ ത്രീ ഫാററി ആസിഡുകള്‍ ഗുണം നല്‍കും. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മീന്‍. ആരോഗ്യകരമായ തൂക്കം കൂടാനും തട നിയന്ത്രിയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

ഗര്‍ഭകാലത്ത് മീന്‍ കഴിയ്ക്കരുതെന്നു പറയുന്നതിന്റെ കാരണം ചില മീനുകളില്‍ മെര്‍ക്കുറി പോലുള്ള രാസ വസ്തുക്കള്‍ അടങ്ങുന്നുവെന്നതാണ്. പ്രത്യേകിച്ചും ശുദ്ധമല്ലാത്ത വെള്ളത്തില്‍ വളരുന്നവ. മെര്‍ക്കുറി പോലുള്ള ഇത്തരം ഘടകങ്ങള്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷം വരുത്തുന്നതു കൊണ്ടാണ് ആരോഗ്യത്തിന് ഇത് നല്ലതല്ലെന്നു പറയുന്നത്. അല്ലാത്ത പക്ഷം ഗര്‍ഭിണികള്‍ മീന്‍ കഴിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് ഏറെ നല്ലതാണ്.കഴിക്കുന്ന മത്സ്യം നന്നായി പാകം ചെയ്തതാണെന്നും, പച്ചയല്ലെന്നും ഉറപ്പ് വരുത്തുക. വേവിക്കാത്ത മത്സ്യത്തില്‍ പരാദജീവികളും ബാക്ടീരിയകളുമുണ്ടാകും. ഇവ പല രോഗങ്ങള്‍ക്കും കാരണമാകുകയും ഭ്രൂണത്തെ ബാധിച്ച് ഗുരുതരമായ അവസ്ഥയുണ്ടാക്കുകയും ചെയ്യും.

സ്രാവ്, വലിയ അയല പോലെയുള്ള വലിയ മത്സ്യങ്ങള്‍ ഒഴിവാക്കുക. കടല്‍ മത്സ്യങ്ങള്‍ക്ക് പകരം കുളത്തില്‍ വളര്‍ത്തുന്ന രോഹു, കട്‍ല, ഹില്‍സ, സുര്‍മായി പോലുള്ളവ കഴിക്കുക.മത്തി അഥവാ ചാള പോലുള്ള മത്സ്യങ്ങള്‍ ഏറെ ഗുണകരമാണെന്നു പറയാം

 ബ്രെയിന്‍

ബ്രെയിന്‍

മീനില്‍ ഒമേഗ 3 ഫാററി അസിഡുകള്‍ ധാരാളമുണ്ട്. പ്രത്യേകിച്ചും ട്യൂണ പോലുളള മത്സ്യങ്ങളില്‍. ഇത് കുഞ്ഞിന്റെ ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഗര്‍ഭകാലത്തു മാത്രമല്ല, മുലയൂട്ടല്‍ കാലത്തും അമ്മ മീന്‍ കഴിയ്ക്കുന്നത് കുഞ്ഞിനു ഗുണം നല്‍കും. കുട്ടിയുടെ ബുദ്ധിശക്തിയ്കും ഓര്‍ക ശക്തിയ്ക്കുമെല്ലാം ഇത് ഏറെ ഗുണകരമാണ്.

 നല്ല കാഴ്ച ശക്തി

നല്ല കാഴ്ച ശക്തി

നല്ല കാഴ്ച ശക്തി ലഭിയ്ക്കാനുള്ള വഴിയാണ് ഗര്‍ഭകാലത്ത് അമ്മ മീന്‍ കഴിയ്ക്കുകയെന്നത്. കുഞ്ഞിന്റെ കണ്ണിന് ആരോഗ്യം നല്‍കാനുളള ഉത്തമമായ വഴിയാണിത്. മീനില്‍ പല കാര്യങ്ങള്‍ക്കൊപ്പം കുഞ്ഞിന്റെ കണ്ണിന് ആരോഗ്യവും കാഴ്ചശക്തിയുമെല്ലാം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ഗ്ലൂക്കോമ, മാക്യുലാര്‍ ഡീജനറേഷന്‍, ഡ്രൈ ഐ തുടങ്ങിയ രോഗങ്ങള്‍ വരാതെ തടയും.

കുഞ്ഞ്

കുഞ്ഞ്

ഗര്‍ഭകാലത്തു മീന്‍ കഴിയ്ക്കുന്ന അമ്മയ്ക്കുണ്ടാകുന്ന കുഞ്ഞ് വേഗത്തില്‍ മുട്ടുകുത്തി നടക്കാനും ഇരിയ്ക്കാനും തുടങ്ങുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതുപോലെ ഇത്തരം അമ്മമാരുടെ മക്കള്‍ 9 മാസമെത്തുമ്പോള്‍ തനിയ കോണിപ്പടികള്‍ കയറുക, കപ്പില്‍ നിന്നും വെള്ളം കുടിയ്ക്കുക, എന്തെങ്കിലും വരയ്ക്കുക തുടങ്ങിയ കഴിവുകള്‍ ഉള്ളവരാകുമെന്നും പഠനഫലം വിലയിരുത്തുന്നു.

