For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ ഭാരത്തെക്കുറിച്ച് ഇതെല്ലാം അറിയാമോ?

കുട്ടികളില്‍ കാണുന്ന ഭാരക്കുറവും ഭാരക്കൂടുതലും എങ്ങനെയുണ്ടാവുന്നു

|

കുഞ്ഞിന്റെ ഭാരക്കുറവിന് പല വിധത്തിലുള്ള കാരണങ്ങളും ഉണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് അമ്മമാര്‍ ഗര്‍ഭകാലത്ത് തന്നെ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും തേടുന്നവരുണ്ട്. എല്ലാ കുഞ്ഞുങ്ങളും ജനിച്ചു വീഴുന്നത് വ്യത്യസ്ത ഭാരവുമായാണ്. എന്നാല്‍ ജനിച്ചു വീഴുമ്പോള്‍ തന്ന ഇത്ര ഭാരമുണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. അത്രയും ഭാരമില്ലാത്ത കുഞ്ഞിനെ അനാരോഗ്യത്തിന്റെ ഗണത്തിലാണ് പെടുത്തുന്നതും. എന്നാല്‍ പിന്നീട് വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും കുഞ്ഞിന് ആരോഗ്യം വര്‍ദ്ധിക്കുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്.

ഗര്‍ഭിണിയായിരിക്കുമ്പോഴുള്ള അമ്മയുടെ ആരോഗ്യമാണ് ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ നിശ്ചയിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. അമ്മയുടെ ആരോഗ്യവും കുഞ്ഞിന്റെ ഭാരവും തമ്മിലുള്ള ബന്ധം എന്താണെന്ന് പലര്‍ക്കും അറിയില്ല. നവജാത ശിശുക്കളുടെ ഭാരത്തെക്കുറിച്ച് ചില കാര്യങ്ങളുണ്ട്.

പലര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് നമുക്ക് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. എന്നാല്‍ എല്ലാത്തിനും പരിഹാരം കാണാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മാത്രമല്ല കുഞ്ഞിന്റെ ഭാരക്കുറവിന് പിന്നില്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍ നോക്കാം.

പലകാരണങ്ങള്‍ കൊണ്ടും

പലകാരണങ്ങള്‍ കൊണ്ടും

കുഞ്ഞിന് ഭാരം കൂടുന്നതും കുറയുന്നതും പല കാരണങ്ങള്‍ കൊണ്ടും ആവാം. ചില കുഞ്ഞുങ്ങള്‍ നല്ലതു പോലെ ഭാരം ഉള്ളവരായിരിക്കും ചിലരാകട്ടെ ഭാരത്തിന്റെ കാര്യത്തില്‍ വളരെ പുറകിലായിരിക്കും. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ സംഭവിക്കാം. ഗര്‍ഭകാലത്ത് കുഞ്ഞിന് വേണ്ട പോഷകങ്ങള്‍ ലഭിക്കാതിരുന്നാല്‍ ഇത്തരം അവസ്ഥകള്‍ കുഞ്ഞിന് സംഭവിക്കാം.

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് എന്തെങ്കിലും തകരാറ് സംഭവിച്ചാലും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ഗര്‍ഭകാലത്ത് പല സ്ത്രീകളും സാധാരണയില്‍ കവിഞ്ഞ് വണ്ണം വെക്കുന്നു. എന്നാല്‍ ഇതൊരിക്കലും കുഞ്ഞിന്റെ ഭാരത്തെ നിശ്ചയിക്കാന്‍ സഹായിക്കുന്ന ഒന്നല്ല. അമ്മക്ക് വണ്ണമുണ്ടെങ്കിലും കുഞ്ഞിന് ഭാരം പലപ്പോഴും ഉണ്ടാവുന്നില്ല.

ഗര്‍ഭാവസ്ഥയിലെ അമിതവണ്ണം

ഗര്‍ഭാവസ്ഥയിലെ അമിതവണ്ണം

ഗര്‍ഭാവസ്ഥയിലെ അമിതവണ്ണമാണ് ഇതിന് പലപ്പോഴും ഒരു കാരണമായി മാറുന്നത്. കാരണം ഗര്‍ഭകാലത്തെ അമിതവണ്ണം സ്ത്രീകളില്‍ പല വിധത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് കുഞ്ഞിന്റേയും ആരോഗ്യത്തെ ദോഷകരമായാണ് ബാധിക്കുന്നത്.

