ഗർഭിണികളിലെ നിരന്തര മൂത്രവിസർജ്ജനം; പ്രതിവിധികൾ

Posted By: Prabhakumar TL
Subscribe to Boldsky

അമ്മയാകുന്നതിനായി തരണംചെയ്യേണ്ട ധാരാളം പ്രതിബന്ധങ്ങളോടൊപ്പമാണ് ഗർഭിണിയാകുന്നതിന്റെ ആനന്ദം ഉണ്ടാകുന്നത്. ഏതാനും മിനിറ്റുകൾ ഇടവിട്ട് ശുചിമുറിയിലേക്ക് പോകുന്നതിന്റെ പ്രേരണയ്ക്ക് വശംവദമാകുക എന്നത് ഇതിൽ അടിയന്തിരമായി പാലിക്കേണ്ട ഒന്നണ്. നിങ്ങൾ ഗർഭിണിയായിട്ടുണ്ടെങ്കിൽ, അതുമല്ലെങ്കിൽ നിങ്ങൾക്ക് ചുറ്റുമുള്ള ഏതെങ്കിലും ഗർഭിണിയെ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ, ശുചിമുറി ഉപയോഗിക്കുന്നതിന്റെ ആവർത്തനം വളരെ കൂടുതലായിരിക്കുന്നതായി കാണാം. മൂത്രവിസർജ്ജനത്തിനുള്ള അടിയന്തിരാവശ്യം ഗർഭിണിയ്ക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒന്നല്ല, പ്രത്യേകിച്ചും അവസാന മൂന്ന് മാസക്കാലം. ചിലപ്പോൾ ഇത് ഗർഭാവസ്ഥയിൽ ഉടനീളം ഉണ്ടായിരിക്കും

AD

ഗര്‍ഭിണികളില്‍ മൂത്രതടസ്സം പലപ്പോഴും പ്രശ്‌നം സൃഷ്ടിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ മൂത്രവിസര്‍ജ്ജനം സുഗമമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇളനീര്‍. ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം, മിനറല്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. നെഞ്ചെരിച്ചിലും ദഹനപ്രശ്‌നങ്ങളും നെഞ്ചെരിച്ചിലും ദഹനപ്രശ്‌നങ്ങളുമാണ് മറ്റൊന്ന്. ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഗര്‍ഭിണികളില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാന്‍ ഇളനീര്‍ കഴിച്ചാല്‍ മതി.

S

ഗര്‍ഭകാലത്ത് ആദ്യം മനസ്സിലാക്കേണ്ടത് ഇതൊരു രോഗമല്ല എന്നതാണ്. സ്വാഭാവികമായും നടക്കുന്ന ഒരു കാര്യമാണ് ഇതെന്നതാണ് സത്യം. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാവുന്ന ചില അസാധാരണ മാറ്റങ്ങള്‍ ശാരീരികമാണെങ്കിലും മാനസികമാണെങ്കിലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് പ്രായത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധയുള്ളവര്‍. അതായത് 35 വയസ്സിനു ശേഷം ഗര്‍ഭിണിയാവുന്നവര്‍ക്കാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളാണ് ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. കൃത്യമായ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗര്‍ഭാവസ്ഥയില്‍ പല കാരണങ്ങള്‍ കൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ നമുക്ക് ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഗര്‍ഭത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന രോഗങ്ങള്‍ അല്ലെങ്കില്‍ ആരോഗ്യാവസ്ഥ എന്ന് നോക്കാം. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്.

