Latest Updates
-
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ -
കടുത്ത ചൂടിൽ വ്യായാമം മുടങ്ങുമോ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ -
പൊടിക്കാറ്റും മഴയും വരുന്നു, ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ കരുതലുകൾ മതി -
43-ാം വയസ്സിലും തൃഷയുടെ ഈ തിളക്കത്തിന് പിന്നിലെന്ത്? ആരാധകരെ അമ്പരപ്പിച്ച ആ ഫിറ്റ്നസ് രഹസ്യം ഇതാ -
2026 മെയ് 4: ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍; നിങ്ങളുടെ രാശിയില്‍ ഇന്ന് സംഭവിക്കാന്‍ പോകുന്നത് എന്ത്? -
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്! -
മെയ് 4-ലെ രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ പെരുമഴക്കാലം, തൊട്ടതെല്ലാം പൊന്നാകും! -
ചന്ദ്രന്റെ തൃക്കേട്ട മാറ്റം: ഈ നക്ഷത്രക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം കൂടെയുണ്ടോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
മെയ് 3 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഉയർച്ചയും; നിങ്ങളുടെ രാശി ഇതിലുണ്ടോ?
പെട്ടെന്ന് ഗര്‍ഭം ഗര്‍ഭം ധരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍
വിവാഹം കഴിഞ്ഞ് പലപ്പോഴും എല്ലാവരേയും പ്രതിസന്ധിയിലാക്കുന്നത് വിശേഷമുണ്ടോ എന്ന ചോദ്യമാണ്. എന്നാല്‍ ഇത് പലരേയും വിഷമത്തിലാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇന്നത്തെ കാലത്ത് വന്ധ്യതയുടെ നിരക്ക് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഗര്‍ഭം ധരിക്കുന്നില്ലെങ്കില്‍ അതിന് കൃത്യമായ ചികിത്സ അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. ഇത്തരത്തിലാണെങ്കില്‍ കൃത്യമായി ഡോക്ടറെ കാണുകയും ചികിത്സ തേടുകയും ചെയ്യണം. എന്തൊക്കെയാണ് പെട്ടെന്ന് ഗര്‍ഭം ധരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍മതി.
ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഗര്‍ഭം ധരിക്കുന്നതിന് സഹായിക്കുന്ന ചില സംഗതികളുണ്ട്. ശരിയായ ശാരീരിക ബന്ധത്തിലൂടെ ഗര്ഭധആരണം സാധ്യമാകുന്നില്ലെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിന്നെ മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യമില്ല. വിവാഹ ശേഷം പെട്ടെന്ന് ഗര്‍ഭം ധരിക്കണമെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിലായാലും അല്ലെങ്കിലും ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ നല്കിയാല് അത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നു. എന്തൊക്കെയാണ് ഇത്തരം കാര്യങ്ങള്‍ എന്ന് നോക്കാം.

ഫോളിക് ആസിഡ്
ഭക്ഷണത്തിന്റെ കാര്യത്തില്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുക. ഫോളിക് ആസിഡ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഫോളിക് ആസിഡും ഇരുമ്പും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് കുഞ്ഞിന്റെ ജനിതകവെകല്യങ്ങള്‍ കുറയ്ക്കുകയും ചെയ്യും. മാത്രമല്ല ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള കുഞ്ഞ് ജന്മം കൊള്ളുകയുള്ളൂ. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പെട്ടെന്ന് ഗര്‍ഭധാരണം സാധ്യമാകുന്നു.

ഓവുലേഷന് സമയം
ഓവുലേഷന് സമയം അനുസരിച്ച് ബന്ധപ്പെടുകയാണ് മറ്റൊരു വഴി. ആര്‍ത്തവത്തിന് ശേഷമുള്ള അഞ്ച് മുതല്‍ പതിനഞ്ച് വരെയുള്ള ദിവസങ്ങള്‍ എണ്ണി കണക്കാക്കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ കാലയളവാണിത്. ഈ സമയം കൃത്യമായി അറിഞ്ഞ് ബന്ധപ്പെടുകയാണെങ്കില്‍ അത് എല്ലാ അര്‍ത്ഥത്തിലും ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കുന്നു. എന്നാല്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ കൃത്യമായി നടക്കുകയുള്ളൂ. ഗര്‍ഭധാരണം സാധ്യമാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു സമയമാണ് ഓവുലേഷന് സമയം.

ലൈംഗികാരോഗ്യവും ഭക്ഷണവും
ആരോഗ്യകരമായ ലൈംഗിക ജീവിതമാണ് അത്യാവശ്യം എന്നാല്‍ മാത്രമേ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്കാന് സാധിക്കുകയുള്ളൂ. ഗര്‍ഭധാരണം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ ലൈംഗിക തൃഷ്ണ ഉയര്‍ത്തുന്നവ കൂടിയായിരിക്കും. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളെ ഉത്തേജിപ്പിക്കും. ഈന്തപ്പഴം, ബദാം, മുട്ട, പാല്, ബ്രോക്കോളി തുടങ്ങിയവയൊക്കെ ധാരാളം കഴിക്കണം. ഇതെല്ലാം പെട്ടെന്നുള്ള ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

സമ്മര്‍ദ്ദം കുറക്കുക
സമ്മര്‍ദ്ദത്തിന്റെ കാര്യത്തിലും ഇന്നത്തെ കാലത്ത് ആളുകള്‍ വളരെ മുന്നിലാണ്. കാരണം ഓരോ കാര്യത്തിനും സമ്മര്‍ദ്ദത്തിലാവുന്നത് പല വിധത്തിലാണ് നിങ്ങളെ ബാധിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനേയും ബാധിക്കുന്നുണ്ട്. മാനസികമായും ശാരീരികമായും ഇത് നിങ്ങളില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഗര്‍ഭധാരണത്തേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.

