For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്ഭകാലത്തു ചോക്ലേറ്റ് കഴിക്കാം

|

ചോക്ലേറ്റ് ലോകത്തിലെ എല്ലാവരേയും മോഹിപ്പിക്കുന്ന ഒരു ഭക്ഷണമാണ്. ഗർഭിണികൾക്ക് പ്രത്യേകിച്ചും. എന്നാൽ ചോക്ലേറ്റ് ഗർഭിണികൾക്ക് ധൈര്യമായി കഴിക്കാമെന്നു പല പുതിയ പഠനങ്ങളും തെളിയിച്ചു കഴിഞ്ഞു.

g

ചോക്ലേറ്റ് കുറഞ്ഞ അളവിൽ കഴിക്കണം. ശുദ്ധമായ ചോക്ലേറ്റ് കഴിക്കാൻ ശ്രദ്ധിക്കണം. പഞ്ചസാരയുടെ അളവ് കുറവായിരിക്കണം. പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് ശരീരഭാരം കൂടാൻ ഇടയാക്കുകയും അമ്മക്കും ഗർഭസ്ഥശിശുവിനും ദോഷം ചെയ്യുകയും ചെയ്യും.

പ്രമേഹരോഗമുള്ളവർ ചോക്ലേറ്റ് ഒഴിവാക്കണം

പ്രമേഹരോഗമുള്ളവർ ചോക്ലേറ്റ് ഒഴിവാക്കണം

ചോക്ലേറ്റ് കഴിക്കുന്നത് ഗർഭിണികളുടെ സമ്മർദ്ദം കുറക്കും. കൂടാതെ ചോക്ലേറ്റ് വിഷാദരോഗത്തിനു നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചോക്ലേറ്റ് വളരെ നല്ലതാണെങ്കിലും കുറഞ്ഞ അളവിലെ കഴിക്കാവൂ. കാരണം ധാരാളം കഴിക്കുന്നത് വിശപ്പ് ഇല്ലാതെയാക്കും. മറ്റ് പോഷകാഹാരങ്ങൾ കഴിക്കാൻ സാധിക്കാതെ വരും. ഇത് അമ്മക്കും കുഞ്ഞിനും ദോഷം ചെയ്യും.

എന്നാൽ പ്രമേഹരോഗമുള്ളവർ ചോക്ലേറ്റ് ഒഴിവാക്കിയെ മതിയാവൂ. അല്ലെങ്കിൽ ഗർഭകാലപ്രമേഹമുള്ളവരും ചോക്ലേറ്റ് വേണ്ടാന്നു വെക്കണം. കൂടാതെ ശരീരഭാരം വല്ലാതെ കൂടുന്നുവെന്നു സംശയം തോന്നിയാൽ ചോക്ലേറ്റ് ഒഴിവാക്കുന്നതാണ് നല്ലത്. ഗർഭിണികൾക്ക് ഉണ്ടാകുന്ന മനംപുരട്ടൽ, ഛർദ്ദി എന്നിവക്ക് ചോക്ലേറ്റ് പലപ്പോഴും നല്ലതാണ്. ഭക്ഷണം കഴിക്കാൻ പറ്റാത്ത ഈ സാഹചര്യത്തിൽ ചോക്ലേറ്റ് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് താഴാതെ ശ്രദ്ധിക്കുന്നു.

 ഭ്രൂണത്തിന്റെ വളർച്ചക്ക് സഹായിക്കുന്നു

ഭ്രൂണത്തിന്റെ വളർച്ചക്ക് സഹായിക്കുന്നു

ഗർഭകാലത്ത് ചോക്ലേറ്റ് കഴിക്കുന്നത് ഭ്രൂണത്തിന്റെ വളർച്ചക്ക് സഹായിക്കുന്നുവെന്നു കാനഡയിലെ ലേവൽ യൂണിവേഴ്സിറ്റി പറയുന്നു. കറുത്ത ചോക്ലേറ്റ് ചെറിയ അളവിൽ സ്ഥിരമായി കഴിക്കുന്നത് പ്ലാസന്റക്ക് നല്ലതാണ്. ഗർഭധാരണത്തിന്റെ ആദ്യമാസം മുതൽ ചോക്ലേറ്റ് കഴിക്കാവുന്നതാണ്.