ze

എന്തുകൊണ്ടാണ് ഗർഭിണികൾക്ക് കൂടെക്കൂടെ മൂത്രവിസർജ്ജനത്തിനുള്ള പ്രവണത ഉണ്ടാകുന്നത്? ഗർഭിണിയാകുമ്പോൾ ശുചിമുറിയിലേക്ക് പോകുന്നതിന്റെ ആവർത്തനം ഇരട്ടിയാകും, ചിലപ്പോൾ ഇത് മൂന്നിരട്ടിയാകുകയും ചെയ്യാം. ഗർഭകാലയളവിൽ ശരീരത്തിലൂടെ പ്രവഹിക്കുന്ന രക്തത്തിന്റെ അളവ് അത്യധികം വർദ്ധിക്കുന്നു. അതിനാൽ ദ്രാവകങ്ങളെ കൂടുതലായി സംസ്‌കരിച്ച് മൂത്രസഞ്ചിയിലേക്ക് നയിക്കുവാൻ കിഡ്‌നിയെ ഇത് പ്രേരിപ്പിക്കുന്നു. ഇതിന്റെ ശാസ്ത്രീയ വിശദീകരണം ഇങ്ങനെയാണ്.

ചിലപ്പോൾ ഗർഭിണികളുടെ കാലുകളിലും പാദങ്ങളിലും നീർവീക്കം ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള സ്ത്രീകൾക്ക് രാത്രി സമയങ്ങളിൽ മൂത്രവിസർജ്ജനത്തിനുള്ള താല്പര്യം കൂടുതലായി ഉണ്ടാകും. സുഖകരമായ ഉറക്കത്തിന് ഇത് തടസ്സംതന്നെയാണ്. നിൽക്കുയോ ഇരിക്കുകയോ ചെയ്യുമ്പോൾ ശരീരത്തിൽ തടഞ്ഞുനിറുത്തപ്പെട്ടിരുന്ന ദ്രവങ്ങളെ കിടക്കുമ്പോൾ മൂത്രസഞ്ചിയിലേക്ക് രക്തം വഹിച്ചുകൊണ്ടുവരും. ശുചിമുറിയിലേക്ക് തിടുക്കപ്പെട്ട് പോകുന്നതിനുള്ള മറ്റൊരു കാരണമെന്ന് പറയുന്നത്, പൂർണ്ണ ഗർഭാവസ്ഥയിലേക്ക് നീങ്ങുമ്പോഴുള്ള ഗർഭപാത്രത്തിന്റെ വളർച്ചയാണ്. ജീവശാസ്പ്രരമായി നോക്കുകയാണെങ്കിൽ, ഗർഭപാത്രം മൂത്രസഞ്ചിയുടെ നേരേ മുകളിലാണ് കാണപ്പെടുന്നത്. അതിനാൽ, ഗർഭാശയം വളരുമ്പോൾ, മൂത്രസഞ്ചിയിൽ സമ്മർദ്ദം കൂടുതലായി ഏല്പിക്കപ്പെടുകയും, സാധാരണ തോന്നുന്നതിനേക്കാൾ നേരത്തേ മൂത്രശങ്ക അനുഭവപ്പെടുകയും ചെയ്യും.

 j

ഗർഭധാരണത്തിന്റെ രണ്ടാമത്തെ ത്രൈമാസത്തിലാണ്, കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കിൽ, ഗർഭധാരണത്തിന്റെ അഞ്ചാം മാസം ആരംഭിക്കുമ്പോഴാണ് ലക്ഷണങ്ങൾ കൂടുതലായി തുടങ്ങുന്നതും, മൂന്നാമത്തെയും അവസാനത്തെയുമായ ഘട്ടത്തിലേക്ക് നീങ്ങുന്തോറും കൂടുതൽ വഷളാകുന്നതും.

SD

കൂടെക്കൂടെയുള്ള മൂത്രശങ്കയെ എങ്ങനെ നിയന്ത്രിക്കാം?

പൂർണ്ണമായും ഒഴിവാക്കാൻ കഴിയുകയില്ലെങ്കിലും, ചുവടെ പറയുന്ന ലഘുവായ രീതികൾ അവലംബിക്കുന്നതിലൂടെ ശുചിമുറിയിലേക്ക് ഓടുന്നതിന്റെ ആവർത്തനത്തെ കുറയ്ക്കുവാനോ മിതപ്പെടുത്തുവാനോ കഴിയും.