ഫാസ്റ്റ്ഫുഡ്
മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ചാല്‍ മാത്രമേ അത് നമ്മുടെ ആരോഗ്യത്തെ സഹായിക്കുകയുള്ളൂ. വന്ധ്യതയെന്ന അവസ്ഥ വര്‍ദ്ധിപ്പിക്കുന്നതിന് പലപ്പോഴും ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഫാസ്റ്റ്ഫുഡ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുക. അതിലുപരി ഇത് കഴിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

ദുശീലങ്ങള്‍ കുറക്കുക
ദുശീലങ്ങള്‍ കുറക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധ കൊടുക്കണം. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും വില്ലനാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുക. മദ്യപാനം പുകവലി എന്നിവയെല്ലാം കുറക്കാന്‍ ശ്രദ്ധിക്കുക. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന ദമ്പതികള്‍ക്ക് ഇത് വളരെ അത്യാവശ്യമായിട്ട് വേണ്ട ഒന്നാണ്.

ഒരുമിച്ച് സമയം ചിലവഴിക്കുക
ഒരുമിച്ച് സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കുക. തിരക്കുകളെല്ലാം തന്നെ മാറ്റി വെച്ച് ഏത് അവസ്ഥയിലും ഒരുമിച്ച് സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് മാത്രമേ നിങ്ങളില്‍ ഗര്‍ഭധാരണത്തിന് സഹായിക്കുകയുള്ളൂ. കൂടുതല്‍ അടുത്ത് പെരുമാറുന്നതിലൂടെ ദമ്പതികള്‍ തമ്മിലുള്ള ഐക്യവും അടുപ്പവും വര്‍ദ്ധിക്കുന്നു.

പാല് കഴിക്കുക
ഉത്പാദനക്ഷമത ഉയര്‍ത്തുന്ന എഫ്എസ്എച്ച്, എല്‍എച്ച് തുടങ്ങിയ ഹോര്‍മോണുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പാല് ഉത്പന്നങ്ങള്‍ ഗര്‍ഭധാരണം എളുപ്പത്തിലാക്കാന്‍ സഹായിക്കും. ദിവസവും കിടക്കാന്‍ പോകുന്നതിനു മുന്‍പ് പാല് കഴിക്കാം. ഇത് നിങ്ങളില്‍ വന്ധ്യതയെന്ന പ്രതിസന്ധിയെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

വിറ്റാമിന്‍ സി
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഗര്‍ഭധാരണം എളുപ്പത്തിലാക്കും. ഇവ സ്ത്രീകളുടെ ഉത്പാദനക്ഷമത ഉയര്‍ത്താന്‍ സഹായിക്കും. അതുകൊണ്ട് തന്നെ നാരങ്ങ, മോസമ്പി, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ ധാരാളം കഴിക്കുക. വന്ധ്യതയെ തുരത്തുന്നതിനും ഇത് സഹായിക്കുന്നു. ഏത് വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

ലൈംഗിക ബന്ധരീതി
ബീജം വളരെ എളുപ്പത്തില്‍ അണ്ഡത്തില് എത്തിച്ചേരുന്ന തരത്തിലായിരിക്കണം പരസ്പരം ലൈംഗികമായി ബന്ധപ്പെടുമ്പോഴുള്ള ശാരീരിക സ്ഥിതികള്‍. അരയ്ക്ക് താഴെ ഒരു തലയിണ വച്ച് കാലുകള്‍ ഇടുപ്പിന് മുകളിലേക്ക് അല്പം ഉയര്‍ത്തി കുറഞ്ഞത് അരമണിക്കൂര്‍ നേരം കിടക്കുക.

ഡോക്ടറെ കൃത്യമായി കാണുക
ഡോക്ടറുടെ നിര്‍ദ്ദേശം ആവശ്യമുണ്ടെന്ന് തോന്നിയാല്‍ ഡോക്ടറെ കണ്ട് വേണ്ട പരിശോധനകള്‍ നടത്തുക. വേഗത്തില്‍ ഗര്‍ഭധാരണം നടക്കുന്നതിന് സ്ത്രീകള്‍ക്ക് അവരുടെ ശരീരത്തെ സംബന്ധിച്ചുള്ള ആത്മവിശ്വാസം ആവശ്യമാണ്. ഇതെല്ലാം ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ ഭാവിയില്‍ അനുഭവിക്കേണ്ടതായി വരുന്നു.



Click it and Unblock the Notifications