For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വന്ധ്യതയെ പ്രതിരോധിക്കാം ആയുര്‍വ്വേദത്തിലൂടെ

|

വന്ധ്യത, എന്ന വാക്ക് ഇ്ന്ന് എല്ലാവര്‍ക്കും പരിചിതമാണ്. സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ് വന്ധ്യത ഉണ്ടാവുന്നത്. എന്നാല്‍ പലപ്പോഴും ഇതിന്റെ കാരണങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയുകയില്ല. ഇന്നത്തെ കാലത്താണ് ഏറ്റവും കൂടുതല്‍ വന്ധ്യതാ നിരക്ക് വര്‍ദ്ധിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാവുന്നതാണ്. പലപ്പോഴും ആരോഗ്യത്തിന് വരെ വില്ലനാവുന്ന അവസ്ഥകള്‍ വന്ധ്യത സൃഷ്ടിക്കുന്നു. വ്യത്യസ്ത കാരണങ്ങള്‍ തന്നെയാണ് വന്ധ്യതക്ക് പുറകിലുള്ളത്.

നഖത്തിന്റെ നിറത്തില്‍ വ്യത്യാസം,സ്‌പേംകൗണ്ട് കുറവ്നഖത്തിന്റെ നിറത്തില്‍ വ്യത്യാസം,സ്‌പേംകൗണ്ട് കുറവ്

പുരുഷനിലാണെങ്കില്‍ ബീജസംഖ്യയിലെ കുറവ് വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ബീജത്തിന്റെ ചലനാത്മകതയും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇതെല്ലാം വന്ധ്യതയെന്ന പ്രശ്‌നത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്തൊക്കെയാണ് ഇതിനുള്ള ആയുര്‍വ്വേദ പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങയുടെ തോട് വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ആയുര്‍വ്വേദ മരുന്നുകളില്‍ വളരെയധികം ചേര്‍ക്കുന്ന ഒന്നാണ്. ഇത് സ്ത്രീകളും പുരുഷന്‍മാരും ഒരു പോലെ കഴിക്കുന്നത് നല്ലതാണ്. ഇത് സ്വകാര്യ അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭപാത്രത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള തടസ്സങ്ങള്‍ക്കും പരിഹാരമാണ് മാതള നാരങ്ങ. അതുകൊണ്ട് തന്നെ കഴിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവില്ല.

 കറുവപ്പട്ട

കറുവപ്പട്ട

വന്ധ്യതക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കറുവപ്പട്ട. സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന് തടസ്സമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട. മാത്രമല്ല ഗര്‍ഭപാത്രത്തിലെ മുഴ മറ്റ് പ്രശ്നങ്ങള്‍ എന്നിവക്ക് പരിഹാരം കാണാന്‍ കറുവപ്പട്ട സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ കറുവപ്പട്ട ഒരു കപ്പ് വെള്ളത്തില്‍ മിക്സ് ചെയ്ത് ഒരു മാസം ഒരു നേരം വെച്ച് കുടിക്കുക. എന്നാല്‍ ഒരിക്കലും കഴിക്കുന്നതിന്റെ അളവ് വര്‍ദ്ധിക്കാതെ ശ്രദ്ധിക്കണം. ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു.

ഈന്തപ്പഴം

ഈന്തപ്പഴം

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. ഇത് വന്ധ്യതക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഈന്തപ്പഴം സ്ഥിരമായി കഴിക്കുന്നത് വന്ധ്യത അകറ്റി ആര്‍ത്തവം കൃത്യമാക്കി നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ എന്നിവ പെട്ടെന്ന് തന്നെ ഗര്‍ഭധാരണത്തില്‍ ഉണ്ടാവുന്ന തടസ്സങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. പുരുഷന്‍മാര്‍ക്കും മികച്ച ആരോഗ്യം നല്‍കുന്ന ഒന്നാണ് ഈന്തപ്പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആലിന്റെ വേര്

ആലിന്റെ വേര്

പല ആയുര്‍വ്വേദ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്ന ഒന്നാണ് ആലിന്റെ വേര്. ആലിന്റെ വേര് ഉണക്കി പൊടിച്ച് പഞ്ചസാരയും ചേര്‍ത്ത് കഴിക്കുന്നത് വന്ധ്യതയെന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല പുരുഷന്റെ സ്വകാര്യ ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്.

 ശതാവരിക്കിഴങ്ങ്

ശതാവരിക്കിഴങ്ങ്

ആയുര്‍വ്വേദത്തില്‍ പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ഉപയോഗിക്കുന്ന ഒന്നാണ് ശതാവരിക്കിഴങ്ങ്. ഇത് സ്ത്രീകളുടെ വന്ധ്യത, ഗര്‍ഭം ധരിക്കാനുള്ള ബുദ്ധിമുട്ട്, ഗര്‍ഭപാത്രത്തില്‍ ഉണ്ടാവുന്ന മറ്റ് പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നു. ആയുര്‍വ്വേദ വിധിപ്രകാരം ഇത് കഴിക്കാന്‍ ശ്രദ്ധിക്കുക. വന്ധ്യതയെ അകറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കൃത്യമായ ഭക്ഷണ ശീലം

കൃത്യമായ ഭക്ഷണ ശീലം

ഒരു കൃത്യമായ ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കുക. ഇത് വന്ധ്യതയെന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. അമിതമായ ഉപ്പ്, എരിവ് എന്നിവ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല ബദാം, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമാണ്. സ്ത്രീ ആയാലും പുരുഷനായാലും ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം മുകളില്‍ പറഞ്ഞ ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങള്‍ ശീലമാക്കണം.

English summary

Effective Ayurvedic remedies For Infertility

Here are some ayurvedic remedies for infertility, read on.
Story first published: Tuesday, August 14, 2018, 18:27 [IST]
X
Desktop Bottom Promotion