For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണി ബീറ്റ്‌റൂട്ട് കഴിച്ചാല്‍ കുഞ്ഞിനും ഗുണം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് പലപ്പോഴും ഗര്‍ഭകാലം. അമ്മയുടെ ചെറിയ അശ്രദ്ധ മതി പലപ്പോഴും അമ്മക്കും കുഞ്ഞിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന്. അതുകൊണ്ട് തന്നെ അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം.

ഒരിക്കലും ഗര്‍ഭകാലം ഒരു രോഗാവസ്ഥയായി കണക്കാക്കരുത്. സ്ത്രീകളുടെ ജീവിതത്തില്‍ വളരെയധികം ആസ്വദിക്കേണ്ട ഒരു സമയമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനും വളരെയധികം പ്രാധാന്യം കൊടുക്കണം. ഏത് അവസ്ഥയിലും പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ അതിനെ തരണം ചെയ്യുന്നതിനാണ് ആദ്യം നാം പഠിക്കേണ്ടത്.

ഗര്‍ഭാവസ്ഥയില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കരുത്, ചില ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് കുഞ്ഞിനെ ബാധിക്കുന്നത് എങ്ങനെയെല്ലാം എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ബീറ്റ്‌റൂട്ട് ഇത്തരത്തില്‍ ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ കഴിക്കേണ്ട ഒന്നാണ്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം രണ്ട് ബീറ്റ്‌റൂട്ട് വരെ കഴിക്കാവുന്നതാണ്.

<strong>Most read : കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍</strong>Most read : കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍

ഇത് രക്തം ശുദ്ധീകരിക്കുന്നതിനും ടോക്‌സിനെ പുറന്തള്ളുന്നതിനെല്ലാം പലപ്പോഴും ബീറ്റ്‌റൂട്ട് സഹായിക്കുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് എന്ത് ഭക്ഷണം കഴിക്കുമ്പോഴും അത് ഡോക്ടറുടം നിര്‍ദ്ദേശ പ്രകാരം ആയിരിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ ഏത് ഭക്ഷണത്തിനും ഫലം പോലെ തന്നെ പാര്‍ശ്വഫലങ്ങളും ഉണ്ട്. അതും എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ജനിതക വൈകല്യങ്ങള്‍ കുറക്കുന്നു

ജനിതക വൈകല്യങ്ങള്‍ കുറക്കുന്നു

കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ജനിതക വൈകല്യങ്ങള്‍. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്‌റൂട്ട് ജ്യൂസ്. ഇതിലുള്ള ഫോളിക് ആസിഡ് ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് സ്‌പൈനല്‍ കോഡിലേക്കുള്ള ടിഷ്യൂ ഗ്രോത്ത് വര്‍ദ്ധിപ്പിക്കുന്നു. ചെറിയ കഷ്ണങ്ങളാക്കി സാലഡ് പോലെ കഴിക്കുന്നതോ അല്ലെങ്കില്‍ ജ്യൂസ് ആക്കി കഴിക്കുന്നതോ നല്ലതാണ്. അത് ആരോഗ്യത്തിന് സഹായിക്കുന്നു.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മികച്ച് നില്‍ക്കുന്നതാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു ബീറ്റ്‌റൂട്ട്. ഇതിലുള്ള ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ആരോഗ്യത്തിന ്‌സഹായിക്കുന്നത്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍

അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍

അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്‌റൂട്ട്. ഇത് കഴിക്കുന്നത് ആരോഗ്യത്തിനുണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എല്ലുകളുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും സഹായിക്കുന്നു ബീറ്റ്‌റൂട്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിനും അമ്മക്കും ഇത് ഒരു പോലുള്ള ഗുണങ്ങള്‍ നല്‍കുന്നു.

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന മെറ്റബോളിസം കുറവുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ബീറ്റ്‌റൂട്ടിന്റെ ഉപയോഗം വളരെയധികം ഗുണം ചെയ്യുന്നു കുഞ്ഞിനും അമ്മക്കും.

<strong>Most read :കുഞ്ഞിന്റെ ബുദ്ധിശക്തിക്ക് പശുവിന്‍പാല്‍ ഇങ്ങനെ</strong>Most read :കുഞ്ഞിന്റെ ബുദ്ധിശക്തിക്ക് പശുവിന്‍പാല്‍ ഇങ്ങനെ

സന്ധിവേദനക്ക് പരിഹാരം

സന്ധിവേദനക്ക് പരിഹാരം

സന്ധിവേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്‌റൂട്ട്. സന്ധിവേദനക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് ബീറ്റ്‌റൂട്ട് ഉത്തമമാണ്. ഇതിലുള്ള ആന്റി ഇന്‍ഫ്‌ളമെറ്ററി ഏജന്റ് ആണ് ഇതിന് സഹായിക്കുന്നു. ഇത് സന്ധികളിലെ വീക്കം കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് ബീറ്റ്‌റൂട്ട് ഉപയോഗിക്കുന്ന ഗര്‍ഭിണികളില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല.