ഗർഭകാലത്ത് ചോക്ലേറ്റ് കഴിക്കുന്നത് സുരക്ഷിതമാണെന്നു ഒരുപാട് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ സൂക്ഷിക്കേണ്ട ഒരു കാര്യമുണ്ട്. ചോക്ലേറ്റിൽ കഫീൻ അടങ്ങിയിട്ടുണ്ട്. കഫീനു ശരീരത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ കഴിയും. കഫീന്റെ അളവ് ഒരു ദിവസം 200 മില്ലിഗ്രാമിൽ കൂടുതലാവാൻ പാടില്ല. കഫീൻ ശരീരത്തിലെ ന്യൂറോട്രാൻസ്മിറ്ററുകളെയാണ് ബാധിക്കുന്നത്. തലച്ചോറിന്റെ സന്ദേശങ്ങൾ ശരീരത്തിലെമ്പാടും എത്തിക്കുന്ന രാസദൂതൻമാരാണ് ന്യൂറോട്രാൻസ്മിറ്ററുകൾ.

ക്യുബെക്ക് സിറ്റിയിലെ ലാവൽ യൂണിവേഴ്സിറ്റിയിലെ ഗൈനക്കോളജി പ്രൊഫസർ ഡോ.ഇമ്മാനുവൽ ബുജാൾഡിന്റെ അഭിപ്രായത്തിൽ സ്ഥിരമായി ചെറിയ അളവിൽ കറുത്ത ചോക്ലേറ്റ് കഴിക്കുന്നത് പ്ലാസന്റയുടെ പ്രവർത്തനങ്ങളെ സഹായിക്കും. ചോക്ലേറ്റിൽ ഫ്ലേവനോയിഡിന്റെ അളവ് കൂടുതലാണോ അല്ലയോ എന്നത് വിഷയമല്ല. ചോക്ലേറ്റ് പ്ലാസന്റയുടെ പ്രവർത്തനങ്ങൾക്ക് അനുകൂലമായ ഒരു ഘടകമാണ്.

 ചെറിയ അളവിൽ ചോക്ലേറ്റ്

ചെറിയ അളവിൽ ചോക്ലേറ്റ്

ഗർഭിണികൾ ചെറിയ അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്നു നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൊക്കോയിലടങ്ങിയിരിക്കുന്ന പ്രധാന ഘടകമായ ഫ്ലേവനോയിഡ് എന്ന ആന്റി ഒാക്സിഡന്റാണ് ഗർഭിണികൾക്ക് അനുകൂലമായ ഘടകം. ചോക്ലേറ്റിന്റെ നിറം കൂടുതൽ ഇരുളുന്തോറും ആന്റി ഒാക്സിഡന്റിന്റെ അളവും കൂടുതലായിരിക്കും.ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ടു ഗർഭിണികൾക്കുണ്ടാകുന്ന മറ്റ് മെച്ചങ്ങൾ എന്തെല്ലാമെന്നു നോക്കാം.

ഗർഭിണികൾക്ക് പലപ്പോഴും പ്രീകാപ്സിയ എന്ന അവസ്ഥയുണ്ടാകുന്നതായി കണ്ടിട്ടുണ്ട്. ഈ അവസ്ഥയിൽ രക്തസമ്മർദ്ദം കൂടുതലായിരിക്കും. കൂടാതെ മൂത്രത്തിലെ പ്രോട്ടീൻ ലെവൽ കൂടുതലായിരിക്കും. ഇത് പലപ്പോഴും സമയമെത്താതെയുള്ള പ്രസവത്തിനു ഇടയാക്കുന്നു. രക്തസമ്മർദ്ദം കൂടുമ്പോൾ അത് ഗർഭപാത്രത്തിന്റെ സങ്കോചവികാസങ്ങൾ തുടങ്ങാൻ ഇടയാക്കുന്നു. കൂടാതെ രക്തം കട്ട പിടിക്കാനും കരൾ കേടാകാനും ഇടയാക്കുന്നു. കൊക്കോയിലടങ്ങിയിരിക്കുന്ന തിയോബ്രോമിൻ ഈ അവസ്ഥ മാറാൻ സഹായിക്കുകയും സഹായിക്കുകയും ഗർഭിണിയെ സുഖപ്പെടുത്തുകയും ചെയ്യുന്നു.

ഹൃദയത്തിനു നല്ലതാണ്

ഹൃദയത്തിനു നല്ലതാണ്

യെയിൽ യൂണിവേഴ്സിറ്റിയിൽ നടന്ന പഠനങ്ങളിൽ ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് പ്രീക്ലാപ്സിയ എന്ന അവസ്ഥ എഴുപത് ശതമാനം കുറയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആഴ്ചയിൽ അഞ്ചു തവണയെങ്കിലും ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. പ്രീകാപ്സിയ എന്ന അവസ്ഥ ഉണ്ടാവുകയില്ല.

ചോക്ലേറ്റ് ഗർഭിണികളിൽ രക്തസമ്മർദ്ദം കുറക്കുന്നു. കൊക്കൊയിലടങ്ങിയിരിക്കുന്ന തിയോബ്രോമിൻ രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.