തൂക്കം എത്ര കൂടി

തൂക്കം എത്ര കൂടി

ഗര്‍ഭകാലത്ത് ശരീര ഭാരത്തില്‍ എത്ര വര്‍ധന ഉണ്ടായി എന്ന് ഡോക്ടറോട് പറയുക. ഗര്‍ഭകാലത്ത് ശരീര ഭാരം കുറയ്ക്കാന്‍ ശ്രമം നടത്തരുത്. നിങ്ങള്‍ക്ക് അമിത വണ്ണം ആണെങ്കില്‍ ഗര്‍ഭകാലത്തിന് മുമ്പ് നിങ്ങളുടെ ബോഡിമാസ് ഇന്‍ഡക്‌സ് 25.0 മുതല്‍ 290.9 വരെ ആയിരിക്കും. നിങ്ങള്‍ക്ക് അമിത ഭാരമാണെങ്കില്‍ , ഗര്‍ഭ കാലത്തിന് മുമ്പ് നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്‌സ് 30.0 അല്ലെങ്കില്‍ അതിന് മുകളിലായിരിക്കും.

അമിതവണ്ണം

അമിതവണ്ണം

സാധാരണ അവസ്ഥയില്‍ ഗര്‍ഭകാലത്ത് അല്‍പം തടി വെക്കുന്നു. എന്നാല്‍ അമിതവണ്ണമായാല്‍ അത് അമ്മക്കും കുഞ്ഞിനും ഒരു പോലെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് കുഞ്ഞിന്റെ ഭാരക്കുറവിനും ഭാരക്കൂടുതലിനും പലപ്പോഴും കാരണമാകാവുന്നതാണ്. അമിതവണ്ണം ഉണ്ടാവുമ്പോള്‍ അത് പല തരത്തില്‍ നിങ്ങളിലെ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. പലപ്പോഴും അബോര്‍ഷന്‍ വരെ ഉണ്ടാവാന്‍ ഇത് കാരണമാകുന്നു.

 കുഞ്ഞിന്റെ ഭാരം

കുഞ്ഞിന്റെ ഭാരം

സാധാരണ ഒരു നവജാത ശിശുവിന്റെ ആവറേജ് ഭാരം എന്നു പറയുന്നത് 7.5 പൗണ്ട് ആണ്. ഇത് 5.5 പൗണ്ട് മുതല്‍ 10 പൗണ്ട് വരെ ആകാം. എന്നാല്‍ ഇത് വളരെ കുറഞ്ഞ് വരുന്ന അവസ്ഥയും ഉണ്ട്. കൂടി വരുന്ന അവസ്ഥയും ഉണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ രണ്ടും ശ്രദ്ധിക്കേണ്ടതായുണ്ട്.

 കുഞ്ഞിന്റെ ഭാരമില്ലായ്മ

കുഞ്ഞിന്റെ ഭാരമില്ലായ്മ

കുഞ്ഞിന്റെ ഭാരമില്ലായ്മയ്ക്ക് നിരവധി കാരണങ്ങളുണ്ട്. മെഡിക്കല്‍ കണ്ടീഷന്‍ തന്നെയായിരിക്കും കുഞ്ഞിന്റെ ഭാരമില്ലായ്മയുടെ പ്രധാന കാരണവും. ഗര്‍ഭകാലത്തെ ഭക്ഷണവും ഇത്തരത്തില്‍ ആരോഗ്യത്തിനും ഭാരക്കുറവിനും ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്.

ആരോഗ്യപ്രശ്‌നങ്ങള്‍

ആരോഗ്യപ്രശ്‌നങ്ങള്‍

ഭാരം കുറഞ്ഞാണ് കുട്ടികള്‍ ജനിയ്ക്കുന്നതെങ്കില്‍ ഇത് ഭാവിയില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. എന്നാല്‍ ഇതേ ഭാരക്കൂടുതലും പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ജനനസമയത്തെ ഭാരം

ജനനസമയത്തെ ഭാരം

ജനനസമയത്ത് കുഞ്ഞിന് 3.3കിലോഗ്രാം ഭാരം എന്തായാലും വേണം. അത്രയും ഭാരമില്ലാത്ത കുട്ടികള്‍ക്ക് ആരോഗ്യമില്ലെന്നാണ് പറയുന്നത്. അനാരോഗ്യവുമായാണ് പല കുട്ടികളും അപ്പോള്‍ ജനിക്കുന്നത് തന്നെ.

