For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ ഓര്‍ഗാസം അപകടമോ?

|

ഓര്‍ഗാസം അഥവാ രതിമൂര്‍ഛ സെക്‌സ് സുഖം പൂര്‍ത്തിയാകുന്നു എന്നതിനെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. പുരുഷനിലും സ്ത്രീയിലും ഓര്‍ഗാസമാണ് സെക്‌സ് സുഖം പൂര്‍ണമായി എന്നതിനെ സൂചിപ്പിയ്ക്കുന്നത്.

ഒരു സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകുന്നതിന്റെ അളവുകോലുകള്‍ വ്യത്യസ്തമാണ്. ചിലര്‍ക്ക് ഫോര്‍പ്ലേയിലൂടെ, മറ്റു ചിലര്‍ക്ക് സെക്‌സിലൂടെ, ചിലര്‍ക്കു വേഗം, മറ്റു ചിലര്‍ക്ക് പതുക്കെ എന്നിങ്ങനെ പോകുന്നു ഇത്.

ഓര്‍ഗാസം വെറുതേ ലൈംഗികതയുമായോ ലൈംഗിക സുഖവുമായോ മാത്രം ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നല്ല. ആരോഗ്യകരമായ സെക്‌സ് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതു പോലെ ഓര്‍ഗാസത്തിനും ആരോഗ്യപരമായ ഗുണങ്ങള്‍ പലതുമുണ്ട്.

സ്ത്രീകളുടെ ഓര്‍ഗാസത്തെ സംബന്ധിച്ച് പല ധാരണകളുമുണ്ട്. ഇതില്‍ ഒന്ന് ഗര്‍ഭകാല ഓര്‍ഗാസവുമായി ബന്ധപ്പെട്ട ഒന്നാണ്. ഗര്‍ഭകാലത്തെ സെക്‌സിനെപ്പോലെ ഒന്ന്. കാരണം ഗര്‍ഭകാല സെക്‌സ് ദോഷമാണെന്നും അല്ലെന്നും രണ്ടഭിപ്രായമുള്ളതു പോലെ ഗര്‍ഭകാല ഓര്‍ഗാസം സബന്ധിച്ചും ഇത്തരം അഭിപ്രായമുണ്ട്.

ഗര്‍ഭകാലത്ത് അരുതുകള്‍ പലരുണ്ട്. ഭക്ഷണം മുതല്‍ കിടപ്പു വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഗര്‍ഭിണിയുടേയും ഗര്‍ഭസ്ഥ ശിശുവിന്റേയും ആരോഗ്യം കണക്കിലെടുത്താണ് ഇത്തരം വിശദീകരണങ്ങളും.

ഇതുപോലെ ഗര്‍ഭകാല ഓര്‍ഗാസം സംബന്ധിച്ചും പല തെറ്റിദ്ധാരണകളും ഉണ്ട്. ഇത് നല്ലതാണ് അല്ലെങ്കില്‍ ചീത്തയാണ് എന്നിങ്ങനെ രണ്ടുതരം അഭിപ്രായങ്ങള്‍. ഗര്‍ഭകാല ഓര്‍ഗാസം വാസ്തവത്തില്‍ കുഞ്ഞിനു ദോഷമാണോ, അല്ലെങ്കില്‍ ഇതുകൊണ്ട് കാര്യമായ എന്തെങ്കിലും പ്രശ്‌നമുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയൂ.

ഗര്‍ഭകാല ഓര്‍ഗാസം

ഗര്‍ഭകാല ഓര്‍ഗാസം

ഗര്‍ഭകാല ഓര്‍ഗാസം ദോഷകരമല്ലെന്നതാണ് ഒരു വസ്തുത. സാധാരണയേക്കാള്‍ സ്ത്രീകള്‍ക്കു കൂടുതല്‍ വേഗത്തില്‍ ഗര്‍ഭകാലത്ത് ഓര്‍ഗാസം സംഭവിയ്ക്കുന്നുണ്ട. സാധാരണ സെക്‌സ് ജീവിതത്തില്‍ ഓര്‍ഗാസം സംഭവിയ്ക്കാത്ത സ്ത്രീകള്‍ക്കു പോലും ഗര്‍ഭകാല സെക്‌സിലൂടെ ഓര്‍ഗാസം സംഭവിയ്ക്കാറുമുണ്ട്. ചില ഗര്‍ഭിണികള്‍ക്ക് ഒന്നിലേറെ തവണ രതിമൂര്‍ഛയുണ്ടാകുന്നതായി തെളിഞ്ഞിട്ടുമുണ്ട്. ഗര്‍ഭകാലത്തെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതാണ് ഇതിനു കാരണം. സാധാരണ ഓര്‍ഗാസത്തേക്കാളും സുഖകരമായ ഓര്‍ഗാസമാണ് ഗര്‍ഭകാലത്തു സംഭവിയ്ക്കുന്നതെന്ന് പല സ്ത്രീകളും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