കുട്ടികള്‍ കൂടുതല്‍ സ്മാര്‍ട്ടാകുമെന്ന് പഠനങ്ങള്‍

കുട്ടികള്‍ കൂടുതല്‍ സ്മാര്‍ട്ടാകുമെന്ന് പഠനങ്ങള്‍

മീന്‍ കഴിയ്ക്കുന്ന അമ്മമാര്‍ക്കുണ്ടാകുന്ന കുട്ടികള്‍ കൂടുതല്‍ സ്മാര്‍ട്ടാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചുണ്ട്. കുട്ടികളിലെ ന്യൂറോ സംബന്ധമായ വളര്‍ച്ചയ്ക്ക് മീന്‍ ഏറെ ഗുണകരമാണെന്നതാണ് കാരണം.

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും

കുട്ടികളിലെ ഹൃദയാരോഗ്യത്തിനും അത്യുത്തമമായ ഒന്നാണ് ഗര്‍ഭകാലത്ത് മീന്‍ കഴിയ്ക്കുന്നത്. ചില കുട്ടികളില്‍ ജന്മനാ കണ്ടു വരുന്ന ഹൃദയ സംബന്ധമായ തകരാറുകള്‍ പരിഹരിയ്ക്കാന്‍ മീന്‍ ഏറെ നല്ലതാണ്.ഭാവിയിലും കുട്ടികളില്‍ ഉണ്ടാകാനിടയുള്ള പല പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ മീനിനു കഴിയും.

 മുലപ്പാല്‍

മുലപ്പാല്‍

അമ്മമാര്‍ മീന്‍ കഴിയ്ക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ചും ചാള പോലുള്ള ചില മത്സ്യങ്ങള്‍. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, മുലപ്പാലിലെ പോഷകങ്ങളും വര്‍ദ്ധിപ്പിയ്ക്കുന്നു. അതായത് മുലയൂട്ടുന്ന അമ്മമാര്‍ മീന്‍ കഴിയ്ക്കുന്നതിലൂടെ മുലപ്പാല്‍ കുടിയ്ക്കുന്ന കുട്ടിയ്ക്കും ഈ ഗുണങ്ങള്‍ ലഭ്യമാകും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയുന്നതിനുള്ള നല്ലൊരു വഴിയാണ് മീന്‍ കഴിയ്ക്കുന്നത്. ഇത് കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ ഇത്തരം അസുഖങ്ങള്‍ വരുന്നതു തടയും. ധാരാളം കുട്ടികളെ പല വിധത്തിലുള്ള ക്യാന്‍സറുകള്‍ ബാധിയ്ക്കുന്നുണ്ട്.

തൂക്കം

തൂക്കം

ഗര്‍ഭകാലത്ത് മീന്‍ കഴിയ്ക്കുന്നത് ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ്. അതായത് അധികം തടി വര്‍ദ്ധിയ്ക്കാതെ തന്നെ തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതിനു സാധിയ്ക്കും.

ചാള

ചാള

ചാള പോലുള്ള മത്സ്യങ്ങള്‍ ഗര്‍ഭകാലത്ത് കൂടുതല്‍ ആരോഗ്യകരമാണെന്നു പറയാം. ഇവയില്‍ ടോക്‌സിനുകള്‍ അടങ്ങാനുള്ള സാധ്യത ഏറെ കുറവാണ്. ഇതുപോലെ ട്യൂണ അഥവാ ചൂര മീനും ഗര്‍ഭകാലത്ത് ഏറെ നല്ലതാണ്. അതേ സമയം സ്രാവു പോലുള്ള മീനുകള്‍ കുറയ്ക്കുക. ഇവയില്‍ ടോക്‌സിനുകള്‍ക്കുള്ള സാധ്യത അല്‍പം കൂടുതലാണ്. ചാളയിലാണ് മെര്‍ക്കുറി പോലെ മീനുകളെ ബാധിയ്ക്കുന്ന ടോക്‌സിനുകള്‍ ഏറ്റവും കുറവുള്ളത്. അതേ സമയം ഇവയില്‍ ഫിഷ് ഒായില്‍ കൂടുതലാണ്. ഇതുകൊണ്ടു തന്നെ ഒമേഗ 3 ഫാററി ആസിഡുകള്‍ ലഭിയ്ക്കാന്‍ ചാള ഏറെ നല്ലതു തന്നെയാണ്.

മത്തി

മത്തി

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് മത്തി. ഇതിലെ വൈറ്റമിന്‍ ബി 12 കാര്‍ഡിയാക് പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നു. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ഹാര്‍ട്ട് അറ്റാക് പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും മത്തിയ്ക്കു കഴിയും. ഇതില്‍ വൈറ്റമിന്‍ ഡി, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കോളോറെക്ടല്‍ ക്യാന്‍സര്‍ തടയാന്‍ ഇതുകൊണ്ടു സാധിയ്ക്കും. അമിനോ ആസിഡ്, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് മത്തി. ഇത് ശരീരത്തിലെ ഓക്‌സിജന്‍ പ്രവാഹം ശക്തിപ്പെടുത്താന്‍ സഹായിക്കും. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കും.

English summary

Health Benefits Of Fish For Pregnant Woman

Health Benefits Of Fish For Pregnant Woman, Read more to know about,
X
Desktop Bottom Promotion