പ്ലാസന്റയുടെ പ്രശ്‌നം

പ്ലാസന്റയുടെ പ്രശ്‌നം

പ്ലാസന്റയില്‍ പ്രശ്‌നമുണ്ടെങ്കില്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കാവശ്യമായ രക്തയോട്ടം പലപ്പോഴും ലഭിയ്ക്കില്ല. ഇത് കുട്ടിയുടെ വളര്‍ച്ചയേയും ഭാരത്തേയും പ്രതികൂലമായി ബാധിയ്ക്കും. കുഞ്ഞിന് ആവശ്യമായ ഭക്ഷണവും മറ്റും എത്തുന്നത് പ്ലാസന്റയിലൂടെയാണ്. അതുകൊണ്ട് തന്നെ ഇത് എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും മറികടക്കാന്‍ പ്രാപ്തമായിരിക്കണം.

അമ്മയുടെ വലിപ്പം

അമ്മയുടെ വലിപ്പം

അമ്മയുടെ നീളവും വണ്ണവും എല്ലാം കുഞ്ഞിന്റെ ഭാരത്തേയും ബാധിയ്ക്കുന്നു. ഉയരക്കൂടുതലുള്ള അമ്മയ്ക്ക് ഭാരം കൂടുതലുള്ള കുഞ്ഞിനെ ലഭിയ്ക്കുമെന്നത് സ്വാഭാവികം. എന്നാല്‍ ഉയരക്കുറവുള്ള അമ്മമാര്‍ക്ക് പലപ്പോഴും കുഞ്ഞിന്റെ ഭാരം വളരെ കുറവായിരിക്കും.

അമ്മയുടെ ആരോഗ്യപ്രശ്‌നങ്ങള്‍

അമ്മയുടെ ആരോഗ്യപ്രശ്‌നങ്ങള്‍

അമ്മയുടെ ആരോഗ്യപ്രശ്‌നങ്ങളാണ് പലപ്പോഴും കുഞ്ഞിന്റെ ഭാരം കുറയുന്നതിന് പ്രധാന കാരണം. പ്രത്യേകിച്ച് ഹൃദയ പ്രശ്‌നങ്ങളുള്ള അമ്മയ്ക്ക് ജനിയ്ക്കുന്ന കുഞ്ഞിന് ഭാരം കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്. അമ്മയുടെ ആരോഗ്യത്തിനും അതുകൊണ്ട് തന്നെ പ്രാധാന്യം കൊടുക്കണം.

ആണ്‍പെണ്‍ വ്യത്യാസം

ആണ്‍പെണ്‍ വ്യത്യാസം

കുട്ടികളില്‍ ആണ്‍പെണ്‍വ്യത്യാസം ഭാരക്കുറവിന് കാരണമാകാറുണ്ട്. ആണ്‍ കുട്ടികള്‍ക്ക് ഭാരം കൂടുതലായിരിക്കും എന്നാല്‍ പെണ്‍ കുട്ടികള്‍ക്ക് ഭാരക്കുറവായിരിക്കും ഉണ്ടാവുക.

പോഷകമൂല്യമുള്ള ഭക്ഷണം

പോഷകമൂല്യമുള്ള ഭക്ഷണം

ഗര്‍ഭാവസ്ഥയില്‍ അമ്മ കഴിയ്ക്കുന്ന ഭക്ഷണം പലപ്പോഴും കുഞ്ഞിന്റെ ഭാരത്തെ സ്വാധീനിയ്ക്കാറുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഡയറ്റ് എടുക്കുന്നത് കുഞ്ഞിന്റെ ഭാരക്കുറവിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

 ഒന്നിലധികം കുട്ടികള്‍

ഒന്നിലധികം കുട്ടികള്‍

ഇരട്ടക്കുട്ടികളാണ് ഈ പ്രശ്‌നത്തിന് ഇരയാകുന്നത് പലപ്പോഴും. ഒന്നിലധികം കുട്ടികള്‍ ഒരു പ്രസവത്തില്‍ ഉണ്ടായാല്‍ കുട്ടികള്‍ക്ക് ഭാരം കുറയാന്‍ സാധ്യത ഉണ്ട്. ഇതും സാധാരണ സംഭവിക്കുന്ന ഒരു കാര്യം തന്നെയാണ്. അമിതമായി ഭാരം കുറയുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

English summary

facts about under weight babies

Some of the babies are born under weight. So, read to know the facts about under weight babies
X
Desktop Bottom Promotion