1. മൂത്രവിസർജ്ജനസമയത്ത് മൂത്രസഞ്ചി പൂർണ്ണമായും ഒഴിഞ്ഞു എന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി മുൻപോട്ട് ചായുക. മൂത്രം മുഴുവനായും പുറത്തുപോകുവാൻ ഇത് സഹായിക്കും. മാത്രമല്ല, ശുചിമുറിയിൽ പോകുന്നതിന്റെ എണ്ണത്തിൽ ചെറിയൊരു കുറവുണ്ടാക്കാൻ ഇത് പ്രയോജനപ്പെടും.

2. കാപ്പിയും മദ്യവും മൂത്രത്വരകങ്ങളാണെന്ന് കണക്കാക്കപ്പെടുന്നു. ഇവ ഉപയോഗിക്കുകയാണെങ്കിൽ മൂത്രവിസർജ്ജനത്തിന്റെ ആവർത്തനം വർദ്ധിക്കും. അതുകൊണ്ട് ഇവയെ ഒഴിവാക്കുകയാണ് നല്ലത്.

3. ശരീരത്തിൽ ജലാംശം ആവശ്യത്തിന് ഉണ്ടാകുന്നതിനും, ഗർഭസ്ഥശിശുവിന്റെ ക്ഷേമത്തിനുംവേണ്ടി ഗർഭാവസ്ഥയിൽ ജലപാനം നടത്തുന്നത് വളരെ പ്രധാനമാണ്. എങ്കിലും കിടക്കാൻ പോകുന്നതിനുമുമ്പ് വളരെയധികം വെള്ളം കുടിക്കുന്നത് ശുചിമുറിയിലേക്കുള്ള യാത്രയുടെ എണ്ണം രാത്രിയിൽ വർദ്ധിക്കാൻ കാരണമാകും. അതുകൊണ്ട് പകലുള്ള ജലപാനത്തിന്റെ അളവിനെ കൂട്ടിയതിനുശേഷം, കിടക്കാൻ പോകുന്നതിന് രണ്ട് മണിക്കൂറെങ്കിലും മുൻപ് അത് മതിയാക്കുക. വൈകുന്നേരംമുതലുള്ള ജലപാനത്തെ പരമാവധി കുറയ്ക്കുന്നത് നല്ലൊരു ശീലമാണ്. എങ്കിലും ഓരോ ദിവസവും എട്ട് ഗ്ലാസിൽ കുറയാതെ വെളളം കുടിക്കുന്നു എന്ന് ഉറപ്പുണ്ടായിരിക്കണം.

4. നിരന്തരമുള്ള മൂത്രവിസർജ്ജനത്തെ നിയന്ത്രിക്കാൻ കെഗൽ വ്യായാമത്തിന് കഴിയും എന്നുള്ള കാര്യം ഡോക്ടർമാരിൽനിന്നും എല്ലാവരും കേട്ടിട്ടുള്ളതാണ്. മൂത്രനാളത്തെ നിയന്ത്രിക്കുവാൻ ഉതകുന്ന വ്യായാമങ്ങളാണ് കെഗൽ വ്യായാമങ്ങൾ. എവിടെവച്ച് വേണമോ ഈ വ്യായാമങ്ങൾ ചെയ്യുവാനാകും. കെഗൽ വ്യായാമം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നിങ്ങളുടെ ഡോക്ടർ നൽകും. ദിവസത്തിൽ മൂന്ന് പ്രാവശ്യം ഈ വ്യായാമം ചെയ്യുന്നത് വളരെയധികം സഹായിക്കും.