ചോക്ലേറ്റിൽ ധാരാളം ഫ്ലേവനോയിഡുകൾ അടങ്ങിയിരിക്കുന്നു ഇവ വളരെ ശക്തിയുള്ള ആന്റി ഒാക്സിഡന്റുകളാണ്. ഇവ ഗർഭിണിയുടെ പ്രതിരോധ ശക്തിവർദ്ധിപ്പിക്കുന്നു. പോരാത്തതിനു ഇവ കാൻസറിനെ പ്രതിരോധിക്കാനും ശക്തിയുള്ളവയാണ്.ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ആന്റി ഒാക്സിഡന്റുകൾ ഹൃദയത്തെ പരിരക്ഷിക്കുന്നു. ശുദ്ധവും കറുത്ത നിറത്തിലുള്ളതുമായ ചോക്ലേറ്റാണ് ഹൃദയത്തിനു നല്ലത്. അതുകൊണ്ട് മറ്റു ഘടകങ്ങൾ കലരാത്ത ശുദ്ധമായ ചോക്ലേറ്റ് കഴിക്കാൻ ശ്രദ്ധിക്കുക. ചോക്ലേറ്റ് എത്രത്തോളം കറുത്തതും ശുദ്ധവുമാണോ അത്രത്തോളം ഹൃദയത്തിനു നല്ലതാണ്.

 മഗ്നീഷ്യം, അയേൺ

മഗ്നീഷ്യം, അയേൺ

കറുത്ത ചോക്ലേറ്റ് മനസ്സിന്റെ സന്തോഷം വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചോക്ലേറ്റ് തലച്ചോറിലെ എൻഡോർഫിൻ, സീറോടോണിൻ എന്നിവയുടെ അളവ് വർദ്ധിപ്പിക്കുന്നു. ഇവ സന്തോഷമുണ്ടാക്കുന്ന ഹോർമോണുകളാണ്. എല്ലാ ദിവസവും 1.4 ഔൺസ് ചോക്ലേറ്റ് വീതം രണ്ടാഴ്ച കഴിച്ചാൽ ശരീരത്തിലെ സ്ട്രസ്സ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോളിന്റെ അളവ് ഗണ്യമായി കുറയുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചോക്ലേറ്റിലെ ഫ്ലേവനോൾ ശരീരത്തിന്റെ ക്ഷീണം ഇല്ലാതാക്കുന്നു കൂടാതെ സമ്മർദ്ദത്തിന്റെ അളവും കുറക്കുന്നു.

കറുത്ത ചോക്ലേറ്റ് കഴിച്ചിരുന്ന അമ്മമാർക്ക് ചുറുചുറുക്കും സന്തോഷവും കൂടുതലുള്ള കുഞ്ഞുങ്ങളുണ്ടാകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അമ്മമാർക്കും സന്തോഷത്തിന്റെ അളവ് കൂടുതലായിരിക്കും. ചോക്ലേറ്റ് സ്ഥിരമായി കഴിച്ചിരുന്ന അമ്മമാർക്കുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ഭയം കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ചോക്ലേറ്റിൽ മഗ്നീഷ്യം, അയേൺ എന്നിവയടങ്ങിയിട്ടുണ്ട്. മഗനീഷ്യം ഫാറ്റി ആസിഡിന്റെ ചയാപചയ പ്രവർത്തനങ്ങളിൽ സഹായിക്കുന്നു. ഇരുമ്പ് ഒരു ഗർഭിണിക്ക് വളരെ അത്യാവശ്യമായ ഒരു ഘടകമാണ്. ശരീരത്തിൽ രക്തം ഉൽപ്പാദിപ്പിക്കാൻ ഏറ്റവും അത്യാവശ്യമായ ഘടകമാണ് ഇരുമ്പ്.

ചോക്ലേറ്റ് കൊളസ്ട്രോളിന്റെ അളവ് കുറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചോക്ലേറ്റ് ഗർഭിണിക്ക് വളരെ ഗുണകരമാണെന്നത് തർക്കമറ്റ സംഗതിയാണ്. കുറഞ്ഞ അളവിൽ കൃത്യമായി കഴിക്കണം. കറുത്ത ചോക്ലേറ്റ് കഴിക്കുന്നതാണ് നല്ലത്. മിൽക്ക് ചോക്ലേറ്റ് ഒഴിവാക്കുന്നതാണ് നല്ലത്.

English summary

eating-chocolate-during-pregnancy-is-it-safe

Several new studies have proved that chocolate pregnant women can be brave,
Story first published: Monday, August 6, 2018, 10:44 [IST]
X
Desktop Bottom Promotion