 രക്തം ശുദ്ധീകരിക്കുന്നു

രക്തം ശുദ്ധീകരിക്കുന്നു

രക്തം ശുദ്ധീകരിക്കുന്നതിനുള്ള പ്രകൃതിദത്തമായ ഒരു മാര്‍ഗ്ഗമാണ് ബീറ്റ്‌റൂട്ട്. ഇത് ഗര്‍ഭസ്ഥശിശുവില്‍ രക്തസംബന്ധമായുണ്ടാവുന്ന പല രോഗാവസ്ഥകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല രക്തസമ്മര്‍ദ്ദത്തിനും പരിഹാരം കാണുന്നതിന് പലപ്പോഴും ബീറ്റ്‌റൂട്ട് മികച്ചതാണ്. ഇത് ആരോഗ്യത്തിനും കരുത്തിനും വളരെയധികം സഹായിക്കുന്നു.

വിളര്‍ച്ച പ്രതിരോധിക്കുന്നു

വിളര്‍ച്ച പ്രതിരോധിക്കുന്നു

വിളര്‍ച്ച പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു ബീറ്റ്‌റൂട്ട്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളില്‍ ഉണ്ടാവുന്ന വിളര്‍ച്ച പോലുള്ള പ്രതിസന്ധികള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലാണ് കുഞ്ഞിന്റെ കൂടി ആരോഗ്യത്തെ ബാധിക്കുന്നത്. ബീറ്റ്‌റൂട്ട് ഗര്‍ഭകാലത്ത് കഴിക്കുന്നത് അനീമിയക്കുള്ള സാധ്യത കുറക്കുന്നു. അതുകൊണ്ട് ഒരു കാരണവശാലും ബീറ്റ്‌റൂട്ട് കഴിക്കാതിരിക്കേണ്ട ആവശ്യമില്ല.

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കുന്നു

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കുന്നു

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കുന്നതിന് സഹായിക്കുന്നു ബീറ്റ്‌റൂട്ട്. ഇതിലുള്ളത് പ്രകൃതിദത്തമായ മധുരമാണ് അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഇത് ഗര്‍ഭാവസ്ഥയില്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. പല ആരോഗ്യകരമായ അവസ്ഥകള്‍ക്കും ഇത് കാരണമാകുന്നുണ്ട്.

 ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്കും സഹായിക്കുന്നു ബീറ്റ്‌റൂട്ട്. ഇതിലുള്ള വിറ്റാമിന്‍ എ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

എന്തിനും ഏതിനും പാര്‍ശ്വഫലങ്ങള്‍ ധാരാളമുണ്ടായിരിക്കും. എത്രയൊക്കെ ആരോഗ്യമുള്ളതാണ് എന്ന് പറഞ്ഞാലും അതിന് ചെറിയ പാര്‍ശ്വഫലങ്ങളെങ്കിലും ഉണ്ടായിരിക്കും. എന്തൊക്കെയാണവ എന്ന് നോക്കാം.

മനം പിരട്ടലും ഛര്‍ദ്ദിയും

മനം പിരട്ടലും ഛര്‍ദ്ദിയും

മനം പിരട്ടലും ഛര്‍ദ്ദിയുമാണ് പലപ്പോഴും ബീറ്റ്‌റൂട്ടിന്റെ ഉപയോഗം മൂലമുണ്ടാവുന്ന പ്രധാന പ്രശ്‌നം. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഡയറിയ എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ബീറ്റ്‌റൂട്ട് കഴിക്കാന്‍ ശ്രദ്ധിക്കുക.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍

മൂത്രത്തില്‍ കല്ല് ഉണ്ടാവുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതിന് കാരണവും പലപ്പോഴും ബീറ്റ്‌റൂട്ട് തന്നെയായിരിക്കും. അതുകൊണ്ട് ഗര്‍ഭാവസ്ഥയില്‍ ബീറ്റ്‌റൂട്ട് കഴിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കാവുന്നതാണ്.

Read more about: pregnancy beetroot
English summary

health benefits and side effects of beetroot during pregnancy

We have listed some health benefits and side effects of beetroot during pregnancy
X
Desktop Bottom Promotion