40 ശതമാനം സ്ത്രീകളും

40 ശതമാനം സ്ത്രീകളും

40 ശതമാനം സ്ത്രീകളും ഗര്‍ഭ കാല സെക്‌സ് ആഗ്രഹിയ്ക്കുന്നതായി ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. സാധാരണ സെക്‌സ് ജീവിത്തില്‍ ഇവര്‍ ആഗ്രഹിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗര്‍ഭകാലത്ത് സെക്‌സ് ഇവര്‍ ആഗ്രഹിയ്ക്കുന്നു. ഇതിനു കാരണം ഹോര്‍മോണുകളാണ്. ഹോര്‍മോണുകള്‍ ഗര്‍ഭകാലത്ത് ഏറെ കൂടുതലാണ്. പ്രത്യേകിച്ചും ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകള്‍. പ്രത്യേകിച്ചും നാലാം മാസം മുതല്‍. ഇത് കൂടുതല്‍ സെക്‌സ് താല്‍പര്യത്തിന് ഇടയാക്കുന്നു. ഇത്തരം ഹോര്‍മോണ്‍ പ്രക്രിയകള്‍ പെട്ടെന്നു തന്നെ ഓര്‍ഗാസമുണ്ടാകാന്‍ സഹായിക്കുകയും ചെയ്യുന്നു.

ശരീരത്തിന്

ശരീരത്തിന്

ശരീരത്തിന്, പ്രത്യേകിച്ചും മാറിടങ്ങള്‍ക്കും നിപ്പിളിനുമെല്ലാം കൂടുതല്‍ സെന്‍സിറ്റീവിറ്റിയുണ്ടാകുന്ന സമയമാണ് ഗര്‍ഭകാലം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കുമുള്ള രക്തപ്രവാഹവും ഓക്‌സിജന്‍ പ്രവാഹവും വര്‍ദ്ധിയ്ക്കുന്നതു തന്നെയാണ് കാരണം. പെല്‍വിക് ഏരിയ, അതായത് വജൈനല്‍ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതു കൊണ്ടുതന്നെ പെട്ടെന്നു തന്നെ സെക്‌സ് മൂഡിലേയ്‌ക്കെത്താനും സ്വാഭാവികമായ ലൂബ്രിക്കേഷനുണ്ടാകാനും സഹായകമാകുന്നു.

നല്ലൊരു സ്‌ട്രെസ് റിലീഫ്

നല്ലൊരു സ്‌ട്രെസ് റിലീഫ്

നല്ലൊരു സ്‌ട്രെസ് റിലീഫ് കൂടിയാണ് ഗര്‍ഭകാല സെക്‌സും ഒാര്‍ഗാസവുമെല്ലാം നല്‍കുന്നത്. ഗര്‍ഭകാല ബിപി കുറയാനും ഗര്‍ഭകാല സെക്‌സ് സഹായിക്കുന്നു. ഗര്‍ഭകാലത്തുണ്ടാകുന്ന സ്‌ട്രെസ് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് നല്ലതല്ല. ഇവിടെ സെക്‌സും ഓര്‍ഗാസവുമെല്ലാം ഗര്‍ഭിണിയ്ക്ക് ആയാസമൊഴിവാക്കാന്‍ സഹായിക്കുന്നു.

ഗര്‍ഭകാല ഒാര്‍ഗാസ ശേഷം

ഗര്‍ഭകാല ഒാര്‍ഗാസ ശേഷം

ഗര്‍ഭകാല ഒാര്‍ഗാസ ശേഷം ചെറിയ വേദന അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഇത് ഗര്‍ഭപാത്ര സങ്കോച വികാസങ്ങള്‍ കാരണമാണ്. ഇത് സാധാരണ സെക്‌സ് ഓര്‍ഗാസ സമയത്ത് സംഭവിയ്ക്കുന്നതു തന്നെയാണ്. ഇതില്‍ അസ്വഭാവികമായി ഒന്നുമില്ല.

ഗര്‍ഭകാല അസ്വസ്ഥതകള്‍

ഗര്‍ഭകാല അസ്വസ്ഥതകള്‍

ഗര്‍ഭകാല അസ്വസ്ഥതകള്‍, അതായത് ശാരീരിക വേദനകള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് സെക്‌സും ഓര്‍ഗാസവും. ഈ രണ്ടു സമയത്തും നടക്കുന്ന, ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകള്‍ വേദനകളും മറ്റ് അസ്വസ്ഥതകളും മാറാന്‍ സഹായിക്കുന്ന ഒന്നാണ്. ഗര്‍ഭകാല പ്രശ്‌നങ്ങള്‍ക്കുള്ള, വേദനകള്‍ക്കുള്ള സ്വാഭാവിക മരുന്നാണ് സെക്‌സും ഓര്‍ഗാസവുമെന്നു വേണം, പറയാന്‍.

English summary

Facts About Pregnancy Orgasm

Facts About Pregnancy Orgasm, Read more to know about
Story first published: Wednesday, May 30, 2018, 19:11 [IST]
X
Desktop Bottom Promotion