5. വീട്ടിൽനിന്ന് പുറത്തേക്ക് പോകുന്നതിനോ കിടക്കയിലേക്ക് പോകുന്നതിനോ മുമ്പ് മൂത്രസഞ്ചിയെ പൂർണ്ണമായും ശൂന്യമാക്കുന്നത് നന്നായിരിക്കും. അതിനാൽ മൂത്രമെല്ലാം ഒഴിയുന്നതുവരെ ക്ഷമാപൂർവ്വം ശുചിമുറിയിൽ നിലകൊള്ളുവാൻ ശ്രദ്ധിക്കുക. പുറത്തേയ്ക്ക് പോകുമ്പോൾ എവിടെയെങ്കിലും സൗകര്യത്തിന് ശുചിമുറി ഉണ്ടാകുമെന്ന് ഉറപ്പുവരുത്താമെങ്കിൽ, അത്യാവശ്യം തോന്നുകയാണെങ്കിൽ ഉപയോഗിക്കാൻ കഴിയും.

6. ചുമയ്ക്കുന്നതും തുമ്മുന്നതും മൂത്രം കിനിയുന്നതിന് കാരണമാകാം. പലപ്പോഴും ഇത് അത്ഭുതമായി തോന്നാം. പൊതുസ്ഥലത്ത് ആകസ്മികമായി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമെന്നുള്ള മുന്നറിവുണ്ടെങ്കിൽ, ഒരു പാഡ് ധരിച്ചിരിക്കുന്നത് ഉത്തമമായിരിക്കും. ചില ഗർഭിണികൾ സാനിറ്ററി പാഡ് ധരിക്കുവാനാണ് ഇഷ്ടപ്പെടുന്നത്. എന്തായാലും, മൂത്രചോർച്ചയെ പ്രതിരോധിക്കാൻ കഴിവുള്ള പാന്റീസുകൾ ഇപ്പോൾ കമ്പോളത്തിൽ ലഭ്യമാണെന്നത് ആശ്വാസപ്രദമാണ്. ഭാരമുള്ള വസ്തുക്കൾ ഉയർത്തുന്നതും മൂത്രം കിനിയുന്നതിന് കാരണമാകാം. അനിയന്ത്രിത മൂത്രവിസർജ്ജനത്തിനുവേണ്ടിയുള്ള പാഡുകൾ; പ്രത്യേകിച്ചും വീട്ടിൽനിന്ന് പുറത്തേക്ക് പോകുമ്പോൾ ധരിക്കുന്നത് മൂത്രചോർച്ചയെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കുവാൻ സഹായിക്കും.

W

മൂത്രചോർച്ചയും, പതിവിൽക്കൂടുതൽ പ്രാവശ്യം മൂത്രവിസർജ്ജനം നടത്തുന്നതും ഗർഭകാലത്തെ സംബന്ധിച്ച് തികച്ചും സാധാരണമായ കാര്യങ്ങളാണ് എന്നതിനാൽ യാതൊരു ആശങ്കയുടെയും ആവശ്യമില്ല. എങ്കിലും മൂത്രവിസർജ്ജനസമയത്ത് വേദന ഉണ്ടാകുകയോ, മൂത്രത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുകയോ ചെയ്യുകയാണെങ്കിൽ, അപ്പോൾത്തന്നെ ഡോക്ടറെ കാണേണ്ടതാണ്. മൂത്രമൊഴിക്കുമ്പോൾ എരിയുന്ന തരത്തിലുള്ള അനുഭവം ഉണ്ടാകുകയാണെങ്കിലും, അക്കാര്യം ഡോക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതാണ്. ഗർഭസ്ഥശിശുവിനെ ബാധിക്കുന്ന എന്തെങ്കിലും രോഗബാധ ഉണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനുവേണ്ടി അത്തരം സന്ദർഭങ്ങളിൽ ഡോക്ടർ ഏതാനും രോഗനിർണ്ണയ പരിശോധനകൾ നടത്തും.

English summary

Get Rid Of Frequent Urination During Pregnancy

Some pregnancy books say you'll begin to feel relief early in your second trimester as your uterus rises out of your pelvis, but research doesn't support this theory.
Story first published: Thursday, May 3, 2018, 16:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more